Saturday, 7 December 2013

A time line HIT

സുഹൃത്തുക്കളെ, 

ശാന്തിവിചാരം ബ്ലോഗിന്റെ പുതിയ ട്രെന്റ് വായനക്കാര്ക്ക് പിന്തുടരാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നുണ്ടെങ്കില് ഖേദിക്കുന്നു. 

ബ്ലോഗില് നിന്ന് വിട്ടുനില്ക്കേണ്ട സാഹചര്യം എനിക്കും പലകാരണങ്ങളാല് സംഭവിക്കുന്നുണ്ട്. വിരോധികളുടെ രൂപത്തില് ബ്ലോഗിന് ഭീഷണിയായി നരന്തരം പലപേരുകളിലും കമന്റുകളെഴുതുന്നവരെ ഒരുവശത്ത് കണ്ടു.  മറുവശത്ത്   ബ്ലോഗിനുവേണ്ടി വെറുതെ ഊര്ജ്ജം പാഴാക്കരുത് എന്ന് അഭിപ്രായപ്പെട്ട ചില സുഹൃത്തുക്കളുണ്ട്.   വായനക്കാരിലും അംഗങ്ങളിലും അധികവും അഭിപ്രായപ്രകടനം ഒഴിവാക്കുന്നവരായും കാണപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പബ്ലിക് ബ്ലോഗ് എന്നുള്ളത് സെറ്റിഗ്സ് മാറ്റി പ്രൈവറ്റ് ആക്കാനും അതില് ഐഡി തരുന്നവരെ ആഡ് ചെയ്യാനും ഉദ്ദേശിച്ചത്. ആ തീരുമാനം വളരെ നല്ലതെന്ന് ചിലര് കമന്റ് ചെയ്യുകയും ചെയ്തു. പബ്ലിക് ബ്ലോഗില് കമന്റ് എഴുതാന് പോലും ഇഷ്ടപ്പെടാത്ത സുഹൃത്തുക്കളെ എനിക്കറിയാം. പൊതുലോകത്തോട് ബ്ലോഗെഴുതാനും മാത്രം കടപ്പാടൊന്നും ഒരു വ്യക്തിക്കും ഉള്ളതായും എനിക്കു തോന്നുന്നില്ല. ആരുടെയും ഔദാര്യം സ്വീകരിക്കാനിന്ന് ആരും ഇഷ്ടപ്പെടുന്നില്ല എന്നതും ശരിയല്ലേ?

ടൈം ലൈന് പോസ്റ്റുകള്ക്ക് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നതും ബ്ലോഗിങ്ങിനെ അവതാളത്തിലാക്കുന്ന കാര്യങ്ങളില് പെടുന്നു. ഇന്നലെ മുഴുവന് സമയവും ടൈം ലൈന് കമന്റുകള്ക്ക് അവ പഠിച്ച് കമന്റുകള് എഴുതുക ആയിരുന്നു. ഇന്നലത്തെ ടൈംലൈന് പോസ്റ്റ് ഒരു റിക്കോര്഼ഡ് ബ്രേക്കര് ആയി. സമീപകാലത്തെങ്ങും ഇത്രയും പ്രതികരണം ഉളവാക്കിയ വേറെ പോസ്റ്റ് ഉള്ളതായി ഓര്ക്കുന്നില്ല. 

ഡോ. ഗോപാലകൃഷ്ണന്റെ വിഷയം ഈ ബ്ലോഗിലും പലതവണ ഹിറ്റ് ആയിട്ടുള്ളതാണെങ്കിലും വായനക്കാരുടെ പങ്കാളിത്തം അവയ്ക്കൊന്നും ഇത്ര തന്നെ ലഭിച്ചിട്ടില്ല. അതിനാല് ഇന്നലെ ഞാന് ടൈം ലൈനില് പോസ്റ്റ് ചെയ്ത മാറ്റര് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.

----------------------------------------------------------------------------------------------

ഡോ. എന് ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണത്തില് നമ്പൂതിരിമാരെയും ബ്രാഹ്മണരെയും തമ്മില് വിവേചിക്കാനുള്ള പരിശ്രമം കണ്ടു. നമ്പൂതിരി ഒരു ജാതിവര്ഗ്ഗം (മലയന്, വേടന്, കാട്ടാളന് എന്നൊക്കെ പോലെ) മാത്രമാണെന്നും ബ്രാഹ്മണന് അറിവുകൊണ്ട് നേടാവുന്ന ഒരു ഡിഗ്രി ആണെന്നുമാണ് വാദത്തിന്റെ ചുരുക്കം. (അത് ഏതു കശാപ്പുകാരനും ആയിത്തീരാവുന്നതേയുള്ളൂ.). 
നമ്പൂതിരിമാരെ അദ്ദേഹം so called brahmins എന്നാണ് വിശേഷിപ്പിച്ചത്. അത് ശരിയാണെങ്കില് ഇവിടുത്തെ ഹിന്ദുക്കളും so called hindus അല്ലേ?.. ഏതു ഹിന്ദുവാണ് ഇവിടെ ഹിംസയില് ദുഃഖിക്കുന്നത്? 90 ശതമാനവും ഹിംസ ചെയ്യുന്നവരാണ്. ശുദ്ധാത്മാക്കളെ ആക്ഷേപിച്ച് അവരുടെ കര്മഫലം തട്ടിയെടുത്ത് ഷൈന് ചെയ്യുകയല്ലേ പലരും? 
ഇന്നും അഹിംസാനിഷ്ഠരായി ജീവിക്കുന്നവരാണ് നമ്പൂതിരിമാരെന്നു കാണാം. ഏറ്റുമുട്ടലിനുള്ള അറിവ് അവര്ക്കില്ല. അടങ്ങിയിരിക്കാനുള്ള അറിവ് അവര്ക്ക് ആവശ്യത്തിലധികം ഉണ്ട്താനും. അവരുടെ പ്രസ്താവനകളില് പോലും പരഹിംസ കലരാതെയിരിക്കാന് അവര് ബദ്ധശ്രദ്ധരാണെണ്. സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അറിവ് പ്രകടിപ്പിച്ച് കലശല് കൂട്ടി മറ്റുള്ളവരുടെ സ്വസ്ഥതയെ നശിപ്പിക്കുന്ന ഹിംസാത്മകമായ വിനോദത്തിന് അവരില്ല.
അതിനാല് ഡോക്ടര് വിഭാവന ചെയ്ത ബ്രാഹ്മണരെക്കാള് ശ്രേഷ്ഠര് നമ്പൂതിരിമാരാണെന്ന് ഞാന് കരുതുന്നു. 
--------------------------------------------------------------------------------------------
Comments
ഇതിന് അനുകൂലമായും പ്രതികൂലമായും ശ്രദ്ധേയമായ പല കമന്റുകളും ലഭിച്ചു. അതിലെനിക്ക് ഏറ്റവും വിചിത്രമായി തോന്നിയത് ജനിതകദോഷ ആരോപണം ആണ്. അതിലൂടെ ആ കമന്റ് എഴുതിയ വ്യക്തിയുടെ ദോഷവും. അത്തരക്കാരുടെ ദൃഷ്ടിയില് നമ്പൂതിരി എന്നാല് ആരുടേയും ആട്ടും തുപ്പും കേട്ട് ഭാവഭേം കൂടാതെ സഹിച്ച് ഇരിക്കുന്നവന് ആയിരിക്കണം! പ്രതികരിച്ചാല് അതിന് കാരണം ജനിതകദോഷമാണത്രേ! അതായത് ലോകത്തില് നമ്പൂതിരിയെ ഭര്ത്സിക്കാന് എല്ലാവര്ക്കും അവകാശമുണ്ടെന്നും അതിന് കാരണം ഇല്ലെങ്കില് പോലും പ്രതികരിക്കാന് നമ്പൂതിരിക്ക് അവകാശം ഇല്ല എന്നുമല്ലേ.  ഇങ്ങനെ ഒരു ശുദ്ധവര്ഗ്ഗവിരുദ്ധ ചിന്താഗതിക്ക് കാരണവും ജനിതകദോഷം ആവാമല്ലൊ. ആദ്യം അതൊന്ന് പരിശോധിച്ചു വരട്ടെ! ഈ സനാതനന്മാരുടെ 'തന്തയ്ക്കുവിളി' ഭയന്നാണ് അറിവുള്ള പാവം നമ്പൂതിരിമാര് വായ തുറക്കാത്തത്. അല്ലാതെ അവര് അഭിപ്രായശൂന്യരായിട്ടല്ല. LINK to the TIME line post
---------------------------------------------------------------------------------
അതുകൊണ്ട്, ബ്ലോഗ് പ്രൈവറ്റാക്കാന് സഹകരിച്ചാല് ഇങ്ങനെയുള്ള പരസ്യ ചര്ച്ചകള് ഒഴിവാക്കാം.

Re designing

This blog is redesigning. 
ഇപ്പോൾ എഴുതുന്നതിന്റെ പത്തിരട്ടി ഉന്നത നിലവാരത്തിൽ ആയിരിക്കും ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്. അത് വേണോ വേണ്ടയോ എന്ന് വായനക്കാര്ക്ക്  തീരുമാനിക്കാം. തുടരണം എന്ന് എനിക്ക് വലിയ നിര്ബന്ധം ഇല്ല. വായനക്കാര് ആരൊക്കെ എന്ന് അറിയാൻ എനിക്ക് സാധിക്കണം. അത്രയും മതി. അതിനാണ് പേരുവിവരം ചോദിക്കുന്നത്.

വളരെ ചൂടുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ എഴുതി വരുന്നത്. അറിയേണ്ടവർക്ക് ടൈം ലൈനിൽ വരാം. ഇങ്ങോട്ട് വീണ്ടും   കൊണ്ടുവരാൻ സമയസൗകര്യപരിമിതികളുണ്ട്.

ഗൗരവമായ ചർച്ചകൾ ടൈം ലൈനിൽ പുരോഗമിക്കുന്നു. അതിനാല് ബ്ലോഗിൽ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ബ്ലോഗിൽ എഴുതുന്നത്‌ ടൈം ലൈനിൽ ഇട്ടാൽ ഇതിലും അധികം നന്നായി  ചര്ച്ച നടക്കും എന്ന് തെളിഞ്ഞു.
 

see the latest comments on post on Dr.N.Gopalakrishnan . I am getting more and more comments on my time line.  find it inconvenient to blog as before.
  • Vasu Diri ശാന്തിക്കാര്ക്ക് പലതും ആധികാരികമായി പറയാന് കഴിയും. പക്ഷെ ഒരു ഭക്തനും അതിന് ചെവി തരില്ല. ഒരു പത്രവും അവനെ പ്രസിദ്ധീകരിക്കില്ല. അതൊക്കെ ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ അഭിപ്രായം എന്നേ വിലയിരുത്തൂ. അതിനാല് ആരും ഒന്നും പബ്ലിക് ആയി പറയുകയുമില്ല. എന്നെ കേള്ക്കാന് ഇഷ്ടമില്ലാത്തവര് ഞാന് ചെയ്യുന്ന പൂജയുടെ ഫലവും അനുഭവിക്കേണ്ട എന്ന് എനിക്ക് തോന്നി. അങ്ങനെ ശാന്തി വലിച്ചെറിഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്.
  • Vasu Diri ഒരു ദിവസം പൂജ കഴിക്കുന്നതിനേക്കാള് ദൈവാനുഗ്രഹം ലഭിക്കും സത്യസന്ധമായ ഒരു വാചകം പ്രകാശിപ്പിച്ചാല് എന്ന് ഞാന് വിശ്വസിക്കുന്നു.

Wednesday, 4 December 2013

ഔദ്യോഗികമായ വിവരം

സുഹൃത്തുക്കളെ,

നമ്മുടെ ബ്ലോഗ് ഇപ്പൊ കൂടുതല് സ്വതന്ത്രം ആയിരിക്കുന്നു.
നോം ഒരു ശാന്തിക്കാരന് ആയിരുന്ന കാലത്ത് ആരംഭിച്ച ബ്ലോഗാണേയ്..
ശാന്തി പോയപ്പോ.. ബ്ലോഗിനും കുറച്ച് ശനീടെ അപഹാരോണ്ടായി...
പക്ഷെ ഇപ്പൊ ബ്ലോഗ് പച്ച പിടിക്കാന് തുടങ്ങീട്ട്ണ്ട്.
ദൈവാധീനം.

നമ്മുടെ ടൈം ലൈനില് ഘനഗംഭീരമായ ചര്ച്ചകള് പുരോഗമിക്കുന്നു.
എതിരഭിപ്രായങ്ങള് പറഞ്ഞിരുന്ന പ്രമുഖവ്യക്തികളില് പലരും മിണ്ടാതായിരിക്കുന്നു.
ബ്ലോഗില് വരാന് നമുക്ക് സമയം കഷ്ടി.
കൂടുതല് ഗഹനമായ കാര്യങ്ങളാണ് ഇനി ചര്ച്ച ചെയ്യാനുദ്ദേശിക്കുന്നത്.
അതില് താല്പര്യമില്ലാത്തവരെ കര്ശനമായും ഒഴിവാക്കേണ്ടതുണ്ട്.

പിന്നേയ് പറഞ്ഞില്ലാന്ന് വേണ്ട. .
ജനുവരി മുതല് ഇത് പ്രൈവറ്റ് ബ്ലോഗ് ആക്കാന് ധാരണയായിട്ട്ണ്ട്.
രജിസ്ട്രേഡ് വായനക്കാര് മാത്രം മതി.
അതിന്റെ വ്യവസ്ഥകളൊക്കെ തീരുമാനിക്കും.
വായനക്കാരുടെ അളവനുസരിച്ച് ആയിരിക്കും.
വായനക്കാരായി തുടരാനാഗ്രഹിക്കുന്നവര് ശാന്തിവിചാരം ഫേസ് ബുക്ക് ഗ്രൂപ്പില് നിന്നും താല്ക്കാലിക രജിസ്ട്രേഷന് എടുക്കേണ്ടതാണ്.

പുതിയ സൃഷ്ടികൾ അത്രമേൽ സ്വകാര്യത ആവശ്യം ഉള്ളവ ആണ്. 
No public is not eligible to attend.
The matter is made with professional perfection and interest.  

ശാന്തിവിചാരം പുതിയ ചിന്തകള് വളരെ ലിബറലാണ്. അത് പലര്ക്കും ഉള്ക്കൊള്ളാന് പ്രയാസം തോന്നാം. അതിനാല് ഈ ബ്ലോഗ് സമാധാനകരമായി നടത്തുന്നതിന് ഇതില് താല്പര്യമുള്ളവരുടെ മാത്രം സ്വകാര്യതയിലേയ്ക്ക് ഒതുക്കാമെന്ന് വിചാരിക്കുന്നു.

Time line posts 1 അദ്വൈതസിദ്ധാന്തം
                        2 ശ്രീനാരായണ അദ്വൈതം