Saturday, 13 December 2014

Provoke Test for Caste Determination

കേരളത്തില് ഭൂരിപക്ഷവിഭാഗങ്ങളുടെയും ഭരണവര്ഗങ്ങളുടെയും പൊതുവായ ചിന്താഗതിയാണ് മേലേ പറഞ്ഞത്. ദേവസ്വങ്ങളിലെ നിയമാവലികള് പരിശോധിച്ചാല് കാണാം, നമ്മള് പൂണൂലിട്ടവരെ (ബ്രാഹ്മണരെ) ഒരിക്കലും ബഹുമാനിക്കരുത്. ബഹുമാനം പുറമെ നടിക്കുകയേ പാടുള്ളൂ. യഥാര്ഥബഹുമാനവും നാട്യവും അനുഭവിക്കുന്നവര്ക്ക് തിരിച്ചറിയാന് വല്ല വിഷമവുമുണ്ടോ... അവര് അതിന് ബദലായി ബ്രഹ്മസ്വം നിയമങ്ങള് അലിഖിതമായി നടപ്പാക്കുന്നത് ഇപ്രകാരമാവാം. നമ്മള് ഒരിക്കലും ക്ഷേത്രവിഗ്രഹങ്ങളെ  പൂജിക്കരുത്. പൂജിക്കുന്നതായി അഭിനയിക്കുകയേ പാടുള്ളൂ. പൂജിക്കേണ്ടത് ജനങ്ങളെയാണ്. അവരാണ് നമുക്ക് അഷ്ടിക്കുള്ളത് തരുന്നത്. ഇവിടെ ആര്ക്കാണ് തെറ്റു പറ്റിയത്... അതോ ആര്ക്കും തെറ്റു പറ്റിയിട്ടില്ലേ.. ആദ്യത്തേ നിയമം ശരിയെങ്കില് രണ്ടാമത്തേത് അതിനേക്കാള് ശരിയെന്നേ നിഷ്പക്ഷനിരീക്ഷകര്ക്കു പറയാവൂ.

Provoke Test for Caste determination
ഒരു ക്ഷേത്രത്തില് ശാന്തിക്കാരന് ദേവസ്വം സെക്രട്ടറിയോട് ഒരു പരാതി ബോധിപ്പിച്ചു. ചില വ്യക്തികള് തന്നോട് മോശമായി പെരുമാറുന്നു എന്ന്.  അതിന് ദേവസ്വം സെക്രട്ടറിയുടെ മറുപടി ഇപ്രകാരമായിരുന്നു. "ബഹുജനം പലവിധം. അവരോട് നാം മാന്യമായി മാത്രമേ പെരുമാറാവൂ. ഇങ്ങോട്ട് അവര്ക്ക് എങ്ങനെയും പെരുമാറാം. കാരണം അവരുടെ കാശ്കൊണ്ടാണ് ഈ സ്ഥാപനം നടക്കുന്നത്. അവരുടെ സംസ്കാരം അനുസരിച്ച് അവര് തെറി വിളിച്ചാല് കേള്ക്കണം. തന്തയ്ക്ക് പറഞ്ഞാലും പ്രതികരിക്കാന് പാടില്ല. നല്ല നമ്പൂതിരി ആണെങ്കില് ചിരിക്കത്തേയുള്ളൂ. പരാതി പറയുകയില്ല. അഥവാ പരാതി തോന്നിയാല് അതിനര്ഥം അവന് അവന്റെ ജന്മഗുണം കിട്ടിയിട്ടില്ല എന്നാണ്. അതായത് തന്തയ്ക്ക് പറയുന്നവന്റെ ഭാഗത്താണ് ന്യായം എന്നു സാരം." അതായത് ശാന്തിക്കാരന്റെ ഭാഗത്ത് ഉള്ളത് അന്യായം ആണെന്ന്....ശാന്തിക്കാരന് സമചിത്തതയോടെ കേട്ടു നിന്നു. സെക്രട്ടറി ചിരിച്ചുകൊണ്ട് പറഞ്ഞു. "ജനങ്ങള്ക്ക് ഇതൊക്കെ ഒരു ജോക്കാണ് തിരുമേനി... അവര് പ്രവോക്ക് ചെയ്യിക്കുന്നത് കുറെയൊക്കെ purposeful ആണെന്ന് കൂട്ടിക്കോ... ഇപ്പൊ പൂജാരി കളിച്ച് പലരും ഇറങ്ങുന്നില്ലേ... ഇതൊരു ടെസ്റ്റാണ്...provoke test for caste determination."

സെക്രട്ടറിയുടെ അരുളപ്പാട് പ്രകാരം ഉള്ള ന്യായം എതിര്ഭാഗത്ത് ആണെന്ന് കണ്ട് ശാന്തിക്കാരന് പ്രതികരണം ഒഴിവാക്കി മിണ്ടാതെ സ്വന്തം ജോലിയിലേക്ക് കടന്നു. പക്ഷെ പൂജയില് വേണ്ടത്ര ഏകാഗ്രത കിട്ടിയില്ല. കാരണം ഭക്തന്റെ ചീത്തവിളിയും, സെക്രട്ടറിയുടെ ന്യായീകരണവും ന്യായവാദവും കേട്ടപ്പോള് ഉണ്ടായ ആധി. അയാള്ക്ക് സ്വയം ശുദ്ധീകരിക്കാനായില്ല. മൂലമന്ത്രം ജപിക്കേണ്ട സ്ഥാനത്ത് ഓര്മ വരുന്നത് പ്രസ്തുതവ്യക്തി വിളിച്ച ചീത്തവാക്ക് ആയിരുന്നു. ഭഗവാനോട് പറഞ്ഞു, "ഇപ്പോള് ഉള്ളില് തോന്നിയ വാക്ക്, ശരിയായില്ല എന്നറിയാം. പക്ഷേ ഇദം ന മമ. ഇത് എന്റേതല്ല.  അവിടുത്തെ ഭക്തന്റെ സംഭാവനയാണ്. ഇത് അവിടുത്തേയ്ക്ക് ഒരുപക്ഷേ പ്രിയപ്പെട്ടത് ആവാം. പക്ഷെ എനിക്കത്ര പോരാ.. പക്ഷെ ഇതാണ് അങ്ങേയ്ക്ക് പ്രിയപ്പെട്ട പുതിയ മൂലമന്ത്രം എങ്കില് ഇത് പ്രയോഗിക്കാന് മിടുക്കരായ പൂജാരികളുടെ പുതിയ ബാച്ച് പഠിച്ചിറങ്ങീട്ടുണ്ട്. എന്നെ ഇവിടുന്ന് ഒഴിവാക്കണേ. " അയാള് പിറുപിറുത്തു.  "പൂജാരി നാട്ടുകാരുടെ  തെറി വിളി കേള്ക്കാൻ  ബാധ്യസ്ഥാൻ ആണത്രേ.  ങ്ഹും. അത് കേള്ക്കാൻ ഇഷ്ടം ഉള്ളൊരു വരട്ടെ... ഞാൻ പോണു..."

ക്ഷേത്രത്തിനായി 365 ദിവസവും രണ്ടു നേരവും  double shift job ല്  ചെലവാക്കുന്ന ഊര്ജ്ജം ഏതെങ്കിലും ബിസിനസ്സില്  invest ചെയ്താല് ആരുടേയും  തന്തയ്ക്കു വിളി കേള്ക്കേണ്ടി വരില്ലെന്ന് അയാള്ക്കു തോന്നി. അയാള് ക്ഷേത്രരംഗം വിട്ടു. കച്ചവടത്തില് ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടുതല്  അന്തസ്സായും സ്വതന്ത്രമായും മാന്യമായും ജീവിക്കുന്നു.