Thursday, 26 September 2013

The End

ശാന്തിവിചാരം 
ഇവിടെ പൂര്ണമാവുന്നു.

ഇതുവരെ സഹകരിച്ച എല്ലാവര്ക്കും നന്ദി.

പുതിയ അപ്ഡേറ്റുകള്ക്കായി കാത്തിരിക്കുന്നവരുണ്ടെന്നറിയാം.
പക്ഷെ അത് ഒഴിവാക്കുകയാണ് ഭേദം എന്ന് പഠിപ്പിക്കുന്ന
അനുഭവപരമ്പരകളാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആത്മസംയമനത്തിനുള്ള പരിശീലനത്തിലാണ് ഞാന്.
Nothing more to say than this. :)
Review on 12.10.13
Essential and inevitable pts will be reflected through the tm line. A post about TOL is likely to be a leading thread. 

Wednesday, 25 September 2013

Temple of Letters

ഷൊര്ണൂരില് ഇരട്ടമ്പലം ശിവക്ഷേത്രത്തില് 22 സെപ്തം.2013 ഞായറാഴ്ച അവതരിപ്പിച്ച അക്ഷരക്ഷേത്രത്തിന്റെ രൂപം. 
യോഗം സംഘടിപ്പിച്ചത് നമ്പൂതിരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്തത് ശ്രീ. ജയന് കവിയൂര്.

എനിക്ക് പറയാനുള്ളതൊക്കെ ഒരുവിധം പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങളുടെ സംശയങ്ങള്ക്ക് മറുപടി മാത്രം എഴുതുന്നു. എന്താണ് അക്ഷരക്ഷേത്രം എന്ന ചോദ്യം വിശദീകരണം ആവശ്യപ്പെടുന്നതായി അതവതരിപ്പിച്ച ഫേസ് ബുക്ക് ഗ്രൂപ്പില് കണ്ടു. ഒരു സുഹൃത്തിന്റെ പ്രൊഫൈലില്നിന്നാണ് അതറിഞ്ഞത്. അതിനാല് മറുപടി സ്വന്തം സ്ഥലമായ ഇവിടെ എഴുതുന്നു. 

കണ്ണുകള്ക്ക് ആനന്ദം പകരുന്ന ഒരു ക്ഷേത്രരൂപമാണിത്. ഒരു കലാരൂപം എന്നതിലുപരി ചില സങ്കല്പങ്ങളും ഇതിന് പിന്നിലുണ്ട്. ഈ രൂപം ഒരു മാതൃക എന്നേ ഉള്ളൂ. ഇതിനു മുമ്പും അനവധി മാതൃകകള് ഉണ്ടാക്കിയിരുന്നു. കുറച്ചുകൂടി perfect ആവാനുണ്ട്. ഒരു semifinal form എന്നു പറയാം. 
ഈ വിഷയത്തില് എഴുതിയ പോസ്റ്റുകളുടെ ലിംകുകള് ഇ ബ്ലോഗിലെ Others എന്ന മെനുവില് TOL എന്ന വിഭാഗത്തില് നിന്ന് ലഭിക്കും. വിശകലനങ്ങളൊന്നും തന്നെ പൂര്ണമായിട്ടില്ല എന്നറിയാം. പക്ഷെ അത്രേ പറ്റൂ. കാരണം ഇത് എന്റെ ഇമാജിനേഷന്റെ Hilltop ആണ്. ഈ രൂപം ദര്ശിച്ച്  ഇരിക്കുമ്പോള് മറ്റൊരു ക്ഷേത്രത്തില് പോവണം എന്ന് തോന്നില്ല.  ശക്തമായ പ്രചോദനതരംഗങ്ങള് ഈ രൂപത്തില് നിന്നും സ്വീകരിക്കാന് എനിക്ക് കഴിയുന്നുണ്ട്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.

എന്റെ ഇരുപത്തഞ്ചുവര്ഷത്തെ രചനാ പരിശീലനത്തിന്റെ ഉല്പന്നങ്ങളായി അനവധി സാഹിത്യസൃഷ്ടികള് ഇതിനകം രൂപം കൊണ്ടിട്ടുണ്ട്. അവയുടെ നൂറിലൊരംശം പോലും വെളിച്ചം കണ്ടിട്ടില്ല. അതിലെനിക്ക് പ്രയാസമില്ല. കാരണം ഈ രൂപം മാത്രം വെളിച്ചം കണ്ടാല് മതി. എന്റെ സംഭാവനയായി ഇത് മാത്രം അംഗീകരിക്കപ്പെട്ടാല് മതി. 

ബാക്കി എഴുതിയ പേപ്പറുകളെല്ലാം അഗ്നിയില് ആഹുതി ചെയ്താല് ഫലമായി വിശുദ്ധമായ കുറച്ച് ഭസ്മം എങ്കിലും ലഭിക്കും. പ്രസിദ്ധീകരിച്ചാലോ... ചിലര്ക്ക് ഇഷ്ടപ്പെടും. മറ്റു ചിലര്ക്ക് ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടവരെക്കൊണ്ട് ഗുണം ഉണ്ടാവണമെന്നില്ല. വിരോധികളെ കൊണ്ട് ഉപദ്രവം ഉണ്ടാകും താനും.  ഇതാണ് എന്നെ ബ്ലോഗ് അനുഭവം പഠിപ്പിച്ച പാഠം. അതുകൊണ്ടും കൂടിയാണ് ഇത് ഉപസംഹരിക്കാന് ശ്രമിക്കുന്നത്.  ചോദ്യകര്ത്താക്കള്ക്ക് നന്ദി.

അക്ഷരക്ഷേത്രത്തെ കുറിച്ച് വിശകലനം ചെയ്യാന് എനിക്ക് സാധിക്കാതെ വരുന്നു. കാരണം ഒരു ആത്മകഥ എഴുതാന് ഞാനാഗ്രഹിക്കുന്നില്ല. അത്രമേല് ആത്മബന്ധമുള്ള ഒരു കണ്സപ്റ്റ് ആണത്. 

Tuesday, 24 September 2013

My Last words

മുന് പോസ്റ്റിന്റെ കമന്റ് ബോക്സില് കുറെ അധികം എഴുതി. കുറച്ചുകൂടി ബാക്കിയുണ്ട്. അതിവിടെയാവാം.

ഈ പ്രസിദ്ധീകരണം മുമ്പോട്ടുകൊണ്ടുപോകാന് കഴിയാതെ വരുന്നു. ഇന്നലെ ഫേസ് ബുക്ക് എന്റെ ഫ്യൂസ് ഊരി. കാരണം വ്യക്തമല്ല എങ്കിലും ഊഹിക്കാന് കഴിയും. ആരുടെയെങ്കിലും പരാതി കിട്ടിയിരിക്കാം. അത് ഒരാളുടെയാവാം ഒമ്പത് ആളുടെയും ആവാം. ഒരാള് വിളിച്ചുകൂട്ടിയ യോഗത്തില് ഒമ്പതാളുണ്ടായി എന്നറിഞ്ഞു. അതിനെ തുടര്ന്നാണ് ഈ ദുരന്തം. അതിനെ ഗൂഢാലോചന എന്ന് വിളിച്ചാലതൊരു മഹാ അപരാധമായിത്തീരാം. യോഗത്തെ അവഹേളിക്ക്യേ.. അതും മാന്യവ്യക്തികള് വിളിച്ചുകൂട്ടിയ യോഗത്തെ.. എന്തായാലും മഹാസമ്മേളനത്തിന് ശേഷവും ബ്ലോക്ക് ചെയ്ത വ്യക്തിയില് നിന്ന് നീട്ടിപ്പിടിച്ചെഴുതിയ കമന്റുകള് ബ്ലോഗില് ലഭിച്ചിരുന്നു. അതിലൊന്ന് ഡിലീറ്റ് ചെയ്തു. രണ്ടാമത്തെത് അവിടെയുണ്ട് കാണാം.

എല്ലാവരും ഒരുതരത്തിലല്ലെങ്കില് മറ്റൊരു തരത്തിലുള്ള ദുരന്തത്തിന് വിധേയരാണ്. ഇവിടെ ആരും സുരക്ഷിതരല്ല. രക്ഷിക്കേണ്ട ആള് ഈശ്വരനാണ്. എല്ലാവരേയും രക്ഷിക്കാന് ഈശ്വരന് താല്പര്യമില്ല എന്നാണ് ഹിന്ദുമതം പറയുന്നത്. അധര്മ്മികളെ നിഗ്രഹിക്കാനാണ് ഈശ്വരന് താല്പര്യം എന്നാണല്ലൊ ഹിന്ദുപുരാണങ്ങളെല്ലാം പറയുന്നത്. അതുപോലെ ധാര്മ്മികരെ നിഗ്രഹിക്കാനാണ് അസുരന്മാര്ക്ക് താല്പര്യം. എന്നെ നിഗ്രഹിക്കുന്നത് ആരാണെന്നറിയില്ല. അധ്യാപകവധവും ജഡ്ജ് വധവും ഒക്കെ എഴുതിയ ഞാന് വധ്യനാണെങ്കില് വധിക്കപ്പെടുന്നതില് സന്തോഷമേ ഉള്ളൂ. അതൊരു വാധ്യാരുടെ കൈകൊണ്ടായാല് സന്തോഷമേയുള്ളൂ. 

Monday, 23 September 2013

TOL Demo @ Shornur

ബ്ലോഗിങ് എന്നും എനിക്ക് ലഹരി ആയിരുന്നിട്ടുണ്ട്. ലൈക്കുകളും കമന്റുകളും നോക്കാറുണ്ടെങ്കിലും വായനക്കാരെ വേണ്ടും വിധം പിന്തുടരാന് സാധിച്ചിട്ടില്ല. Mutual follow up ആണ് വേണ്ടത് എന്നറിയുന്നു. അതിനുള്ള മാര്ഗ്ഗം നേരിട്ടുള്ള ഒത്തുകൂടലിന്റേതുമാത്രം ആണ്.

ജീവിതമേ ശാശ്വതമല്ല. അപ്പോള് പിന്നെ ഇ-ജീവിതമോ? I mean life in this virtual electronic world. It is another bubble. പുഴയിലെ ഒഴുകിപ്പോകുന്ന നുരയും പതയും പോലെ....

ഷൊര്ണൂരിലൊരു സൌഹൃദസംഗമം കഴിഞ്ഞു. ആ വിഷയം ബ്ലോഗ് ചെയ്യണമെന്ന് ചിലരാവശ്യപ്പെടുകയും ചെയ്തു. ഇന്നലെ ആ ഗ്രൂപ്പില് അതിനെപ്പറ്റി നീട്ടിയെഴുതി. ഇപ്പൊ നീട്ടിയെഴുത്താണ് താല്പര്യം. ചുരുക്കിയെഴുത്താണല്ലൊ ബ്ലോഗിങ്. രണ്ടും കൂടി വേണോന്നാ... :)

Just mentioning one thing, unavoidable. Temple of Letters presented in the meet. വലിയൊരു കാര്യം സാധിച്ച പ്രതീതി. ധന്യത. പക്ഷെ വേണ്ടത്ര വിശകലനം ചെയ്യാന് സാധിച്ചില്ല എന്ന ഖേദമാണ് കൂടുതല്.. ഇനി വിശകലനകല പരിശീലിക്കാം. പിന്നെ സംഗ്രഹണത്തിന്റെ ആവശ്യമില്ല. അതാ ബ്ലോഗ് നിര്ത്ത്യാലോ എന്നൊക്കെ പറയുന്നത്. വിശകലനത്തേക്കാള് പ്രയാസം സംഗ്രഹണം ആണേ.. ചെലത് അപകടാവ്വേം ചെയ്തു. :)

ഒരുതരം വീര്പ്പുമുട്ടലിലാണിപ്പോ. ആവേശമൊന്നുമില്ല. നിതാന്തമായ നിശ്ശബ്ദതയിലേയ്ക്ക് വഴുതിവീഴുന്നു. യാഗഭൂമിയായ പാഞ്ഞാള് സന്ദര്ശിച്ചതിന്റെ പുണ്യമോ !

2. അക്ഷരക്ഷേത്രം
ഈ ബ്ലോഗിലൂടെ പലതവണ സൂചിപ്പിച്ചിട്ടുള്ള അക്ഷരക്ഷേത്രത്തിന്റെ പുതിയ മാതൃക ഷൊര്ണൂരില് അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. എന്നാല് വേണ്ടതുപോലെ എല്ലാവര്ക്കും മനസ്സിലാക്കാന് പാകത്തിന് വിശകലനം ചെയ്യാനൊന്നും സാധിച്ചില്ല. അതിന് രണ്ടാണ് കാരണങ്ങള്. വിഷയത്തിന്റെ സങ്കീര്ണതയാണ് മുഖ്യകാരണം. പിന്നെ presentation skill പോരാ എന്നതും. എന്തായാലും അതൊരു ചടങ്ങു കഴിക്കല് ആയി. ദൈവികകാര്യങ്ങളധികവും അങ്ങനെ ആണല്ലൊ. അതിന് നല്ല ഉദ്ദേശ്യം ഉണ്ടെങ്കില് നല്ല ഫലം ലഭിക്കും. അതല്ലെങ്കില് മറിച്ചും. ആ ബോധ്യമുണ്ട്.

ഇപ്പോള് തന്നെ നല്ലൊരു ഫലം ലഭിച്ചിരിക്കുന്നു. ഫേസ്ബുക്ക് അക്കൌണ്ട് എങ്ങനെയോ ബ്ലോക്ക് ആയി. എത്രയധികം സമയമാണ് അതിലൂടെ എനിക്ക് ലാഭം കിട്ടിയിരിക്കുന്നത്.. ഹഹഹ. പുതിയത് എടുക്കാന് നോക്കീട്ടും പറ്റുന്നില്ല. ഇത്ര നാളും നല്കി വന്ന ഫേസ്ബുക്കിന്റെ സേവനത്തിന് ഇവിടെ നന്ദി രേഖപ്പെടുത്തുന്നു.


Temple of Letters
The latest version of TOL as presented in Shornur. I was not prepared well enough to demonstrate the subject which is a little complicated, very hard to describe. Especially in a function whose main purpose was something else.

Important Notice
I happened to leave fb for unknown reason. Hacked? unable to take new password. I think God is redirecting me to somewhere else. Wish to leave blog too. Let me leave with pleasure. Thank u all.