Sunday, 7 July 2013

ക്ഷമാസര്ഗ്ഗം സമാപ്തം

ഇതുവരെ ആരും ഉന്നയിക്കാത്ത ചില പ്രത്യാരോപണങ്ങളുമായി ശാന്തിവിചാരം ബ്ലോഗ് ശ്രദ്ധേയമാവുകയാണ്. അതില് സന്തോഷമുണ്ട്. :) ഇനിയും ഇതുപോലെ അപ്രകാശിതമായിട്ടുള്ള യാഥാര്ത്ഥ്യങ്ങള് പ്രകാശിപ്പിക്കാനുണ്ട്.

ആധുനികസമൂഹത്തില് ഒട്ടേറെ ദോഷങ്ങള് ആരോപിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവര് ഒരു ആരോപണത്തെയും നിഷേധിക്കാന് നോക്കുന്നില്ല. കണ്ണടച്ച് ശരി വയ്ക്കുകയാണ്. അതിനതിന് ആരോപണങ്ങളുടെ ആക്കം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. അനന്തരഫലമായി അവരുടെ ആ പ്രത്യേകവര്ഗ്ഗവും അതുമായി ബന്ധപ്പെട്ട സംസ്കാരവും ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെടുകയും അതിനതിന് ആരോപണങ്ങള് കൂടുതല് കൂടുതല് ശക്തി പ്രാപിക്കുകയുമാണ് ചെയ്യുന്നത്.

ആരോപണങ്ങള്ക്ക് മറുപടി പറയാതെ അവയെ സഹിക്കുന്നത് മതപരമായ അച്ചടക്കം മാത്രമാണ്. രണ്ടു കൈകളും കൂട്ടി അടിച്ചാലല്ലേ ശബ്ദമുണ്ടാവൂ. എന്നാല് അച്ചടക്കം ആയാലും അമിതമായാല് അമൃതും വിഷം എന്നാണല്ലൊ.ക്ഷമയുടെ ഒടുവില് പ്രതികരണം വേണം. അല്ലെങ്കില് ക്ഷമ ഇവിടെ ശുദ്ധ കൊള്ളരുതായ്മ ആയിമാറും.  അതിനാല് പ്രതികരിക്കുന്നതാണ് കൂടുതല് നല്ലതെന്ന് തോന്നി. എന്റെ പ്രതികരണങ്ങള് നല്ലൊരളവില് സമൂഹത്തിന് സ്വീകാര്യമാവുന്നുണ്ടെന്ന് മനസ്സിലായി. അതിനാല് കൂടുതലെഴുതാന് പ്രേരിതനാവുന്നു. ഇതി ബ്രാഹ്മണചരിത്രേ ക്ഷമാസര്ഗ്ഗ: സമാപ്ത:

ബ്രാഹ്മണവിഭാഗത്തില് അഭ്യസ്തവിദ്യരുടെ സമൂഹം ആരോപിക്കുന്ന മൂന്ന് ദോഷങ്ങളുണ്ട്. 1. വിയര്ക്കാതെ സുഖിച്ചു ജീവിച്ചു.  2. മറ്റുള്ളവര്ക്ക് വിദ്യാഭ്യാസം നിഷേധിച്ചു.  3. അയിത്തം തുടങ്ങിയവയിലൂടെ മറ്റുള്ളവരെ അകറ്റി നിര്ത്തി. ഈ മൂന്ന് മേജര് ആരോപണങ്ങള്ക്കും മറുപടി കൊടുക്കാന് ആരും തയ്യാറാവുന്നില്ല എന്നത് ശരി തന്നെയാണ്. എന്നാല് അതിനര്ത്ഥം ആരോപണങ്ങള് ശരിയാവണം എന്നതല്ല. ശരിയായാലും തെറ്റായാലും അത് സഹിക്കാന് അവര്ക്ക് കഴിവുണ്ട്. അവരതിന് തയ്യാറുമാണ് എന്നേ ഉള്ളൂ. :D :D :D

ആ സദ്ഗുണത്തെ മുതലെടുത്ത് അന്ധമായി ഒരു നിരുപദ്രവവിഭാഗത്തില് യഥേഷ്ടം ദോഷം ആരോപിച്ച് അവരെ ഉന്മൂലനം ചെയ്താല് ഒരു  നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് എന്നനുശാസിക്കുന്ന ഭരണഘടനയുടെ മഹത്വം എവിടെ പോകും? മറുവശത്ത് ആയിരക്കണക്കിന് കുറ്റവാളികള് സ്വതന്ത്രരായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്... അതിനാല് വൈകിയ വേളയിലായാലും ഈ പ്രതികരണങ്ങള് അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്നു പറഞ്ഞുകൊള്ളട്ടെ.  പ്രസ്തുത ആക്ഷേപങ്ങളില് ഒന്നാമത്തേതിനു മാത്രമുള്ള മറുപടി ഇന്നു പോസ്റ്റ് ചെയ്യുന്നു.

1. Question : ഒരു കാലത്ത് വിയര്കാതെ ഒരു ജോലിയും ചെയാതെ ജീവിച്ചവർ ആണ് നമ്ബൂടിരിമാർ എന്നത് സത്യം ആണോ ? അതായത് വശ്വാസം വിറ്റു നടന്നവർ ....!!!!!16 hours ago · Like
Ans.
Vasu Diri അതാതു കാലത്തെ നിയമത്തെ അനുസരിച്ച് ജീവിച്ച ചരിത്രമാണ് ബ്രാഹ്മണരുടേത്. പഴയ നിയമങ്ങള് ബ്രാഹ്മണരുണ്ടാക്കിയതല്ല. മഹര്ഷിമാരുടെ അഭ്യര്ഥന അനുസരിച്ച് ആദ്യത്തെ നിയമസംഹിത രചിച്ച മനു ക്ഷത്രിയനായിരുന്നു എന്നറിയുക.

ബ്രാഹ്മണരില് നിക്ഷിപ്തമായ ഉത്തരവാദിത്തം മതപരമായ കര്മ്മങ്ങളായിരുന്നു. അവയില് അധികവും മാനസിക ബൌദ്ധിക ആത്മീയ തലങ്ങളില് ചെയ്യേണ്ടവ ആയിരുന്നു. കായികവൃത്തികള് അവര് വിശ്വസ്തര് എന്നു കരുതിയിരുന്നവരെ ഏല്പിച്ചിരുന്നു. അവര്ക്ക് കാര്യസ്ഥസ്ഥാനം (manager,all in all) വരെ നല്കിയ ചരിത്രം ഉണ്ട്. എന്നാല് വിശ്വസ്തരെന്നു കരുതിയ കാര്യസ്ഥന്മാരാവട്ടെ അവരെ കൂട്ടത്തില് നിന്ന് ചതിച്ച ചരിത്രമാണുള്ളത്. അതിന്റെ ഒരു വിവരണം കൂടി വേണമെങ്കിലാവാം.

മനുഷ്യന്റെ ശരീരവിസര്ജ്യമാണ് വിയര്പ്പ്. ശ്രീകോവിലുകളില് ഒരു തുള്ളി വിയര്പ്പ് പോലും വീഴാന് പാടില്ലെന്നാണ് ശാസ്ത്രം. എന്നാലിന്ന് ക്ഷേത്രങ്ങളില് പുകയും കരിയും ചൂടും ഏറ്റ് നമ്പൂരിമാരുടെ ശരീരം വിയര്ത്ത് ഒലിക്കുന്നു. വലിയൊരു പ്രതികാരം വീട്ടിയതിന്റെ നിര് വൃതിയോടെ നായര് ആധിപത്യമുള്ള കേരള ഹൈന്ദവസമൂഹം തൊഴുതു സായൂജ്യമടയുന്നു. ക്ഷേത്ര ആദായവും വിയര്ക്കാതെ തട്ടിയെടുക്കുന്നു.

---- സര് വീസ് സൊസൈറ്റി എന്നൊക്കെയാണ് പേര്. സര് വീസ് ചെയ്യുന്നത് പലര്ക്കും കുറച്ചിലാണെന്നു മാത്രം. കായികമായ ജോലികള് ചെയ്യാന് അറിയുന്നവരും കഴിവുള്ളവരും ഇന്നില്ല. എല്ലാം വിയര്ക്കാതെ തിന്നുന്നവരായി മാറിയിരിക്കുന്നു.

മറ്റു മതപുരോഹിതര് എത്ര ആഡംബരജീവിതമാണ് നയിക്കുന്നത് എന്നു നോക്കുക. അവരോട് ആരും കുശുമ്പ് കുത്തുന്നില്ലല്ലോ.. തൂമ്പാ എടുക്കാത്തതിന് ഒരു പുരോഹിതനെയും ക്രൈസ്തവരോ മുസ്ലീംകളോ ശകാരിക്കുകയില്ല. മതകര്മ്മങ്ങളേറ്റവും അധികം അനുഷ്ഠിച്ചിരുന്നത് ബ്രാഹ്മണവിഭാഗമാണ്. ഗര്ഭപാത്രം മുതല് ചിത വരെയുള്ളവയാണ് ഷോഡശകര്മ്മങ്ങള്. from womb to tomb.

തിരുമേനി തൂമ്പാ എടുത്താല് അതിന്റെ കുറച്ചില് അടിയങ്ങള്ക്കാണ് എന്ന് പറഞ്ഞ് കൂടെ നിന്നിരുന്ന ഭൃത്യവര്ഗ്ഗം തന്നെയാണ് അധികാരം അവരുടെ കൈയ്യില് കിട്ടിയപ്പോള് അന്യരുടെ മെക്കിട്ടുകയറുന്ന തനിനിറം  പുറത്തുകാണിക്കുന്നത്. പരപീഡനം ആണ് ഈ സനാതനികളുടെ ഇഷ്ടവിനോദം..
Go To Timeline Comments

No comments:

Post a Comment