Wednesday 5 June 2013

Blog Revision

Dedication to Dr. N.Gopalakrishnan
Yes, therefore 
another organisation formula 
ought to be thought of..
ഈ ബ്ലോഗ്‌ വെളുപ്പിനെ എഴുതി
ഗോപാല കൃഷ്ണൻ സാറിനുള്ള സമർപ്പണം ആയി പോസ്റ്റ്‌ ചെയ്ത ശേഷം
അറിയുന്നു,  ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണെന്ന്....
നല്ല ദിവസം തന്നെ ലേഖനം സമർപ്പിക്കാൻ  സാധിച്ചത് ദൈവാധീനം.
അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുന്നു. 

Monday 3 June 2013

സവർണ വിദ്വേഷം

ഈ വിഷയം എടുത്തിട്ടതിനു എന്റെ മുഖ പുസ്തകസുഹൃത്ത് ശ്രീമതി അർച്ചന നാരായണനോട് നന്ദി  രേഖപ്പെടുത്തുന്നു. അവർ ചരിത്ര സംഭവം ഉദാഹരണ സഹിതം പ്രൊഫൈൽ വാളിൽ  ഈ വിഷയം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.  ചര്ച്ചയിൽ ഞാൻ എഴുതിയ ഒരു കമന്റ് മാത്രം ആണ് ചുവടെ 

ഇവിടെ സവർണ വിദ്വേഷം ആണോ അവർണ വിദ്വേഷം ആണോ കൂടുതൽ? jzt compare.
ഒരു കഷണം പുകല, അല്ലെങ്കിൽ ഒരു വാഴക്കുല കണ്ടുകാഴ്ച നല്കി "ഏയ്‌ തമ്പ്രാ അടിയാണ് കിടപ്പാടം ഇല്ല " എന്ന് പറഞ്ഞാൽ " നീ പോയി ആ പടിഞ്ഞാറേ വളപ്പിൽ കുടി കെട്ടി വേലി വളച്ചു കെട്ടി കിടന്നോ" എന്ന് ഉദാരമായി നല്കിയിരുന്ന തമ്പ്രാന്മാരെ നന്ദിയോടെ ഓര്ക്കുന്ന അവർണൻ ഉണ്ടോ? ഗുണങ്ങൾ നോക്കാതെ വർഗം അടച്ചു തെറി പറയുന്ന അവർന്നസംസ്കാരം ഇന്ന് ഭരണ പദവിയിൽ അത്യുന്നതങ്ങളിൽ ചെന്നെത്തി നില്ക്കുന്നു. എന്നിട്ടും നല്ല വാക്ക് പറയാൻ എത്ര പേര് പഠിച്ചു? ഇത് ആരെയും അവഹേളിക്കാൻ പറയുക അല്ല. സത്യം.


സവർണൻ അവർണൻ എന്ന് തട്ട് തിരിച്ചു ഹിന്ദുക്കളെ തമ്മിൽ അടിപ്പിക്കേണ്ടത് ആരുടെ ആവശ്യം ആയിരുന്നു? ഇതൊക്കെ മനസ്സിലാക്കാൻ ചരിത്ര ഗവേഷണം ഒന്നും നടത്തണ്ട. സാമാന്യ ബോധം മതി. ചരിത്ര ഗ്രന്ഥങ്ങളധികവും വിദേശികളുടെ ആധിപത്യകാലത്ത് രചിക്കപ്പെട്ടവ ആണല്ലോ. ഇപ്പോഴും വിദേശ ആധിപത്യം തന്നെ അല്ലെ പരോക്ഷം ആയിട്ട് ആയാലും പഴയതിലും കഷ്ടം ആയി നാടിനെ കുട്ടിച്ചോആറാക്കുന്നത്?


അർത്ഥന

അർഥിക്കുക എന്നാൽ ലഭിക്കാനുള്ള ആഗ്രഹപൂർവം ചോദിക്കുക, to appeal, യാചിക്കുക എന്നൊക്കെയാണർത്ഥം.  വിദ്യയെ യാചിക്കുന്നവൻ അല്ലെങ്കിൽ ഇരക്കുന്നവൻ  ആണ് വിദ്യാർഥി.  ഉദ്യോഗാർഥി ആരാണ്? ഉദ്യോഗത്തെ ആഗ്രഹപൂർവം അപേക്ഷിക്കുന്നവൻ ആണ്. അതുപോലെ സ്ഥാനാർഥി അധികാരത്തിനായി ജനപിന്തുണ യാചിക്കുന്നവൻ ആണ്. 

ഭക്തജനങ്ങൾ അർഥിക്കേണ്ടത് അനുഗ്രഹം ആണ്.  എന്നാൽ അനുഗ്രഹാർഥി എന്നൊരു വാക്ക് പോലും കേൾക്കാറില്ല.   ക്ഷേത്രങ്ങളിൽ വരുന്ന ഭക്തജനങ്ങൾ അനുഗ്രഹാർഥികൾ ആണോ?  ആധിപത്യം അർഥിക്കുന്നവർ ഉണ്ട്‌. സുഖാർഥികൾ ഉണ്ട്‌. ഉദ്യോഗാർഥികൾ ഉണ്ട്. ആവലാതിക്കാർ ഉണ്ട്. അസത്യം, അധർമം എന്നീ പ്രസ്ഥാനങ്ങളിൽ അടിയുറച്ചു  വിശ്വസിക്കുന്നവർ ഉണ്ട്‌. "ഇതാ ഞാൻ വരുന്നു. എല്ലാവരും എന്നെ നോക്കൂ,  എന്നെ കാണൂ" എന്ന അർത്ഥനയുമായി മണിക്കൂറുകളോളം ഉടുത്തൊരുങ്ങി വിലസുന്നവരും ഉണ്ട്. 

നെഗറ്റിവ് വ്യക്തിത്വം ഉള്ളവർ പലപ്പോഴും മറ്റുള്ളവരേക്കാൾ അധികം പ്രഭാവശാലികൾ ആയിരിക്കും. അവരുടെ വ്യക്തിപ്രഭാവം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യും. അവരുടെ ദുഷിച്ച സ്വാധീനവലയങ്ങൾ അധികം ബാധിക്കുന്നത് ശുദ്ധമായ വസ്തുക്കളെ ആയിരിക്കും. അവർ കാണുകയോ തൊടുകയോ ചെയ്‌താൽ നിവേദ്യം അപവിത്രം അഥവാ അശുദ്ധം ആവും. ദുര്ജനങ്ങൾ ആണ് ഇന്ന് അധികവും. മനസ്സിൽ ദുർവിചാരങ്ങൾ , ദോഷവിചാരങ്ങൾ  ഉള്ളവർ.

ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങളിൽ ഏറിയകൂറും നാമം ജപിക്കാൻ മനസ്സില്ലാത്തവർ ആണ്. ഈ വിമുഖത തന്നെ ഭക്തി ശൂന്യതയുടെ തെളിവല്ലേ? ശാന്തിക്കാരാൻ അടക്കമുള്ള ക്ഷേത്ര ജീവനക്കാര് എല്ലാം തങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന് വിചാരിക്കുന്ന പ്രമാണിമാരും ഉണ്ട്‌. ക്ഷേത്ര ജീവനക്കാർ പൊതുവെ ശാന്ത സ്വഭാവികളും ഒന്നിനെയും എതിർത്ത് സംസാരിക്കാത്തവരും ആയിരിക്കുമല്ലൊ. സമൂഹത്തോട് ഏറ്റവും തൃപ്തികരം ആയി ഇടപെടാൻ അവർ ബദ്ധശ്രധരും ആവും. അല്ലാത്തവർക്ക് നിലനില്പില്ല. എന്നാൽ അവരോടുള്ള പെരുമാറ്റം പരിശോധിച്ചാൽ ആ ഭാഗം പലപ്പോഴും അന്യായം ആണെന്ന് കാണാം. ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക്‌  പെരുമാറ്റ ചട്ടം ഒന്നും ബാധകം അല്ല. അവരുടെ താന്തോന്നിത്തത്തെ ആശീര് വദിക്കാതെ ശാന്തിക്കാർ അടക്കമുള്ള ക്ഷേത്രജീവനക്കാര്ക്കു ഗതിയില്ല