Saturday, 2 February 2013

ആത്മീയചൂഷണം

Related post: ശാസ്ത്രജ്ഞനോട് (ഗോക്രിസം ബാധിച്ചവര്‍ക്കുള്ള മരുന്ന്)

കേരളത്തില്‍ ഹിന്ദുക്കളില്‍ തന്നെ പല ജാതികള്‍ക്കും പലതരം വിശ്വാസങ്ങള്‍ ആണുള്ളത്. അവയെ മുഴുവന്‍ ചിരിച്ചുതള്ളി ഹിന്ദു വിശ്വാസം എന്ന ഒറ്റ വിശ്വാസം തല്ലിക്കൂട്ടുന്നതിനാണ് രാഷ്ട്രീയ തലത്തില്‍ നിന്നുള്ള നീക്കങ്ങള്. അവയെ തിരിച്ചറിഞ്ഞു തള്ളുന്ന ജാതിമതപ്രബുദ്ധത ആണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. ഭൂരിപക്ഷ ആളുകളും അഭിപ്രായം പറയുകയില്ലെന്നു മാത്രം. 

ഇവിടെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെതായ ആരാധന സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. കുലദൈവങ്ങളും, കുലധര്‍മ്മങ്ങളും, കുടുംബക്ഷേത്രങ്ങളും പരിപാലിക്കുന്നവര്‍ എല്ലാ ജാതികളിലും ഇന്നും ഉണ്ട്. എന്നാല്‍ അവരുടെ ക്ഷേത്രങ്ങള്‍ ഒന്നും അത്ര തന്നെ പൊതുവിശ്വാസ കേന്ദ്രങ്ങള്‍ ആയിട്ടില്ല. ബ്രാഹ്മണപരമ്പരകള്‍ അവരവരുടെ വിശ്വാസപ്രകാരം പൂജകള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ മറ്റെല്ലാ വിഭാഗങ്ങളും വിശ്വാസം ഉള്ളവരായി ഭവിച്ചു. ഈ പൊതുവിശ്വാസത്തെ ചൂഷണംചെയ്യുകയാണ് ദേവസ്വങ്ങള്‍. പുരോഹിതര്‍ അതിനു ഗത്യന്തരമില്ലാതെ കൂട്ട് നില്‍ക്കുകയും. അത് അവരുടെ കടമ പോലെ ആയി. എന്നാല്‍ ഈ ബാധ്യതാ ബോധത്തിന് വിരാമം ഇടുന്നതായി 1996 ലെ കേരള ഹൈ കോടതി വിധി.  

ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയല്ല, പൂജ പഠിച്ചാല്‍ ആര്‍ക്കും പൂജാരി ആവാം എന്ന വഴിക്ക് പൊതുധാരണ വളര്‍ന്നതോടെ, ബ്രാഹ്മണരുടെ തലയില്‍നിന്നും തൊല്ല ഒഴിഞ്ഞു. എന്നിട്ടും ചുമട് എടുക്കാന്‍ അധികമാരും തയ്യാറായില്ല എന്നതാണ് വസ്തുത. അന്ന് NSS കാര്‍ പൂജ പഠിച്ചില്ല. 'ചൂഷകര്‍" ആയ നമ്പൂരിമാരെ "ചൂഷണം" ചെയ്യല്‍ തുടര്ന്നതെയുള്ളൂ. ഇപ്പോള്‍ പൂജ പഠിക്കുന്നതിന്റെ ഉദ്ദേശം മതപരം അല്ല. മോക്ഷം അല്ല. ജീവിതം കഴിച്ചുകൂട്ടല്‍ അല്ല. ഈഴവ പൂജാരികളോടുള്ള അസഹിഷ്ണുത. അവരെ കൌണ്ടര്‍ ചെയ്യാന്‍. അമ്പലങ്ങളെ സജ്ജനങ്ങളുടെ സമൂഹം വെറുപ്പോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.  


എത്ര മിടുക്കന്മാര്‍ ആയാലും ശാന്തിക്കാരന്‍ ആയാല്‍ ഉള്ള ഐഡിയകള്‍ കൂടി പോയിക്കിട്ടും. ജീവിതം കട്ടപ്പുക അമ്പലങ്ങളില്‍ ശാന്തിക്കാര്‍ക്ക് കാലാനുസൃതം ആയ വേതനം വ്യവസ്ഥ ചെയ്യാതെയും ഭക്തന്മാര്‍ സ്വയം നല്‍കുന്ന ദക്ഷിണ വിലക്കിയും അവരുടെ ജീവിതം തന്നെ ചൂഷണം ചെയ്യുകയാണ് ദേവസ്വങ്ങള്‍. മറ്റു തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ആണ് പരമാവധി ജോലി സമയം. അതില്‍ എത്ര അധികം സമയം ജോലി ചെയ്യാതെ ഇരിക്കാം എന്നാണു അവര്‍ നോക്കുന്നത്. മിനിമം ജോലി, മാക്സിമം കൂലി എന്നതാണ് ഇന്നത്തെ തൊഴിലാളികളുടെ മന്ത്രം. അധ്യാപകര്‍ക്ക് അഞ്ചു മണിക്കൂര്‍ കത്തിവെച്ചാല്‍ മതി. കുട്ടികളെ സോപ്പിടല്‍ ആണല്ലോ പുതിയ വിദ്യാഭ്യാസതന്ത്രം. ഇങ്ങനെ മാറി വന്ന സമൂഹ പശ്ചാത്തലം കണക്കിലെടുക്കാതെ മിണ്ടാപ്രാണികളുടെമേല്‍ ഇഷ്ടംപോലെ കുതിരകയറാം എന്ന് വിചാരിക്കുന്നത് അല്പത്തം ആണ്. മഹത്വം അല്ല ആര്‍ക്കും ഭൂഷണവും അല്ല.

പല കമ്പനികളിലും ഉണ്ട് ഷിഫ്റ്റ്‌ സമ്പ്രദായം. എവിടെ എങ്കിലും ഉണ്ടോ ഒരു ദിവസം തന്നെ രണ്ടു ഷിഫ്റ്റ്‌? വെളുപ്പിനെ അഞ്ചിന് കയറി വെറും വയറ്റില്‍ നട്ടുച്ച വരെ മടയ്ക്കണം. ഉച്ചയ്ക്ക് നാല് മണിക്കൂര്‍ ഗാപ്‌ കിട്ടിയാല്‍ അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ ആവില്ല. ഇതൊക്കെ സഹിച്ചു നില്‍ക്കുന്നവരോട് ആള്‍ക്കാരുടെ പെരുമാറ്റം ആണ് അസഹ്യം ആയിട്ടുള്ളത്. വിശേഷിച്ചു അധികാരികളുടെ. തടവുപുള്ളികലോട്  എന്നപോലെ ആണ് ശാന്തിക്കാരോടുള്ള പൊതുസമീപനം.

ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് ആവില്ല. പ്രതികരണത്തിന്റെ മാന്യമായ രൂപം ആണ് ഉയര്‍ന്ന റേറ്റ്. അത് വാങ്ങുന്നവര്‍ മിടുക്കന്മാര്‍. അതിനു കൊള്ളരുതാത്തവര്‍ മണ്ടന്മാര്‍. ഒരു കട ഉത്ഘാടനം ചെയ്യുന്നതിന് നാട്ടില്‍ എത്രയോ മാന്യന്മാര്‍ ഉണ്ട്?  എന്തിനാ അമിതാ ബച്ചന്‍? ഗാനമേള നടത്താന്‍ എന്തിനാ യേശുദാസ്? ലോകല്‍ ഓര്‍ക്കസ്ട്ര പതിനായിരത്തിനു ചെയ്യുന്ന പണിക്ക്  യേശുദാസ് പത്തുലക്ഷം വാങ്ങിച്ചാല്‍ അതിനെ ആരും എന്താ ചൂഷണം എന്ന് പറയാത്തത്? പണം മാതമല്ല വ്യക്തിത്വവും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതാണ്‌ കൂടുതല്‍ ഗുരുതരം. ശാന്തിക്കാരുടെയും തന്ത്രിമാരുടെയും വ്യക്തിത്വത്തെ ആണ് ഹിന്ദുക്കള്‍ ചൂഷണം ചെയ്യുന്നത്. ഉപഭോഗം ചെയ്യുന്നത്. ഈ ആത്മീയചൂഷണത്തെ  ലോകം തിരിച്ചറിയെണ്ടൂ.

ഗോക്രിസം ഒരു പഠനം.

ശാസ്ത്രജ്ഞനോട്

Related post: ആത്മീയചൂഷണം (ഗോക്രിസം ബാധിച്ചവര്‍ക്കുള്ള രണ്ടാമത്തെ ഗുളിക )

Ref: തന്ത്രിമാരോട് , പ്രസംഗം by Dr. GoKri. My Comments were deleted without answering from His YouTube window. So I copy my latest comments wrote there. 

  • തങ്ങള്‍ക്കു അഹങ്കരിക്കാന്‍ ധാരാളം അവസരം തരുന്ന ഇന്ത്യന്‍ ഭരണ ഘടനക്ക് വേണ്ടി the so called ഹിന്ദുക്കള്‍ സ്വന്തം മതഘടനയെ തകര്‍ത്തു. അത് പോലെ ക്ഷേത്ര ഘടനയെ തകര്‍ക്കാന്‍ ഉള്ള ഈ കുത്സിതശ്രമം. തുടക്കത്തിലേ തിരിച്ചറിയപ്പെട്ടിരിക്കുന്നു.
   The so called Hindus - ചാതുര്‍വര്‍ണ്യം എന്ന സനാതന മതഘടനയെ അധിക്ഷേപിക്കുന്നവര്‍, നടപ്പില്ലാത്തതും നടന്നിട്ടില്ലാത്തതും ആയ chaotic constitution വിഭാവന ചെയ്യുന്നവര്‍, ഭരണ അധികാരം കൊണ്ട് ദൈവത്തെ വരുതിയില്‍ നിര്‍ത്താം എന്ന് വ്യാമോഹിക്കുന്നവര്‍. സത്യധര്‍മവിരോധികള്‍.
    · 
 • Narayanan Namboodiri
  Great sanyaasins, who are supposed to be detached from worldly affairs, are now the superstars of the spiritual field and use many subtle and often unethical marketing methods to increase their fanfare. Great spiritual speakers and Bhagavathaachaaryaas use many unhealthy means to keep the flow of their funds always on the rise. When compared to these class of people, who are much influential either to correct or corrupt the society, the sin of these socially insignificant Tantris is negligible.
   ·  in playlist Uploaded videos
 • iishtv
  Someone else doing the mistakes and crimes are not justification for our doing that mistake. Without these sanyaasees all can live, but temple work cannot be done without these thantrees. An IG of police doing the crime is more serious than others doing, even though they are same crimes= N. Gopalakrishnan
   ·  in reply to Narayanan Namboodiri (Show the comment)
  • Vasudevan Namboodiri
   @<Without these sanyaasees all can live> Ithu aachaarya ninda alle?  Without N.Gopalakrishnan also others can live.
   All can LIVE without temples. No hindu is dependant on any temple. Instead Temples are dependant on them.   ·  in reply to iishtv (Show the comment)


   My  last comment was found removed.


Monday, 28 January 2013

Sunday, 27 January 2013

Summary - V

410. Happy New Year 2013 ഇതുപോലുള്ള വൃത്തികേടുകള്‍ കാണുമ്പോള്‍ ശാന്തിയല്ല, യുദ്ധം ആണ് ചെയ്യാന്‍ തോന്നുക. അത് ദൈവം നേരിട്ട് ചെയ്യട്ടെ. അധാര്മികര്‍ക്ക് എതിരായ യുദ്ധം അല്ലെ മത ധര്‍മം. അവര്‍ ഹിന്ദുക്കള്‍ എന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല
411.Against NSS ക്ഷേത്രങ്ങള്‍ ശാന്തിക്കാരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ചൂഷണം ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ ആയിരിക്കുന്നു. നൂലിട്ടവരുടെ ശരീരം വിയര്‍ത്തും വാടിയും ഉണ്ടാകുന്ന ധനമാണ് NSS പോലുള്ള ദേവസ്വമുതലാളിമാര് അടിച്ചുമാറ്റുന്നത്.
412. Against NSS 2 Very hot reaction ....അദ്വൈതം പ്രസംഗിക്കുന്നവര്‍ക്ക് നമ്പൂതിരിയും നായരും തമ്മില്‍ ഭേദമില്ല. എന്നാല്‍ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ ഭേദമുണ്ട് താനും. അതാണ്‌ മോഡേണ്‍ അദ്വൈതമോഡല്‍. ഇവിടെ ഹിന്ദുയിസം എന്ന ഓമനപ്പേരില്‍ നായരിസം....പരിഹാരം- യോഗക്ഷേമസഭയുടെ ക്ഷേത്രങ്ങളില് ക്രിസ്ത്യാനിയേയും മുസ്ലീമിനെയും പൂജ പഠിപ്പിച്ച് നിയോഗിച്ച് പ്രതികരിക്കുക.
413. Brahmin irradication in Kerala Temples very hot. ഒരു നിയമമെങ്കിലും ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്നതിനായി നിയമനിര്മാതാക്കളായ നായന്മാര് ഉണ്ടാക്കിയിട്ടുണ്ടോ.... ജ്ഞാനപീഠം കിട്ടിയതോടെ എംടി വാസുദേവന് നായര് എഴുത്ത് നിര്ത്തിയോ....MUST read.
414. Protest continuation.. resigning temple service in protest.
415. Brahmins Quit Temples Protest continues by activity too.
416. Vasudiri comes again കരക്കാര്‍ക്കുവേണ്ടി ശാന്തി കഴിക്കുകയും വേണം; കരയോഗക്കാരുടെ ആട്ടു കേള്‍ക്കുകയും വേണം. ശുദ്ധമായ ബ്രാഹ്മണ്യം ഇന്ന് ഹിന്ദുക്കള്‍ക്ക് ഹറാം ആണല്ലോ.
417. Review through Santhivicharam (first ten blog posts) less relevant.
418. Guruthwam (Gravity) തത്ത്വചിന്ത.. ശക്തമായ സമൂഹവിമര്ശനം.
419. Index 1
420. A humble hope how to forward blog matter
421. Brahmaniam is being exploited ക്ഷേത്രത്തില് ചൂഷണം ആര് ആരെ?
422. Literary Discussion Forum സദാചാരങ്ങളെക്കാള് ശ്രേഷ്ഠം സദ്വിചാരം.യോഗ്യരായ ശാന്തിക്കാരുടെ ഉത്പാദനത്തിനായി കാലണ മുടക്കാത്തവര്ക്ക് നല്ല ശാന്തിക്കാരെ പ്രതീക്ഷിക്കാന് അര്ഹതയില്ല.
423. NSS Brahmin attack continues വരുമാനം ഉള്ള ക്ഷേത്രങ്ങളില്‍ ആണ് നായന്മാര് "പണികൊടുക്കല്" ഓപറേഷന്‍ നടത്തുന്നത്. അതില്ലാത്തിടത് അവര്‍ക്ക് ബ്രാഹ്മണരെ ഭയങ്കര ബഹുമാനം ആണ്! അവര്‍ ഇറക്കുന്ന പ്രച്ഛന്ന ബ്രാഹ്മണന്മാര്‍ അവര്‍ക്ക് തന്നെ പാര ആവുന്ന കാലം വിദൂരമല്ല.
424. Peaceful Thought നിയമനിര്‍മാണത്തിലൂടെ യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ്യത്തെ തകര്‍ത്തു കളയാം എന്ന് വ്യമോഹിച്ചവര്‍ക്ക് തെറ്റി. ഇന്നലെ അടി തന്നവര്‍ ഇപ്പോള്‍ അടി കൊള്ളുന്ന തിരക്കിലാണ്. അടി വരുന്നത് വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നും ആണെന്ന് മാത്രം....അധര്മ്മത്തിനെതിരെ സൂക്ഷ്മതലത്തിലുള്ള യുദ്ധമാണ് ശാന്തിവിചാരം.
425. The Noblest action ശാസ്ത്രം എന്ന വാക്ക് സായിപ്പിന്‍റെ സംഭാവന അല്ല. ആര്യഭട്ടന്‍, വരാഹമിഹിരന്‍ തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ കേട്ടിട്ടുപോലും ഇല്ലാത്തവരാണ് ഇവിടെ ചരിത്രം പഠിപ്പിക്കാന്‍ വരുന്നത്. അക്രമികളായ വിദേശികളുടെ കാലത്ത് രചിക്കപ്പെട്ട ചരിത്രം കണ്ണടച്ച് വിശ്വസിക്കാന്‍ ആവില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സുഖിപ്പിക്കാന്‍ എഴുതിയവ ആണ് പലതും. ആരും പറയാത്ത ചരിത്രങ്ങള്‍ പലതും മനസ്സുകളില്‍ ഇരുന്നു വിങ്ങുന്നു. അവയാണ് തുമ്മുമ്പോള്‍ പോലും പുറത്തു വരുക
426. Santhivicharam (Re) ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും. പക്ഷെ അത് പ്രസിദ്ധീകരിക്കാന്‍ ഇന്നാട്ടുകാര് സമ്മതിക്കുമെന്നു തോന്നുന്നില്ല! അതിനു ദൈവം തന്ന വഴി ആണ് ഇന്റര്‍നെറ്റ്!
427. Secularism (Re.) മതേതരത്വം എന്ന രാഷ്ട്രീയദര്‍ശനം വിശാലമായ നാലാം മതം ആയിരിക്കുന്നു. അത് പുരാതനപൌരസ്തമതത്തെ ഗ്രസിക്കുന്നു.
428. About Blog Book Proposed മുഖവുര സമൂഹം വെറുക്കുന്ന ശാന്തിക്കാരുടെയും തന്ത്രിമാരുടെയും വക്കാലത്ത് പിടിക്കാന് എന്നെ പ്രേരിപ്പിക്കുന്നത് സ്വാനുഭവങ്ങള് തന്നെ.
429. About Blog Book ശാന്തിക്കാര്ക്ക് സ്വജാതി കന്യകമാരില്നിന്നും നേരിടേണ്ടിവരുന്ന അവമാനം അസഹ്യം.
430. Good Priest's Outlook TL ഇന്ന് സിദ്ധിയും ദേവത്വവുമൊന്നുമല്ല നല്ല തിരുമേനിയുടെ ലക്ഷണം. ജനോപാസന, ധനോപാസന....
431. ചറ പറ ~ഒന്നാം പാഠം (തറ പറ) 'തറ'യായി 'പറ'യാനുള്ള ശിക്ഷണം.
432. ചൂഷണവിചാരം അധ്യാത്മികചൂഷണരംഗത്ത്‌ നമ്പൂതിരിമാര്‍ക്ക് അനന്ത സാധ്യതകള്‍. പക്ഷെ അതിലേക്കു വരാന്‍ പുതിയ തലമുറയിലെ ഒരു കുഞ്ഞുപോലും തയ്യാറാവുന്നില്ല. ഇവിടെ ആണ് ആ സമുദായത്തിന്റെ മാന്യത തെളിയുന്നത്.
433. Judges Wanted .. TOL hint. seeking readers' judgement
434. അറിയിപ്പ് ശാന്തിവിചാരം തുടക്കം മുതല്‍ റിവിഷന്‍ പുരോഗമിക്കുന്നു.  വലിയൊരു സമാധാനം അതില്‍ നിന്ന് ലഭിച്ചു. അതിന്റെ സന്തോഷം എല്ലാവരെയും അറിയിക്കുന്നു
435 Blog Message കണ്ണുനീര് അമൂല്യം ഒരുതുള്ളിപോലും പാഴാക്കരുത്
436 കട്ടപ്പാര നാലുവരി കവിത
437 സംബന്ധം വളരെയധികം എതിരഭിപ്രായങ്ങളും ലഭിച്ചു.
438 ശാന്തിദര്ശനം വിഷയസൂചന സംബന്ധം പോസ്റ്റിനെ പറ്റി വന്ന ആക്ഷേപങ്ങള്ക്ക് മറുപടി
439 മതമൂല്യങ്ങളെ തകര്ക്കുന്നത് അന്യമതങ്ങളോ  ചെറിയ ചിന്ത
440 Blog Overview സംബന്ധം, ശ്രീനാരായണഗുരു പോസ്റ്റുകളുടെ പരാമര്ശം.
441 ശാസ്ത്രജ്ഞനോട് തന്ത്രിമാരോട് എന്ന പ്രഭാഷണത്തിനോടുള്ള പ്രതികരണം.
442 ആത്മീയചൂഷണം 1996 ലെ കേരള ഹൈ കോടതി വിധിയെ തുടര്ന്ന് ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയല്ല, പൂജ പഠിച്ചാല്‍ ആര്‍ക്കും പൂജാരി ആവാം എന്ന വഴിക്ക് പൊതുധാരണ വളര്‍ന്നതോടെ, ബ്രാഹ്മണരുടെ തലയില്‍നിന്നും ആ തൊല്ല ഒഴിഞ്ഞു. എന്നിട്ടും ചുമട് എടുക്കാന്‍ അധികമാരും തയ്യാറായില്ല. അന്ന് NSS കാര്‍ പൂജ പഠിച്ചില്ല. 'ചൂഷകര്‍" ആയ നമ്പൂരിമാരെ "ചൂഷണം" ചെയ്യല്‍ തുടര്ന്നതെയുള്ളൂ. ഇപ്പോള്‍ പൂജ പഠിക്കുന്നതിന്റെ ഉദ്ദേശം മതപരം അല്ല. മോക്ഷം അല്ല. ജീവിതം കഴിച്ചുകൂട്ടല്‍ അല്ല. ഈഴവ പൂജാരികളോടുള്ള അസഹിഷ്ണുത. അവരെ കൌണ്ടര്‍ ചെയ്യാന്‍..........പല കമ്പനികളിലും ഉണ്ട് ഷിഫ്റ്റ്‌ സമ്പ്രദായം. എവിടെ എങ്കിലും ഉണ്ടോ ഒരു ദിവസം തന്നെ രണ്ടു ഷിഫ്റ്റ്‌? വെളുപ്പിനെ അഞ്ചിന് കയറി വെറും വയറ്റില്‍ നട്ടുച്ച വരെ മടയ്ക്കണം. ഉച്ചയ്ക്ക് നാല് മണിക്കൂര്‍ ഗാപ്‌ കിട്ടിയാല്‍ അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ ആവില്ല. ഇതൊക്കെ സഹിച്ചു നില്‍ക്കുന്നവരോട് ആള്‍ക്കാരുടെ പെരുമാറ്റം ആണ് അസഹ്യം ആയിട്ടുള്ളത്. വിശേഷിച്ചു അധികാരികളുടെ. തടവുപുള്ളികലോട്  എന്നപോലെ ആണ് ശാന്തിക്കാരോടുള്ള പൊതുസമീപനം.
443 The Deapth of Indian Sciences
444 ഭാരതീയ തത്ത്വചിന്തയുടെ വ്യാപ്തി (2)
445 ആശംസകര്ക്ക് ആശംസകള്
446 Double Headed Organization
447 VT Bhattathirippad
448 വായനക്കാരോട്
449 ശാന്തിയും വിചാരവും
450 നരസിംഹപഞ്ചകം
451 തടസ്സ്സ്സം
452 ഗുരുകരുണ
453 ഒരു ഹൈകു കവിത എഴുതിത്തെളിഞ്ഞ തൂലിക പണയം വെച്ച് ജീവിക്കുന്ന അജ്ഞാതകവി
454 ബ്രഹ്മജ്ഞാനം  കഥ. കമന്റുകള്..
455 Hidden Agenda ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവര്ക്ക് ശ്രീകോവില് പ്രവേശനാധികാരം പതിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.
456 എന്റെ ഗുരുനാഥന് മലയാള ഭാഷതന് എന്ന ഗാനം, സ്വാനുഭവ വിവരണം.
457 വിഷു ആശംസകള്. ഒരു പ്രത്യേകവിഷയത്തെയും അമിതമായി പ്രൊജക്റ്റ്‌ ചെയ്യുവാൻ ഉദ്ദേശിക്കുന്നില്ല. സമൂഹ വിഷയങ്ങളിൽ പ്രകടിപ്പിക്കുന്നത് സ്വാഭിപ്രായം മാത്രം. അവ ശരിയോ തെറ്റോ ആവാം.
458 My declaration കവിത
459 ആധുനിക ഹിന്ദുത്വം ആസുരികം ക്ഷേത്രവിഷയത്തിൽ അനുഭവസ്തനായ തന്ത്രിയുടെ അഭിപ്രായത്തെ കേവലം ഒരു വ്യക്തിയുടെ അഭിപ്രായം ആയി കരുതിയാൽ മതിയോ? അതിനു ഉയർന്ന പരിഗണന നൽകേണ്ടതില്ലേ? പുരോഹിതരുടെ ആത്മീയ അനുഗ്രഹം തേടുന്നവർക്ക് അവരെ കേൾക്കാനുള്ള ബാധ്യത ഇല്ലേ?
460 Awakening കവിത
461 I fail blog attempt feels failure
462 ഭക്തജനങ്ങളോട് വ്യാജഭക്തര്‍ നിന്ദ്യര്‍ തന്നെ. ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ അമ്പലങ്ങള്‍ പിടിച്ചടക്കി നമ്പൂരിമാരെ ചൊല്പ്പടിക്കാര്‍ ആക്കി സാമ്പത്തിക നേട്ടവും അധികാര ലാഭവും അനുഭവിക്കുന്നവര്‍ ആചാര്യവിഭാഗത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് തങ്ങള്‍ക്കു വലിയ പോരായ്മ ആയി കരുതുന്നു. അത്തരക്കാരെ രക്ഷിക്കാന്‍ ഉള്ള നിയോഗത്തില്‍ സ്വയം അരക്ഷിതര്‍ ആവുകയാണ് പുരോഹിത വിഭാഗം.
463 TOL May 2013 അക്ഷരങ്ങളുടെ ക്ഷേത്രം പുതിയ രേഖാ ചിത്രം
464 Brahmanyam സാക്ഷാത് അദ്വൈതവും ഗുരുവിന്റെ ഒരുജാതി അദ്വൈതവും.
465 അര്ഥന
466 സവര്ണവിദ്വേഷം
467 Blog Revision
468 My Study
469 Devotees
470 Press is to suppress!
471 കിട്ടിയാല് കോട്ടയത്തും കൊടുക്കും
472 സത്യാന്വേഷണം
473 സത്യവും ചരിത്രവും
474 ഗോക്രിസം ഹിന്ദുയിസമോ
475 ഗോക്രിസം എന്ന മതാഭാസം
476 ശാന്തിക്കാരെന്തു ചെയ്യുന്നു
477 ഗോക്രിസത്തിന്റെ സ്വാധീനം
478 വിഷ്ണുനാരായണാഷ്ടകം
479 ഹിന്ദു നവോത്ഥാനപ്രസ്ഥാനങ്ങള്
480 ഗോക്രിസം ചോദ്യോത്തരം 2
481 ക്ഷമാസര്ഗ്ഗം സമാപ്തം
482 ബ്രിട്ടീഷ് ആധിപത്യകാലം
483 Index and Menu Bar
484 TOL June 13
485 മഹത്തായ ദൌത്യം
486 രാമായണമാസം
487 മുക്കുവരോട്
488 വേദമൂര്ത്തി
489 .
490 .
491 .
492 .
493 .
494 .
495 .
496 .
497


Summary Index -I

Blog Summary Index
                         ......page 1 .....2011 posts full
           1. Hindu Priests' Wedding first post 27.5.11 ശാന്തിക്കാരുടെ സ്വജാതിവിവാഹതടസ്സം. വര്‍ഗീയമായി നശിപ്പിക്കാന്‍ഉള്ള ബോധപൂര്‍വം ആയ ശ്രമം? "The circumstances exert the highest degree of pressure upon the stringed beings to make them vanishing species." "slaughter tapping" like rubber trees. Non veg. class priests are better to fight against this.
2  ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ എനിക്ക് 'ശാന്തി ജോലി' നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യം. "സാമ്പത്തിക നഷ്ടം സഹിച്ചാലും പൊല്ലാപ്പു ഒഴിഞ്ഞു !"  ഒരു ന്യൂറോളജിസ്റ്റ് പരിശോധിച്ചു വിലയിരുത്തട്ടെ. അങ്ങേയറ്റം അനാരോഗ്യകരം. Most hazardous labour.  മത നിയമങ്ങളും മതേതര നിയമങ്ങളും  ശാന്തിക്കാര്‍ക്ക് എതിരെ പ്രയോഗിക്കുന്ന പൊതുതാല്പര്യം.
3  Index Page 2 . "I am making new social challenges. Beware of me!." ലതാവര്‍ത്തം  
4 ശാന്തിയോഗം  10 points doc.  യോഗക്ഷേമ സഭയുടെ ശ്രദ്ധയിലേക്ക് എഴുതിയത് ദൈവിക ധാര്‍മിക നിലവാരം വേണം./Trade union ആവരുത്./സാംസ്കാരികം ആയ സമരം ബ്രാഹ്മണോചിതം ആവണം./ആസ്തികം ആയ യുക്തി./ആചാര്യന്റെ നിലവാരത്തിലേക്ക് ശാന്തിക്കാര്‍ ഉയരണം./യോഗം സംവാദാത്മകം ആവണം./ബ്രാഹ്മണ മേധാവിത്തം അല്ല, ബ്രാഹ്മണവിദ്വേഷം ആണ് യഥാര്‍ത്ഥ പ്രശ്നം./ നിര്‍ദിഷ്ട നാമം "ശാന്തിയോഗം"
ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കണം./ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ക്ക് വിശദമായ രേഖ ആവശ്യം. അത് മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ ഉണര്‍ത്തിക്കെണ്ടതാണ്./നിര്‍ദിഷ്ട മോട്ടോ. "സംഗച്ഛധ്വം സംവദധ്വം"
5 ക്ഷേമനിധി സര്‍ക്കാരിന്റെ ബ്രാഹ്മണ വിവേചനനയത്തിന് ഒരു തെളിവ് കൂടി. ഭൂപരിഷ്കരണം മുതല്‍ ശാന്തിക്കാര്‍ ഒഴികെ ഉള്ള ക്ഷേത്രജീവനക്കാര്‍ക്ക് ഉള്ള ക്ഷേമനിധി വരെ! യോഗക്ഷേമസഭ നടത്തിയ ധാരണകള്‍ക്ക് തിരിച്ചടിയായി ഈ വിവേചനം കലര്‍ന്ന പ്രഖ്യാപനം.
ചില അമ്പലക്കാര്യങ്ങള്‍. (doc.2) പാരമ്പര്യ ക്ഷേത്രജീവനക്കാര്‍ ക്ഷേത്രം ബഹിഷ്കരിക്കുന്ന ഒരു കഥയും ഇതോടൊപ്പം ഉണ്ട്. കഴകക്കാരന്റെ പ്രതിഷേധം ഇങ്ങനെ: "ഇവിടെ കിണ്ടി കഴുകി ഇരുന്നാല്‍ ഉണ്ട കിട്ടും. ഇതില്‍ ഭേദം അറബീടെ കിണ്ടിയാ." / Neurologist says: തലച്ചോറിന്റെ white portion ല്‍ കുറ്റബോധം gray spots ഉണ്ടാക്കുന്നു. അവ ചിലപ്പോള്‍ black ആവാം, കുറ്റബോധത്തിന്റെ കടുപ്പം അനുസരിച്ച്. പൂജ പഠിക്കാതെ പൂജ ചെയ്യുമ്പോള്‍ മനസ്സില്‍ കുറ്റബോധം ഉണ്ടാകുന്നു. അത് വ്യക്തിത്വത്തെ gray/black പിടിപ്പിക്കുന്നു.
6 ശാന്തി, എഴുത്ത്, പ്രസാധനം1. Personal views, 2. Contradictions between santhi and writing. ഒന്ന് ക്ഷമിക്കാന്‍ ഉള്ള പരിശീലനം മറ്റേതു പ്രതികരിക്കാന്‍ ഉള്ള പരിശീലനം. ഒരേ സമയം രണ്ടും കൂടി പറ്റില്ല. one after another. അതുകൊണ്ട് ആദ്യം ക്ഷമിക്കുന്നു. പിന്നീടു പ്രതികരിക്കുന്നു.3. My publishing policy as a writer. അച്ചടിച്ചും, പൊതുവേദികളില്‍ അവതരിപ്പിച്ചും പ്രസിദ്ധീകരിക്കുന്നതില്‍ ഉദാസീനത? / 4. പൊതുപ്രതികരണങ്ങള്‍   Pleased with small approvals! / ആദ്യത്തെ അംഗീകാരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയില്‍നിന്ന് അതിന്റെ പത്രാധിപസമിതിയില്‍ അംഗത്വം./ From Voice Books & Publications' Kottayam writers' directory./ ശാന്തിവിചാരം ബ്ലോഗുകള്‍ക്ക്‌ അംഗീകാരം. പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ്‌ അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്./ലാലേട്ടന്‍ തുടങ്ങി പ്രമുഖവ്യക്തികളില്‍നിന്നും പ്രതികരണങ്ങള്‍. വായനക്കാരുടെ അനൗപചാരികം ആയ കൂട്ടുകെട്ട് ഇതിനകം രൂപപ്പെട്ടിരിക്കുന്നു എന്ന് റിവ്യൂ കൌണ്ടര്‍. കമന്റ്സ് ഇവ സൂചിപ്പിക്കുന്നു. /നാഷണല്‍ ബുക്ക്‌ സ്റ്റാള്‍ ഇറക്കിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രണ്ടു പേജോളം വരുന്ന പരാമര്‍ശം.
7 String Circle Overview ലതാവര്‍ത്തമാനം. soft talks, കൊച്ചുവര്‍ത്തമാനം. ലതാവര്‍ത്തം (string circle) news
8  ഓം ശാന്തി: ശാന്തി: ശാന്തി: 4 docs as JPEG images./ശാന്തിയോഗങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ , ചിന്തയുടെ സമാനത./ക്ഷേത്രവൃത്തി സര്‍ക്കാരിന്റെ ബ്രാഹ്മണവിവേചനത്തിന് എതിരായ പ്രതികരണം. The points are taken and projected again as another blog posted in God's own Hell. as പ്രതിവാദം. with 18 points /കര്‍മഫലം ബ്രാഹ്മണ്യവിധ്വംസനം ജനാധിപത്യ സര്‍ക്കാരുകളുടെ (ചിന്തകരുടെ) പൊതുവായ രഹസ്യ അജണ്ട. നിരുപദ്രവികളുടെ വര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യേണ്ടത് ഇന്നത്തെ ലോകത്തിന്റെ നമ്പര്‍ 1. സാംസ്കാരിക ആവശ്യം.... see പ്രതിവാദം.ശാന്തിവിചാരം ബ്ലോഗ്‌ പോസ്റ്റുകളുടെ ഗ്രന്ഥരൂപം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. പ്രസാധകരെ ആവശ്യമുണ്ട്.  ധര്‍മ്മചിന്ത വെടിഞ്ഞ സമൂഹത്തിന്‍റെ പാപം ഏറ്റു വാങ്ങി ചുമക്കുന്ന ചുമട്ടുകാര്‍ ആണ് ശാന്തിക്കാര്‍. ചുമട്ടുകാര്‍ക്ക് നോക്കുകൂലി നല്‍കുന്ന പ്രബുദ്ധ ഹിന്ദുസമൂഹം ശാന്തിക്കാര്‍ക്ക് അര്‍ഹമായ ദക്ഷിണ നിഷേധിക്കുന്നു. ഇത് വര്‍ഗ്ഗശത്രുതയുടെ വ്യക്തമായ തെളിവാണ്.
9 ധാര്‍മിക പ്രതിപക്ഷം  small beautiful.സമൂഹത്തിന്റെ മുഴുവന്‍ പാപഭാരവും അടിച്ചേല്‍പ്പിക്കപ്പെടുകയും എല്ലായിടത്തും കുറ്റപ്പെടുത്തപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ബ്രാഹ്മണര്‍ ശക്തമായ ധാര്‍മികപ്രതിപക്ഷം ആയിത്തീരേണ്ടിയിരിക്കുന്നു.
10 യോഗക്ഷേമസഭക്ക് അഭിനന്ദനം ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള സ്കെയില്‍ വര്‍ധിപ്പിച്ചതിനു /  മുഴുവന്‍ ക്രെഡിറ്റും സഭക്ക് അവകാശപ്പെട്ടതാണ് എന്ന് കരുതുന്നില്ല. അബ്രാഹ്മണര്‍ ധാരാളം ആയി ശാന്തി രംഗത്തേക്ക് വന്നതില്‍ പിന്നെയാണ് ഇതെന്നതു ഒരു വസ്തുതയാണ്. ബ്രാഹ്മണര്‍ ശാന്തിക്കാര്‍ ആവുമ്പോള്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പോലും വോയിസ്‌ ഇല്ല. അബ്രാഹ്മണര്‍ വന്നാല്‍ അവര്‍ക്ക് എവിടെയും കിടന്നു കലപില കൂട്ടാം. അതൊക്കെ വലിയ വാര്‍ത്തയും ആകും!/ ശാന്തിക്കാരുടെ പ്രശ്നങ്ങളെ ഒരു സമുദായത്തിന്റെ പ്രശ്നം ആയിട്ടല്ല, ഒരു സമൂഹത്തിന്റെ പ്രശ്നം ആയി പൊതുലോകം പരിഗണിക്കേണ്ടിയിരിക്കുന്നു.
11 Temple & Brahmins 2 docs.ക്ഷേത്രവും ബ്രാഹ്മണരും ആയിരം കൊല്ലം മുസല്‍മാന്‍ ഭരിച്ചിട്ടും 250 കൊല്ലം സായിപ്പു ഭരിച്ചിട്ടും നശിക്കാത്ത ബ്രാഹ്മണ്യം വെറും അമ്പത് കൊല്ലത്തെ ശൂദ്രഭരണം കൊണ്ട് നാമാവശേഷമാകുന്നു./ക്ഷേത്രങ്ങള്‍ ബ്രാഹ്മണ്യത്തിന്‍റെ കശാപ്പുശാലകള്‍ ആയിരിക്കുന്നു. ശക്തമായ ലേഖനം : /ദക്ഷിണവിഷയം അവകാശങ്ങള്‍ തന്നെ തീരു എന്ന മട്ടിലാണ്‌ പലരും അമ്പലത്തില്‍ വരുന്നത്. ചെയ്യിക്കുന്ന കര്‍മ്മങ്ങള്‍ക്ക് അര്‍ഹമായ ദക്ഷിണ സ്വയം അറിഞ്ഞു തരുന്നവര്‍ വിരളം. എല്ലാം ശാന്തിക്കാരന്‍റെ ഡ്യൂട്ടി ആണെന്നാണ്‌ പലരുടെയും ഭാവം.
12 My Letter  to the readers.ആത്മീയത ഒരു മതത്തിന്റെയും കുത്തക അല്ല.
13 Santhi 2 docs. Santhi ശാന്തി, സോഫ്റ്റ്‌ വെയര്‍ പോലുള്ള ഒരു intangible object. ഭഗവല്‍സേവകരായിരിക്കേണ്ട സന്ന്യാസിമാര്‍ ജന പ്രീണനാര്‍ത്ഥം മനുസ്മൃതി നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു സമൂഹത്തില്‍ ബ്രാഹ്മണവര്‍ഗ്ഗവിരോധവും അശാന്തിയും വളര്‍ത്തുന്നു.
വൈദികചിന്ത sadvicharam സദ്വിചാരത്തിലേക്കുള്ള ആദ്യപടി സദാചാരം.
14 നിധിദര്‍ശനം  നാല് പോസ്റ്റുകള്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിലവറ വിഷയം. എതിരായ ചൂട് പ്രതികരണങ്ങളും കളഞ്ഞിട്ടില്ല. അവലോകനം ഒഴിവാക്കുന്നു.
15 Action Vs Reaction നിലവറ നിധി 4docs .ബ്ലോഗവാക്യം വളരെ മോശമായ കമന്റുകള്‍. നിസ്സഹായന്‍. ശിശുപാലന്‍ / 2ബാലിശം ശിശുപാലന് ഉള്ള മറുപടി./3 ബാലിശം 2 ,/ 4 അറിവും തിരിച്ചറിവും തിരിച്ചറിവ് ഉണ്ടാകാന്‍ സ്കൂള്‍ പോരാ . ജീവിതാനുഭവങ്ങള്‍ വേണം.
16 ചീത്തവിളിയന്‍  മോശം ഭാഷയില്‍ കമന്റുകള്‍ എഴുതി ജാതീയമായി അധിക്ഷേപിച്ച ആളിനെപറ്റി.നിരീക്ഷണം : ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് ഹിംസയാണ്. ഒരു പ്രൊഫഷനല്‍ ബ്ലോഗര്‍ ഭാരതീയരായ മഹാന്മാരെ തച്ചിനിരുന്നു ഹിംസിക്കുന്നു. അഹിംസയുടെ ദൈവമായ ശ്രീ ബുദ്ധനെ പോയ്മുഖമായി ഉപയോഗിച്ചുകൊണ്ട്.
അനുമാനം: ഇയാള്‍ക്ക് പിന്നില്‍ കാശു മറിക്കാന്‍ ഒന്നോ അതിലധികമോ വിദേശ കമ്പനികള്‍ കാണും.
17 Parasites 4docs ശാസ്ത്രവും മതവും തമ്മിലുള്ള അത്ഭുതകരമായ  സാമ്യം (Republished in the third blog)/ Lathavartham Literary Discussion Forum - A failed attempt. (Republished yet)/ പിശാചനൃത്തം എന്ന കവിത. (republished in "Hell") /ഇത്തിള്‍കണ്ണികള്‍ Phylosophical thoughts. മതേതരത്വം മതത്തെ ഉപജീവിക്കുന്ന ഇത്തിള്‍കണ്ണി! (Republished in "Hell")
18 എഴുത്തുകാരന്റെ പ്രതിബദ്ധത  മതെതരത്വത്തെക്കാളും ആഴത്തില്‍ വേരോടിയിട്ടുള്ളത് ഹിന്ദുമതം ആണ്. അതിന്‍റെ ആദര്‍ശങ്ങള്‍ സത്യവും ധര്‍മ്മവും ആണ്. ജനങ്ങള്‍ക്ക്‌ അവ വേണ്ടായിരിക്കാം. എന്നാലും എഴുത്തുകാരന് സത്യം കൂടിയേ തീരൂ. പുനര്‍വായന ആവശ്യപ്പെടുന്ന ചെറിയ ലേഖനം.
19 എഴുത്ത് ഉത്തമസാധന  പരമ്പരാഗതമായ പൌരസ്ത്യ വിദ്യാഭ്യാസം ശിക്ഷണം ആയിരുന്നു. അതിലൂടെ ദേശം സ്നേഹികളായ മഹാന്മാര്‍ വന്‍തോതില്‍ ഉത്പാദനം ചെയ്യപ്പെട്ടിരുന്നു. ഇന്നത്തെ വിദ്യാഭ്യാസം പ്രീണനം ആണ്. അതിലൂടെ സ്വദേശസ്നേഹം ഇല്ലാത്തവരും വിദേശികളുടെ നായ്ക്കുട്ടികളും ആയി വിദ്യാര്‍ഥികള്‍ ട്യൂണ്‍ അഥവാ പ്രോഗ്രാം ചെയ്യപ്പെടുന്നു. സാങ്കേതിക കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ലളിതമായ ലേഖനം.
20 ക്ഷേത്രരംഗം   ഈ കൊടും ചതിക്ക് ഇരയായിട്ടുള്ളത് ശുദ്ധരായ മുതിര്‍ന്ന തലമുറയിലെ ശാന്തിക്കരാണ്. അഭ്യസ്തവിദ്യരായ ഇളം തലമുറയുടെ പ്രതികരണം എങ്ങനെ ആവുക സ്വാഭാവികമാണ്? - "നാം ആരാധനയൊന്നും ചെയ്യാന്‍ പാടില്ല. ചെയ്യുന്നതായി ഒരു തോന്നല്‍ ഉണ്ടാക്കുകയെ പാടുള്ളൂ." /ദൈവത്തിനും ഒരുപക്ഷെ അതാവും ഇഷ്ടം. കാരണം യുദ്ധവും മതധര്‍മം ആണല്ലോ. അധര്‍മതിനു എതിരെ സന്ധിയല്ല യുദ്ധം തന്നെയാണ് മതം. Reactions challenged! (Republished in Blog 3)
21 മനുസ്മൃതി  മനുസ്മൃതി യെ ആധാരമാക്കി ഒരു ചെറിയ ചിന്ത മാത്രം ആണ്. പ്രധാന പോസ്റ്റ്‌. അതൊരു വലിയ ചോദ്യം ഉയര്‍ത്തുന്നു. കൊലയാളികളുടെ ഭാഗത്ത്‌ ദൈവം നില്‍ക്കുമോ എന്ന്. അതിനു മറുപടി എന്നോണം അനുബന്ധമായി മറ്റൊരു ഹെവി ഫയല്‍ സമാധാന ചിന്ത എന്ന പേരില്‍ ഉണ്ട്. അത് സേവിംഗ് ഫോര്‍മാറ്റ് മാറ്റി റിപോസ്റ്റ് ചെയ്തിട്ടുണ്ട്./ അതിന്റെ അടിക്കുറിപ്പ്: നിയമനിര്‍മാണത്തിലൂടെ യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ്യത്തെ തകര്‍ത്തു കളയാം എന്ന് വ്യമോഹിച്ചവര്‍ക്ക് തെറ്റി. ഇന്നലെ അടി തന്നവര്‍ ഇപ്പോള്‍ അടി കൊള്ളുന്ന തിരക്കിലാണ്. അടി വരുന്നത് വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നും ആണെന്ന് മാത്രം.
22 ഏറ്റവും ശ്രേഷ്ഠമായ കര്‍മം തത്ത്വചിന്ത, ചരിത്രരചനയിലെ കാപട്യം.
23 ശാന്തിവിചാരം ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും. പക്ഷെ അത് പ്രസിദ്ധീകരിക്കാന്‍ നാട്ടുകാര് സമ്മതിക്കുമെന്നു തോന്നുന്നില്ല! അതിനു ദൈവം തന്ന വഴി ആണ് ഇന്റര്‍നെറ്റ്!
24 Secularism മതേതരത്വം എന്ന രാഷ്ട്രീയദര്‍ശനം വിശാലമായ നാലാം മതം ആയിരിക്കുന്നു. അത് പുരാതന പൌരസ്തമതത്തെ ഗ്രസിക്കുന്നു. Reposted.
25 നല്ല ശാന്തിക്കാരന്റെ ലക്ഷണം. repost. പോതുലോകത്തിനു വേണ്ടാത്തപ്പോള്‍ ഇല്ലാതെ ആവാനും വേണ്ടപ്പോള്‍ ഉണ്ടാവാനും ഉള്ള ദിവ്യസിദ്ധി ബ്രാഹ്മണര്‍ക്ക് ഇല്ല.
26 What Is This? Two posts. An introduction to Santhivicharam Blog book proposed. Reposted..
27 Can You Say? an unusual object. Scissor Trying to cut a sphere. What does it represent? Humble presentation of an innovative idea. Many appreciated this. Its explanation's link is given in the blog.
28 Our Blogger An advertisement to the blogs. and the link to the related story Blogology
29 The Temple Of Letters Artwork Visual form. TOL Unique concept, Internal Temple, descriptive, many posts were made on this.
30 Book Publication personal എന്നോട് എഴുതരുതെന്ന് ഉപദേശിച്ച മഹാന്മാര്‍ ഉണ്ട്...
31 My Target Audience തത്ത്വചിന്ത ഈ കാലത്തിന്റെ സമവാക്യം : സത്യം = അസത്യം
32 Introduction to the Book Two pages. ശാന്തിവിചാരം ഉദ്ദിഷ്ട ഗ്രന്ഥത്തിനു മുഖവുര
33 ഇഷ്ടദേവത ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഏറ്റവും വിമുഖത ഈശ്വരന്! കാരണം? ..
34 മാനസപൂജ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നിലവറ വിഷയം.
35 കാമവും മോക്ഷവും തത്വചിന്താപരമായ സമൂഹ വിമര്‍ശനം. ലളിതം എങ്കിലും രൂക്ഷം. very relevant. മോക്ഷതെക്കാള്‍ വലുത് കാമം എന്ന് വാദിക്കുന്നവന്‍ ഇന്നത്തെ മാതൃകാ ഹിന്ദു. മോക്ഷത്തെ സന്യാസിമാര്‍ പോലും നടപ്പില്ല്ലാത്ത കാര്യം ആയി കാണുമ്പോള്‍, കുറ്റവാളികളും കുലടകളും മോക്ഷസുഖം അനുഭവിക്കുന്നു.
36 നിവേദ്യം personal note on proposed book. Hint about TOL, ലോഹത്തില്‍ അക്ഷരക്ഷേത്രം നിര്‍മാണം പൂര്‍ത്തി ആകുംപോലെക്കും വിശ്വാസ മൂര്‍ത്തിക്ക് നിവേദിക്കാന്‍ ആണ് ഈ ഗ്രന്ഥം എഴുതുന്നത്‌. My positive hopes.
37 Index page 3.
38 Judges Wanted Presentation of TOL in different way.
39 Research Guides Educational. Stiking fact. ആത്മനിഷ്ഠ പുലര്‍ത്താന്‍ കഴിയാത്ത ഗവേഷണ സഹായകര്‍ക്ക് എതിരായ സൂചന.
40 Blog Rate Personal Stand clarification. Blog delay Notification
41 Literary Dicsn Forum സാഹിത്യ ചിന്ത. നിര്‍ദയം വെട്ടി മൂടപ്പെടുന്ന സത്യത്തെ അനാച്ഛാദനം ചെയ്യുന്നതിന് നാം നിരന്തരം പരിശ്രമിക്കണം.
42 Malliyur Demise മള്ളിയൂര്‍ അഭിനവ ശങ്കരാചാര്യര്‍. അനുസ്മരണം. സ്വാനുഭവം. പരബ്രഹ്മസായൂജ്യം.
43 അക്ഷരപൂജ ആലയം documentary. TOL
44 Alayam Various Projects  Brief abt TOL
45 പുതുവത്സര ആശംസകള്‍ 1187 ചിങ്ങമാസം ഒന്നാന്തി.
46 An indication (Index page 4) Blog below Delay notification like a leave letter
47 The Flow of Thoughts Resumes blogging after a month of pooja. തത്ത്വചിന്ത. ചിന്താശീലം ഉള്ളവര്‍ക്കെ ചിന്താധാര ഉണ്ടാകൂ. ഹൃസ്വലേഖനം. തത്ത്വചിന്തകരെ ഭ്രാന്തരാക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യം!
48 After An Interval ബ്ലോഗിങ്ങ് ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം. Points: ബ്ലോഗിങ് ആത്മ വിശ്വാസകരം. - നരസിംഹ സ്വാമി പ്രതിഷേധത്തിന്റെ മൂര്‍ത്തി. - ശാന്തതയുടെ രൌദ്രത. - തത്ത്വ ചിന്താപരമായ ലേഖനം. സ്വാനുഭവ വിവരണം.
49 ക്ഷേത്രധനവിനിയോഗം social ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ധനവിഷയം. സമൂഹപ്രസക്തമായ ലേഖനം. Points: ക്ഷേത്ര ധനം കാത്തു സൂക്ഷിക്കുന്നത് തെറ്റും, കളഞ്ഞു കുളിക്കുന്നതും കട്ടുമുടിക്കുന്നതും ശരിയും!. ധാര്‍മിക അഭിപ്രായം പറയാത്തവര്‍ അധ്യാപകര്‍. - ക്ഷേത്ര ധനം സത്യധര്മ്മാദി മത മൂല്യങ്ങളുടെ പ്രചാരണത്തിന് വേണ്ടി വിനിയോഗിക്കണം.
50 Public contempt on Moral Literature  Social thoughts. small blog. Points: കലാ സാഹിത്യ ങ്ങളെ വളര്‍ത്തിയിരുന്നത് ക്ഷേത്രങ്ങള്‍. മതേതര സങ്കേതങ്ങള്‍ വന്നതോടെ അവ ഇടതുവല്‍കരിക്കപ്പെട്ടു. ധാര്‍മികതയെ പുച്ചിച്ച് തള്ളുന്ന പൊതുവീക്ഷണം ഇവിടെ വ്യാവസായികം ആയി വളര്തപ്പെടുന്നു. മാധ്യമങ്ങള്‍ക്കും കലാകാരന്മാര്‍ക്കും പങ്ക്. - ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്നതു കള്ളത്തരം.
51 Temple and Temple Personal protest. long post - Two image pages. Points:
ക്ഷേത്ര പ്രവേശന വിളംബരാല്‍ പരം ബ്രാഹ്മണശാന്തിക്കാരെ മാനസിക പീഡനം ചെയ്യുക ആയിരുന്നു ഹിന്ദുക്കള്‍. ക്ഷേത്രങ്ങള്‍ ശാരീരിക പീഡനവും.അവരുടെ അന്ത:ശാപം കൊണ്ടാണ് ഇപ്പോള്‍ കേരളത്തില്‍ മാത്രം അബ്രാഹ്മണര്‍ക്ക് ആ ഗതികേട് വരുന്നത്. ബ്രാഹ്മണര്‍ എന്നാല്‍ എതിര്‍ക്കപ്പെടെണ്ടാവര്‍ എന്നാണു പൊതുകാഴ്ചപ്പാട്.ബ്രഹ്മശക്തിയേക്കാള്‍ വലുതാണ്‌ ജനശക്തി എന്ന് വരുത്താനാണ് ജ്യോതിഷന്മാര്‍ക്കും താല്പര്യം.ഭക്തിപോലെ യുക്തിയും പ്രധാനം.
ശുദ്ധരായ ബ്രാഹ്മനരാല്‍ പൂജിക്കപ്പെടാനുള്ള യോഗം ക്ഷേത്രമൂര്‍ത്തികള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു.
അദൃഷ്ടസത്യങ്ങള്‍ എല്ലാം ദേവപ്രശ്നങ്ങളില്‍ തെളിയുന്നില്ല. തന്ത്രി സംഭവം റോപ് വേ നിര്‍മാണത്തെ എതിര്‍ത്തതിന്റെ ഫലം.
52 My Book Movement സാഹിത്യ ചിന്ത. എന്നിലെ പ്രസാധകനെപറ്റി ഒരു മുതിര്‍ന്ന പ്രസാധകന്‍. അംഗീകാരം.പൊതുഅഭിരുചിക്ക് നിരക്കാത്ത വിഷയങ്ങള്‍ പ്രകാശിപ്പിക്കാത്തത് ഉചിതം. - എന്റെ പ്രസാധനരീതി, അതിന്റെ ഫലം.
53 A Stiking Fact Literal Unusual view. on prose and poem ഗദ്യത്തെക്കാള്‍ ശ്രേഷ്ഠത പദ്യത്തിനു ആയിരുന്നു. ഇന്നിപ്പോള്‍ നേരെ തിരിഞ്ഞു. പദ്യത്തിന്റെ സ്ഥാനം നഷ്ടമായി. ഫലം സംസ്കൃതകവി അജ്ഞാതന്‍ ആയിത്തീരുന്നു. അശ്ലീല നോവലിസ്റ്റ് സമ്പന്നനും മാന്യനും ആയി വിലസുന്നു. ഇത് അവിദ്വാന്‍മാരുടെ ആധിപത്യ ഫലമെന്ന് തുറന്നടിക്കുന്നു. ചെറിയ ബ്ലോഗ്‌.
54 Anti vision of Hindu devotees Philosophy. A bit blog. A tip of thought.ഭക്ത ജനങ്ങളുടെ വിപരീതവീക്ഷണം. ആത്മീയ ചര്‍ച്ച ക്ഷേത്രങ്ങളില്‍ പോലും നടപ്പില്ല. ജനങ്ങളെ അനുസരിക്കേണ്ട ഉപകരണം ആയിട്ടാണ് അവര്‍ ശാന്തിക്കാരെ കാണുന്നത്. മനുഷ്യര്‍ ആയി കാണാന്‍ ഉള്ള പ്രബുധത/provision ഇല്ല.
55 Court Will Social. കോടതി അലക്ഷ്യ കേസുകള്‍ ഒരു എത്തിനോട്ടം. Points: അന്തസ്സ് ഇല്ല്ലാതെ ആവും എന്ന് ഭയക്കുമ്പോള്‍ ആണ് വാസ്തവത്തില്‍ അന്തസ്സ് കുറയുന്നത്. 2. കഴമ്പില്ലാത്ത വിമര്‍ശനങ്ങളെ ചിരിച്ചു തള്ളുമ്പോള്‍ അന്തസ്സ് ഉയരുന്നു. 3. ക്രിമിനലുകള്‍ വളരുന്ന സാഹചര്യം ആണ് കോടതികളുടെ അന്തസ്സിനെ പ്രതികൂലം ആയി ബാധിക്കുന്നത്.
56 ശരശയ്യ Philo. Bit Blog ധാര്‍മികവേവലാതി ഇല്ലാത്തവര്‍ക്ക് ഗുരുത്വം ഉണ്ടാവില്ല. അവരെ ശിഷ്യന്മാരുടെ ചോദ്യ ശരങ്ങള്‍ വേട്ടയാടും.
57 The Unseen Philo. Relevance of discussion. A fair note. ആന്തരിക വശവും ബാഹ്യ വശവും. അന്തരികം കാണാപ്പുറം ആണ്. അത് കണ്ടെത്തുന്നതിനു ഭരണതലത്തില്‍ നില്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല. അമ്പലത്തില്‍ ആരാധനക്ക് ആണ് പ്രാധാന്യം കല്പിക്കേണ്ടതു. പണതിണോ ജനത്തിനോ അല്ല. ആരാധന ശാസ്ത്രീയം ആയാല്‍ ബാക്കിയെല്ലാം തനിയെ വന്നുകൂടും.
58 ബ്രാഹ്മണനോട് കവിത സര്‍ഗ്ഗാത്മകത മുട്ടാതെ നന്നായ് പ്രതികരിക്കാന്‍ ബ്രാഹ്മണരോട് ആഹ്വാനം. ബ്രാഹ്മണര്‍ സങ്കുചിതം ആയ രാഷ്ട്രീയചിന്തക്ക് അതീതമായി ആത്മീയദര്‍ശനങ്ങളെ വാര്‍ത്തെടുക്കണം എന്ന് കവിതയില്‍. അവന്റെ നയം രാഷ്ട്രീയ നിരപേക്ഷത ആവണം. മതനിരപേക്ഷത എന്നതിന്റെ നേര്‍വിപരീതം.
59 Disable False Formalities Social. നിയമ ദുര്‍ വിനിയോഗത്തിന് എതിരെ. രസകരമായ ചിന്ത. യോഗക്ഷേമ സഭയും ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ജാടയായ ഉപചാരങ്ങളെ നിരുല്സാഹപ്പെടുത്തുക.
60 A Turning Point Notification of My new blog in Wordpress. "Religions fix one or the other or many forms to the almighty." / But it was a filure. Posted a few poem lines in English. Updated 3 or 4 times. Then lost its key unable to maintain. Now not bothered abt.
61 Yogakshema sabha ശാന്തിവിചാരം ബ്ലോഗ്‌ സഭ പ്രസിധീകരിച്ചു.
62 International Sabha  പാര ബ്ലോഗ്‌ ഒരു വന്‍തട്ടിപ്പിന് എതിരെ. അത് പൊളിഞ്ഞു പോവുകയും ചെയ്തു.
63 Power of a writer Strong Social Criticism. വേദാന്തം പ്രസംഗിക്കുന്ന സന്ന്യാസിമാരെക്കാള്‍ മിമിക്രി ആര്ടിസ്റ്റുകള്‍ ആണ് ഹിന്ദു ഭക്തജനങ്ങക്ക് ദൈവങ്ങള്‍./ മത പുരോഹിതന് ചെയ്യാനാവാത്ത മതധര്‍മ്മം എഴുത്തുകാരന് നിറവേറ്റാനാവും. Smart note.
64 Namboori and Nair ഇതിനെ ഒരു ക്ഷമാപരീക്ഷണം എന്ന് പറയാം. എതിരെ ചൂടന്‍ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലരെയും തെറ്റി ധരിപ്പിച്ചിട്ടും ഉണ്ടാവും. കുറെയേറെ മുഖവുര കഴിഞ്ഞാണ് വിഷയ അവതരണം. കവിതയില്‍ ആണ് വസ്തു. 7 ശ്ലോകങ്ങള്‍. 7 കമന്റുകള്‍.  നെഗറ്റീവ് പബ്ലിസിറ്റി   നരകം എന്ന രണ്ടാം ബ്ലോഗ്‌ പിന്നീടാണ് തുടങ്ങിയത്. ഇത് അതില്‍ ആവും കൂടുതല്‍ ഉചിതം. കുറച്ചുകൂടി വിശകലനം ആവാം. പക്ഷെ ഇപ്പോള്‍ ഇത് മതി. :)
65 Devaswom Board & Dakshina Social issue. Sharp protest ag. DB. Got good result too.
66 Dakshina ദക്ഷിണവിഷയത്തില്‍ വിശദമായ ലേഖനം. ശക്തമായ മതവിമര്‍ശനം. Pts:
ദക്ഷിണ നല്‍കാനുള്ള സാമാന്യമര്യാദ ഭക്തജനങ്ങള്‍ക്ക് ഉണ്ട്. /ക്ഷേത്രത്തില്‍ ദേവഹിതതെക്കാള്‍ പ്രാധാന്യം അപഹരിക്കുന്നു ഭക്തഹിതവും ദേവസ്വഹിതവും / ശ്രീകോവിലിലെ താപനില. ശാന്തിക്കാരുടെ ത്യാഗം./ AC മുറിയില്‍ ഇരുന്നു ഉത്തരവ് ഇറക്കുന്ന യജമാനന്മാര്‍ ഉപഭോഗം ചെയ്യുന്നത് ശാന്തിക്കാരെ വാട്ടിപ്പിഴിയുന്ന കണ്ണീരിനെ ആണ്.
67നിഷ്കാമകര്‍മം.  social criticism. ഹും. വീരശൂര പരാക്രമികള്‍ ആയ രാജാക്കന്മാരെ ഒതുക്കി. അതിലും വലുതാണോ കാശിനു കൊള്ളാത്ത നമ്പൂരിമാര്‍ എന്ന്ശാ നായന്മാര്‍ കരുതി.
2. ശാന്തിക്കാര്‍ സേവിക്കുന്നത് ഭക്തജനങ്ങളുടെ പാദാരവിന്ദങ്ങളെ. ഇന്ന് അവര്‍ക്കാണല്ലോ ഭാഗവാനെക്കാള്‍ ശക്തി..
68 നായര്‍ മേധാവിത്തം  ഭരണസമുദായ വിമര്‍ശനം. ശൂദ്രരുടെ ഭാവം അവരാണ് എല്ലാം തികഞ്ഞ ലക്ഷണം ഒത്ത ഹിന്ദുക്കള്‍ എന്നാണ്. മറ്റുള്ള സകല വിഭാഗങ്ങളെയും അവര്‍ക്ക് പുച്ഛം ആണ്.
ഈ സത്യം പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല./ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു ഇത്തിള്‍ക്കണ്ണി മാത്രം. അത് വളരുംതോറും മരം ഉണങ്ങുന്നു.
69 No Excuse കപടബഹുമാനത്തിലൂടെയും ചതിയിലൂടെയും മതപൌരോഹിത്യത്തെ തങ്ങളുടെ ദാസ്യമാക്കിയവര്‍ക്ക് മാപ്പില്ല.
അവര്‍ ഭൂരിപക്ഷമായാലും ഭരണ വര്‍ഗമായാലും അവര്‍ക്കെതിരെയുള്ള വിധി ഇവിടെ മായ്ക്കാനാവാത്ത വിധം കര്മഭാഷയിലൂടെ വിധികര്താവായ ഭഗവാന്‍ എഴുതിക്കഴിഞ്ഞു. ആരും അറിയാതെ അത് നടപ്പിന്മേല്‍ വന്നു കഴിഞ്ഞു.
അത് വായിക്കാന്‍ മനോധര്‍മം വേണം. ഭാഷ അറിഞ്ഞാല്‍ മാത്രം പോര.
70 Blessed Reply Copy of Blessed reply from HH Swami Udit Chaitanya. Experience sharing
71 Pranaams Salutations to Swami Udit Chaitanya. containg sanskrit verses.വൃഥാ ഭവിഷ്യന്തി ന ദൈവ ചിന്താ:
72 Pause Notice Personal Experience sharing/ Manthras make mind blank like an eraser.
But as we advance in the internal activities like blessing others, we are getting isolated into a small circle of our own./ No development of mind and brain unless oral or literal communication.
73 Public will vs God's will
The public, especially the ruling class desire the priestly classes should be under their custody and control. They have done their best to underestimate the latter misusing political power and legal systems.
This public will is against God's will. A priest is supposed to serve the God primarily. The public deserve only secondary considerations. In temples the public pretend as if they are superior to God. This can not be supported.
74 Vishnu Pooja ദൈവത്തോടുള്ള നന്ദി പ്രകടനം. യോഗക്ഷേമ സഭാനേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ദക്ഷിണ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍.
ബോര്‍ഡിനുള്ള ഒരു നിര്‍ദേശം. വരുമാനം ആണ് വേണ്ടത് എങ്കില്‍ ശാന്തിക്കാരുടെ അന്തസ്സും ആത്മവിശ്വാസവും ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക. അവരെ പിന്തുണക്കുക. "എല്ലാ വഴിപാടുകള്‍ക്കും ഭക്ത ജനങ്ങള്‍ യഥാശക്തി ദക്ഷിണ നല്‍കേണ്ടതാണ് എന്ന" ഉത്തരവ് ഇറക്കുക.
75 The Success of Yogakshema Sabha ദക്ഷിണ വിലക്ക് പിന്‍വലിച്ച ത്തില്‍ സഭക്ക് അഭിനന്ദനം
76 Brahmins' will ശാന്തിക്കും കഴകത്തിനും ആളില്ല. ബ്രാഹ്മണരെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാണുന്ന മത ദര്‍ശനങ്ങള്‍ ആണ് സമീപകാലത്ത് ഉണ്ടായവ. എന്തിനെയും ഭീഷണി സമ്മര്‍ദ്ദതന്ത്രം കൊണ്ടും പാട്ടിലാക്കാംഎന്നു വ്യാമോഹിക്കുന്ന ശൂദ്ര പ്രമാണിമാര് സൂപര്‍ പുരോഹിതന്മാര്‍ ആയി. ബ്രാഹ്മണരെ ക്ഷേത്രത്തില്‍ കൊല്ലാക്കൊല ചെയ്യുന്നു.
ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ വ്യാവസായിക ലാഭം ഏറ്റവും ഉണ്ടാക്കിയിട്ടുള്ളത് രണ്ടായിരാമാണ്ടിനു സമീപം ഉള്ള രണ്ടു മൂന്നു പതിറ്റാണ്ടുകള്‍ ആണ്./വൈദിക ബ്രാഹ്മണ സംസ്കാരം ആയിരുന്നു നമ്പൂതിരിമാരുടെത്. കേരളസംസ്കാരം വികാസം പ്രാപിച്ചത് ബ്രാഹ്മണ സംസ്കാരത്തെ ഉപജീവിച്ചാണ്. അതിനു ആക്ഷേപം നാനാദിക്കില്‍ നിന്നും വന്നപ്പോള്‍ അവര്‍ അന്യ സംസ്കാരങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിതരായി. ശൂദ്രരെ പോലെ ആവുന്നതാണ് കൂടുതല്‍ യോഗ്യത എന്ന പൊതുധാരണയാണ് ഇപ്പോഴും ശക്തമായിട്ടുള്ളത്. .
77 Devaswom Culture നാടകീയമായ അവതരണം. ദേവസ്വം സംസ്കാരം എന്താണെന്ന്. ദേവസ്വം മാനേജരും ശാന്തിക്കാരനും തമ്മില്‍ സംഭാഷണം./കുലത്തൊഴില്‍ ചെയ്യാന്‍ നമ്പൂരിമാര്‍ക്ക് മടി എന്ന് മാനേജര്‍. അതിനു ശാന്തിക്കാരന്‍ തിരിച്ചടിക്കുന്നു. ഈഴവരെ നിയമിക്കുന്നതില്‍ ഉള്ള ഭയം./എന്തുകൊണ്ട് നമ്പൂരിയെ സഹിക്കുന്നു? /കലാപരിപാടികളോടുള്ള ദേവസ്വം സമീപനം. അതിന്റെ ഫലം. /ഭക്തജനങ്ങളുടെ സമീപനം. ചന്തക്കു പോകുന്നത് പോലെ അമ്പലത്തിലേക്ക്...
78 Hindu Arrogance strong social criticism /ഇഷ്ടവും വിരോധവും സഹിക്കാം. വിരോധികളുടെ ഇഷ്ടപ്രകടനം അസഹ്യം./നേരിട്ട് എതിര്‍ക്കുന്നവരെക്കാള്‍ ശാന്തിക്കാരുടെ ശത്രുക്കള്‍ കൂടെനിന്ന് മുതലെടുക്കുന്നവര്‍. അവരെ കൊണ്ട് ഒരു പ്രയോജനവും ഇല്ല. ആപത്തില്‍ അവര്‍ നിസ്സഹായത നടിക്കുകയെ ഉള്ളൂ. /ശാന്തിക്കാര്‍ ദേവസ്വം നിയമാവലികള്‍ അറിയുന്നില്ല.
വര്‍ഗ്ഗവിരോധം ഉള്ളില്‍ വച്ച് ശാന്തിക്കാരെ കൊണ്ട് ടോയ്ലേറ്റ് കഴുകിക്കുന്നവര്‍വരെയുണ്ട്.
വെളുപ്പിനെ നട തുറക്കേണ്ട ശാന്തിക്കാര്‍ക്ക് എന്തുകൊണ്ട് മാന്യമായ താമസ സൗകര്യം ക്ഷേത്ര സമീപം കൊടുക്കുന്നില്ല? ശാന്തിമഠങ്ങള്‍ പണിയാനല്ല, കൊടിമരം പണിയാനാണ് എല്ലാര്‍ക്കും ധിറുതി. കിട്ടുന്ന ശമ്പളത്തിന്റെ പകുതി മുക്കാലും വീട്ടു വാടകയും പെട്രോള്‍ ചാര്‍ജ്ജും കൊടുകേണ്ട അവസ്ഥയാണ് പലര്‍ക്കും. പലദിക്കിലും പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ല.
ആരാധനയേക്കാള്‍ പരിഹാസഭാവം ആണ് ലീഡിംഗ് ആയിട്ടുള്ള ഹിന്ദു വിഭാഗത്തിന് ഉള്ളത്. ഫലവും തഥൈവ. അവര്‍ നിന്ദിക്കുന്നു, അവരെ ലോകവും നിന്ദിക്കുന്നു.
79 Alayam Project Revew 2011Best Ref. Document. 5 page 5 image posts. Detailed account about the activities, aim. TOL/ആലയം അപ്രസിധീകൃതം ആയ ആയിരക്കണക്കിന് സൃഷ്ടി കളുടെയും ഡസന്‍ കണക്കിന് ഗ്രന്ഥങ്ങളുടെയും കലവറ./ എന്തുകൊണ്ട് പ്രസിദ്ധീകരണം ഒഴിവാക്കുന്നു? എന്റെ വ്യത്യസ്തതകള്‍/ ആക്ഷേപങ്ങള്‍, മറുപടി/ നിരീക്ഷണങ്ങള്‍.എഴുത്തുകാര്‍ തങ്ങളുടെ വളര്‍ത്തു നായകള്‍ ആണെന്ന ഭാവന പ്രസാധക യജമാനന്മാരെ തീണ്ടിയിട്ടില്ലേ? അനുമാനം: ചുരുക്കം ചിലര്‍ അംഗീകരിക്കാന്‍ ഇടയായി എന്നതൊഴിച്ചാല്‍ ഞാന്‍ ഒരു എഴുത്തുകാരന്‍ ആയിട്ടില്ല./TOL. one page
80 Since Temple Entry Proclamation ആരും പറയാത്ത പച്ച സത്യങ്ങള്‍. MUST read. well edited doc. with 10 brief ponts and separate introduction. പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തതില്‍ പിന്നെ ക്ഷേത്രങ്ങള്‍ അഭിവൃദ്ധി പെട്ട് എന്നാണു പൊതു വിശ്വാസം. ദൈവികത അല്ല വരുമാനം ആണ് ഇതിനു അടിസ്ഥാനം. അങ്ങനെ ആണെങ്കില്‍ ക്ഷേത്രങ്ങലെക്കാള്‍ അഭിവൃദ്ധിയുള്ളത് മദ്യഷാപ്പുകള്‍ക്ക് ആണ്.
81 Progress of Hindu & TemplesWell edited doc.20 Brief n strong Points. 4 Pages. MUST read.
സമത്വ വാദികളുടെ കാഴ്ചപ്പാടില്‍ ബ്രാഹ്മണര്‍ ആണ് സാമൂഹ്യ അസമത്വക്കെസിലെ മുഖ്യ പ്രതികള്‍. ആ ആരോപണം അവര്‍ നിഷേധിക്കുന്നുമില്ല പലരും കുറ്റം ഏറ്റുപറയുകയും, വഴിമാരിക്കൊടുക്കുകയും ചെയ്യുന്നു. എന്നിട്ടും സമത്വം എന്തെ പുലരുന്നില്ല?
ദൈവവും മതം മാറിയതുപോലെ അല്ലെ കേരളത്തില്‍? /ചരിത്രരചനയില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ പാടുണ്ടോ? (see 20 pts)
82 Immoral Deed of Devaswom Board ദക്ഷിണ വിലക്ക് ആചാര്യ അതിക്രമം. മതവിരുധം. അധാര്‍മികം, അപലപനീയം. എത്ര പ്രതിഫലം കൊടുത്താലും ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ആരും തയ്യാര്‍ ആവാത്ത കാലം വിദൂരമല്ല മിണ്ടാപ്രാണികള്‍ ആയ ശാന്തിക്കാരെ കേള്‍ക്കാന്‍ അവരുടെ സേവനഫലം അനുഭവിക്കുന്നവര്‍ക്ക് വിശേഷിച്ചു ബാധ്യത ഉണ്ട്. ശാന്തിക്കാരുടെ ജീവിതം ക്ഷേത്രത്തില്‍ വെടിതീരുന്നു കരിയും പുകയും ആകുന്നു.
83 Express the Truth എതിരായ സാഹചര്യത്തില്‍ ഭയന്നും മടിച്ചും നൂറു പൂജ കഴിക്കുന്നതിനേക്കാള്‍ ദൈവത്തിനു ഇഷ്ടം സത്യസന്ധം ആയ ഒരു വാചകം പറയുകയാണ്‌. /ലാഭനഷ്ടം നോക്കാതെ മനസ്സ് തുറന്നു സംസാരിക്കുന്ന ശൈലി ആയിരുന്നു ബ്രാഹ്മണരുടെത്. ഇപ്പോള്‍ അതിനു കഴിയുന്നല്ല. മാറി വന്ന പൊതുതാല്പര്യം ആണ് ഇതിനു കാരണം. /ഭൂരിപക്ഷ ഭയവും, ബ്രഹ്മത്വതില്‍ മതിപ്പും വിശ്വാസവും കുറവും ബ്രാഹ്മണരെ ബാധിച്ചിരിക്കുന്ന രണ്ടു ദോഷങ്ങള്‍. ശാന്തിക്കാര്‍ക്ക് അന്തസ്സായും അഭിമാനമായും ജോലി ചെയ്യാനുള്ള അന്തരീക്ഷം ക്ഷേത്രത്തില്‍ ഉണ്ടാക്കാനും അത് ഉറപ്പു വരുത്താനും അവരെ ഉപയോഗിക്കുന്ന ദേവസ്വങ്ങള്‍ക്ക് ബാധ്യത ഉണ്ട്.
84 My doubt വിഷയം. മാതൃഭൂമി ലേഖനം. ക്ഷേത്രപ്രവേശനവിളംബരം.
ഒരു വിഭാഗത്തിന്റെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം അല്ലെ?
85 ബ്ലോഗിന്റെ മഹത്വം എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. നല്ല നിശ്ചയം ഉള്ള കാര്യം ആയാലും സംശയ രൂപത്തിലേ പറയാന്‍ കഴിയൂ. പത്രക്കാര്‍ വളച്ചുകെട്ടി എഴുതുന്നു. തുറന്നു എഴുതാനാകുന്ന ഏകാമാധ്യമം എന്നതാണ് ബ്ലോഗിന്‍റെ മഹത്വം.K.K.S Nampoothiri Demise
The community needs reform not perform.
86 Ordinance Review ക്ഷേത്രപ്രവേശനവിളംബരം അവലോകനം.പുരോഹിതവീക്ഷണത്തില്‍
87 Can we review? ക്ഷേത്രപ്രവേശനവിളംബരം മുന്ബ്ലോഗിന്റെ modification. one more post viz. ആത്മപരിശോധന/വാക്കുകള്‍ തടയപ്പെടുന്നിടത്ത് പ്രതികരണം പ്രവൃത്തി രൂപം എടുക്കും. ഓരോരുത്തരും അവര്‍ക്ക് തോന്നിയത് പോലെ പ്രവര്‍ത്തിക്കും./നല്ല ശാന്തിക്കാരുടെ ഉത്പാദനത്തിന് കാല്‍ കാശ് മുടക്കാത്തവര്‍ക്ക്, ആ പണിക്കു തയ്യാറാവുന്നവരെ വിമര്‍ശിക്കാന്‍ ധാര്‍മിക അവകാശം ഉണ്ടോ? /അബ്രാഹ്മണര്‍ക്കും ബ്രാഹ്മണര്‍ക്ക് തുല്യമായ കര്മാധികാരം ഉണ്ടെങ്കില്‍ ബ്രാഹ്മണരുടെ ആവശ്യം എന്താണ്? പ്രസക്തി എന്താണ്? സ്പഷ്ടമായ ഉത്തരം വേണം.
88 ശാന്തിഗ്രാമം ചിന്ത സൂക്ഷ്മമായ കര്‍മം ആണ്. ചിന്താശീലം വളരേണ്ടതിന്റെ ആവശ്യം. വിദ്യാഭ്യാസ രീതിയുടെ തകരാര് മൂലം വിചാരശീലം അരുതാത്തതാണെന്ന നെഗറ്റിവ് നോഷന്‍ ഉണ്ടാകുന്നു. പ്രതിഷേധം എന്തിനു മനസ്സില്‍ സൂക്ഷിക്കണം? ആരും വായിക്കാന്‍ ഇല്ലെങ്കിലും എനിക്ക് എഴുതാതെ വയ്യ. വായനക്കാര്‍ ഉത്പ്രേരകങ്ങള്‍ ആണ്. എഴുത്ത് മാനസികം ആയ യാത്ര. കാടുകയറി നടന്നാലും നടപ്പുകാര്‍ ഏറിയാല്‍ കാട് നാടാവും. ശാന്തിഗ്രാമം.
89 സെക്രറ്ററിയേറ്റ് ഉപരോധം കളത്തട്ട് എന്ന ബ്ലോഗിലേക്ക് ഒരു ലിങ്ക്. നജീം എഴുതിയ ലേഖനം.
90 Temple Entry Proclamation രണ്ടു പേജ് നീണ്ട ഗഹനമായ ലേഖനം. യജ്ഞോപവീതം മാസികയിലേക്ക്‌ അയച്ചിരുന്നു. അവര്‍ പ്രസിദ്ധീകരിച്ചില്ല. conclusion: ക്ഷേ. പ്ര.വിളംബരം 75 ആം വാര്‍ഷികം വര്‍ഗ്ഗവിദ്വേഷത്തിന്റെ കൂടി 75 ആം വാര്‍ഷികം കൂടിയാണ്.
91 വചനപൂജ ന ബ്രൂയാല്‍ സത്യമപ്രിയം എന്ന ആപ്ത വാക്യം സത്യഗോപനം ചെയ്യാന്‍ ഉള്ള ആഹ്വാനം അല്ല. അപ്രിയം തോന്നുമാറു സത്യം പറയരുത് എന്നാണു അതിന്റെ താല്പര്യം സത്യവിരോധികള്‍ ആണ് മരിച്ചു പ്രചരിപ്പിക്കുന്നത്.
നിരീക്ഷിത സത്യങ്ങളുടെ പട്ടിക 24 എണ്ണം
92 God Will Sign in Experience God with Truth
93 Oral Tradition History വാമൊഴി ചരിത്രത്തെ പറ്റി പ്രൊഫ. വാകത്താനം എന്‍. ഇ.കെ. നമ്പൂതിരി.
94 Temple of Letters Brief report of progree of constuction of model
95 News Paper Industry Vs Blog Media Only a short comparison. blogs can reveal more.Other public media have to hide more.
96 Maintain the Dam of Bravery ധൈര്യത്തിന്റെ അണക്കെട്ട് തകര്‍ക്കാതിരിക്കുക.
97 My Report യോഗക്ഷേമ സഭയുടെ ക്ഷമ അണ പൊട്ടി. ഒരു റിപ്പോര്‍ട്ട്
98 Preview Dam Crash 3 docs Note of thanks to the readers/ Protest on Dam issue /Similar links
99 Letter to Jayalalitha An informal deed on Dam Issue
100 Origin of Peace Phylosophical thoughts on social setup.
101 Ascending Distress കുറെ പരിതാപങ്ങള്‍ ആത്മഗതം.
102 External and Internal Powers ആന്തരിക ശക്തിയും ബാഹ്യ ശക്തിയും തമ്മില്‍ ഉള്ള വ്യത്യാസം.
സ്വാമി ഉദിത്ചൈതന്യജിയുടെ അഭിപ്രായം.
103 The Head and The Tail    തന്ത്രിയും മേല്‍ശാന്തിയും ക്ഷേത്ര വിഷയം. ലാലേട്ടന്റെ ആദ്യ കമന്റ്. തന്ത്രിമാര്‍ക്കു എതിരെ.
104 സംവാദ പ്രാര്‍ത്ഥന സമഗ്രമായ ആശയവിനിമയത്തിനും ഐക്യ ത്തിനും ഉള്ള പരിശ്രമം. വൈദികമായ പ്രാര്‍ഥന. മനോഹരമായ കവിത. "വാക്കുകള്‍ പൂക്കളാവട്ടെ കര്‍മ്മമീശ്വരപൂജയും."
105 Blog Review ഇന്നലെ face book ല്‍ കൂടി ഒരു സവാരി ശിവഗിരി നടത്തി. സ്വതേ അതൊന്നും പതിവില്ലാത്തതാണ്. അതിന്‍റെ ഫലവും കിട്ടി. സാക്ഷാല്‍ ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു. വില്ലനായാലും ശരി, നായകനായാലും ശരി. ഒരു തകര്‍പ്പന്‍ കമന്‍റ്പറഞ്ഞ ഉടനെ അപ്രത്യക്ഷനായി.
106 ആചാര്യ അതിക്രമം  രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ തടയപ്പെട്ട വിഷയം.എതിരായി അനോണിമസ് കമന്റ്. അതിനുള്ള മറുപടി.
107 A silly Event ഒരു കഥ. ശാന്തിക്കാരന്റെ അനുഭവ കഥ എതിരായ അനോണിമസ് കമന്റ്. വളരെ നീണ്ടത്. >അതിനുള്ള മറുപടി.
108 Some Random Thoughts തകരുന്ന തമിഴ്നാട് ബന്ധം.
ശബരിമലയില്‍ ഉദ്യോഗസ്ഥ മേധാവിത്തം.
ക്ഷേത്ര വിഷയത്തില്‍ ഞാന്‍ വിട്ടുമാറി നിന്ന് അഭിപ്രായം പറയുന്നു. തിയേറ്ററിനു ഉള്ളില്‍ ഇരുന്നു കൊണ്ട് ഫിലിം റിവ്യൂ ചെയ്യാന്‍ ആവില്ല.
109 നാരായണ കവചം  By Swami Udit Chithanya A slokam abt Swamiji A cartoon.
110 D.B.Temple concept Harmful  ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര സങ്കല്‍പം ലോകത്തിനു ഉപദ്രവകരം.പുരോഹിത വൃത്തി ചെയ്യുന്ന ശാന്തിക്കാരന് അവര്‍ ഒരു വില നിശ്ചയിച്ചു. തൂപ്പുകാരന്റെ വില. ആണ്ടില്‍ ഒരിക്കല്‍ വരുന്ന തന്ത്രിക്ക് ഒരു വില നിശ്ചയിച്ചു. അമ്പതു രൂപാ. അതുണ്ടെങ്കില്‍ ഒരു റബര്‍ സ്റാമ്പ് ഉണ്ടാക്കാമല്ലോ. അറിഞ്ഞോ അറിയാതെയോ നാട്ടുകാരുടെ കപട ബഹുമാനത്തിനു പാത്രീ ഭാവിക്കേണ്ടി വരുന്നത് ശാന്തിക്കാരുടെ അപചയത്തിന് കാരണം.
ഇന്നത്തെ ക്ഷേത്ര സാഹചര്യവും ആയി പൊരുത്തപ്പെടുന്ന ശാന്തിക്കാര്‍ വ്യക്തിത്വം നശിച്ചു മന്ദ ബുദ്ധികള്‍ ആയിത്തീരും. ഉണ്ടാക്കുന്ന പണം കൊണ്ട് ജീവിതം അനുഭവിക്കാന്‍ ആവില്ല.
ദേവസ്വം ബോര്‍ഡ് പിന്തുടരുന്നത് സായിപ്പിന്റെ പാരമ്പര്യം. (see more)
111 Warning to Rahul Easwar ഒരു വ്യക്തിത്വ ത്യാഗം ചെയ്യാന്‍ അതായത് സാംസ്കാരികമായ അത്മാഹുതി ചെയ്യാന്‍ സന്നദ്ധതയോടെ മാത്രമേ ഈ സാഹസത്തിനു ഇറങ്ങാവൂ. താങ്കള്‍ ഇപ്പോള്‍ തന്നെ ഉദ്യോഗസ്ഥന്മാരുടെ കണ്ണിലെ കരട് ആണ്. ..ക്ഷേത്രവൃത്തി വിധ്യാഭ്യാസയോഗ്യതയും സമൂഹത്തില്‍ അംഗീകാരവും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.... ഒരു മുന്‍‌കൂര്‍ ജാമ്യം ഒക്കെ എടുത്ത് വയ്ക്കുന്നത് നന്നായിരിക്കും.
112 Brahmins Tortured in Temples Inevitable reaction. Nobody can resist our thoughts having moral base.But unfortunately we are resisting ourselves.നിരൂപണം. ദേവപൂജക്ക് രണ്ടു തലങ്ങള്‍. ദൃശ്യവും, അദൃശ്യവും. അദൃശ്യം ആയ ആന്തരിക തലതിനാണ് പ്രാധാന്യം. എന്നാല്‍ ജനങ്ങളുടെ കാഴ്ചപ്പാടില്‍ ബാഹ്യമോഡിക്കാണ് പ്രാധാന്യം. അതിനു അനുസൃതം ആയ പുന:സംവിധാനം ആണ് 'ഭക്ത'ജനാധിപത്യം വരുത്തിയിരിക്കുന്നത്. ഇതില്‍ സംഭവിച്ചത് മത മൂല്യങ്ങളുടെ അട്ടിമറി ആണ്. ബ്രാഹ്മണരുടെ കര്‍മ്മങ്ങള്‍ക്ക് പിന്നില്‍ സമ്മര്‍ദ്ദ തന്ത്രത്തിന്റെ കാണാ ചരടുകള്‍ ഉണ്ട്. തങ്ങള്‍ സന്തുഷ്ടര്‍ എന്ന് ശാന്തിക്കാര്‍ നടിക്കുന്നത് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍. ശാന്തിക്കാരെയും ക്ഷേത്ര സാഹചര്യങ്ങളും പഠിക്കാന്‍ തന്ത്രിമാര്‍ക്കു ബാധ്യത ഉണ്ട്. അവര്‍ ചെയ്യുന്നത് പരിശോധന കൂടാതെ ഉള്ള പഠനം ആണ്. ദേവസ്വങ്ങളുടെ ഭാഗത്ത്‌ ന്യായം ദര്‍ശിക്കുന്നതും ജീവനക്കാരെ നിശിതമായി ശകാരിക്കുന്നതും ആണ് അവരുടെ കണ്ടെത്തലുകള്‍. ശബരിമല ഉത്തമ ഉദാഹരണം. ക്ഷേത്ര സാഹചര്യങ്ങള്‍ എല്ലാ കുറ്റവും അടിചെല്‍പ്പിക്കുന്നതിനു ഉണ്ടാക്കിയിരിക്കുന്ന ബലിമൃഗം ആണ് ശാന്തിക്കാരന്‍. കുറ്റബോധം കലര്‍ന്ന ആത്മബോധം അവനെ ഉല്‍കൃഷ്ടതയിലേക്ക് നയിക്കുകയില്ല.
113 Greetings വിശദമായ ക്രിസ്മസ് ആശംസ. വ്യത്യസ്തം ആയ സന്ദേശം.
114 41 Greetings
115 Blogasthanam ഒരു റിവ്യൂ. നര്‍മ്മഭാവന. ശ്രീമൂലസ്ഥാനം തുടങ്ങിയ സദ്‌ഭാവനകളും. അനുഭവങ്ങള്‍ പങ്കിടല്‍. കുറച്ചു പരിഭവങ്ങളും. ദേവീമാഹാത്മ്യവിവര്‍ത്തനം. വിഷയസൂചന
116 Replying to Comments എതിരായ അനോണിമസ് കമന്റിനു മറുപടി./ അതിന്മേല്‍ വീണ്ടും അനോണിമസ് കമന്റ്. ഇരട്ടി നീളത്തില്‍. ഞാന്‍ ജാതിവിഷം തുപ്പുന്ന കാളിയന്‍ എന്ന് > അന്ന് മറുപടി ഒഴിവാക്കിയിരുന്നു. ഇന്നത്തെ മറുപടി.
117 Communal Harmony 2. സമുദായ മൈത്രി (as another post) വളരെ അധികം എതിരായ കമന്റുകള്‍ ലഭിച്ച പോസ്റ്റ്‌. പണ്ട് രാജ്യഭരണം സേവനം ആയിരുന്നു. രാജാക്കന്മാര്‍ക്ക് ശമ്പളം ഇല്ലാരുന്നു. അധ്യാപന വൃത്തി ഫ്രീ ആയിരുന്നു. വൈദ്യ ചികിത്സയും അങ്ങനെ തന്നെ ആയിരുന്നു. ഇന്ന് മറ്റെല്ലാത്തിനും മാന്യമായ ശമ്പളം ഉറപ്പു വരുത്തി. ശാന്തിക്കാര്‍ മാത്രം ധനമുണ്ടാക്കരുത് എന്ന വാദത്തിലൂടെ ഈ ഭക്തന്മാരല്ലേ ജാതിപ്പക പോക്കുന്നത്? ശാന്തി രംഗത്തേക്ക് ഈഴവരും മറ്റും എത്തിയതോടെ ദേവസ്വം ബോര്‍ഡ് ശമ്പളം ഇരട്ടിയാക്കിയല്ലോ. നായര്‍ ശാന്തിക്കാരെ അധികം വരുമാനമുള്ള ക്ഷേത്രത്തില്‍ ആണല്ലോ നിയമിച്ചു വരുന്നത്? വാക്കില്‍ സമുദായസ്നേഹം പ്രവര്‍ത്തിയില്‍ പക. ഇതിനൊക്കെ മറുപടി പറയുമ്പോള്‍ വാക്കിലും കുറെ ഒക്കെ വിഷം വമിച്ചു എന്ന് വരും. അത് നിങ്ങളുടെതന്നെ പ്രവര്‍ത്തിയില്‍ നിന്നും ഉത്ഭവിച്ചതാണ്.
118 2012 നവ വത്സര ആശംസകള്‍. കമന്റുകള്‍.
  (Go To Pages........... 2 ....3.....4........5.....)