Saturday, 22 September 2012

ആദരണീയന്‍


ലോകത്തില്‍ ആദ്യത്തെ ന്യൂസ്‌ റിപ്പോര്‍ട്ട്  ഏജന്‍സി ആര്‍ ആയിരുന്നു? 

എനിക്ക് തോന്നുന്നു ഒരു മഹര്‍ഷി ആയിരുന്നു എന്ന്.  തികഞ്ഞ സാത്വികന്‍ ആയ അദ്ദേഹം ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലും നാഗലോകത്തിലും അസുര ആധിപത്യം ഉള്ള എല്ലായിടങ്ങളിലും ഒരു ശുഭ ചിന്തകന്‍ ആയി പറന്നു എത്തും. സദാ നാമങ്ങള്‍ ജപിക്കുകയും ചെയ്യും.  അക്കാര്യത്തില്‍ യാതോരു വിട്ടുവീഴ്ചയും ഇല്ല. 

ഗായകന്‍ ആയ അദ്ദേഹം മനോഹരമായി വീണ വായിക്കും. ദേവസഭയില്‍ നിന്ന് പുരസ്കാരം ആയി ലഭിച്ചതാണ് അദ്ദേഹത്തിന്റെ വീണ. "ദേവദത്താം ഇമാം വീണാം സ്വരബ്രഹ്മ വിഭൂഷിതാം മൂര്‍ച്ഛയിത്വാ ഹരികഥാം ഗായമാനശ്ചരാമ്യഹം" എന്ന്   അദ്ദേഹം ചെറിയ തോതില്‍ ആത്മകഥ പറയുന്ന ഭാഗം വിഷ്ണുഭാഗവതത്തിലുണ്ട്. 

ഒരു ദിക്കിലും സ്ഥിരമായി  ഇരിക്കില്ല. ചെല്ലും ന്യൂസ്‌ കൊടുക്കും ഉടനെ തന്നെ തിരികെ പോരും. അത്രേയുള്ളൂ. എന്നാല്‍ ബ്രാഹ്മണ ഭവനങ്ങളില്‍ ചെന്നാല്‍ അദ്ദേഹം അവരുടെ അതിഥി സല്‍ക്കാരം വേണ്ടാ സ്വീകരിക്കുമായിരുന്നു. അവിടെയും അധിക സമയം ഒന്നും തങ്ങുകയില്ല. ചെലവഴിച്ചിരുന്ന  ഗോദോഹനമാത്രം എന്നാണു സമയത്തിന്റെ കണക്ക്.  അതായത് ഒരു പശുവിനെ കറന്നു പാല്‍ എടുക്കാന്‍ വേണ്ടതായ സമയം. 

ദേവര്‍ഷി ആയിട്ടും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ആരും നല്‍കുന്നതായി കാണുന്നില്ല. എന്ന് തന്നെയല്ല ആ മഹാ സത്ത്വികനെ കുശുമ്പന്‍ , ഏഷണിക്കാരന്‍ എന്നും മറ്റും അവഹേളിക്കുകയും മറ്റുമാണ് ഹിന്ദുക്കളില്‍ അറിവുള്ളവര്‍ പോലും ചെയ്തു കാണുന്നത്. data share ചെയ്യുന്നത് ഇത്ര മഹാപാപമോ? അതും ഒന്നും കളവല്ല. 100% true data. Inevitable communications only. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയോ മനുഷ്യരുടെ കാഴ്ചപ്പാടോ ഏതാണ് തെറ്റ്? ഇവിടെയാണ്‌ ഞാന്‍ പറയാറുള്ള വീക്ഷണ വൈകല്യം. 

അദ്ദേഹത്തിന്റെ മാതാവ് ഒരു ശൂദ്രസ്ത്രീ ആയിരുന്നതിനാല്‍ ബ്രാഹ്മണരില്‍ ചിലര്‍ അദ്ദേഹത്തെ തരം താഴ്ത്തി എന്ന് വിചാരിക്കുന്നവര്‍ ഉണ്ട്. ആ വാദം ശരിയാണ് എങ്കില്‍ ഇദ്ദേഹം ആണ് ജാതീയമായ കാരണങ്ങളാല്‍ ഏറ്റവും അധികം  നിന്ദിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത ആത്മകഥാഭാഗം ഒന്നുകൂടി നോക്കിയാല്‍ ഈ ധാരണ അബദ്ധമാണെന്ന് മനസ്സിലാക്കാം.

ബ്രാഹ്മണര്‍ വേദം അഭ്യസിക്കുന്ന ശാലയില്‍ ഒരു ബാലന്‍ സശ്രദ്ധം ശ്രവിക്കുന്നത് കണ്ടു അവര്‍ അവനെ വിളിച്ചു ചോദ്യം ചെയ്തു: " ഹേ ബാലാ,  നീ ആരാണ് എന്താണ് നിനക്ക് ഇവിടെ കാര്യം?  അവന്‍ വേദ പണ്ഡിതര്‍ തന്നെ ചോദ്യം ചെയ്തതായി വിചാരിക്കാതെ, അപമാനിച്ചതായി തെറ്റിദ്ധരിക്കാതെ, ആ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നിര്‍വികാരചിത്തനായി, ഒരു ഭാവഭേദം പോലും മുഖത്ത് ഇല്ലാതെ മണിമണിയായിപറഞ്ഞു. 

" എന്റെ അമ്മ  ഒരു ശൂദ്ര സ്ത്രീ വിവിധ ഗൃഹങ്ങളില്‍ വീട്ടുവേല ചെയ്തു വരവേ  ഞാന്‍ ഉണ്ടായി.(അച്ഛന്‍ ആരാണ് എന്ന് നിശ്ചയം ഇല്ല എന്ന് വ്യക്തം.) അമ്മ പമ്പ് കടിയേറ്റു മരിച്ചു. ഞാന്‍  അനാഥനായി. ഭവാന്മാരെ  സേവ ചെയ്യാന്‍ അനുവദിക്കണം." എന്ന് ആ ബാലന്റെ അപേക്ഷ കേട്ട് മനസ്സലിഞ്ഞ ബ്രാഹ്മണര്‍ ആ പയ്യന് കളിക്കാന്‍ ഒരു പാവക്കുട്ടിയെ വരുത്തി. എന്നാല്‍ അവനാകട്ടെ ആ വസ്തുവിനെ ഒന്ന് തൊടുക പോലും ചെയ്തില്ല. അവര്‍ പറഞ്ഞ ജോലികള്‍ എല്ലാം ശ്രദ്ധിച്ചു ചെയ്യുകയും ചെയ്യുന്നതായി കണ്ടു. 


" എന്റെ അമ്മ  ഒരു ശൂദ്ര സ്ത്രീ വിവിധ ഗൃഹങ്ങളില്‍ വീട്ടുവേല ചെയ്തു വരവേ  ഞാന്‍ ഉണ്ടായി" ആരെങ്കിലും അങ്ങനെ തുറന്നു പറയുമോ? ശുദ്ധ ആത്മാക്കള്‍ അല്ലാതെ. അതില്‍ നിന്നും അദ്ദേഹത്തിന്റെ അച്ഛന്റെ മഹത്ത്വം ദര്‍ശിക്കാം.പിഞ്ചു ബാലനില്‍ സത്യസന്ധത, നിഷ്കളങ്കത, വിഷയ ആസക്തി ഇല്ലായ്ക, ഏകാഗ്രത, സേവന ഉത്സാഹം, അനുസരണ, ഭക്തി  തുടങ്ങിയ   സദ്ഗുണങ്ങള്‍ കണ്ടതില്‍ നിന്നും പയ്യന്റെ അച്ഛന്‍ വേദപണ്ഡിതന്‍  ആയ ഒരു ഉത്തമ  ബ്രാഹ്മണന്‍ ആണ് എന്ന് അവര്‍ കണ്ടെത്തി. അവന്‍ ബ്രഹ്മജ്ഞാനത്തിനു യോഗ്യന്‍ ആണ് എന്നും അവര്‍ തീരുമാനിച്ചു. 

അവരുടെ കാരുണ്യംകൊണ്ട് അദ്ദേഹം അതിബുദ്ധിമാനും അറിവുള്ളവനുമായി ഭവിച്ചു. എന്നിട്ടും ഹിന്ദുക്കള്‍ക്ക് നാരദന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്താ ഒരു ആക്ഷേപം?  അതിന്റെ ആവശ്യം ഉണ്ടോ? 

ഇതിഹാസ പുരാണങ്ങളിലെ ഔദ്യോഗിക വക്താവ് ആണ് ഇദ്ദേഹം. ഭഗവദ് ഗീത എഴുതിയിട്ടും ആത്മശാന്തി ലഭിക്കാതെ വിലപിച്ച  വേദവ്യാസനെ ഭാഗവതം എഴുതാന്‍ ഉപദേശിച്ചത് ഇദ്ദേഹം ആയിരുന്നു. കലികാലത്തില്‍ അകാല വാര്‍ധക്യം വന്ന ഭക്തിയെ പരിപോഷിപ്പിച്ചു സര്‍വാംഗപുളകീഭൂത ആക്കിയതും മറ്റാരുമല്ല. 

ഈ മഹാജ്ഞാനിയെ ആരും വെച്ച്  വാഴ്ത്തിയില്ലെങ്കിലും ആരും ഇങ്ങനെ തരംതാഴ്ത്തരുത്  ! 

Thursday, 20 September 2012

ദൈവവിചാരം ബ്ലോഗ്‌


പൂജകര്‍ പ്രതിഷേധിച്ചാല്‍ ആകാശം വീഴില്ല എന്ന് തെളിഞ്ഞു. പക്ഷെ അത്തരം ശ്രമങ്ങള്‍ ആരും വക വയ്ക്കില്ല എന്ന് മാത്രം. അതിനെ അവഗണന കൊണ്ട് നേരിടും. പുച്ഛം കൊണ്ട് പ്രതിരോധിക്കും.

പ്രതിഷേധഭാവം അധിമായാല്‍ പിന്നെ പൂജ ചെയ്യാന്‍ കഴിയാതെ വരും. പൂജകന്‍ എന്ന നിലയും നിലവാരവും ക്രമേണ നഷ്ടമാവുകയും ചെയ്യും. അമ്പലം വിട്ടുപോരേവരികയും ചെയ്യും. അത്ര തന്നെ. 

അതുകൊണ്ട് പൂജകരും മറ്റു ക്ഷേത്ര ജീവനക്കാരും യാതൊരു വിധ പ്രതിഷേധ ത്തിനോ സമരത്തിനോ മുതിരുന്നില്ല. അത്രേയുള്ളൂ.

പക്ഷെ അതുകൊണ്ട് പ്രതിഷേധം തീരുമോ? അതില്ല.  മാന്യമായ രീതിയില്‍ പ്രതിഷേധ ഭാവം പ്രകടമാക്കുന്നതിനു ഉള്ള വേദി ആവശ്യമാണ്.  അത് ശാന്തിക്കാര്‍ക്ക് മാത്രം പോരാ. ഇന്ന് അതില്ലാത്തത് മുഖ്യമായും അവര്‍ക്കാണ്. ഇന്റര്‍ നെറ്റിലൂടെ അങ്ങനെ ഒന്ന് ഉണ്ടാക്കാനുള്ള ശ്രമം പ്രതീക്ഷാവാഹം ആയി കാണുന്നു. 


പൂജകന്റെ പ്രതിഷേധഭാവം പൂജാഭാവത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒട്ടും മോശമായി അഥവാ ദോഷമായി ബാധിക്കണം എന്നില്ല എന്നതിന് തെളിവാണ് , ഇതിനെ തുടര്‍ന്ന് രൂപം കൊണ്ട ദൈവചിന്തകളെക്കൊണ്ട്   പരിശുദ്ധം ആയ  "ദൈവവിചാരം" ബ്ലോഗ്‌. ന്യായമായ സമരത്തിന്‌ കിട്ടിയ ദൈവികം ആയ ഉപഹാരം ആയി പുതിയ ബ്ലോഗിനെ കാണുന്നു. 

മൂന്നു വ്യത്യസ്തമായ ബ്ലോഗുകള്‍ ആണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. മൂന്നിനും മൂന്നു വ്യക്തിത്വവും. പുതിയ സംരംഭം ആയ "ദൈവ വിചാരം" ബ്ലോഗിന് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കുന്നു. കാരണം തികച്ചും ദൈവികമായ ദിശാബോധത്തോടെ ആണ് അതിന്റെ നീക്കം. 

New Blog Opened!

ഭക്തജനങ്ങള്‍ക്ക്‌ വേണ്ടി പുതിയ ബ്ലോഗ്‌ പ്രകാശിതമായി. "ദൈവവിചാരം". ദേവീ മാഹാത്മ്യത്തില്‍ തുടക്കം. 

Wednesday, 19 September 2012

My Protest

ഗ്രൂപ്പ് കളി , ബ്ലോഗ്‌ ഇവയൊക്കെ നിര്‍ത്താം എന്ന് വിചാരിച്ചതാ... അക്കാര്യം സൂചിപ്പിച്ചു ടൈം ലൈനില്‍ പോസ്റ്റ്‌ ഇടുകയും ചെയ്തു. അപ്പോഴാ ഓരോരുത്തരുടെ വക കമന്റുകള്‍, സംശയ രൂപത്തിലും മറ്റും... 

ഒന്നാമത്തെ ദേഷ്യം വന്നിരിക്ക്യാ. എന്ത് ചെയ്യാം തുടങ്ങിപ്പോയില്ലേ? പേനാ ഉന്തല്‍. മുടിഞ്ഞ സംശയങ്ങളാ ഓരോരുത്തര്‍ക്ക്. ചോദ്യത്തിലെ ദുരുദ്ദേശം കാണുമ്പോഴേ അറിയാം. ഇതൊക്കെ തീര്‍ക്കാന്‍ ആരെക്കൊണ്ടു പറ്റും? ആദ്യം പോയി പുസ്തകം എങ്കിലും വായിക്കട്ടെ. ഗുരുത്വദ്വേഷികള്‍. 

ആചാര്യന്മാര്‍ക്ക് ദേഷ്യം പാടില്ലാ അത്രേ! എന്താ അത് ശിഷ്യന്മാര്‍ ആണോ തീരുമാനിക്കുക? അതോ മറ്റുള്ളവരോ? ദേഷ്യം ഏതെങ്കിലും വിഭാഗത്തിന്റെ കുത്തക ആണോ? 

ദൈവത്തിനു വരെ കോപം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അല്ലെ മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്? 


ആചാര്യന്‍ ശിഷ്യുനു തുല്യന്‍ എങ്കില്‍ ഒരാള്‍ എന്തിനു ആ വേഷം കെട്ടണം?

Monday, 17 September 2012

തിരു ആറന്മുളയില്‍ ...

പത്രക്കാര്‍ മുക്കുന്ന തരം  പ്രധാനവാര്‍ത്തകള്‍...  
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ മേല്‍ശാന്തി ആയി നിയമിതന്‍ ആയ വിവരം കേരള കൌമുദി യില്‍ വാര്‍ത്ത വന്നു. ആ പത്രത്തില്‍ മാത്രം ആണ് വാര്‍ത്ത കണ്ടത്. ദേവസ്വം ബോര്‍ഡിന്റെ ചെറിയ ക്ഷേത്രങ്ങളില്‍ മാത്രം ആയിരുന്നു ഇതുവരെ അവരെ എടുത്തിരുന്നത്. ഇപ്പോള്‍ വലിയ ക്ഷേത്രങ്ങളിലും ആയിരിക്കുന്നു.

ഇതിനെതിരെ നാട്ടുകാരില്‍ ചിലര്‍ പ്രശ്നം ഉണ്ടാക്കി എന്നും നിയമനം താല്‍ക്കാലികം ആയി തടയാന്‍ ശ്രീകാര്യം ശ്രമിച്ചു എന്നും അത് നിയമ പ്രശ്നം ആക്കാനും ജാതീയ അവഹേളനത്തെ  ചോദ്യം ചെയ്യാനും "മനു ആനന്ദ്‌" തീരുമാനിച്ചപ്പോള്‍ ഹിന്ദു ഐക്യ വേദി തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിചതായും ആണ് വാര്‍ത്ത കണ്ടത്. തുടര്‍ന്ന് തടസ്സം നീക്കിയത്രേ!

ആര്‍ക്കും ശ്രീകോവിലില്‍ കയറാം എങ്കില്‍ ചില ക്ഷേത്രങ്ങള്‍ എന്തുകൊണ്ട് ബ്രാഹ്മണരെ മാത്രം ഇപ്പോഴും ഇതിനു അനുവദിക്കുന്നു എന്നത് ഒരു വലിയ ചോദ്യം അല്ലെ?   ബ്രാഹ്മണരുടെ പ്രസക്തി ഇവിടെ ചോദ്യം ചെയ്യപ്പെടുകയല്ലേ? ബ്രാഹ്മണ്യത്തെ സംരക്ഷിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് (ഹിന്ദുക്കള്‍ക്കും ) താല്പര്യം ഇല്ല എങ്കില്‍ ക്ഷേത്രങ്ങള്‍ ഉപേക്ഷിക്കുകയല്ലേ ബ്രാഹ്മണര്‍ക്ക് നല്ലത്? കേരളത്തിലെ നമ്പൂതിരിമാര്‍ ബ്രാഹ്മണര്‍ അല്ല എന്നാണല്ലോ ഇപ്പോഴത്തെ കണ്ടുപിടിത്തം. പുതിയ ബ്രഹ്മജ്ഞാനികള്‍ വരട്ടെ. ഹിന്ദുമതം അങ്ങനെ രക്ഷ പെടട്ടെ.

അമ്പലപ്പുഴ, ഹരിപ്പാട് തുടങ്ങിയ മഹാക്ഷേത്രങ്ങളിലും നാളെ ഇതുപോലെ ഉണ്ടാകും. എന്നാല്‍ ഇതൊന്നും അവ അര്‍ഹിക്കുന്ന വാര്‍ത്താ പ്രാധാന്യത്തോടെ പ്രമുഖ പത്രങ്ങള്‍ ഇടുന്നില്ല എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട വസ്തുത. ക്ഷേത്രത്തിന്റെ വരുമാനം കുറയും , ക്ഷേത്രത്തിനു പേരുദോഷം ആകും എന്നൊക്കെയുള്ള ശങ്കകള്‍ നടത്തിപ്പ്കാര്‍ക്ക് തന്നെ ഉള്ളതായും കരുതാം. 


ബ്രാഹ്മണ്യതോടുള്ള വെല്ലുവിളി കേരളം കാണാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടു തികയാരായിരിക്കുന്നു. അതിന്റെ ഫലം ഇതുവരെ മോശമായി ആരും ഒന്നും കണ്ടില്ല. പറഞ്ഞില്ല. എന്നാല്‍ കാലം മാറുകയാണ്. ഇന്നലത്തെ ശരികള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. ഇന്നത്തേതിനെ ചോദ്യം ചെയ്യുന്ന ഒരു നാളെ ഇവിടെ ഉണ്ടാകാം.

എല്ലാ വിഭാഗങ്ങള്‍ക്കും സമാധാനത്തെയും സന്തോഷത്തേയും പ്രദാനം ചെയ്യാന്‍ അബ്രാഹ്മണ വിഭാഗങ്ങള്‍ യോഗ്യര്‍ ആയി ഭവിക്കുന്നു എങ്കില്‍ അത് തീര്‍ച്ചയായും സന്തോഷിക്കേണ്ട കാര്യം ആണ്. പക്ഷെ ഇവിടെ അധികപ്പറ്റ് ആകുന്ന ഒരു വിഭാഗം ഉണ്ടാകും.  അവര്‍ എവിടെ പോയി തൊലഞ്ഞാല്‍ എന്ത്? അവര്‍  മതം മാറിയാല്‍ അവരും രക്ഷപെടും അവര്‍ ചെല്ലുന്ന മതത്തിനും കൂടുതല്‍ ഗുണം ചെയ്യും. വൈദിക പാരമ്പര്യത്തിനു വില മതിക്കാത്ത ഹിന്ദുക്കളെ സേവിക്കുന്നതിലും ഭേദം മതം മാറുകയാണ് എന്ന് ബ്രാഹ്മണര്‍ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

Pls see in the other blog
പൂജകര്‍ പ്രതിഷേധിച്ചാല്‍  Priest Class Protests