Friday 25 January 2013

ശാന്തിദര്‍ശനം - വിഷയ സൂചന

  • Blog Review Progress
  • Santhi Vision Hint
  • Last Post Review
  • Question - Answer
ശാന്തിവിചാരം ബ്ലോഗ്‌ സമഗ്ര അപഗ്രഥനം 150 ബ്ലോഗുകള്‍ പിന്നിട്ട് പുരോഗമിക്കുന്നു. ആക്ഷേപങ്ങള്‍ക്ക് മറുപടി ചിലത് തത്സമയം ഒഴിവാക്കിയിരുന്നു. അവ കൂടി പരിഗണിച്ചാണ് വരുന്നത്. ഒരു സമാന്തര നിരൂപണം കൂടി ഇതോടൊപ്പം ചേര്‍ത്ത് കൊണ്ടാണ് ലിങ്ക് ബോര്‍ഡ് തയ്യാറാക്കുന്നത്. വിവിധ വിഷയങ്ങള്‍ കാറ്റഗറി തിരിച്ചുള്ള ലിങ്ക് ചെയ്യുന്നതോടെ ഈ ബ്ലോഗ്‌ ഒരു ഇലക്ട്രോണിക് റെഫറന്‍സ് ഗ്രന്ഥം ആകും.

ഒന്നൊന്നര വര്ഷം മുന്‍പ് ചെയ്ത  പോസ്റ്റുകളും ഇന്ന് കൂടുതല്‍ പ്രസക്തം ആയി തെളിഞ്ഞിരിക്കുന്നു. ആക്ഷേപങ്ങള്‍ക്ക് മറുപടി കുറെ ഒക്കെ കാലം പറയുകയും ചെയ്യുന്നുണ്ട്. എങ്കിലും കുറെ അനോണിമസ് കമന്റുകള്‍ക്ക് മറുപടി എഴുതി. അത് അവര്‍ വായിക്കും എന്നു കരുതട്ടെ.  ചില പോസ്റ്റുകള്‍ മെച്ചപ്പെടുത്തി എഡിറ്റ്‌ ചെയ്തിട്ടുണ്ട്. മുഴുവന്‍ പോസ്റ്റുകളും പഠിച്ച ശേഷം അതില്‍ നിന്നും "ശാന്തിദര്‍ശനം" വികസിപ്പിക്കും. അതില്‍ സമാധാനത്തിലേക്ക് വെളിച്ചം വീശുന്ന ആശയങ്ങള്‍ ഉണ്ടാവും എന്ന് പ്രതീക്ഷ. 

ഇന്നലെ എഴുതിയ സംബന്ധം എന്ന പോസ്റ്റ്‌ പതിവില്ലാത്ത പലരും വായിക്കുകയും നിശിതമായി വിമര്‍ശിക്കുകയുമുണ്ടായി. അതിന്റെ അവതരണം ഒരു പേജില്‍ ഒതുക്കാവുന്ന ഒന്നല്ല. ആകയാല്‍ വിശദീകരണം വേണ്ടി വന്നു. അത് പിന്നീട് ചേര്‍ത്തു. അത് പൂര്‍ണം ആയിട്ടില്ല. ഇതൊരു combined study പോലെ വിചാരിച്ചാല്‍ മതി. എതിരഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു മാത്രമേ അന്തിമമായ നിഗമനങ്ങളില്‍ എത്തൂ. വിശദമായ ചര്‍ച്ച തന്നെയാണ് ഉദ്ദേശിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ഇന്നലെ ആരംഭിക്കാന്‍ സാധിച്ചു. ഈ വിഷയം ഇപ്പോള്‍ വായനക്കാര്‍ പലരും ചര്‍ച്ച ചെയ്യുന്നുണ്ടാവും. ഒരു ഗ്രൂപ്പില്‍ നിന്നും കിട്ടിയ ചോദ്യങ്ങളില്‍ ഒരെണ്ണം ഇങ്ങനെ.

നായമ്മാരോടുള്ള എതിര്‍പ്പ് / അമര്‍ഷം എന്നതില്‍ കവിഞ്ഞ് ഈ പേജ് ഒന്നിലേക്കും വെളിച്ചം വീശുന്നില്ല. ശാന്തിക്കാരുടെ പ്രശ്നം നായര്‍ സ്ത്രീകളുടെ ഭരണം / വശീകരണം ആണോ?? ചില ഒറ്റപ്പെട്ട സംഭവങ്ങളെ Generalize ചെയ്യേണ്ടതുണ്ടോ ?? നായര്‍ സ്ത്രീകള്‍ അവരുടെ വീട്ടില്‍ ഭര്‍ത്താക്കന്മാരെ ഭരിക്കുന്നുണ്ടെങ്കില്‍, ശാന്തിക്കാരെ അത് എങ്ങനെ ബാധിക്കും ??

നായര്‍ സമുദായം ഹിന്ദുമതത്തിലെ ഭൂരിപക്ഷ സമുദായം ആണ്. leading community. ഭരണവര്‍ഗ്ഗം എന്നതാണ് അവരുടെ ഹുങ്ക്. അത് ശരിയും ആണ്. നമ്പൂതിരി ന്യൂനപക്ഷവും സര്‍വ്വത്ര മര്‍ദ്ദിത/നിന്ദിത വിഭാഗവും ആണ്. ക്ഷേത്രത്തില്‍ പോലും നമ്പൂതിരി അവരാല്‍ ഭരിക്കപ്പെടുകയാണ്. അതുകൊണ്ട് നായര്‍ ആണ് ഇന്ന് മാസ്റര്‍ ക്ലാസ്. അവരുടെ പ്രധാന തീരുമാനങ്ങള്‍, ചിന്താഗതികള്‍ , എന്തിനു തെറ്റി ധാരണകള്‍ പോലും മറ്റു ചെറുകിടവിഭാഗങ്ങളെ ബാധിക്കുന്നു.

നായര്‍ മേധാവിത്തം എല്ലാ ശാന്തിക്കാരും അടക്കം പറയാറുള്ള കാര്യമാണ്.  ശാന്തിക്കാര്‍ അല്ലാത്ത നമ്പൂതിരിമാര്‍ പോലും നായരുടെ ഭാഗത്ത്‌ ന്യായം കാണുന്നു. ഇത് അവരുടെ വിധേയത്വമനോഭാവത്തെ അഥവാ ദാസ്യ ഭാവത്തെ കാണിക്കുന്നു. പണ്ട് അവരെ ദാസന്മാര്‍ ആക്കിയതിന് അവര്‍ മധുരമായി പ്രതികാരം ചെയ്യുകയാണെന്ന് വ്യക്തമായിട്ടും, ഏയ്‌ അങ്ങനെയൊന്നും ഇല്ല എന്ന് അവരെ ന്യായീകരിക്കേണ്ടി വരുന്നത് വലിയ ഗതികേട് തന്നെ!

<ഈ പേജ് ഒന്നിലേക്കും വെളിച്ചം വീശുന്നില്ല. > അജ്ഞാതം ആയ ഇരുണ്ട വശങ്ങളിലേക്ക് വേണ്ടേ വെളിച്ചം വീശാന്‍! അങ്ങനെ ഒരു വശം ആണ് വരച്ചു കാണിച്ചത്. വെളിച്ചം വീശാം. ആ ചൂട്ടുകറ്റ ഇങ്ങെടുത്തോ.:)
നായന്മാരോട് എനിക്കല്ല അമര്‍ഷം. അവര്‍ക്ക് ബ്രാഹ്മണരോട് മൊത്തത്തില്‍ ആണ്. അത് അവര്‍ പരസ്യം ആയി പറഞ്ഞാലും ചിരിച്ചു തള്ളുന്ന ബ്രാഹ്മണ നയം പ്രബുധത ആയിട്ടല്ല കൊള്ളരുതായ്ക ആയിട്ടാണ് എനിക്ക് തോന്നുന്നത്.



//നായര്‍ സ്ത്രീകളില്‍ ഏതാണ്ട് കൂടുതല്‍ ഉണ്ട് എന്ന് ചില നമ്പൂതിരിമാര്‍ ധരിച്ചുവെചിരിക്കുന്നു ... //
ഇത് വല്ല നമ്പൂതിരിമാരും പറഞ്ഞതാണോ? അതോ സ്വയം തോന്നിയതോ? അതോ സ്വയം മറ്റു നമ്പൂതിരിമാരെ വിലയിരിത്തിയോ ?
4 hours ago · Like


Vasu Diri മക്കള്‍ മാതാപിതാക്കള്‍ അറിയാതെ മിശ്ര വിവാഹം ചെയ്ത വിഷയങ്ങളില്‍ ബന്ധുക്കള്‍ ആയ നമ്പൂരിമാര്‍ പൊതു വേദിയിലും സ്വകാര്യ സംഭാഷണങ്ങളിലും പ്രകടിപ്പിക്കാറുള്ള അഭിപ്രായം ആണിത്. നായര്‍ വരെ ആവാം , അതില്‍ താഴ്ന്നാല്‍ വയ്യ എന്ന്. നായര്‍ സംബന്ധം സ്വീകരിച്ചിട്ടുള്ള നമ്പൂതിരിമാര്‍ക്ക് കൂടുതല്‍ ബന്ധു ബലം ലഭിക്കുന്നു. പൊതുസമൂഹം അവനെ ഒരിക്കലും ഒന്നിലും മാറ്റി നിര്ത്തുകയില്ല. അവന്‍ തെറ്റ് ചെയ്താലും കണ്ണടയ്ക്കും. ഇതെല്ലാം നേരില്‍ കണ്ടു പഠിച്ചുള്ള വിലയിരുത്തലുകള്‍ മാത്രം.







No comments:

Post a Comment