മുന്ബ്ലോഗിന്റെ തുടര്‍ച്ച
ഓം നമോ നാരായണായ.
ഞാന്‍ ഒരു ബ്ലോഗ്ഗര്‍ മാത്രം ആയിരുന്നെങ്കില്‍ എനിക്ക് വളരെ അധികം എഴുതാന്‍ കഴിയുമായിരുന്നു.... എന്നാല്‍ അതിനേക്കാള്‍ സമുന്നതമായ ഒരു കര്‍ത്തവ്യം - നരസിംഹ പൂജ - ഉള്ളതിനാല്‍ എനിക്ക് അയാളോളം തരം താഴെണ്ടതില്ല, അത് ശരിയല്ല.
ഇന്നലെ വെളുപ്പിനെ ബ്ലോഗ് എഴുതി. പോസ്റ്റ് ചെയ്യാന് സമയമില്ല. (page maker >corel draw> pdf> photoshop> jpg> upload) അത് പ്രിന്റ് എടുത്തു ക്ഷേത്രത്തില്‍ കൊണ്ടുപോയി.
അവിടെയും ആരുമായും ഷെയര്‍ ചെയ്യാന്‍ ആയില്ല. സ്വയം വായിച്ചു. അത് ഈശ്വരാര്‍പ്പണം എന്ന് സങ്കല്‍പ്പിച്ചു. ഒരു ആയിരം കോപ്പി വിതരണം ചെയ്തതിലും അധികം സംതൃപ്തി ആ സങ്കല്പനം എനിക്ക് നേടിത്തന്നു. അതാണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ പ്രസിദ്ധീകരണം!
പ്രധാനമന്ത്രിയെക്കാലും രാഷ്ട്രപതിയെക്കാളും വലുതല്ലേ ഭഗവാന്‍! ലോകൈകനാഥന്‍ ആണ് മഹാവിഷ്ണു. അങ്ങനെ കരുതാത്തവര്‍ എങ്ങനെ ഭക്തര്‍ ആകും? അഭക്തരോട് ഭഗവാനു കടപ്പാട് ഇല്ലല്ലോ!
ഭക്തവേഷം കെട്ടുന്ന അഭക്തരോട് മറുപടി പറയാന്‍ അദ്ദേഹത്തിന് ആയുധങ്ങള്‍ ഉണ്ടല്ലോ. ഉഗ്രനരസിംഹത്തിന്റെ കൂര്‍ത്ത നഖങ്ങള്‍ ഹിരണ്യകശിപു എന്ന രാജാവിന്റെ മാറിടം പിളര്ന്നല്ലോ. ആ രൂപത്തില്‍ ഭഗവാന്‍ അവിടെ വിളങ്ങുന്നു. മാങ്ങാനം ക്ഷേത്രത്തില്‍. ഒരു വരാഹം വല്ലതും പറഞ്ഞെന്നു കരുതി ഒരു പൂജാരിയും ഇളകേണ്ടതില്ല.
ഈ ബ്രാഹ്മണ അധിക്ഷേപത്തിനുള്ള മറുപടി അവിടുന്ന് പറയും എന്ന് എനിക്ക് ഉറപ്പാണ്. എന്റെ ക്ഷോഭത്തിനു ചില ഭക്തര്‍ സാക്ഷിയായി. അവരോടു ചോദിച്ച ചോദ്യം ഇങ്ങനെ.
"ഇത് ഊരാന്മാക്കാരുടെ അമ്പലമാണ്. ഇവിടെ ഒരു നിശ്ചിതരീതിയും പതിവും ഉണ്ട്. ഊരാന്മാക്കാര്‍ ഇതു സാഹചര്യത്തിലും അത് കാത്തു സൂക്ഷിച്ചു വരികയും ചെയ്യുന്നു. ഇവിടെ മലയാള ബ്രാഹ്മണര്‍ മാത്രമേ പൂജ ചെയ്യാറുള്ളൂ. ഒരു ദിവസം നിങ്ങള്‍ വരുമ്പോള്‍ ഇവിടെ പൂജ ചെയ്യുന്നത് ഒരു പട്ടരോ കൊങ്ങിണിയോ ആയാല്‍ ഭക്തജനങ്ങള്‍ ആയ നിങ്ങള്‍ അത് സഹിക്കുമോ അതോ ക്ഷേത്ര ഉടമസ്ഥരെ ചോദ്യം ചെയ്യുമോ?"
മറുപടി: "ഞങ്ങള്‍ തീര്‍ച്ചയായും ചോദിക്കും."
"ആയിരത്തിലധികം ക്ഷേത്രങ്ങളുടെ ഉടമ ആയ NSS അവരുടെ ക്ഷേത്രങ്ങളില്‍ ദേവഹിതം നോക്കാതെ, തന്ത്രിയുടെ അനുമതി തേടാതെ, കീഴ്വഴക്കങ്ങള്‍ ലംഘിച്ച്, പൂര്‍വ്വാചാര വിരുദ്ധം ആയി, സര്‍വ്വോപരി ബ്രാഹ്മണരെ മുഴുവന്‍ അധിക്ഷേപിച്ചുകൊണ്ട്, നായന്മാരെ ശാന്തിക്കാര്‍ ആക്കും എന്ന തീരുമാനം സമക്ഷത്ത് പ്രഖ്യാപിച്ചപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു?"
മറുപടിയില്ല. ചിരി മാത്രം. ഞാന്‍ പറഞ്ഞു "നിങ്ങള്‍ കയ്യടിച്ചു."
ങാ അതിനെന്താ..അങ്ങനെയല്ലേ വേണ്ടത്? അത് ഞങ്ങളുടെ മിടുക്ക് എന്ന അര്‍ത്ഥത്തില്‍ അതുങ്ങള് ചിരിച്ചുകൊണ്ട് നിന്നു. എന്താണ് ഇതിനര്‍ത്ഥം? നമ്പൂരിയുടെ ക്ഷേത്രത്തില്‍ അവര്‍ക്ക് ഇഷ്ടം ഉള്ളവരെ അവര്‍ നിയമിക്കുന്നത് തെറ്റ്. നായര്‍ ക്ഷേത്രങ്ങളില്‍ അവര്‍ക്ക് ഇഷ്ടം ഉള്ളവരെ നിയമിക്കുന്നത് ശരി.
അദ്വൈതം പ്രസംഗിക്കുന്നവര്‍ക്ക് നമ്പൂതിരിയും നായരും തമ്മില്‍ ഭേദമില്ല. എന്നാല്‍ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ ഭേദമുണ്ട് താനും. അതാണ് മോഡേണ്‍ അദ്വൈതമോഡല്‍.
ഇവിടെ ഹിന്ദുയിസം എന്ന ഓമനപ്പേരില്‍ നായരിസം നടപ്പാക്കിയാല്‍ ആരും അത് തിരിച്ചറിയില്ല എന്ന് കരുതിയവര്‍ക്ക് തെറ്റി.
ബഹു. യോഗക്ഷേമസഭ പ്രസിഡന്റിനോട് ഒരു നിര്‍ദേശം. സഭയുടെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പഠിപ്പിച്ചു പൂജാരിമാര്‍ ആയി നിയമിക്കണം. ഇതിനുള്ള മറുപടി അത് മാത്രം ആണ്.
നമ്പൂതിരിമാരുടെ ഓരോ ഗോഷ്ടികള്‍!പഴയതുപോലെ പറ്റുന്നില്ലെങ്കിലും ആവുന്നിടത്തോളം ദൈവ കോപം പറഞ്ഞുപേടിപ്പിക്കാന്‍ നോക്കുന്നുണ്ടല്ലോ?കേരളത്തിലെ പല നായര്‍ ക്ഷേത്രങ്ങളും നായന്മാരുടെ ഉപാസനാമൂര്‍ത്തികളുടെതാണ്.ഒരു കറുത്ത കാലഘട്ടത്തില്‍ അറയില്‍ ആരാധിച്ചിരുന്ന ഭഗവതിയെയും കാവിലെ നാഗങ്ങളെയും നമ്പൂതിരിമാരെ ഏല്പിച്ചുവന്നതാണ് നായര്‍ കുലത്തിനു വന്ന അപചയം.നായരുടെ അമ്പലങ്ങളില്‍ അവര്‍ പൂജിക്കുന്നെങ്കില്‍ താങ്കള്‍ക്ക് എന്താണ്?ഊരാന്മ അമ്പലങ്ങളില്‍ നായന്മാരെ പൂജരിയാക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല.നായരെ പാഠം പഠിപ്പിക്കനാണോ അഹിന്ദുവിനെ ശാന്തിയാക്കുന്നത്?അതുകൊണ്ട് ശാന്തി ലഭിക്കുമെങ്കില്‍ ആയികോട്ടേ!!
ReplyDelete