Tuesday 25 June 2013

ഗോക്രിസം ഹിന്ദുയിസമോ?

ഒരു വിദ്വാന്റെ  You tube video. കണ്ടു.  എതിരഭിപ്രായങ്ങളെ തരിമ്പും ഗൌനിക്കാതെ, വാചാലമായി കസറുന്ന പ്രസംഗിയുടെ ബാലിശമായ പ്രസ്താവനകള്  കേട്ട് വളരെ വിഷമവും ലജ്ജയും തോന്നി.

ബഹുതരബിരുദമാലകള് കഴുത്തിലണിഞ്ഞ് അതിനിടയില് ഉള്ളതായി പറയപ്പെടുന്ന വിലപിടിപ്പുള്ള പൂണൂലും ഇടയ്ക്കിടെ ഉയര്ത്തിക്കാട്ടി ഓവറോള്   നെഗളിപ്പില് ആധികാരികനിലവാരത്തിലാണ് ആശാന്റെ കാടിളക്കിയുള്ള കളരി(പ്പയറ്റ്.) (മറ്റുള്ളവരുടെ പൂണൂലിനൊക്കെ അദ്ദേഹം ഒരു ശരാശരി വില നിശ്ചയിച്ചിട്ടുണ്ട്. രണ്ടര രൂപ. അദ്ദേഹത്തിന്റെത് വില കൂടിയതാണ്. ലോക്കല് ചരടല്ല. ഒന്നാന്തരം സിന്തറ്റിക് ഫൈബറാവും).

ശാസ്ത്രത്തിന്റെയും മതത്തിന്റെയും സംയുക്ത ലേബലിലാണ് ആശാന്റെ അഭ്യാസങ്ങള്. അതുകൊണ്ട് ശാസ്ത്രത്തിനോ മതത്തിനോ യാതൊരു നേട്ടുവും കിട്ടുന്നില്ലെന്നതു വേറെ കാര്യം. രാഷ്ട്രീയ കക്ഷിയുടെ അനൌദ്യോഗിക വക്താവ് എന്ന പോലെയാണ്  ആശാന്റെ യൂ. ടൂബ് ലീലാവിലാസങ്ങള്... ആ രാഷ്ട്രീയ കക്ഷിക്കും നേട്ടം ഏഹെ !

ഏതു വിഷയം ആയാലും അതിന്റെ എല്ലാ വശങ്ങളും നോക്കിയിട്ടുവേണ്ടേ അഭിപ്രായം പറയാന്? എനിക്ക് അറിവില്ലാത്ത മേഖലയില് ഞാനെന്തിന് ആളാവാന് നോക്കണം? അറിവില്ലായ്മ ആണെന്ന് കരുതാന് നിര്വാഹമില്ല. ഈ.മെയിലുവഴിയും യൂട്യൂബിലും ഫേസ് ബുക്കിലും കമന്റു ബോക്സു വഴിയും അദ്ദേഹവുമായി ആശയവിനിമയം നടത്താന് രണ്ടു വര്ഷമായി ശ്രമിച്ചു വരുന്ന ആളാണ് ഈ ലേഖകന്. ഒരിക്കല് എന്റെ യൂ.ട്യൂബ് കമന്റുകള് ഇദ്ദേഹം കുത്തിയിരുന്നു ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് ആ മാന്യന്റെ സ്ഥിരം പരിപാടി ആയിരിക്കാം.

എന്റെ ബ്ലോഗുകളില്നിന്നും ഇഷ്ടമല്ലാത്ത കമന്റുകള് ഞാന് നീക്കം ചെയ്യാറില്ല..  അതു പോസ്റ്റ് ചെയ്ത ആളിന്റെ വികാരത്തെ പ്രതിനിധീകരിക്കുന്നു. ശരിയായാലും തെറ്റായാലും.

അമ്പലങ്ങളില് നല്ല പൂജാരി മാരെ കിട്ടാനില്ല. ഈ പ്രശ്നത്തിന് പരിഹാരം ഒരു പ്രത്യേകജാതിയില് നിന്നു മാത്രം പൂജാരികളെ പ്രതീക്ഷിക്കുന്നതാണെന്നും എല്ലാ ജാതിയില് പെട്ടവര്ക്കും പൂജാരിയാകാന് അവസരം ഉണ്ടാക്കിയാല് ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നുമാണ് പ്രഭാഷകന്റെ പ്രവചനം....

നമ്പൂരിമാര്, വാര്യന്മാര് തുടങ്ങി സവര്ണവിഭാഗങ്ങളെന്ന ശകാരം സദാ കേള്ക്കുന്നവര് പോലും ഈ രംഗത്തുനിന്ന് കെട്ടുകെട്ടി വരികയാണ്. അതിന്റെ കാരണം എന്തെന്ന് ആദ്യം കണ്ടെത്തട്ടെ. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ആദ്യം പഠിക്കാന് തയ്യാറാവട്ടെ. കാര്യമറിയാതെ ഇദ്ദേഹത്തെ പോലുള്ളവര് വിജയകരമായി നടത്തി വരുന്ന അവഹേളനങ്ങള് സഹിക്കാനാവാതെ വരുന്നതും കാരണങ്ങളില് പ്രധാനപ്പെട്ടതാണ്.

പൊതുവേ വിരസമായ വിഷയങ്ങളാകയാല് അതിലേയ്ക്ക് കൂടുതല് കടക്കാനാഗ്രഹിക്കുന്നില്ല. ശാസ്ത്രീയമായ പ്രശ്ന അപഗ്രഥനം കൂടാതെ  ശാസ്ത്രം പ്രസംഗിച്ച് മതപ്രശ്നങ്ങള്ക്ക് പരിഹാരം നിര്ദേശിക്കുന്ന ഉപയോഗശൂന്യമായ ചികിത്സാ സമ്പ്രദായത്തെ ഗോക്രിസം എന്ന് ഫേസ് ബുക്ക് നിരൂപകര് പേര് വിളിക്കുന്നു. . എന്നാല് അതെങ്ങനെ ഹിന്ദുയിസമാകും?

3 comments:

  1. sir, instead of saying generally, can you explain some of the mistakes he has said in those videos. i have heard some videos of him before. since i don't have any knowledge about all those things, it so happens that when he say some sanskrit shlokas and add some scientific terms, we get a feeling that whatever he said is true.

    ReplyDelete
    Replies
    1. മതവിശ്വാസത്തെചൂഷണം ചെയ്തു വളരുന്ന മതാഭാസങ്ങളെ ഞാന് ജനറലായി ഗോക്രിസം എന്നു വിളിച്ചു. ഗോക്രി അതിന്റെ ഉസ്താദ് വേഷം കെട്ടിയാടുന്നതുകൊണ്ട്. ഇദ്ദേഹം ഒരു റേഡിയോ പോലെയാണ്. ഇങ്ങോട്ട് പലതും പറഞ്ഞുകൊണ്ടിരിക്കും. തിരിച്ചു പറയുന്നതിന് മറുപടിതരില്ല. ഒന്നരവര്ഷമായി അദ്ദേഹവുമായി ഇ മെയില് വഴിയും കമന്റ് ബോക്സ് ചാറ്റ് ബോക്സ് ഇവയിലൂടെയും ബന്ധപ്പെടാന് ശ്രമിക്കുന്നു. he won't care. അതാണ് ഇങ്ങനെ എതിരിടേണ്ടി വരുന്നത്. എതിര്പ്പ് ആശയപരം മാത്രം.

      മതാഭാസങ്ങള് ഇത്തിള് കണ്ണി പോലെയാണ്. എല്ലാ നാട്ടിലുമുണ്ട് ഗോക്രിസ്റ്റുകള്.. അമ്പലത്തില് ഇവരുടെ ശല്യം അസഹ്യമായതിനാല് കൂടിയാണ് നമ്പൂരിമാര് കളം വിടുന്നത്. ക്ഷേത്രത്തില് വന്ന് ശാന്തിക്കാരന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയില് സംസാരിച്ചാല് അവന് അതിനു മറുപടി പറയാന് പറ്റിയെന്നു വരില്ല. അത് അവരുടെ വിജയമായി കൊട്ടിഗ്ഘോഷിക്കും. എനിക്കും മിണ്ടാതെ കേട്ടുപോരേണ്ടി വന്നിട്ടുണ്ട്. പക്ഷെ വര്ഷങ്ങള് കഴിഞ്ഞാലും അവ മറക്കാനാവാതെ അവരോട് പ്രതികരിക്കാന് ഇപ്പോള് സാധിക്കുന്നു.

      മുട്ടുശാന്തി ആവശ്യത്തിന് ഏതു പാതിരാത്രിയില് അപരിചിതര് ഫോണ് വിളിച്ചാലും വെളുപ്പിനെ നട തുറക്കാറാകുമ്പോഴേയ്ക്ക് വഴി ചോദിച്ചുപിടിച്ച് അവിടെ എത്തുമായിരുന്നു. നമ്പൂരിമാര് ബ്രാഹ്മണരല്ലെന്നാണ് ഗോക്രിയുടെ പ്രചാരണം. വേദവ്യാസന് മുക്കുവ സ്ത്രീയുടെ പുത്രനാണ് എന്നും മറ്റും അദ്ദേഹം തെളിവുകള് നിരത്തും. ഇതേ വാദം ഗോക്രിസ്റ്റുകളും പിന്തുടരും. ഇപ്പോള് മുട്ടുശാന്തിക്ക് വിളിക്കുന്നവരോട് ഞാന് തുറന്ന് സമ്മതിക്കാറുണ്ട്. എനിക്ക് കര്മ്മം കൊണ്ട് ബ്രാഹ്മണനാവാന് സാധിച്ചിട്ടില്ല. . ബ്രഹ്മജ്ഞാനവുമില്ല.മുക്കുവന്മാരിലും ബ്രാഹ്മണരുണ്ടെന്ന് നിങ്ങള് മുമ്പ് പറഞ്ഞിരുന്നല്ലൊ. എന്നാല് അവരെ വിളിച്ചാല് പോരേ..

      Delete
  2. താങ്കള്‍ ബ്രാഹ്മണനാണോ ?!

    ReplyDelete