post inspired by
------------------------------------------------------------------------------------------------------
ഗുരുവിന്റെ അനുഗ്രഹം ഉണ്ടായാലേ ഏതൊരു വിദ്യയും അതിന്റെ പൂര്‍ണമായ ഫലത്തെ പ്രാപിക്കൂ എന്നത് ഭാരതീയം ആയ ഒരു ഉന്നത ആദര്‍ശവും, ദാര്‍ശനിക തത്ത്വവും ആണ്. മറ്റു ദ്രവ്യങ്ങള്‍ തട്ടി എടുക്കുംപോലെ വിദ്യയും സാങ്കേതികം ആയി ആര്‍ക്കും തട്ടി എടുക്കാമല്ലോ. എന്നാല്‍ അത് ശാശ്വതം ആവില്ല എന്നു അപഹര്ത്താക്കളെ ഭീഷണിപ്പെടുത്തുന്ന ധാര്‍മികം ആയ സന്ദേശം ആണ് ഏകലവ്യന്റെ കഥയില്‍ ഉള്ളത്.
വിദ്യകള്‍ ഗുരു മുഖത്ത് നിന്ന് നേരിട്ട് വേണം ഗ്രഹിക്കാന്‍. ഗുരുവിന്റെ സംമതവും അനുഗ്രഹവും കൂടാതെ നേടിയാല്‍ അത് വിഫലമാവും എന്നതിന്റെ ശുഭ സൂചനയാണ് ഏകലവ്യന്റെ കഥയില്‍. അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു സെന്റിമെന്റ്സ് അടിച്ചെടുക്കുന്ന ശ്രമങ്ങള്‍ക്ക് ആണ് ഇന്നിവിടെ മാധ്യമങ്ങളില്‍ പ്രചാരം കിട്ടുന്നത്.
മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം. അച്ചടി മാധ്യമങ്ങളിലൂടെ സത്യധര്മങ്ങള്‍ പ്രചരിപ്പിക്കുക എളുപ്പമല്ല. അവ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്. ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും!
പക്ഷെ അതിനെ വ്യവസായ പ്രലോഭിതര്‍ ആയ പത്രങ്ങള്‍ പോലെ ഉള്ള മാധ്യമങ്ങള്‍ പലപ്പോഴും തമസ്കരിക്കുന്നു, ഇരുട്ടിലാക്കുന്നു. തന്മൂലം സമൂഹത്തില്‍ ധാര്‍മിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇപ്പോള്‍ ആയതു രൂക്ഷം ആവുകയാണ്. ധര്‍മത്തിന് ക്ഷയം ഉണ്ടാവുമ്പോള്‍ അവിടെ ഭഗവാന്‍ നേരിട്ട് ഇടപെടും എന്നാണല്ലോ. (യദാ യദാ ഹി ധര്‍മസ്യ.... തദാ ആത്മാനം സൃജാമ്യഹം - ഗീത)
സ്വതന്ത്ര മാധ്യമം ആയ ഇന്റര്‍നെറ്റ് അങ്ങനെ ഒരു സങ്കേതം അല്ലെ? ആണ് എന്നതില്‍ എനിക്ക് സംശയമില്ല. മറ്റു മാധ്യമങ്ങള്‍ക്ക് തൊടാന്‍ ആവാത്ത പല വിഷയങ്ങളും നാം നെറ്റിലൂടെ നന്നായി ചര്‍ച്ച ചെയ്യുന്നു. സൌഹൃദങ്ങളുടെ രൂപീകരണത്തിനും ഇത് ഏറ്റവും പ്രയോജനകരമാണല്ലോ! പ്രയോജനപ്പെടുത്താവുന്നതാണ്. അറിവിന്റെ വിനിമയത്തിനും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുന്നു. ഇതിലൂടെ വരുമാനം ഉണ്ടാക്കുന്ന ബിസിനസ്കാരും കുറവല്ല.
ദുരുപയോഗം ചെയ്യുന്നവര്‍ ആണ് കൂടുതല്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യം. അക്കൂട്ടര്‍ എവിടെയും ഉണ്ടല്ലോ! എന്നാലും ഇന്റര്‍നെറ്റ് ലോകര്‍ക്ക് ഏറ്റവും അനുഗ്രഹകരം ആകയാല്‍ ദൈവത്തിന്റെ വരദാനം എന്ന് വിഭാവന ചെയ്യുന്നതില്‍ തെറ്റില്ല. ജാതി മതങ്ങള്‍ക്ക് അതീതമായ സൌഹൃദ കൂട്ടായ്മയെ യാഥാര്‍ത്ഥ്യം ആക്കാന്‍ മറ്റൊരു മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല എന്നതും ഇവിടെ സ്മരണീയമാണ്.അതുകൊണ്ട് മതങ്ങള്‍ക്ക് അതീതമായ ആത്മീയ തലം അഥവാ ദൈവിക തലം ഇന്റര്‍നെറ്റ് സൌഹൃദങ്ങളിലൂടെ ഉരുത്തിരിയുന്നു. അതിനെ ആവശ്യം ഉള്ളവര്‍ അത് കണ്ടു പ്രയോജനപ്പെടുത്തുന്നു. അല്ലാത്തവര്‍ അതൊന്നും നോക്കുന്നില്ല, കാണുന്നുമില്ല, അറിയുന്നുമില്ല. അതിനെ മതാതീതത്വം എന്ന് വേണം വിളിക്കാന്‍.
പ്രലോഭനീയം ആയി ഭരണതലത്തില്‍ വന്നു മത വിരോധം ആയി മാറിയ മതേതരത്വം എന്ന ഇതരമതത്വം ഭാരതത്തിലെ പ്രധാന മതത്തിന് ഉയര്‍ത്തിയിരിക്കുന്ന ഭീഷണികള്‍ കണ്ടില്ല എന്ന് നടിക്കത്തക്കതല്ല. പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പരിഹാര മാര്‍ഗങ്ങളും അതോടൊപ്പം തെരയപ്പെടുന്നു, കാണപ്പെടുന്നു, ഇതുപോലെ.
ഇതൊരു മാര്‍ഗ നിര്‍ദേശം മാത്രമാണ്. അത് എത്രത്തോളം പ്രാവര്‍ത്തികം ആണ് എന്നത് സ്വീകര്ത്താക്കളുടെ സഹകരണംപോലെ ഇരിക്കും. പ്രതികരണങ്ങളും സഹായകം ആവും. അധികവും നിസ്സംഗത ആണല്ലോ. വിചാരശൂന്യതയും അനുബന്ധം ആയിട്ട് ഉണ്ടാവാം. കര്‍മതലത്തിലേക്ക് ചിന്തകള്‍ ചെന്നെത്തിയാല്‍ മാത്രമേ ഫലപ്രാപ്തി ഉണ്ടാകൂ.