Saturday, 28 April 2012

Limitations of Fb groups

ചുരുക്കം ചില ആള്‍ക്കാര്‍ക്ക് എങ്കിലും ശാന്തിവിചാരം സഹായകം ആണെന്ന് മനസിലാക്കുന്നു. സാങ്കേതികമായി ആശയങ്ങളുടെ പ്രചാരണത്തിന് ബ്ലോഗിനെക്കാള്‍ സാധ്യത facebook ലാണെങ്കിലും അനാരോഗ്യകരം ആയ ചില സാഹചര്യങ്ങള്‍ fb യെ വലയം ചെയ്യുന്നു. 


പലരും ഗൌരവം ഉള്ള വായനക്കാരല്ല. ഒരാള്‍ കൂടുതല്‍ പറയുന്നത് ശരിയല്ല എന്ന് കാണുമ്പോള്‍ അവനെ ഒതുക്കാന്‍ ആയി എന്തെങ്കിലും കാരണം ഉണ്ടാക്കുക തുടങ്ങിയ കളികള്‍ ആണ് പലടതും കണ്ടു വരുന്നത്. ചില ദിക്കില്‍ ആശയങ്ങല്‍ക്കല്ല സൌഹൃദത്തിനും കൂട്ടായ്മക്കും അതായത് വ്യക്തികള്‍ക്ക് ആണ് പ്രാധാന്യം. എഴുത്തുകാരെ അവര്‍ വിലയിരുത്തുന്നത് പ്രൊഫൈല്‍ നോക്കി അവരുടെ ഉപജീവനമാര്‍ഗം എന്താണെന്ന് നോക്കി അതിന്റെ അടിസ്ഥാനത്തില്‍ ആണ്. 


വലിയ വലിയ ഉദ്യോഗങ്ങള്‍ ചെയ്യുന്നവര്‍ എന്ത് എഴുതിയാലും മറ്റുള്ളവര്‍ അതിനെ സഹിക്കുന്ന ഒരു അവസ്ഥ ഉണ്ട്. പലരും ആദരപൂര്‍വവും. അതേ സമയം തൊഴില്‍ രഹിതന്‍ ആയ ഒരാള്‍ ആണ് എഴുതുന്നത്‌ എങ്കില്‍ അവന്‍ എത്ര അധികം ഊര്‍ജവും സമയവും  എഴുത്തിനായി ചെലവഴിച്ചാലും മുഷിഞ്ഞ comments കൊണ്ട് അവന്റെ മനസ്സിനെ കലുഷമാക്കാന്‍ നടക്കുന്ന കൂട്ടാളികള്‍ ആണ് സൗഹൃദം അംഗീകാരം എന്നൊക്കെ പ്രലോഭനം അടിക്കുന്നത് ! 


വില കുറഞ്ഞ കമന്റുകള്‍ വില കൊടുത്തു വാങ്ങിക്കേണ്ട ദുരവസ്ഥ facebook ല്‍ സാധാരണമാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം എനിക്ക് തോന്നുന്നത്  തെരഞ്ഞെടുത്ത യോഗ്യരായ എഴുത്തുകാരുടെയും വായനക്കാരുടെയും  മാത്രം  ചെറിയ ഗ്രൂപ്പ് ഉണ്ടാക്കുക എന്നതാണ്. വിജ്ഞാന നിരപേക്ഷം ആയി വെറും വിനോദത്തിനു വേണ്ടി മാത്രം ഗ്രൂപുകളിലെ serious thread കളില്‍ ലോഞ്ച് ചെയ്യുന്ന ചില വിമാനങ്ങള്‍ക്ക്   pentagan കണ്ടാല്‍ ആക്രമിക്കണം എന്ന് തോന്നുക ചിലപ്പോള്‍ സ്വാഭാവികം ആയിരിക്കാം. 


seniority complex ആണ് ചിലരെ അക്രമാസക്തരാക്കുന്നത്. അയാള്‍ വരുന്നതിലും 2 വര്ഷം  മുന്‍പ് ഞാന്‍ ഈ ഗ്രൂപ്പില്‍ വന്നതാണ്. അയാള്‍ അഡ്മിന്‍ ആകാന്‍ ഞാന്‍ ആണ് കാരണക്കാരന്‍. അതൊന്നും ഓര്‍ക്കാതെ അയാള്‍ എന്റെ കമന്റ്‌ delete ചെയ്തത് അന്യായം ആയി. ഞാന്‍ ആരാണെന്ന് അയാളെ ബോധ്യപ്പെടുത്തണം. എന്റെതായ ഗ്രൂപ്പ്‌ 24 മണിക്കൂറുകള്‍ക്കു  അകം തുടങ്ങും. ഇങ്ങനെ പോകുന്നു ചിലരുടെ ചിന്താഗതി. വിജ്ഞാനതെക്കളും വൈജ്ഞാനിക - ധാര്‍മിക മൂല്യങ്ങളെക്കാളും amusement ആണ് പലരുടെയും മുഖ്യലക്ഷ്യം.
ഓരോ ഗ്രൂപിനും ഓരോ താല്പര്യങ്ങള്‍ ആണുള്ളത്. പലതും സന്കുചിതങ്ങള്‍ ആയാലും ആ ഗ്രൂപ്പില്‍ അത് ഭൂരിപക്ഷം ആയിരിക്കും. അത് വച്ച് നോക്കുമ്പോള്‍ ഗ്രൂപ്പ് മര്യാദ എന്തെന്ന് അവര്‍ അതില്ലാതവരെ പഠിപ്പിച്ചു കൊണ്ടിരിക്കും. എനിക്ക് നൂറോളം ഗ്രൂപുകളില്‍ അംഗത്വം ലഭിച്ചിട്ടുണ്ട്. നിത്യേന എന്ന പോലെ പുതിയ അംഗത്വങ്ങള്‍ ഞാന്‍ അറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം ബ്ലോഗ്‌ ലിങ്കുകള്‍ പോലും പോസ്റ്റു ചെയ്യുന്നത് ഗ്രൂപുകാര്‍ക്ക് പലര്‍ക്കും ഇഷ്ടമല്ല. പരസ്യം എന്ന ആക്ഷേപം. പലരുടെയും ആവശ്യം അവരുമായി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതാവാം. അതിനുള്ള തോന്നല്‍ ജനിക്കേണ്ടത്‌ സ്വാഭാവികം ആയിട്ടല്ലേ?  

ഇത്രയുമല്ല. കുറച്ചു കാരണങ്ങള്‍ കൂടി യുണ്ട്. അവ പറഞ്ഞാല്‍ മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ insult ആകും. അതിനാല്‍ ഒഴിവാക്കുന്നു.
ഇക്കാരണങ്ങളാല്‍ ഒരു ഗ്രൂപ്പിലും തല്ക്കാലം സജീവം ആകേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയിരിക്കുന്നു. 

Friday, 27 April 2012

ക്ഷേത്ര കലകള്‍ ഇന്ന്


അമ്പലങ്ങളില്‍ ഉത്സവങ്ങളില്‍ അടിപൊളി ഗാന മേളകള്‍ പതിവാണ് .. ക്ഷേത്ര കലകളെ പ്രോസാഹിപ്പിക്കുന്നതിനു പകരം ഇത്തരം ആധുനിക വല്കരണം നാം അനുകൂലിക്കെണ്ടാതുണ്ടോ ?
 ·  ·  · April 20 at 10:03pm

  • Sreekumar SN ഭക്തിയും ഈശ്വര വിശ്വാസവും ഇല്ലാത്തവര്‍ കൂടുതലായി, "ധനകാര്യത്തിനായി" മാത്രം ക്ഷേത്രങ്ങളെ ആശ്രയിച്ചാല്‍ ഇതാകും സ്ഥിതി.

   മിക്കപ്പോലും ഉത്സവ ആഘോഷ നോട്ടീസുകളില്‍ "ഗാനമേള " എന്നത് വലിയ അക്ഷരത്തില്‍ ബോള്‍ഡ് ആക്കി ലോഗോയും വച്ച് പ്രിന്റു ചെയ്യും.
   അടുത്തത് സംഭാവന കൊടുത്തവരുടെ പേരും മേല്‍വിലാസവും.
   മൂന്നാമതായി പൂജ കാര്യക്രമങ്ങള്‍

   ഇതില്‍നിന്നുംതന്നെ മനസ്സില്ലാക്കികൂടെ ഓരോരുത്തരും നല്‍കുന്ന പ്രാധാന്യം..

   "ഫണ്ട്" ഉണ്ടായെന്കിലെ ക്ഷേത്രങ്ങള്‍ നില നില്‍ക്കൂ, ഫണ്ടിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പറയാന്‍ ഇപ്പോളും ആള്‍ക്കാര്‍ ഉണ്ടല്ലോ.

   30 minutes ago · Like


   Thathvamasi Hari OM രാജിന്റെ അഭിപ്രായം വളരെ കാലോചിതം തന്നെ .പൌരാണിക കാലത്ത് കലയുടെയും സാഹിത്യത്തിന്റേയും സംഗമസ്ഥാനം കൂടിയായിരുന്ന ക്ഷേത്രങ്ങളും ക്ഷേത്ര കലകളും.

   ശ്രീകോവിലില്‍ വാഴുന്ന ഈശ്വരന്‍ തങ്ങളോടു സംവദിക്കുവാന്‍ നിയോഗിച്ച പ്രതിപുരുഷനായാണ്‌ പല കലകളും ഉണ്ടായതും .ഭക്തി യിലൂടെ മനുഷ്യ മനസ്സിനെ പല അപചയങ്ങളില്‍ നിന്നും തിരിച്ചു വിടുകയെന്ന വലിയ ധര്‍മം ആണ് ഈ കലകളി ലൂടെ കലാകാരന്‍ മാരും ചെയ്തിരുന്നത് .ഇന്ന് പല ക്ഷേത്രങ്ങളിലും മനസ്സിനെ ഇക്കിളി പെടുത്തുന്ന കലകള്‍ ആണ് ആരെങ്ങേരുന്നതും .കാണാന്‍ ആളില്ലാത്തതിനാല്‍ എന്നാ പേരില്‍ ആണ് പലരും ക്ഷേത്ര കലകളെ പിന്തളുന്നതും.ക്ഷേത്രങ്ങള്‍ ആളുകളെ കേറ്റുന്ന തിയറ്ററുകള്‍ ആയി മാറി എന്ന് സാരം .ഹരി ഓം

   14 hours ago ·  ·  3


  • Vasudevan Namboodiri ജനാധിപത്യം assembly യിലും parliament ലും അത് ആവശ്യം ആയ മറ്റു പബ്ലിക്‌/പ്രൈവറ്റ് സ്ഥാപനങ്ങളിലും ആയിക്കോട്ടെ. ക്ഷേത്രങ്ങളില്‍ അതിനു സമാനം ആയി വരാന്‍ യോഗ്യം ആയതു പൊതുജന ആധിപത്യം അല്ല. ഭക്തജനാധിപത്യം അല്ലെ?

   അതുപോലെ മത സ്ഥാപനം ആയ ക്ഷേത്രത്തില്‍ മതേതരത്വം പ്രയോഗിക്കാന്‍ പാടുണ്ടോ? മത തത്ത്വങ്ങള്‍ക്ക് അനുസൃതമായി വേണ്ടേ ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍?

   ബ്രാഹ്മണ മേധാവിത്തം ചാതുര്‍വര്‍ണ്യം എന്നൊക്കെ പറഞ്ഞു ഇവിടുത്തെ പുരോഹിത വര്‍ഗത്തെ അടിച്ചൊതുക്കി ഭരണം കയ്യാളുക അല്ലെ മറ്റു ഹിന്ദുക്കള്‍ എല്ലാവരും ചെയ്യുന്നത്? വര്‍ഗഹത്യാപരം ആയ ആ ശ്രമത്തെയും സ്വന്തം നഷ്ടലാഭം നോക്കാതെ സ്വാഗതം ചെയ്ത ചരിത്രം ആണ് ബ്രാഹ്മണര്‍ക്ക് ഉള്ളത്. അവര്‍ അനുകൂലിച്ചിട്ടും ആശീര്‍വദിച്ചിട്ടും എന്തായി? ഹിന്ദു ഭൂരിപക്ഷം ആണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം? കര്‍മം പോലെ അല്ലെ ഫലവും വരിക?

   7 minutes ago · 


Wednesday, 25 April 2012

Aarjavam

ആര്‍ജവം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയാത്തവര്‍ ഇന്ന് കാണും. വേണ്ടാതവയുടെ പട്ടികയില്‍ ആവുമല്ലോ അത്തരം പദങ്ങള്‍. തത്തുല്യമായ English word ആലോചിച്ചു. തോന്നിയവ ഒന്നും തൃപ്തികരം ആയി തോന്നിയില്ല. Frankness , Simplicity , Straight forward nature (not style)  ഒന്നും അത്ര തന്നെ വരുന്നില്ല. അറിവുള്ളവര്‍ ദയവായി പറഞ്ഞു തന്നാല്‍ കൊള്ളാം. 

ഒരു fb ഗ്രൂപ്പില്‍ എഴുതിയത്


ഒരു കാര്യത്തെ  വളച്ചുകെട്ടി അവതരിപ്പിചാലെ പലര്‍ക്കും സുഖിക്കൂ. ആര്‍ജവം ഇല്ലാത്ത (വേണ്ടാത്ത) ഒരുപറ്റം  diplomat കളുടെ സുഖവാസകേന്ദ്രം ആയിരിക്കുന്നു ഈ ഗ്രൂപ്പ്‌.  വളച്ചു കെട്ടി സുഖിപ്പിച്ചു പറയാന്‍ അറിയാഞ്ഞിട്ടല്ല, പലപ്പോഴും അതിനൊന്നും സമയം കാണില്ല, ക്ഷമയും.  തന്നെയല്ല കാര്യത്തിന്റെ ഗൌരവം കുറച്ചു കളയുന്നതും ഒരുതരം കൊലപാതകം അല്ലെ? 

പച്ച ഇരുമ്പും പഴുപ്പിച്ച ഇരുമ്പും തമ്മില്‍ ചേര്‍ക്കാന്‍ ആവില്ല. നന്നായി joint ചെയ്യണമെങ്കില്‍ രണ്ടു പീസും ഒരുപോലെ പഴുപ്പിക്കണം. ആന്തരികതാപനില സമാനമാകണം. വെറുതെ "സമാനമാസ്തു" എന്ന് പറഞ്ഞാല്‍ പോര.  എന്റെ മാനസിക അവസ്ഥ പലപ്പോഴും തിളച്ചു മറിയുന്നത് ആവാറുണ്ട്;  ശാന്തി (ഏതെങ്കിലും ക്ഷേത്രത്തില്‍) ഉള്ള ദിവസങ്ങളില്‍ അന്തസ്താപം കൂടുക പതിവാണ്.  ഇടുങ്ങിയ ശ്രീ കോവിലിലെയും  തിടപ്പള്ളിയിലെയും അമിതോഷ്ണം മാത്രമല്ല കാരണം, ക്ഷേത്ര സാഹചര്യങ്ങളോടുള്ള പ്രതിഷേധമാണ്  അഗ്നി ആകുന്നത്. അതിനെ ആര്‍ക്കും ഉപദ്രവം കൂടാതെ ക്രിയാത്മകം ആയി വിനിയോഗിക്കാന്‍ ആണ് ഞാന്‍ അധിക ദിവസങ്ങളും എഴുത്തിനായി വിനിയോഗിക്കുന്നത്. മറ്റു പലരുടെയുംപോലെ എനിക്ക് ഇതൊരു പാര്‍ശ്വവൃത്തി (സൈഡ് ബിസിനസ്‌) അല്ല.   


പലര്‍ക്കും പോള്ളുന്നുണ്ട്. അതറിയാം. വെളിച്ചം ഉള്ളിടത് ചൂടും ഉണ്ടാകുമല്ലോ. ഇപ്പോള്‍ എല്ലാരും തണുപ്പ് ആഗ്രഹിക്കുന്നു. അതോടൊപ്പം മറ്റുള്ളവരെ ചൂടാക്കാനും !

ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയോ സുഖത്തിനു വേണ്ടിയോ ആയിക്കൂടാ, പ്രവൃത്തിക്ക് വേണ്ടി ആയിരിക്കണം. (വേണ്ടേ?) അങ്ങനെ ഒരു ലക്‌ഷ്യം വാസ്തവത്തില്‍ ഇതില്‍  ആര്‍ക്കെങ്കിലും ഉള്ളതായി തോന്നിയിട്ടില്ല. എന്താ ശരിയല്ലേ? 

The Hidden Agenda


ശ്രീ നാരായണഗുരുസൂക്തങ്ങളുടെ മറവില്‍ അനുയായികള്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ട. 
സത്യത്തോടുള്ള അമര്‍ഷം
ഇത്  ഒരു ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തു. മറ്റുള്ളവരുടെ വേദനിപ്പിക്കും എന്ന അഭിപ്രായപ്പെട്ടു ഒരാള്‍ dilete ചെയ്യാന്‍ ആവശ്യപ്പെട്ടു. വേദന എല്ലാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ചതുര്‍വര്‍ണ്യം എന്ന് ചൊല്ലി നമ്പൂരി ശകാരം തുടങ്ങി. കലാ കേരളം എന്ന ഗ്രൂപ്പ് ഉടനെ ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.  തുടര്‍ന്ന് എഴുതിയ വരികള്‍. 

ആരുമേ താങ്ങി നിര്തെണ്ടാ 
ആരും തണലുമേകണ്ടാ 
ആരൊക്കെ നിന്നെതിര്ത്താലും 
സത്യമെന്നും ജയിച്ചിടും.

പൊട്ടിപ്പൊളിഞ്ഞു പോയീടും
പച്ചക്കള്ളങ്ങളൊക്കെയും 
പൊട്ടന്‍ പിറുപിറുത്താലും
പൊട്ടിടും ചില കണ്ണികള്‍.

ചിലര്‍ക്ക് അസത്യത്തോടുള്ള ആഭിമുഖ്യം പ്രകടം, സത്യതോടുള്ള വിരോധവും. ആരൊക്കെ എതിര്‍ത്താലും  എല്ലാ രഹസ്യ അജണ്ടകളെയും കാലം പൊളിക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

പൊട്ടന്‍ എന്നത് എന്റെ നോവലിലെ ഒരു പ്രധാന കഥാപാത്രം ആണ്. ഞാന്‍ എഴുതുന്ന നോവലുകളും കഥകളും പ്രസിദ്ധീകരിക്കാറില്ല. അതിനായി ആരുടെയും പിന്നാലെ നടക്കാന്‍ താല്പര്യം ഇല്ല. 

Monday, 23 April 2012

അക്ഷയതൃതീയ

ഇന്ന് അക്ഷയതൃതീയ  പുണ്യദിനം. ബാലഭാദ്രരാമന്റെ ജന്മദിനം. പുണ്യമാസം ആയ വൈശാഖത്തിലെ വെളുത്തപക്ഷ തൃതീയ ആണ് അക്ഷയ തൃതീയ.  ഇന്ന് ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും അക്ഷയം ആയ ഫലം ഉണ്ടാകും എന്നാണു വിശ്വാസം. അതുപോലെ ചെയ്യുന്ന തെറ്റുകള്‍ക്കും തീരാത്ത ദോഷം ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്നു. ജപം, ദാനം, പരോപകാരം തുടങ്ങിയ നല്ല കര്‍മങ്ങള്‍ ഇന്നത്തെ ദിവസം ചെയ്യാന്‍ ഈ വിശ്വാസം പ്രത്യേകമായ താല്പര്യം ജനിപ്പിക്കുന്നു.

നരസിംഹക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള നിയോഗം ഇന്ന് എനിക്ക് ഉണ്ടായത്. അതിനാല്‍ എഴുത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ ആവുന്നില്ല. ബൌദ്ധികമായ ഒരു ഈശ്വരപൂജ ആയിട്ടാണ് ഞാന്‍ എഴുത്തിനെ കാണുന്നത്. ബുദ്ധിശക്തി പ്രയോഗിക്കാന്‍ ഉള്ളതാണ്. അത്  സമൂഹത്തിന്റെ നന്മയ്ക്കായി വേണം പ്രയോഗിക്കാന്‍. ഒരു ശാന്തിക്കാരന്റെ കരിയറില്‍ ബൌദ്ധിക ഗുണങ്ങള്‍ക്ക് വലിയ പ്രയോഗം വരുന്നില്ല. കായികവും മാനസികവും ആയ കഠിനചര്യകള്‍ ആണ് ക്ഷേത്രത്തില്‍ ഉള്ളത്. അവയില്‍ പലതും അശാസ്ത്രീയം ആയിരിക്കുന്നു.

അവ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട എളിയ കടമ ഉള്ളതായി തോന്നിയത് കൊണ്ട് ആ വഴിക്ക് നിരന്തരം പ്രയത്നിച്ചു വരുന്നു. അതിനായി ക്ഷേത്ര സാഹചര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കെണ്ടാതായും വരുന്നുണ്ട്.

ആത്മാവിഷ്കാരം നടത്തുന്നതിന് ഇന്റര്‍നെറ്റ്‌ പറ്റിയ മാര്‍ഗം ആണെന്ന് തെളിഞ്ഞിരിക്കുന്നു. നമ്മുടെ പതിവിന്പടി ബ്ലോഗിങ്ങ് കുറച്ചുകൂടി കാര്യക്ഷമം ആക്കണം എന്ന് വിചാരിക്കുന്നുണ്ട്...

രണ്ടിനും (ക്ഷേത്രപൂജയ്ക്കും ബ്ലോഗ്ഗിങ്ങിനും) ആവശ്യമായ mind set രണ്ടു തരം ആണെന്നു പറയാം. ഇതര വിഷയങ്ങളില്‍ ഒന്നിലും deep involvement അനുവദിക്കാത്ത തൊഴില്‍ ആണ് ക്ഷേത്രശാന്തി. അത് പതിവാക്കിയാല്‍ ഈ ബ്ലോഗിന്റെ ഗതി അധോഗതി ആയിരിക്കും.

അജ്ഞാതരായ വായനക്കാരോട് ആശയവിനിമയം നടത്തുമ്പോള്‍, അത് ശരിയായ രീതിയില്‍ ആയി എന്നൊരു തോന്നല്‍ ഉണ്ടായാല്‍ അതാണ്‌ ആത്മസംതൃപ്തി. എഴുത്തുകാരന് അത് മാത്രം പോരെ എന്നൊരു ചോദ്യം ഒരു സുഹൃത്ത്‌ എന്നോട് ചോദിച്ചു. ആത്മീയഫലം എല്ലാ ജോലികള്‍ക്കും ഉണ്ട്. എന്ന് കരുതി ആരും ഭൌതിക ഫലങ്ങള്‍ വേണ്ടെന്നു വയ്ക്കുക ഇല്ലല്ലോ. അതുകൊണ്ട് അങ്ങനെ സംശയിക്കാനില്ല, താങ്കള്‍ തരാന്‍ ഉദ്ദേശിക്കുന്നത് മുഴുവന്‍ തന്നോളൂ എന്ന് മറുപടിയും എഴുതി.  എനിക്ക് കിട്ടിയത് മൂന്നക്ഷരം ആയിരുന്നു. "ഹ ഹ ഹ".

അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇല്ലാത്ത നേരം ഉണ്ടാക്കി എന്തെങ്കിലും വിഡ്ഢിത്തങ്ങള്‍ എങ്കിലും എഴുതി പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നുകയാണ്.

ഓം നമോ നാരായണായ. 

Sunday, 22 April 2012

Comment on an F.b post

Copying a post by Madakkal Sumon in f.b.
 
(Image not found. Perhapst it  may be deleted by the author)
 • വേദങ്ങള്‍ ബ്രാഹ്മണരുടെ കുത്തക ആണോ എന്ന ചോദ്യത്തിന് ഉയരുന്ന മറുചോദ്യം വേദങ്ങള്‍ ഹിന്ദുക്കളുടെ കുത്തക ആണോ എന്നതാണ്. അത് വാഗ്രൂപത്തില്‍ ആവണം എന്നില്ല. ജ്യോതിഷം , പൂജ തുടങ്ങിയവ ചെയ്യുന്ന ക്രിസ്ത്യാനികള്‍ ഉണ്ട്. പണം ആണ് അവരുടെ ലക്‌ഷ്യം. ഫലത്തില്‍ വേദസംരക്ഷണം ചെയ്യാന്‍ ആരും ഇല്ലാത്ത അനാഥാവസ്ഥ. ഹിന്ദുത്വത്തിന്റെ നാശം.  
 • Vasudevan Namboodiri വേദങ്ങള്‍  അപൌരുഷേയം  അല്ലെ? ബ്രാഹ്മണരുടെ  കുത്തക  അല്ലല്ലോ. ഹിന്ദുക്കളുടെ  കുത്തക  ആണെന്ന്  വാദിക്കാന്‍  എന്തെങ്കിലും  രേഖ  ഉണ്ടോ?   മൂസാ  ഹാജിക്കും  കര്‍മം  കൊണ്ട്  ബ്രാഹ്മണന്‍  ആയിക്കൂടെ ? പൂജ  പഠിച്ചൂടെ ? സര്‍ട്ടിഫിക്കറ്റ്  സമ്പാദിച്ചു  കൂടെ?

  എന്റെ  നാട്ടില്‍  ഒരു  തടി കച്ചവടക്കാരന്‍  ഉണ്ട് . ക്രിസ്ത്യാനി.  ആശാന്‍ ഒരിക്കല്‍ ഒന്നു  വീണു. തിരുമ്മു  ചികിത്സയില്‍  ആയി. ആ  വൈദ്യനെ  കൈമണിയടിച്ചും  സഹായിച്ചും  മരുന്നുകളുടെ  ചേരുവ  മനസ്സിലാക്കി . സ്വന്തമായി  നാട്ടുവൈദ്യം  ആരംഭിച്ചു. (നമ്മളെക്കൊണ്ട് പറ്റുമോ?)

  വടക്ക്  ഏതോ  നമ്പൂരിയില്‍നിന്നും  കുറച്ചു  മന്ത്രങ്ങളും  പഠിച്ചു . കുറച്ചു  ജ്യോത്സ്യവും  പഠിച്ചു . അടുത്ത  ക്ഷേത്രത്തിലെ  ശാന്തിക്കാരന്റെ  കയ്യോ  കാലോ  വീണു  ഉളുക്കിയപ്പോള്‍  അയാളുടെ  ചികിത്സ  തേടി . കുറെ  മന്ത്രങ്ങളും  തന്ത്രവും  അദ്ദേഹത്തോട്  ചോദിച്ചു  മനസ്സിലാക്കി . ചില  സംശയങ്ങള്‍  എന്നോടും  ചോദിച്ചു .

  ദിവസവും  അയാളുടെ  വീട്ടില്‍  പൂജ  ഉണ്ട് . ഹിന്ദുക്കള്‍ക്ക്  അദ്ദേഹത്തെ  വിശ്വാസം  ആണ് . മാന്യമായ  ദക്ഷിണയും  കൊടുക്കും. അത് വസൂലാക്കാന്‍ ഉള്ള കഴിവ് ബ്രാഹ്മണരെക്കാള്‍ മറ്റുള്ളവര്‍ക്കാനല്ലോ. അദ്ദേഹം  സുദര്‍ശനഹോമംവരെ  നടത്തും . എന്നോട്  ചോദിച്ചു  പരികര്മി  ആയി  ചെല്ലാമോ  എന്ന് ! തടിക്കച്ചവട ത്തേക്കാള്‍  ലാഭം  ആണെന്നും .

  പാവപ്പെട്ട  നമ്പൂരിമാരെ    ജാതിബ്രാഹ്മണര്‍  എന്ന് വിവേചിച്ചു  പുച്ഛിച്ചു  തള്ളുകയും  അതെ  സമയം  അവരുടെ  ആത്മീയ  അനുഗ്രഹം  തേടുകയും  ചെയ്യുന്ന  കപടഹിന്ദുത്വവാദികള്‍  അര്‍ഹിക്കുന്ന  ശിക്ഷയുടെ ഒരു സാമാന്യരൂപം മാത്രം  അല്ലെ  ഇത്?

  ഗുരുവചനങ്ങള്‍ ഓര്‍ക്കുക : ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. 

  4 hours ago ·  ·  4