സമര്‍പ്പണം, ഫലശ്രുതി എന്നിവ അടക്കം മൂന്നു ശ്ലോകങ്ങള്‍ കൂടി ഉണ്ട്. അവ നാളെ.
| നമസ്ക്കാരം. ശിവപഞ്ചകം അസലായിട്ടുണ്ട്. രണ്ടാം ശ്ലോകത്തിന്റെ അർത്ഥം എഴുതിയതിൽ ചേറിയ മാറ്റം വരുത്തിയാൽ നന്നാവുമെന്ന് തോന്നുന്നു. - 'സർപ്പശ്രേഷ്ഠനെ കഴുത്തിൽ ധരിച്ചവനും, ശരീരമാസകലം ഭംസമം ധരിച്ചവനും, വിജനമായ സ്മശാനത്തിൽ വിലസുന്നവനും, ഉയർന്ന പർവ്വതത്തിൽ അധിവനുക്കുന്നവനും, പ്രണമികുന്നവരായ ജനങ്ങൾക്ക് വിധേയനായുള്ളവനും, സർവ്വമംഗളപ്രദനായുള്ളവനും('ശങ്കരം' എന്നവാക്കിന്റെ അർത്ഥം ഉദ്ദേശിച്ചാണിത് ചേർത്തത്), ധ്യാനത്തിൽ ലയിച്ചിരിക്കുന്നവനും, കാലകാലനുമായ ഭഗവാനെ എല്ലാക്കാലവും ഞാൻ വിഭാവനം ചെയ്യുന്നു.' മൂന്നാം ശ്ലോകത്തിന്റെ അർത്ഥം എഴുതാൻ വിട്ടുപോയിട്ടുണ്ട്. അത് ചേർക്കുവാൻ താൽപ്പര്യപ്പെടുന്നു. ഓം നമഃശിവായ... |
നിരൂപണത്തിന് നന്ദി മണീ,
ഞാന്‍ സംസ്കൃതത്തില്‍ ഒന്നുമല്ല. കേവലം ഒരു കൊല്ലം മാത്രം പഠിച്ചു. അതൊക്കെ പറഞ്ഞാല്‍ ഇവിടെ നില്‍ക്കില്ല. എന്‍റെ ക്ഷേത്രാനുഭവങ്ങള്‍ പള്ളിക്കൂടം അനുഭവങ്ങള്‍ ഗൃഹാനുഭവങ്ങള്‍ ഒക്കെ ബ്ലോഗിങ്ങിനു പറ്റിയവ ആണ്. 20 സംസ്കൃത ശ്ലോകങ്ങളില്‍ ആത്മ കഥ എഴുതിയിട്ടുണ്ട്. അവയെ മെയിന്‍ സ്ട്രീമില്‍ വിവരിക്കുവാന്‍ തല്‍ക്കാലം ഉദ്ദേശം ഇല്ല. സല്ക്കഥകള്‍ അനവധി ഉണ്ടല്ലോ.
മൂന്നാം ശ്ലോകം ലളിതമെന്നു കരുതി വിവരണം ഒഴിവാക്കിയതാണ്. രജതം എന്നാല്‍ വെള്ളി. രജതഗിരി - വെള്ളിമല. വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമല വിഗ്രഹം എന്നൊക്കെ ഇല്ലേ? വെള്ളിമല പോലെ വെളു വെളുത്ത് പര്‍വത സദൃശനായ ശരീരം ഉള്ളവനും , പാര്‍വതീപതിയും കുലീനന്‍ - കുലീനത്വം - ഉന്നതകുലഗുണങ്ങള്‍ ഉള്ളവനും, ഉപരി - സര്‍വോപരി- എല്ലാത്തിനും മുകളിലായി - ശിരസ്സിലെ ജടാമകുടത്തില്‍ എന്നര്‍ത്ഥം, സലിലഗംഗാം - സലില രൂപിണി ആയ ഗംഗയെ - ഗംഗാജലത്തെ- സര്‍വദാ ധാരയന്തം -എല്ലായ്പ്പോഴും ധരിക്കുന്നവനും, അധിക നയനവന്തം- മറ്റുള്ളവരേക്കാള്‍ ഒരു കണ്ണ് അധികം ഉള്ളവനും വരേണ്യനും വാമദേവനും ആയ ഭഗവാനെ മനസ്സില്‍ സകലകാലവും വിചാരിക്കുന്നു.
പഞ്ചകത്തിന്‍റെ ആലാപനം റെക്കോര്‍ഡ് ഉണ്ട്. പണ്ട് ട്രയല്‍ നോക്കിയതാണ്. ഓര്കസ്ട്ര ഒന്നും കേമമല്ല. എന്നാലും ചുമ്മാ കേള്‍ക്കാം
Shivapanchakam (previous version)