Saturday, 20 July 2013

വേദമൂര്‍ത്തി

ആധുനിക സമൂഹം ഒരുപാട് കാപട്യങ്ങള് നിറഞ്ഞതാണ്. ഓരോ വിഭാഗവും തങ്ങള്ക്ക് ലാഭകരമായ കപടസംഹിതകളെ വെച്ചു വാഴ്ത്തുന്നു. അതോടൊപ്പം തങ്ങളുടെ വിഭാഗത്തിന്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന വിശ്വാസസംഹിതകളെ (അവ സത്യമായാലും കപടമായാലും) എന്തുവിലകൊടുത്തും പൊളിച്ചടുക്കുകയും ചെയ്യുന്നു. ജാതിവിഭാഗമായാലും മതവിഭാഗമായാലും രാഷ്ട്രീയവിഭാഗമായാലും ട്രേഡ് യൂണിയന് വിങ്ങുകള് ആയാലും ഇതൊരു പൊതുവായ നിരീക്ഷിതതത്ത്വം ആണ്. ഇതിന് വല്ല അപവാദവും ഉണ്ടോ എന്നു നോക്കിയാല് മതി.

അപവാദമായി ഒരെണ്ണം ഉള്ളതായി കാണുന്നു.

അതായത് തങ്ങളുടെ വര്ഗ്ഗത്തിന്റെ നിലനില്പിനെ പ്രത്യക്ഷമായോ  പരോക്ഷമായോ (and/or) പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളെ സര്വാത്മനാ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്. വര്ഗ്ഗീയമായി നശിക്കാന് ഏറ്റവും ഉത്സാഹം കാണിച്ചവര്. പേരു പരാമര്ശം   ഒഴിവാക്കിയാലും സാമാന്യബോധമുള്ളവര്ക്ക് പ്രശ്നമാവില്ല.. കാരണം അവരെപോലെ അവര് മാത്രം. അതെല്ലാരുടെയും ഉള്ളില് ബോധ്യവും ഉണ്ട്. അതിന് ബാഹ്യരേഖകളുടെ പിന്ബലം ആവശ്യമില്ല.

അവര്ക്ക് എതിരായ വിപരീതരേഖകള് സൃഷ്ടിച്ചുകൊണ്ടാണ് എതിരാളികളുടെ മുന്നേറ്റം.  എതിരാളികള്ക്ക് വേണ്ടി അവാസ്തവ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും "മിതമായ നിരക്കില്" ചെയ്തുകൊടുക്കുന്ന കക്ഷികളുണ്ട്. ഇപ്പോള് ഈ ശ്വാനസേവനം ക്വട്ടേഷന് പിടിച്ചിരിക്കുന്ന വ്യക്തി ഒരു മഹാനാണ്.  മുപ്പത്തിരണ്ട് ഡിഗ്രികള് ഉള്ള വിദ്വാനാണ്. വായിത്തോന്നിയ എന്താഭാസവും വിളിച്ചു പറയുന്നതിന് ലൈസന്സുള്ള ഒരേ ഒരാള്. അതുകൊണ്ട് അവന്റെയും പേരു പരാമര്ശം ഒഴിവാക്കിയാലും സാമാന്യബോധമുള്ളവര്ക്ക് പ്രശ്നമാവില്ല.

ഇങ്ങനെ സ്വന്തം വര്ഗ്ഗത്തിന്റെ ലാഭത്തെ പ്രമാണമാക്കി പൊളിച്ചടുക്കപ്പെടുന്ന തത്ത്വസംഹിതകളില് ഒന്നാമത്തേത് മനുസ്മൃതിയാണെന്ന് നിസ്സംശയം പറയാം. അതായത് ഭാരതത്തിന്റെ പഴയ പീനല്കോഡ്. സനാതനികളും അസനാതനികളും ഒരുപോലെ "അയ്യേ" എന്ന് പറയുന്ന ഏകവസ്തു.

മനുസ്മൃതിക്ക് സമാനമായ അവഗണനയുടെ തലത്തില് തന്നെയാണ് വേദങ്ങളും ഇന്ന് സ്ഥിതി ചെയ്യുന്നത്. അവിഭക്തനായ വേദമൂര്ത്തിയേക്കാള് പ്രാധാന്യം ലോകര് വേദവ്യാസന് കല്പിക്കുന്നു.ബ്രാഹ്മണരും സന്ന്യാസിമാരും അടങ്ങുന്ന സമസ്ത ലോകവും. എന്താവാം അതിന് കാരണം. പലര്ക്കും പലതാവാം. മുക്കുവസ്ത്രീയുടെ പുത്രനെന്ന നിലയില് വ്യസദേവനെ ഇഷ്ടപ്പെടുന്നവര് ഏറെയുണ്ടാവും.  വേദപഠന ടാസ്ക് നാലിലൊന്നായി കുറച്ച് തന്നതാവും വേദവ്യാസനെ ബ്രാഹ്മണരുടെ ഇടയില് ഹീറോ ആക്കിയത്.പക്ഷെ തങ്ങളെ നാലുതട്ടിലാക്കുകയാണ് അദ്ദേഹം ചെയ്തത് എന്നതിനെ ആരും ഇതുവരെ പരിശോധിച്ചിട്ടുള്ളതായി അറിവില്ല.  ബ്രാഹ്മണരുടെ ഇടയിലുള്ള അനൈക്യത്തിന് എന്തിന് ഉപകാരി ആയിരുന്ന പരശുരാമനെയും പാവം ശങ്കരാചാര്യരെയും ഗൌതമമഹര്ഷിയെയും കുറ്റപ്പെടുത്തുന്നു? എത്ര ബാലിശവും അധാര്മ്മികവുമാണ് നിരപരാധികളുടെ മേല് കുറ്റമാരോപിക്കുന്നത്.

അവിഭക്തവേദമൂര്ത്തി എന്ന സങ്കല്പം ഇവിടെ പുനര്ജനിക്കുന്നു.ഋക്കില്ല, യജുസ്സില്ല, സാമമില്ല, അഥര്വമില്ല, അവ നാലും ചേര്ന്ന ഒന്ന് വേദം ഒന്നു മാത്രം. വ്യസിച്ചാല് വ്യസനിക്കേണ്ടിവരും. വേദങ്ങള്ക്ക് സമാനമായ പുരാണപ്രപഞ്ചവും ഉപനിഷത്ത് പ്രപഞ്ചവും തീര്ത്തിട്ടും അവയ്ക്കൊന്നും വേദങ്ങളോളം പ്രാധാന്യം സിദ്ധിച്ചിട്ടില്ല. ഇനി സിദ്ധിക്കുകയുമില്ല.ആരും ഒരു സൂക്തം പോലും പഠിച്ചില്ലെങ്കിലും വേദം സുപ്രീം ആണ്.വേദങ്ങളുടെ സുപ്രീമസി അംഗീകരിച്ചിരുന്നതുകൊണ്ടാണ് ബ്രാഹ്മണര്ക്ക് സുപ്രീമസി ലഭിച്ചത്. ബ്രാഹ്മണസുപ്രീമസിക്ക് എതിരെ ലോകര് തിരിഞ്ഞതുകൊണ്ടാണ് അവര് വേദപഠനം ഉപേക്ഷിച്ചത്. പക്ഷെ അതുകൊണ്ടൊന്നും വേദങ്ങളുടെ മഹത്വം ഇടിയുന്നില്ല. വേദങ്ങള് എന്ന് ബഹുവചനം പ്രയോഗിച്ചത് നാലെണ്ണം എന്ന നാനാര്ഥത്തിലല്ല, ബഹുമാനത്തിന്റെ ബഹുത്വത്തിലാണ്. ഒരാളെ ഉള്ളൂ എങ്കിലും സ്വാമികള് എന്നു പറയാറുള്ളതുപോലെ.
-------------------------------------------------------------------------------------------------
ഇത് പോസ്റ്റ് ചെയ്തത് (21ന്) ചെയ്തതിന് അടുത്ത ദിവസം വ്യാസ പൂര്ണിമ (22) ആയിരുന്നു. വേദവ്യാസ ജയന്തി ആഷാഢ മാസത്തിലെ പൌര്ണമി ദിവസം. അതറിഞ്ഞ് അല്ല യാദൃശ്ചികമായി അടുത്തുവന്നു! വേദവ്യാസന്റെ ചിത്രം പിന്നീട് ചേര്ത്തതാണ്.

Friday, 19 July 2013

"മുക്കുവരോട്"

വേദവ്യാസന് മുക്കുവസ്ത്രീയുടെ മകനാണെന്നു പറഞ്ഞ് ബ്രാഹ്മണരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നത് ഹോബി ആയിട്ടുള്ള സനാതനികള്  ഏറെയുണ്ട്. അവര് വേദംപഠിക്കാത്തതിന് ബ്രാഹ്മണരെ മാത്രം കുറ്റപ്പെടുത്തുന്നു. ബ്രാഹ്മണരെന്ന് അറിയപ്പെടുന്നു എന്ന കുറ്റത്തിന് നമ്പൂതിരിമാരില് അപകര്ഷതാബോധം സൃഷ്ടിച്ചതുകൊണ്ട് അവര്  നാണുമന്നചട്ടമ്പ്യാദികളെ മഹാന്മാരാക്കി.

എന്തുകൊണ്ട് ഡോക്ടര് ഗോപാലകൃഷ്ണന് "മുക്കുവരോട്" എന്ന് പറഞ്ഞ് പ്രഭാഷണം ഇറക്കുന്നില്ല? മുക്കുവനായ വേദവ്യാസന് ഉപദേശിച്ച വേദം ബ്രാഹ്മണര് തട്ടിയെടുത്തത് വീണ്ടെടുക്കാന് മുക്കുവരേയും ഉപദേശിച്ചുകൂടേ?

മുക്കുവനായ കീഴ്ശാന്തി വച്ച നിവേദ്യച്ചോറ് നിവേദിക്കാന് മനസ്സുള്ള മേശാന്തിമാരും തന്ത്രിമാരും ഒക്കെയായി പരിണമിച്ചിട്ടുണ്ട് കേരളത്തിലെ നമ്പൂരിമാരിന്ന്. എന്നാല് ആ നിവേദ്യച്ചോറ് ഭക്ഷിക്കുന്നതിന് മനസ്സില്ലാത്തവരും, ഒരു മുക്കുവനെ 'തിരുമേനി' എന്ന് വിളിക്കാന് തയ്യാറാവാത്തവരുമായിട്ട് പല ഹിന്ദുവിഭാഗങ്ങളും ഇപ്പോഴും ഇവിടെ ജാതിയില്ലാത്ത മാന്യരായി വിലസുന്നു. മലയാളികളുടെ ജാടകള്. കേരളം ഇന്ന് ജാടാലയം. "മലയാളി ഹൌസ്" കുറെയെങ്കിലും പൊളിക്കുന്നുണ്ട്. അതുപോരാ.

മുക്കുവര് തുടങ്ങിയ വിഭാഗങ്ങളുടെ ശ്രീകോവില് പ്രവേശനത്തെ തടയുക എന്ന ദുരുദ്ദേശത്തോടെ വൈകിയ വേളയില് തിരക്കിട്ട് പൂജ പഠിച്ചു തുടങ്ങിയ ശ്രേഷ്ഠവിഭാഗവും ഇവിടെയുണ്ട്. ക്ഷേത്രഭരണം അവര്ക്ക് മടുത്തിരിക്കുന്നു. അതിലു ആദായം ചില ക്ഷേത്രങ്ങലിലെ പൌരോഹിത്യമാണെന്നും കണ്ടിരിക്കാം.

ഒരു ചെറിയ സംഭവം കൂടി അനുബന്ധിക്കാം. ഒരു അമ്പലത്തിനു വേണ്ടി വളരെ അധികം ആത്മാര്ഥത ഉള്ള ഒരു പുലയന് കമ്മറ്റി അംഗമായി. സെക്രട്ടറിയും മറ്റും കാര്യം കാണുന്നതിന് അയാളുടെ ആത്മാര്ഥതയെ പരമാവധി ഉപയോഗിച്ചു. ശ്രീകാര്യക്കാരന് അസൌകര്യം വന്നപ്പോള് ആ ജോലി പ്രസ്തുത പുലയന് ചെയ്തു തുടങ്ങി. രസീതെഴുത്ത്, എണ്ണക്കച്ചവടം തുടങ്ങിയവ ആര്ക്കും ഒരു എതിര്പ്പുമില്ല. പക്ഷെ ആരും അമ്പലത്തില് വരാതെയായി. ബ്രേക്ക് പിടിച്ചതുപോലെ സനാതനികളുടെ വരവ് നിലച്ചു.

അതും ബ്രാഹ്മണരുടെ കുറ്റമാവുമല്ലൊ!

Related post in the sub blog ഒരുജാതി വാദം
---------------------------------------------------
philo. opening. 10% Gokrism. കേരളം ഇന്ന് ജാടാലയം.പൊളിക്കാന് 'മലയാളി ഹൌസ്' പോരാ. Pointing to social inequality and caste discrimination.

Tuesday, 16 July 2013

രാമായണമാസം

രാമായണമാസ ആശംസകള്‍ 
വേദാന്തത്തിന്റെ സാരസര്സ്വം ആണ് രാമായണം. മൂലകൃതിയായ വാത്മീകിരാമായണത്തില് നിന്ന് ആന്തരികപ്രചോദനം ഉള്ക്കൊണ്ട്, ഒട്ടേറെ കവികള് വിവിധഭാഷകളില് രാമായണത്തെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. അവയില് നമുക്ക് സുപരിചിതമായതാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. തുളസീദാസിന്റെ രാമചരിതമാനസം, കമ്പരാമായണം തുടങ്ങിയവയാണ് മറ്റു ചിലത്.

പരിഭാഷയെന്നോ തര്ജ്ജമയെന്നോ വിവക്ഷ ചെയ്യാതെ പുനസ്സൃഷ്ടി എന്ന് പരാമര്ശിച്ചതിന് കാരണങ്ങളുണ്ട്. മൂലകൃതിയില് നിന്നും ഭാഷാകൃതിയ്ക്കുള്ള നിസ്സാരമല്ലാത്ത വ്യതിയാനങ്ങള് തന്നെ. അതിനെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാല് ആരും ചോദ്യം ചെയ്യാന് മുതിര്ന്നിട്ടില്ല. മാത്രമല്ല എഴുത്തച്ഛന്റെ രാവണനാണ് മലയാളികളുടെ മനസ്സില് പ്രതിഷ്ഠിതമായിട്ടുള്ളത്. അതിന്റെ ഉറപ്പ് പരിശോധിക്കാനും ആരും മുതിര്ന്നിട്ടില്ല.   നിര്മലാനന്ദഗിരിസ്വാമികളുടെ ഒരു പ്രഭാഷണം മുമ്പ് യൂ ടൂബില് കണ്ടിരുന്നു. (രാമായണത്തിലെ രാവണന് ) എത്രയധികം വിനയത്തോടെയാണ് അദ്ദേഹം ഈ വിഷയം അവതരിപ്പിക്കുന്നതെന്ന് നോക്കുക.  രാവണന്റെ മഹത്വം അറിയണമെങ്കില് മൂലകൃതി തന്നെ വായിക്കണം.

ശരിയായ പുരാണ അവബോധം വേണമെങ്കില് മൂലകൃതികള് തന്നെ വായിക്കണം. അത് ഭാഗവതമായാലും രാമായണമായാലും മഹാഭാരതമായാലും ശരി. അതിന്റെ ഔന്നത്യം എന്തായാലും ഭാഷാകൃതികള്ക്ക് ഇല്ലെന്ന് നിസ്സംശയം പറയാം. വിഷ്ണുഭാഗവതമാണ് ഞാനിപ്പോള് വായിച്ചുവരുന്നത്. അതിന് അതിന്റേതായ കാന്തമണ്ഡലമുണ്ട്. മുജ്ജന്മാര്ജ്ജിതമായ സുകൃതം ഉള്ളവര്ക്കേ ഭാഗവതം പഠിക്കാന് കഴിയൂ എന്നാണ്. ഉത്തമഗുരുവില്നിന്ന് ഉപദേശംകിട്ടിയിട്ടു പോലും ഒരാവൃത്തി വായിക്കാന് ഇതുവരെ സാധിച്ചിട്ടില്ല. മുജ്ജന്മസുകൃതത്തിന്റെ കുറവോ ഇജ്ജന്മ ദുഷ്കൃതത്തിന്റെ കൂടുതലോ ആവാം കാരണം. എന്തായാലും ആ വഴിക്ക് പരിശ്രമം തുടരുന്നു, പൂര്വാധികം ശക്തമായിത്തന്നെ.

രാമായണമാസം എല്ലാര്ക്കും രാ (ഇരുള്) മായണ മാസം ആവട്ടെ എന്നാശംസിക്കുന്നു.

മഹത്തായ ദൌത്യം

ആധുനികസമൂഹത്തില് പതിറ്റാണ്ടുകളായി
പ്രതിഷ്ഠനേടിയിട്ടുള്ള പല സ്ഥാപിതതാല്പര്യങ്ങളുടെയും
പൊള്ളത്തരങ്ങളെ പൊളിക്കാന്
ഈ കാലം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു
വജ്രഹസ്തവുമായി..............

കാലത്തിന്റെ ഈ കാലുമാറ്റം
വേണ്ടത്ര  ശ്രദ്ധിക്കപ്പെടുന്നുണ്ടോ?
ആസ്വദിക്കപ്പെടുന്നുണ്ടോ ??
ആ.............

ഭരണതലത്തിലും സമൂഹതലത്തിലും
വിദ്യാഭ്യാസ വാണിജ്യതലങ്ങളിലും
പടുത്തുയര്ത്തപ്പെട്ടിട്ടുള്ള
അസത്യത്തിന്റെ രാക്ഷസക്കോട്ടകള്
നിലംപൊത്താന് .......................
അധികതാമസമില്ലെന്നു
കരുതേണ്ടിയിരിക്കുന്നു.

ശാന്തിവിചാരം ബ്ലോഗ്
നിറവേറ്റുന്ന ദൌത്യം
ചരിത്രപരം ആയ അനിവാര്യത
ആണെന്ന് വിശ്വസിക്കട്ടെ.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും
സത്യാന്വേഷകര് ഇതിലെ നിഗമനങ്ങള്
ക്ഷമയോടെ നിരീക്ഷിക്കുന്നു.
നിസ്സംഗരായി പ്രതികരണം ഒഴിവാക്കുന്നു.

എന്തൊക്കെയോ കഴമ്പുണ്ടെന്ന്
തോന്നിയിട്ടാവുമല്ലൊ!
അതല്ലാതെ വരുമോ?
ആ...................

Sunday, 14 July 2013

TOL. June 2013

Based on TOL 
Always I fail to explain TOL, It  is the end point of all thoughts!
Half way passed in its realization task, since 1994
Many architects failed. Mr. Arun Kumaran is so talented.

Index and Menu Bar

മാന്യനിരീക്ഷകര്ക്ക് നമസ്കാരം.

ശാന്തിവിചാരം ബ്ലോഗ് സാങ്കേതികമായി ഒന്നുരണ്ടു സുപ്രധാന ചുവടുകള് കൂടി മുമ്പോട്ട് വെച്ചിരിക്കുന്നു. ഇതിനകം പ്രസിദ്ധീകൃതമായ അഞ്ഞൂറോളം പോസ്റ്റുകള് റിവ്യൂ ചെയ്ത് അവയുടെ സമ്മറി സഹിതം ഇന്റക്സ് ചെയ്തിരിക്കുന്നു. അതുപോലെ അവ ഏഴു കാറ്റിഗറികള് ആക്കി തരംതിരിച്ച് മെനുവും ചെയ്തിട്ടുണ്ട്. ഇന്റക്സില് ബ്ലോഗ് നമ്പര്, റിവ്യൂ സമ്മറി  ഇവ ചേര്ത്തിട്ടുണ്ട്.

പ്രക്രിയ പൂര്ത്തിയായിട്ടില്ല. ഏറ്റവും ഒടുവിലത്തെ നൂറില് പരം ബ്ലോഗുകള് റിവ്യൂ ചെയ്ത് സമ്മറി കൂടി ചേര്ത്തിട്ടുവേണം അവയെ തരം തിരിക്കാന്. എങ്കിലും ഇത് അന്വേഷകരായ നിരീക്ഷകര്ക്ക് വളരെ അധികം സഹായകമാവും. തെരച്ചിലുകാരുടെ തിരക്ക് കൌണ്ടറില് നിന്നും മനസ്സിലാക്കുന്നു. ബ്ലോഗില്  കമന്റുകളെഴുതാന് പൊതുവേ ഉള്ള വിമുഖത കണക്കിലെടുത്ത് ഫേസ് ബുക്ക് കമന്റ് ബോക്സും ലൈക് ബട്ടണും ചേര്ത്ത് പൊതുപ്രതികരണം മനസ്സിലാക്കി വരുന്നു. കഴമ്പുള്ളതായി തോന്നിയിട്ടുള്ള എല്ലാ ആക്ഷേപങ്ങള്ക്കും മറുപടി എഴുതിയിട്ടുണ്ട്. എത്ര പ്രതികൂല അഭിപ്രായങ്ങളായാലും അവ സഭ്യതയുടെ പരിധിയിലാണെങ്കില് അവ ഡിലീറ്റ് ചെയ്യാതിരിക്കാനുള്ള പ്രതിപക്ഷബഹുമാനം പുലര്ത്തിയിട്ടുണ്ട്. അസഭ്യമുള്ള കമന്റ് ഒരു തവണയേ ലഭിച്ചിട്ടുള്ളൂ. only a minimum deal!  അത് ഡിലീറ്റ് ചെയ്യാതിരിക്കാനാവില്ലല്ലൊ. :)

ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്ദ്ദേശങ്ങളോ ഗൈഡ് ലൈനോ ഉണ്ടെങ്കില് അറിയിച്ചാലുപകാരം. ഞാനൊരു സോഫ്ട് വെയര് വിദഗ്ധനല്ല. എങ്കിലും പറഞ്ഞാല് ഒരു വിധം മനസ്സിലാവും. വെബ് ഡിസൈനിങ് കോഴ്സ് പഠിച്ചിട്ടുണ്ട്. പ്രയോഗമില്ലാത്തതിനാല് മറവി. അറ്റകുറ്റങ്ങളുണ്ടെങ്കില് വിമര്ശിക്കാന് മറക്കരുതേ! :)

Home   Educational    Philosophical     LITERAL    Messages    Social    Official      Affairs

INDEX I
INDEX II
INDEX  III
INDEX IV
LATEST V