Saturday 31 December 2011

2012

പുതുവര്‍ഷ ആശംസകള്‍ 
നാളെ പുതുവര്‍ഷം പിറക്കുകയാണെന്ന് പറയപ്പെടുന്നു. 
എത്ര  നല്ല വര്‍ഷം ആയിരുന്നു ഇത് . 
ഈ വര്‍ഷത്തോട് വിട പറയാന്‍ തോന്നുന്നില്ല. 
എങ്കിലും 2011  വേദനയോടെ വിട വാങ്ങുമ്പോള്‍ 
ആശ്വാസത്തിനായി 2012 പുതുവര്‍ഷം വരുന്നു. 
ഈ വര്‍ഷം നമുക്ക് കലക്കണം. 
അതിനായി ആശംസകള്‍..............................

Thursday 29 December 2011

Communal Harmony


സമുദായ മൈത്രി 
സമുദായ മൈത്രിയാണ് ഈ സ്പോട്ട് ലക്ഷ്യമാക്കുന്നത്.  ക്ഷേത്ര വിഷയം ചര്‍ച്ചയ്ക്കു എടുക്കുമ്പോള്‍ ജാതീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക സാധ്യമല്ല. പരാമര്‍ശം അധിക്ഷേപമല്ല. വിലയിരുത്തല്‍ ആകുമ്പോള്‍ ഗുണവും ദോഷവും അതില്‍ വരുക സ്വാഭാവികമാണ്. അനോണിമസ് സുഹൃത്ത് നല്ല വായനക്കാരനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ രാഹുല്‍ ഈശ്വരിന്‍റെ ആളല്ല. അയാളെ ഒരു വിഭാഗം ഭക്തന്മാര്‍ എതിര്‍ക്കുന്നതിന്‍റെ  കാരണം ചര്‍ച്ച ചെയ്യപ്പെടണം എന്നേ പറഞ്ഞിട്ടുള്ളൂ. അത് ഈ സുഹൃത്തിന്‍റെ ഉള്ളില്‍ നിന്ന് കിട്ടുകയും ചെയ്തു. സഹായിയും പരികര്മിയും ആകുന്നതിനു ദായക്രമാമോ ഗോത്രമോ തടസ്സമല്ല. സിനിമ നടന്മാരെ ഇന്റര്‍വ്യൂ ചെയ്തതാണ്  മഹാ അപരാധം എന്ന് അഭിപ്രായമുള്ള ഭക്തജനം സ്വന്തം പേര് വെളിപ്പെടുത്താത്തത് മനസാക്ഷിക്ക് ചേര്‍ന്നതല്ല താന്‍ എഴുതുന്നത് എന്ന ഉത്തമ വിശ്വാസം കൊണ്ടല്ലേ?  
എന്തൊക്കെയാണ് ശാന്തിക്കാര്‍ക്ക് ചെയ്യാവുന്നത്, എന്തൊക്കെയാണ് ചെയ്തുകൂടാത്തത് എന്നത് സംബന്ധിച്ച് വിശദമായ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ നന്നായിരുന്നു. കുറച്ചു കാര്യങ്ങള്‍ ഈ കമന്‍റില്‍ നിന്ന് മനസ്സിലായി. ബൈക്ക് ഓടിച്ചു കൂടാ, മൊബൈല്‍ ഉപയോഗിച്ചുകൂടാ, ടി വി യില്‍ ആരെയും അഭിമുഖം ചെയ്തുകൂടാ. ഒട്ടും  stylish ആയിക്കൂടാ. അവയൊക്കെ ഭക്ത ജനങ്ങളുടെ കുത്തക ആണല്ലോ. പിന്നെ എന്തൊക്കെ യാണ് ചെയ്യവുന്നതെന്നും അരുതാത്തതെന്നും വിശാല മനസ്കരായ അനോണിമസിനെപ്പോലെ ആരെങ്കിലും പറഞ്ഞാലല്ലേ അഹം ബ്രഹ്മാസ്മി പുലമ്പിക്കൊണ്ട് ജീവിക്കാന്‍ നെട്ടോട്ടം ഓടുന്ന പാവപ്പെട്ട സങ്കുചിത ചിത്തരായ ഉദരംഭരി ഗര്‍ദഭങ്ങള്‍ക്ക് അറിയാനാകൂ. 

ജാതിയും വാലും നൂലും ഒന്നും അല്ല ഇതിലെ മുഖ്യവിഷയം. ഒരു ജാതിയുടെയും വക്താവായിട്ടല്ല ഞാന്‍ എഴുതുന്നത്. ജാതീയതയും ജാതി കോമ്പ്ലക്സും രണ്ടാണ്. രണ്ടാമത്തേതാണ് കുഴപ്പക്കാരന്‍........, .  ആരെങ്കിലും ഒരു ജാതിയുടെ പേര് പറഞ്ഞാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് ഹാലിളകുന്നത് അവരുടെ ഉള്ളിലുള്ള കോമ്പ്ലക്സ് കൊണ്ടാണ്. ഉടനെ അവനെ താറടിക്കാന്‍ ഉള്ള പുറപ്പാടായി. 
സംകേതിക കാരണങ്ങള്‍ പറഞ്ഞു മുഖം തരാതെ ആക്രമിക്കുന്ന വായനക്കാരോട് പ്രതിപക്ഷ ബഹുമാനം പുലര്‍ത്താന്‍ പ്രയാസം തോന്നുന്നു. അതില്ലതെയുള്ള ഡീല്‍ന് താല്പര്യമില്ല. 
   

Communal Harmony


Replying to comments

ദേവീ  ഭക്തനായ മണി വാതുക്കോടം ഈ സൈറ്റിന്‍റെ  നിരീക്ഷകനും അംഗവും കൂടിയാണ്. അദ്ദേഹം ഇന്നലെ നല്ലൊരു കമന്‍റ് പാസ്സാക്കി. അദ്ദേഹത്തിന്‍റെ ചില ആശങ്കകളും അതിലുണ്ട്. മറുപടി എഴുതാന്‍ നോക്കിയപ്പോള്‍ അതാ  ഒരു വിമര്‍ശനം. From Anonymous Person. ഒളിയമ്പ് ആണെങ്കിലും വിഷം വിഷം തന്നെ. അതിനു മറുപടി എഴുതുന്നു.


An anonymous comment on "A Silly Event":
കാര്യം ശരി. പക്ഷെ മറുവശമുണ്ടല്ലോ തിരുമേനീ! വില്വമംഗലത്തിന്റെ കുടുംബക്ഷേത്രം എന്ന് അറിയപ്പെടുന്ന ചെറിയ ക്ഷേത്രം. വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ ബൈക്കില്‍ പറക്കുന്ന "പാര്‍ട്ട് ടൈം ശാന്തി"മാരെ കിട്ടില്ലല്ലോ. അടുത്ത (പല അമ്പലങ്ങളും സുഖമായി ജീവിക്കാനുള്ള ധനസ്ഥിതിയുമുള്ള) ഇല്ലത്തെ സന്താനമാണ്‍ പൂജകന്‍. നിരീശ്വരവാദിയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും മന്ത്രം എന്ന് കേട്ടിട്ടുണ്ടോ എന്ന് സംശയമുള്ള ആളുമാണ്‍ പൂജകന്‍. എന്നാലെന്താ നൂലും വാലും (തിരി) ഉണ്ടല്ലോ - ഷോഡശമെന്തിന്‍? പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞ് പാതിരയ്ക്ക് കിടക്കുന്നതിനാല്‍ ഒമ്പതിനേ വയ്ക്കൂ! എന്നാല്‍ പലപ്പോഴും പത്തരയായാലും അനിക്സ്പ്രേ (പൊടിപോലുമില്ല കണ്ടുപിടിക്കാന്‍) മുട്ടുശാന്തിയൊക്കെ പാവപ്പെട്ട വയസ്സന്‍ ക്ഷേത്ര കമ്മറ്റിക്കാരന്‍ കണ്ടുപിടിച്ചോണം. പത്മനാഭക്ഷേത്രത്തിലെ പോലെ നിധി കൊണ്ടുപോകാനായ ആളൊന്നുമല്ല - പെന്‍ഷനായി കുറച്ച് ഭക്തിയും സാമൂഹ്യ സേവനവും ആവാമെന്ന് വെച്ചു. അതിന്റെ കഷ്ടകാലം!

Reply 
കള്ളുകുടിയനെയും കമ്മുണിസ്റ്റു കാരനേയും ശാന്തിക്കാരായി നിയമിക്കുന്നത് എന്തിനാണ്? ശുദ്ധന്മാരായവര്‍ ഇന്ന് എന്തേ ഈ പണിക്കു വരുന്നില്ല? അവര്‍ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഏതെങ്കിലും ക്ഷേത്രത്തില്‍ ഇന്നുണ്ടോ? കുടിയന്മാരുടെ ആള്‍ബലം ഒരു ശാന്തിക്കാരന് സ്വപ്നം കാണാന്‍ പറ്റുമോ? ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാര്‍  അടിച്ചുതളിക്കാര്‍ക്ക് വരെ സ്വന്തം ദക്ഷിണ കൈക്കൂലിയായി കൊടുത്തും ഭയന്നുമാണ് ജോലി ചെയ്യുന്നത്. ഉദ്യോഗസ്ഥന്മാരുടെയും ഭക്ത പ്രമാണിമാരുടെയും സന്തോഷം ശാന്തിക്കരോട് കയര്‍ക്കുന്നതിലാണ്. അനൌദ്യോഗികമായ സ്ഥലം മാറ്റത്തിന് വരെ ഇരയായി ടെന്‍ഷന്‍ അടിച്ചു തലച്ചോറില്‍ ഞരമ്പ്‌ പൊട്ടി മരിച്ച ഒരു ശാന്തിക്കാരനെ എനിക്ക് അറിയാം. സംഭവം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുള്ളൂ. അയാളുടെ ഭാര്യയും നിഷ്കളംകരായ രണ്ടു പെണ്‍കുട്ടികളും വെറും സാധുക്കളാണ്. അവര്‍ ശപിച്ചിലെങ്കിലും അവരുടെ കണ്ണുനീര്‍ ദൈവം കാണും. ദേവസ്വ ങ്ങളാല്‍ മുതലെടുക്കപ്പെടുന്ന ക്ഷേത്ര മൂര്‍ത്തി കള്‍ക്കുപോലും സാധുക്കളുടെ മനസ്താപം ദോഷം ചെയ്യും. . കള്ളുകുടിയന്മാരെ മാന്യരായിട്ടു കാണുന്നവരാണ് ഭക്തജനങ്ങളില്‍ നല്ലൊരു വിഭാഗവും. ശാന്തിക്കാര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളും അവര്‍ക്ക് എളുപ്പത്തില്‍ നടത്താനാവും. ഇതൊക്കെ അറിഞ്ഞിട്ടും ഗൌനിക്കാതെ, എല്ലാത്തിന്റെയും കുറ്റം ഒരു വിഭാഗത്തില്‍ അടിച്ചേല്‍പിക്കാന്‍ ആണ് മറ്റൊരു വിഭാഗം അതിനു കിട്ടിയ ഭരണ അധികാരത്തെ വിനിയോഗിക്കുന്നത്.
ബന്ധപ്പെട്ട കമന്‍റ് ജാലകത്തില്‍ കൂടി തുടര്‍ന്ന് എഴുതാം.

Sunday 25 December 2011

41 Greetings


സ്വാമിയേ ശരണമയ്യപ്പ !
നാളെ  മണ്ഡലമാസം നാല്പത്തി ഒന്നാം തീയതിയാണ്.  മുഖപുസ്തകത്തിലൂടെ സവാരി ശിവഗിരി നടത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും  ബ്ലോഗിലൂടെ വളരുന്ന സമാധാനചിന്തയുടെ 41 ആശംസകള്‍.,!

Friday 23 December 2011

Greetings

എല്ലാ വായനക്കാര്‍ക്കും 
നല്ല ക്രിസ്മസ് ആശംസകള്‍ 
This Song Dedicated 
നീലരാവിലിന്നു നിന്‍റെ  താരഹാരമിളകി...

Tuesday 20 December 2011

Brahmins tortured in Temples

 തന്ത്രിമാരും ശാന്തിക്കാരും ഒന്നിച്ചു നില്‍ക്കണം. 
ക്ഷേത്രങ്ങളുടെ പവിത്രത വീണ്ടെടുക്കണം.
ഭക്തജനങ്ങളില്‍ നല്ലവര്‍ നമ്മോടു ഒപ്പം നില്‍ക്കും. സംശയം വേണ്ട. 
ക്ഷേത്ര മര്യാദ എന്ന അടച്ച അദ്ധ്യായം തുറക്കണം
ബ്രാഹ്മണ്യത്തിന്‍റെ    സംഹാരശക്തി ലോകത്തിനു ബോധ്യമാക്കണം.  
This reaction is inevitable. 
Nobody can resist our thoughts having moral base. 
But unfortunately we are resisting ourselves.


ആത്മീയവും ഭൌതികവും ആയ ദുഃഖങ്ങള്‍ മറക്കാന്‍ അറിവുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുക.
(Good quality video, nonbreaking)

Monday 19 December 2011

ശാന്തിവിചാരം: Warning to Rahul Easwar

ശാന്തിവിചാരം: Warning to Rahul Easwar

Warning to Rahul Easwar



രാഹുല്‍ ഈശ്വരിനു മുന്നറിയിപ്പ്
അയ്യപ്പനെ സേവിക്കുന്നത് പുണ്യമാണ്. അപ്പൂപ്പനെ സേവിക്കുന്നത് അതിലും പുണ്യമാണ്. എല്ലാത്തിനേം വിറ്റുകാശാക്കുന്ന കച്ചവടലോബി ആയ ദേവസ്വ പ്രസ്ഥാനങ്ങളെ സേവിക്കുന്നത് താങ്കളെ പോലെ  പ്രതികരണ ശേഷി ഉള്ള ചെറുപ്പക്കാര്‍ക്ക്  അപമാനത്തെ ക്ഷണിച്ചുവരുത്തും. അന്തസ്സുള്ളവര്‍ക്ക് ചേര്‍ന്ന പണി അല്ല അത്.  കരുതി ഇരിക്കുക.

യജമാനന്മാരോട് അനുസരണകേടു കാട്ടിയ അമ്മാവനെ തേജോവധം  ചെയ്ത സമൂഹം താങ്കളെയും കൊലയ്ക്കു കൊടുക്കും. ഒരു വ്യക്തിത്വ ത്യാഗം ചെയ്യാന്‍ അതായത് സാംസ്കാരികമായ അത്മാഹുതി ചെയ്യാന്‍ സന്നദ്ധതയോടെ മാത്രമേ ഈ സാഹസത്തിനു ഇറങ്ങാവൂ. താങ്കള്‍ ഇപ്പോള്‍ തന്നെ ഉദ്യോഗസ്ഥന്മാരുടെ കണ്ണിലെ കരട് ആണ്. ക്ഷേത്രവൃത്തി വിധ്യാഭ്യാസയോഗ്യതയും സമൂഹത്തില്‍ അംഗീകാരവും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അത് ഉപയോഗിച്ച പാവപ്പെട്ട മണ്ടഗണേശന്മാര്‍ ജീവിച്ചു പൊക്കോട്ടെ. എന്നാലും താങ്കളുടെ തന്‍റെടം പ്രശംസനീയം തന്നെ. പക്ഷെ അക്കിടി പറ്റരുത്. ഒരു മുന്‍‌കൂര്‍ ജാമ്യം ഒക്കെ എടുത്ത് വയ്ക്കുന്നത് നന്നായിരിക്കും. 

Saturday 17 December 2011

നാരായണ കവചം

ഇന്ന് ഒരു നല്ല ദിവസം ആവട്ടെ. എല്ലാം മറന്ന് ഒരല്പം ഭാഗവതം ശ്രവിക്കാം. അറിവിന്‍റെ വഴി നോക്കാം.
നാരായണ കവചം വളരെ അധികം മാഹാത്മ്യം ഉള്ള ഭാഗം ആണ്. സ്വാമിജിയുടെ പാരായണവും പ്രഭാഷണവും ഹൃദ്യമാണ്. ഈ ലിങ്ക് സൂക്ഷിച്ചു വയ്ക്കുക. ദിവസവും കേള്‍ക്കുക.

Swami Udit Chaithanyaji
Swami Udit Chaitanyaji

സ്വാമിജിയുടെ പ്രഭാഷണം കേട്ട് എഴുതിയ ശ്ലോകം. 
ശ്രുത്വാദ്യ ഭവതശ്ശബ്ദം
വിഷ്ണുഭാഗവതാത്മകം
ഹൃഷ്യാമി രസമാകര്‍ണ്യ
ഭക്തിര്‍ ലഭതി മേ ഗുരോ!




Another link interesting isAyyppano Appooppano valuth?


Friday 16 December 2011

Some Random thoughts

കുറെ ശിഥില ചിന്തകള്‍ 
തമിഴ് നാട്ടില്‍ മലയാളിയുടെ കടകള്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. നിയമജ്ഞന്‍മാരുടെ മനോഭാവം അക്രമാസക്തമാവുന്നു. ഇന്നത്തെ അഭിഭാഷകന്‍ നാളത്തെ ന്യായാധിപന്‍ ആവും. അപ്പോള്‍ എന്തായിരിക്കും? കേരളീയര്‍  സംയമനം പാലിക്കുന്നത് മണ്ഡലകാലം ആകയാല്‍ ആവാം.
രണ്ടു അയല്‍ നാടുകള്‍ തമ്മില്‍ ഇത്രയും വിരോധം ഒരു ആവശ്യവും ഉള്ളതല്ല. പഴയ ഉടമ്പടി റദ്ദ് ആവുമെന്നും കേരളം അന്യായമായ വെള്ളക്കരം ചുമത്തുമെന്നും ഉള്ള വിചാരമാവാം തമിഴരെ ബാധിച്ചിരിക്കുന്നത്. അതാണ് പ്രശ്നമെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം തമിഴ്നാട് ആര്‍ജിക്കണം.


ശബരിമല വിഷയം
ഉദ്യോഗസ്ഥ മേധാവിത്തം ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കുന്നു.
ആചാര്യന്മാരെ അടിച്ചുതളിക്കാര്‍ക്ക് തുല്യം കാണുന്ന ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ക്ക് അടിമത്ത മനോഭാവമാണ് ഉള്ളത്. .  കീഴ്ജീവനക്കാരും നാട്ടുകാരും ഭരിക്കുന്നത് അവരെ ആണെന്ന് കാണാം. ആനക്കാരന്മാര്‍ വരെ മേശാന്തിയോട് സംസാരിക്കുന്നത് ആജ്ഞാ സ്വരത്തിലാണ്.  പുകയും കരിയും ചൂടും സഹിച്ചു  കിട്ടുന്ന ദക്ഷിണ അവര്‍ക്ക് വീതിച്ചു കൊടുക്കുകയും വേണം. ശുദ്ധം എന്ന സംകല്പമേ പോയി. കസവ് പുതച്ച് കഴകക്കാരും മേളക്കാരും തിടപ്പള്ളിയില്‍ കയറി ഇറങ്ങുന്നു.
ബന്ധപ്പെട്ട പുതിയ പ്രമാണം ഇങ്ങനെ. ചോകോനു ശ്രീകോവിലില്‍ കേറാം എങ്കില്‍ നായര്‍ക്കു തിടപ്പള്ളിയില്‍ കേറിക്കൂടെ? ഒപ്പം  നമ്പൂരി ഇറങ്ങിക്കൊടുക്കുക കൂടി ചെയ്താലേ ഈ നാടകം പൂര്‍ണമാവൂ.


നടന്മാരെ പോലെ ഉദ്യോഗ ജീവിതം ആടി തീര്‍ക്കുകയാണ് ശാന്തിക്കാര്‍. They are misrepresenting themselves as the wise deed which is the part of peaceful struggle for existence.   ഉള്ള വ്യക്തിത്വം നശിക്കാനെ ഈ അശാസ്ത്രീയമായ സ്ഥാനമാനം ഉപകരിക്കൂ. 
ആചാര്യന്മാരുടെ വ്യക്തിത്വത്തിന് അവര്‍ വില നിശ്ചയിക്കുകയാണ്.
ക്ഷേത്രം എല്ലാവരുടെയും വിശ്വാസകേന്ദ്രമാണ്. ഈശ്വര വിശ്വാസം പോലെ തന്നെ പരസ്പര വിശ്വാസവും ആവശ്യമാണ്‌. ബോര്‍ഡില്‍ ഉത്തമ വിശാസം ഉണ്ടായിരുന്നത് കൊണ്ടാവാം  വൃദ്ധനായ തന്ത്രി  തന്‍റെ കൊച്ചുമകനെ കൂടെ കൂട്ടിയത്. അതില്‍ ഇത്ര അപരാധം ദര്ശിക്കാനില്ല/
അടുത്ത ബന്ധുക്കളെ തന്ത്രിമാര്‍ സാധാരണ കൂടെ കൂട്ടാറുണ്ട്.
ബ്രാഹ്മണരെ under estimate ചെയ്യുന്നതില്‍ തങ്ങളുടെ വിജയം ദര്‍ശിക്കുന്ന പ്രമാണിത്ത  മനോഭാവം നായന്മാരിലാണ് ഏറ്റവും അധികം കണ്ടുവരുന്നത്. പോയ തലമുറയിലെ ശുദ്ധരായ ശാന്തിക്കരോട് അവര്‍ സ്വീകരിച്ച നയം എന്തായിരുന്നു? അവരുടെ അന്തശ്ശാപം പൂജാ മൂര്‍ത്തികള്‍ക്കും ബാധകമാവും.  ഉത്തമനായ പൂജാരിയാല്‍ പൂജ ചെയ്യപ്പെടാനുള്ള യോഗം ഇന്ന് ഏതു മൂര്‍ത്തിക്ക് ആണുള്ളത്?  ലാഭം മാത്രം നോക്കുന്ന ദേവസ്വം മേധാവികള്‍ അതൊന്നും കാണുകയില്ല. ഇതൊക്കെ ചിന്തിക്കാനും പറയാനും ചോദിക്കാനും കഴിവുള്ളവരെ ഓരോരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ ഒഴിവാക്കുകയാണ്. ദേവസ്വങ്ങളുടെ അധാര്‍മികമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയല്ല ആചാര്യന്മാരുടെ കര്‍ത്തവ്യം. 
ഇങ്ങനെ ദൃശ്യവും അദൃശ്യവും ആയ വിവിധ വശങ്ങള്‍ കണക്കിലെടുക്കാതെ എല്ലാത്തിനും ഉത്തരവാദിത്തം ഒരു വ്യക്തിയിലോ സമുദായത്തിലോ ആരോപിക്കാനാവില്ല. തിയേറ്ററിനു ഉള്ളില്‍ ഇരുന്നുകൊണ്ട് ഒരു ഫിലിം റിവ്യൂ തയ്യാറാക്കാന്‍ ആവില്ല. 



Thursday 15 December 2011

A Silly Event


Acharya Athikramam

ക്ഷേത്രങ്ങളില്‍ പകരക്കാരും സഹായികളും ആവശ്യമാണ്.
അവരെ ദേവസ്വം ബോര്‍ഡ്  സ്വയം  നിയമിക്കുന്നില്ല
അവധി അനുവദിക്കാതെ ആചാര്യന്മാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. 
അവര്‍ കൈസഹായത്തിനു വിളിച്ചുവരുത്തുന്ന പകരക്കാരില്‍   അയോഗ്യത ആരോപിക്കാന്‍ ബോര്‍ഡിനു അവകാശമില്ല. വിളിച്ചു വരുത്തപ്പെട്ട സാന്നിധ്യമാണ് അവരുടേത്.  Guest Role. ഭഗവാന്‍റെ പേരില്‍ വിളിച്ചു വരുത്തുന്നവരെ അവഹേളിക്കുന്നത് സംസ്കാര ശൂന്യതയാണ്.  കൊടിയ   ഈശ്വരനിന്ദയും ആചാര്യ  അതിക്രമവും ആണ്. ഇതില്‍ ക്ഷേത്ര മര്യാദയുടെ ലംഘനം ഉണ്ട്. ഈ മനോഭാവം ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു. അതിനു വാക്കുകള്‍ മതിയാവില്ല.
രാഹുല്‍ ഈശ്വറിനെ തടഞ്ഞതിന് പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ഗോത്രവും സൂത്രവുമല്ല തടസ്സം എന്ന് തീര്‍ച്ച. ബോര്‍ഡിനെ വിമര്‍ശിക്കതക്ക അറിവുള്ളവരെ അകറ്റി നിര്‍ത്തുക എന്ന രാഷ്ട്രീയ തന്ത്രം ആണിത്. ദേവസ്വ ഹിതത്തെക്കാള്‍   വലുത് ദേവഹിതമാണ്. സത്യധര്‍മ സംരക്ഷകനായ സ്വാമി അയ്യപ്പന്‍ എല്ലാര്‍ക്കും നല്ല ബുദ്ധി തോന്നിക്കട്ടെ.   
 വയോവന്ദ്യനായ തന്ത്രിയെ വേണ്ടാതെ ടോര്‍ച്ചര്‍ ചെയ്യുകയാണ്. ക്ഷേത്ര സങ്കല്പങ്ങളെ അട്ടി മറിക്കുകയാണ്‌.  ഇത്തരം അതിക്രമങ്ങള്‍ക്ക് എതിരെ ബ്രാഹ്മണര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. 
We are processing the row data of peaceful thoughts. So detailed post is being set to delay. 

Monday 12 December 2011

Blog Review


പ്രിയ സന്ദര്‍ശകരെ, പുതിയ അംഗങ്ങളെ, നമസ്കാരം.
നമുക്ക് എങ്ങനെയാണ് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് എന്ന കാര്യത്തില്‍ വല്ല പിടിയുമുണ്ടോ?

ശാന്തി കഴിച്ചും, യോജിക്കാനാവാത്ത ക്ഷേത്ര സാഹചര്യങ്ങളോട് മല്ലടിച്ചും   നടന്നിരുന്ന ഞാന്‍ ഇത്ര വേഗം ഒരു ബ്ലോഗ്‌ എഴുത്തുകാരന്‍ ആവുമെന്ന്   വിചാരിച്ചതല്ല. പച്ചപ്പ്‌ ഇല്ലാത്ത ഉണക്കയായ ആത്മീയ വിഷയങ്ങള്‍ internet users തൊടുമെന്നും സഹിക്കുമെന്നും കരുതിയില്ല. എന്തായാലും ഈ ഉണക്ക മരവും വളരുന്നുണ്ട്. എല്ലാം ഒരു നിയോഗം പോലെ നടക്കുന്നു.

നിരീക്ഷകരുടെ എണ്ണം  കൂടുന്നതിന് അനുസരിച്ച് ഉള്ളടക്കങ്ങളുടെ  നിലവാരം മെച്ചപ്പെടുത്തും. അതിനുള്ള നിര്‍ദേശങ്ങളും സാങ്കേതിക സൂത്രങ്ങളും അറിവുള്ളവര്‍ നല്‍കിയാല്‍ നന്ദിപൂര്‍വ്വം സ്വീകരിക്കുന്നതാണ്. ശോഭനമായ ഭാവി ഉണ്ടെന്നു ലക്ഷണങ്ങള്‍ പറയുന്നു.

കമന്‍റ് എഴുതുന്നവരും അംഗങ്ങളായി സൈറ്റില്‍ ചെരുന്നവരും ഇതില്‍ താല്പര്യമുള്ള എല്ലാ നിരീക്ഷകരും അവരുടെ e-mail ID തരികയാണെങ്കില്‍ ആശയവിനിമയം കൂടുതല്‍ ഫലപ്രദം ആക്കാം. സംശയ നിവാരണത്തിനും ഉപയോഗിക്കാം.

  • ഇന്നലെ face book ല്‍ കൂടി ഒരു സവാരി ശിവഗിരി നടത്തി. സ്വതേ അതൊന്നും പതിവില്ലാത്തതാണ്. അതിന്‍റെ ഫലവും കിട്ടി. സാക്ഷാല്‍ ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു. വില്ലനായാലും ശരി, നായകനായാലും ശരി. ഒരു തകര്‍പ്പന്‍ കമന്‍റ്പറഞ്ഞ ഉടനെ അപ്രത്യക്ഷനായി. ലാലേട്ടനു നന്ദി

  • സംവാദം ഇങ്ങനെ പോര എന്ന് ശ്രീ KCK Namboothiri, GVR. അഭിപ്രായപ്പെടുന്നു. (തന്ത്രിമാരെപ്പറ്റി മോശം അഭിപ്രായം മറ്റുള്ളവര്‍ പറയുന്നത് സഹിക്കാന്‍ ആവാത്തതുകൊണ്ട് ആവുമോ?) യോജിച്ചു വേണമെന്ന് മാത്രം  പറയുന്നു. പക്ഷെ അത് എങ്ങനെ എന്ന് വ്യക്തമാക്കുന്നില്ല.  തുറന്ന ചര്‍ച്ച ഇക്കാലത്ത്‌ അത്ര മോശം ആണോ? അവിടെയും ഇവിടെയും ഇരുന്നു കുശുകുശുത്തിട്ടും പിറുപിറുത്തിട്ടും എന്ത് ഫലം? 


ഔദ്യോഗികമായ ഒത്തുകൂടല്‍ എപ്പൊഴും പ്രായോഗികമല്ല.  സുചിന്തിതമായ ഒരഭിപ്രായത്തിലേക്ക് നമുക്ക് ചെന്നെത്താന്‍ സാധിക്കണം.  സമാന അഭിപ്രായം ഉള്ളവരെ  യോജിപ്പിക്കുന്ന  ചരട് ആയി പ്രവര്‍ത്തിക്കാന്‍ internet നു കഴിയില്ലേ?  അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
 "സംഗച്ഛധ്വം സംവദധ്വം"
version III

Presentable to anybody
ഈ കണ്ണി പങ്കു വെയ്ക്കുക  സംവാദ പ്രാര്‍ഥന
നിര്‍ണായക മൂല്യമുള്ള ഈ സംവാദ പ്രക്രിയയില്‍ നിങ്ങളും പങ്കുചേരൂ!


ശാന്തിഗ്രാമം - ഒരു എളിയ അഭിപ്രായം
എല്ലാ ശാന്തിക്കരെയും തന്ത്രിമാരെയും അവരില്‍ വിശ്വസിക്കുന്ന നല്ലവരായ ഭക്തജനങ്ങളെയും നീതിബോധമുള്ള ദേവസ്വ ഭരണ കര്‍ത്താക്കളേയും പ്രത്യേകം Digital I.D. നല്‍കി Face book പോലെ വിശാലമായ ഒരു സംവാദലോകം നിര്‍മിക്കണം. അതിനു ശാന്തിഗ്രാമം എന്ന പേരാകാം. ആ പേരില്‍ ഒരു ബ്ലോഗ്‌ ആര്‍ട്ടിക്കിള്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അതൊന്നു വായിച്ചോളൂ. എന്നിട്ട് ഈ ഉത്തമ സങ്കലനത്തെ സാക്ഷാത്കരിക്കാന്‍ യഥാബുദ്ധി സഹകരിക്കുക.
Santhigramam.jpg

സംവാദ പ്രാര്‍ഥന

സര്‍വ്വജന്മഹിതങ്ങള്‍ക്കും 
കാരണം കര്‍മ്മമാകയാല്‍
കര്‍മണാ മനസാ വാചാ 
ചെയ്യുവിന്‍ സത്പ്രവൃത്തികള്‍!

മന്ത്രം സമാന മാവട്ടെ
മനസ്സും ഹൃദയങ്ങളും;
വാക്കുകള്‍ പൂക്കളാവട്ടെ 
കര്‍മ്മ മീശ്വര പൂജയും!!

പഠിക്കുക 

ചൊല്ലുക 

പ്രചരിപ്പിക്കുക

Sunday 11 December 2011

The Head & the Tail

          ക്ഷേത്രത്തില്‍ ആന്തരികമായ കാര്യങ്ങളില്‍ -മതില്‍ക്കെട്ടിനുള്ളില്‍ നടത്തുന്ന ആരാധനാ വിഷയങ്ങളില്‍ പരമമായ അതോറിട്ടി തന്ത്രി ആണ്. എന്നാല്‍ ഈ അധികാരം ആരും തന്നെ വേണ്ടതുപോലെ  വിനിയോഗിക്കാറില്ല. ജനഹിതത്തിനു പിന്നില്‍ നില്‍ക്കുകയാണ് തമ്മില്‍ ഭേദം എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. അധികാരികളോടും പൊതുജനങ്ങളോടും ഇടപെടുമ്പോള്‍ അവര്‍ വലിയ ക്ഷമാ ശീലരാണ്. ശാന്തിക്കാരോട് ക്ഷമിക്കാന്‍ അവര്‍ക്ക് പ്രൊവിഷന്‍ ഇല്ല. തന്ത്രിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശാന്തിക്കാര്‍ക്കും കഴിയുന്നില്ല. മനസ്സ് തുറന്ന സംവാദത്തിനു ഇരുകൂട്ടര്‍ക്കും താല്പര്യം ഇല്ലാത്തതു പോലെ തോന്നുന്നു. 
            സംവാദ സൂക്തം ജപിച്ചതുകൊണ്ട് മാത്രം ആയില്ല. സംവാദങ്ങള്‍ നടത്തുകയും വേണം. അതിനു എത്രയോ മാന്യമായ മാര്‍ഗമാണ് ഇതുപോലെ ഇപ്പോള്‍ സിദ്ധിച്ചിരിക്കുന്നത്? ബ്ലോഗ്സ്പോട്ട് ദൈവത്തിന്‍റെ വരദാനമാണ്. കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചു വായനാശീലം അസുഖകരമാക്കിയ അച്ചടി മാധ്യമങ്ങളുടെ മേല്‍ ബ്ലോഗ്‌ മാധ്യമം ശക്തി തെളിയിക്കും. 
 
See the powerful comment by
Lalettan     click the comment link below

Friday 9 December 2011

External & Internal Powers

This blog article is to differentiate between external and internal energies
Add caption

It is not the ritual, it is the surrendering and love of the mind that makes the atmosphere positive
External energy can change the environment for a temporary time, but the internal mental energy can go deeper into the surroundings. 
So whatever you do, do it with sincerity and commitment


Thursday 8 December 2011

Ascending Distress

ഡാം പൊട്ടുമോ എന്ന് ഭയന്നുള്ള ജീവിതത്തെക്കാള്‍ ഭേദം ഡാം പൊട്ടിയുള്ള മരണമാകയാല്‍ ഞാനാ വിഷയം വിടുന്നു. 

Monday 5 December 2011

The Origin of Peace

തത്ത്വചിന്താപരം 

എന്താ ശരിയല്ലേ? യുദ്ധം ആദ്യം തുടങ്ങുന്നത് മനസ്സിലാണ്. ചിന്തകള്‍ തമ്മിലാണ് എട്ടുമുട്ടെണ്ടത്. ഈ ചിന്ത ഇതിനു പ്രതികൂലമായ ചിന്തകള്‍ക്കുള്ള സ്പഷ്ടമായ മറുപടി ആണ്. എന്താ ശരിയല്ലേ? 

Sunday 4 December 2011

Letter to Dr. J. Jayalalitha


E Mail ID of  T.N. Chief MinisterCell  cmcell@tn.gov.in


My Letter to Dr.J. Jayalalitha Sent by E-mail at 6.14 pm. on 4th Dec.'12
---------------------------------------------------------------------------------------------------------------------------------------

Before the Hon. C.M. of T.Nadu

           Respected Madam, 
           I , Vasudevan Namboodiri, a blogger from Kerala is a worshiper of your highness. I have shared some of your U-tube videos  through my blogspot namedSanthiVicharam (Peaceful thoughts). Your performance steps delighted me.

           But I cannot understand currently why you are acting the unbearable role as the enemy of the nearest state? Some twisting seems necessary not to lead the neighborhood into a tragedy. Hoping to be excused and our feelings understood I am sending the the link. Dam Crash 
Truly yours,                                                                                                                                vasudevan namboodiri

Saturday 3 December 2011

Preview Dam Crash


Compliments to the viewers-Santhivicharam 101st  post.



Because,  ഇപ്പോഴേ ഇതൊക്കെ കാണാന്‍ പറ്റൂ; അതുകൊണ്ടാ... Go to      Preview Dam Crash 
ഭീതിയുടെ  ഈ ഇരുട്ടില്‍ ഒരു അടിപൊളി രംഗം ആസ്വദിക്കുക        Watch The Royal Steps 

See, See They are Protesting
MPs from AIADMK staging a protest demanding to implement supreme court's order on Mullaiperiyar Dam issue at Parliament house in New Delhi on December 01, 2011. Photo: R.V.Moorthy
MPs from AIADMK staging a protest demanding to implement supreme court's order on Mullaiperiyar Dam issue at Parliament house in New Delhi on December 01, 2011. Photo: R.V.Moorthy - The ഹിന്ദു




-------ശ്രദ്ധേയം ------


November 29, 2011 11:05 AM
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എനിക്ക് മേലനങ്ങി വല്ലതും ചെയ്യാന്‍ അറിയാമെന്കില്‍ തമിഴന്റെ പച്ചക്കറി തിന്നുന്നതും പൂ ചൂടുന്നതും അവന്മാരെ കൊണ്ട് വിറകു കീറിക്കുന്നതും റോഡില്‍ ടാര്‍ ഒഴിപ്പിക്കുന്നതും നിര്‍ത്തി ദുഷ്ടന്മാരെ പട്ടിണിയാക്കാമായിരുന്നു...
അതിനു പറ്റുന്നത് വരെ നമുക്ക് ബ്ലോഗിലും ഫേസ്ബുക്കിലും പ്രതിഷേധിക്കാം..

November 29, 2011 6:15 PM
സത്യാന്വേഷി said...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്‍റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത്? ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?

Wednesday 30 November 2011

News Paper Industry Vs Blog media

There are many good writers living unknown due to the selfish strategy of  the printing media. No writers can grow up as independent. For being approved as writers they should  accept styles designed by the press. 


Blog spots are acting as a threat to the printing media.


News Paper industry, especially in Kerala is leading readers far away from the truth. They have two types of truth namely profitable truth and nonprofitable truth. 


By suppressing certain types of data and by over propagating certain other type of data they are creating an unreal world of illusion. Only blog media can resist this situation and  revive the real state from this misery. Blog media is progressive more expressive. Healthy competition between paper and blog media is appreciable


So those who love truth should simply promote blog media. 

Tuesday 29 November 2011

Temple of Letters

Letter Temple's work finishing...

We have already mentioned the concept of  "Temple of Letters" through this blog (vasudiri.blogspot.com/2011/07/temple-of-letters.) and also through the website Lathavartham Temple of Letters ) But unfortunately we could not complete the building works in metal as expected. Meanwhile another sculpturing  attempt in fiber started. It also went on delay in an indefinite manner for about six months.


Now the work in fiber is progressing and expected to be finished by the first week of December 2011. The model will be fair to see, with the four sides identical. It is of portable size and weight. It is the representation of 21 years writing task by an individual through an isolate path of thought. When finished it is expected to function as a powerful integrating tool and medium.


We have introduced this concept to many master minds through 14 stanza documentary Sanskrit verses (Alayam Patrika) and got blessed by them. 

Friday 25 November 2011

God will sign in

Hai,

Being dependent largely on those who dislike truth, no printing media can touch the truth. More opened views can be shared up through blogs. Blog is a powerful medium for protesting and worshiping.

People carry and present knowingly and unknowingly corrupted data most often making God unable to bless. Even God is looking for the most true data as found by his created beings.

So realize and drop them out. Create and follow only positive centers of thoughts and communication. Then, God will sign in to your screen and shine there. Experience God with truth.

വചന പൂജ





Learn to distinguish between the facts and  the fantasies. 
Be compromised with the facts, and simply enjoy and smile out the fantasies. Delete the error data created  by the public media for their political and economical benefits


Some Raw Comments
Agree or Disagree
Be compromised with the facts.     Delete the error data created  by the public media for political benefits. Some helplines are given below in order to detect or experience the absolute reality. 
  1.  ക്ഷേത്ര മര്യാദകളെ അധികൃതര്‍ ലംഘിക്കുന്നു. 
  2. ക്ഷേത്ര ആചാരങ്ങള്‍ പ്രഹസനമാകുന്നു..
  3. ദേവാലയങ്ങളില്‍ ഇന്ന് അസുരാധിപത്യം.
  4. അയിത്തോച്ചാടനം ബ്രാഹ്മണ്യ ഉച്ചാടനം ആയി. 
  5. പൂജാവിധികള്‍ ജനപൂജ ആയി  മാറ്റി എഴുതപ്പെടുന്നു. 
  6. ക്ഷേത്രങ്ങളില്‍ ഈശ്വരന്‍ വെറും സംകല്പം ആയിത്തീരുന്നു. 
  7. പവിത്രത, പരിശുദ്ധത തുടങ്ങിയ ആചരണങ്ങള്‍ കാലഹരണപ്പെടുന്നു. 
  8. ക്ഷേത്രശക്തിയുടെ തെളിവ് ആള്‍ക്കൂട്ടവും വരുമാനവും ആയി. 
  9. ഭക്തി ഇല്ലാത്തവരെയും ഭക്തജനം എന്നുപറയാം അല്ലെ?  
  10. വിശ്വാസം  ഇല്ലാത്തവരും ക്ഷേത്രത്തില്‍ വരുന്നില്ലേ? വന്നു വിശ്വാസികളുടെ തലയില്‍ വിധി എഴുതുന്നില്ലേ? വ്യക്തിപരമായ കാര്യസാധ്യമാണ് അവര്‍ക്ക് വലുത്. അതിനു  ശാന്തിക്കാരനെ തോട്ടിക്കോല്‍ ആക്കുന്നു. കാര്യലാഭ പ്രാര്‍ത്ഥന കൂടാതെ ആരാധന ചെയ്യാന്‍ മാത്രമായി വരുന്ന നല്ല മനസ്സുള്ളവരെ കാണുന്നേയില്ല.
  11. കച്ചവട സാഹചര്യങ്ങളോട് പൊരുത്ത പ്പെടാനാവാത്ത പരമ്പരാഗത ചിത്തരായ മുതിര്‍ന്ന ശാന്തിക്കാരെ, എടൊ പോടോ എന്ന് വിളിക്കുന്ന ധിക്കാരികളായ ചെറുപ്പക്കാരും പെണ്ണുങ്ങളും ഇന്ന് ക്ഷേത്രം ഭരിക്കുന്നു. ശുധന്മാരെ നൊമ്പരപ്പെടുത്തുന്ന ദേവസ്വം ചെയ്തികളെ അവര്‍ ഒരിടത്തും പരാതി പറയാതെ സഹിച്ചു സഹകരിക്കുകയാണ്. 
  12. ആചാര്യ വേഷം കെട്ടുകയല്ലാതെ ആചാര്യന്‍ ആകാന്‍ ആധുനിക ഹിന്ദു സമൂഹം ആരെയും അനുവദിക്കുകയില്ല.
  13.  ഒരു വ്യക്തിയും നിശ്ചിത (ചെറിയ) പരിധിയിലധികം ബഹുമാനിക്കുന്നത് ശരിയല്ല എന്നാണു ആധുനിക ഹിന്ദുവിന്‍റെ വിശ്വാസം. 
  14. ഈശ്വരനെക്കാള്‍ മുകളിലായി മാതാപിതാക്കളെയും ഗുരുജനങ്ങളെയും മാനിചിരുന്ന പാരമ്പര്യം അവന്‍ ഉപേക്ഷിച്ചുകഴിഞ്ഞു.
  15.  ഗുരുവിനെ തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്ത ശിഷ്യന്മാരുടെ കാലമാണിത്. 
  16. ആ ആസുരികത ഇന്ന് വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്ന തിരക്കിലാണ്. 
  17. ബ്രാഹ്മണന്‍റെ പരാജയം കാണാനല്ലേ എല്ലാ ഇതര വിഭാഗങ്ങളും ആഗ്രഹിക്കുന്നത്എന്ന് തോന്നും.  
  18. അതിനു അനുസരിച്ച് നശിക്കാന്‍ അവനും വട്ടം കൂട്ടുന്നു. അല്ലാതെ എന്ത് ചെയ്യാന്‍. 
  19. വായ തുറന്നു നാമം ജപിക്കുന്നത് കുറച്ചില്‍ ആയി കരുതുന്നവരെയും ഭക്തരായി കാണണം പോലും. 
  20. അനര്‍ഹമായ അംഗീകാരം കൊടുത്താല്‍ ആര്‍ക്കെങ്കിലും ഭക്തി ഉണ്ടാകുമോ?
  21. ആത്മസമര്‍പ്പണം ചെയ്യാതെ അഹംഭാവം വെടിയാതെ ഭക്തി ഉണ്ടാകുമോ? 
  22. ആരാധന എന്ന പേരില്‍ ഓരോരുത്തരും ഓരോന്ന് കാണിക്കുന്നു. അതൊക്കെ കാണുന്നവര്‍ക്കും  ഭ്രാന്ത് പിടിക്കും.
  23. ക്ഷേത്ര സംസ്കാരം നശിക്കുകയാണ് എന്നതില്‍ യാതൊരു സംശയവും  ഇല്ല.
  24. എല്ലാരുടെയും കുറ്റങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്‌. എങ്കിലും പൊതുജന ഹിതാര്‍ത്ഥം മാറി വന്ന   ഈ സാഹചര്യത്തിന് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം പഴിക്കാന്‍ പാടുണ്ടോ? 

Wednesday 16 November 2011

Can we review?

Modified version of the previous post  (2pgs)

Note: I am not acting as the representative of today's priest class or brahmins. I am projecting certain other sides which are otherwise not shown.

Sunday 13 November 2011

Ordinance Review

This post is modified later so pls read the  New one

ബ്ലോഗിന്‍റെ മഹത്വം

ക്ഷേത്ര   പ്രവേശന വിളംബരം കാണാപ്പുറങ്ങള്‍ ഏറെ. പറയാക്കഥകള്‍ ഏറെ. വായ്മൊഴി ആയിട്ടുപോലും പലതും  ഇവിടെ തുറന്നു പറയാന്‍ പറ്റാത്ത പൊതു സാഹചര്യം നിലനില്‍ക്കുന്നു. എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.  നല്ല നിശ്ചയം ഉള്ള കാര്യം ആയാലും സംശയ രൂപത്തിലേ പറയാന്‍ കഴിയൂ. പത്രക്കാര്‍  വളച്ചുകെട്ടി എഴുതുന്നു. തുറന്നു എഴുതാനാകുന്ന ഏകാമാധ്യമം എന്നതാണ് ബ്ലോഗിന്‍റെ മഹത്വം.

ഒരു വിഭാഗത്തെ ക്രൂരമായി ഒഴിവാക്കിക്കൊണ്ടു manipulate ചെയ്യുന്ന പൊതു ധാരണകള്‍ മുക്കാലും അബദ്ധങ്ങള്‍ ആണ്. അതിന്‍റെ ഫലവും തഥൈവ.

ഈ ബ്ലോഗ്‌ ഇതിനകം പല വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു..ഇതുപോലെ പലതും പലതുമുണ്ട്. ഇവ ഗ്രന്ഥരൂപത്തില്‍ കേരളത്തില്‍ ഇറക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് ബ്രാഹ്മണവര്‍ഗ വിരോധമാണ് ഇവിടെയുള്ളത്. അന്ധമായ വര്‍ഗ വിദ്വേഷം ഹിന്ദുത്വത്തിന്റെ മേല്‍വിലാസം കളഞ്ഞു. ശുദ്ധമായ ദൈവികത ഉപരോധിക്കപ്പെടുന്നിടത്ത് ആസുരികത വളരുന്നു.


അനുസ്മരണം  
ഒരു V.I.P. മരിച്ചു. All India leader of an organisation. അവരുടെ ബ്ലോഗ്‌ അത് തത്സമയം പോസ്റ്റ്‌ ചെയ്തു. മനോഹരമായ ഫോട്ടോ. അതിന്‍റെ അടിയില്‍ Like button നിങ്ങള്‍ക്ക് അറിയാം. 27 പേര്‍ അത് click ചെയ്തിരിക്കുന്നു ! ഈ ഇഷ്ടം വിരോധ സൂചകമല്ലേ? വിരോധം ജീവിക്കുന്നവരോട് പോരെ ?

ഈ ബ്ലോഗകനും അദ്ദേഹത്തോട് വിരോധം പ്രകടിപ്പിച്ചിട്ടുണ്ട്. വല്യേട്ടന്‍ എന്ന കാര്‍ട്ടൂണ്‍ യജ്ഞ്ഞോപവീതം മാസിക പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ വിമര്‍ശനത്തിനു മറുപടിയായി ഒരു നീണ്ട പടല കവിതയും. അദ്ദേഹം വിശാലവീക്ഷണം ഉള്ളവനായിരുന്നു. ആരോടും സൌഹൃദവും സ്നേഹവും അതിലുപരി കുറ്റപ്പെടുത്താനുള്ള സ്വാതന്ത്ര്യം എടുക്കലും അദ്ദേഹത്തിന് വല്ല ഗുണവും ചെയ്തിട്ടുണ്ടോ എന്നറിയില്ല.


നമ്പൂതിരി സമുദായത്തില്‍ തന്ത്രിമാര്‍ ഉള്‍പ്പെടെ പലര്‍ക്കും മൈക്രോഫോണ്‍ അലര്‍ജിയാണ്. പക്ഷെ അദ്ദേഹത്തിനു അത് പ്രിയംകരം ആയിരുന്നു. I remember the kingly image of  KKS  for his great talent as a  performer.

The society is watching performances. The community needs reform not perform. It is intention than words and deeds that makes people great. Great man uses himself for the organization. While some others use the organisation for themselves. Such men capture contempt even after death. Paying contempt or worship for a gone is a foolish act. But remembering them is the cultural need.



Friday 11 November 2011

My doubt


Express the truth


Immoral activity of Devaswom Board

ഈ വിഷയത്തില്‍ പരമാവധി അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ക്ഷേത്രവും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരും വായിക്കേണ്ടതാണ്. മിണ്ടാ പ്രാണി കളായ ശാന്തിക്കാരെ കേള്‍ക്കാന്‍ ഉള്ള ബാധ്യത അവരുടെ സേവനഫലം അനുഭവിക്കുന്ന എല്ലാവര്ക്കും ഉണ്ട്. ഈ സംരംഭത്തോട് സഹകരിക്കുക. 

Thursday 10 November 2011

Progress of Hindu & Temples (Review)

Modified version of Yesterday' Post



എന്‍റെ ഈ ചിന്താഗതി ശരാശരി ആയിരിക്കാം. എന്നാല്‍ എഴുതാനുള്ള പരിശ്രമത്തില്‍ പുതുമയുണ്ട്. വായനക്കാര്‍ അംഗീകരിച്ചാല്‍ ഇതൊരു ശക്തമായ രേഖയാകും. അങ്ങനെ ഒന്നിന്‍റെ ആവശ്യം ഉണ്ടുതാനും. ചരിത്ര രചനയില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ പാടുണ്ടോ? 

Sunday 6 November 2011

Alayam Project Review 2011

Alayam project Reports 2011 - Five pages

  1. ആലയം അപ്രസിധീകൃതം ആയ ആയിരക്കണക്കിന് സൃഷ്ടി കളുടെയും ഡസന്‍ കണക്കിന് ഗ്രന്ഥങ്ങളുടെയും കലവറ. 
  2. എന്തുകൊണ്ട് പ്രസിദ്ധീകരണം ഒഴിവാക്കുന്നു?
  3. എന്റെ വ്യത്യസ്തതകള്‍ 
  4. ആക്ഷേപങ്ങള്‍, മറുപടി 
  5. നിരീക്ഷണങ്ങള്‍.എഴുത്തുകാര്‍ തങ്ങളുടെ വളര്‍ത്തു നായകള്‍ ആണെന്ന ഭാവന പ്രസാധക യജമാനന്മാരെ തീണ്ടിയിട്ടില്ലേ? 
  6. അനുമാനം: ചുരുക്കം ചിലര്‍ അംഗീകരിക്കാന്‍ ഇടയായി എന്നതൊഴിച്ചാല്‍ ഞാന്‍ ഒരു എഴുത്തുകാരന്‍ ആയിട്ടില്ല.
  7. TOL. one page






Friday 4 November 2011

Hindu arrogance

Today's posts:    1) Hindu arrogance        2) Devaswom culture &           3) Brahmin's will.  
strong social criticism
  1. ഇഷ്ടവും വിരോധവും സഹിക്കാം. വിരോധികളുടെ ഇഷ്ടപ്രകടനം അസഹ്യം. 
  2. നേരിട്ട് എതിര്‍ക്കുന്നവരെക്കാള്‍ ശാന്തിക്കാരുടെ ശത്രുക്കള്‍ കൂടെനിന്ന് മുതലെടുക്കുന്നവര്‍. അവരെ കൊണ്ട് ഒരു പ്രയോജനവും ഇല്ല. ആപത്തില്‍ അവര്‍ നിസ്സഹായത നടിക്കുകയെ ഉള്ളൂ. 
  3. ശാന്തിക്കാര്‍ ദേവസ്വം നിയമാവലികള്‍ അറിയുന്നില്ല. 
  4. വര്‍ഗ്ഗവിരോധം ഉള്ളില്‍ വച്ച് ശാന്തിക്കാരെ കൊണ്ട് ടോയ്ലേറ്റ് കഴുകിക്കുന്നവര്‍വരെയുണ്ട്. 
  5. വെളുപ്പിനെ നട തുറക്കേണ്ട ശാന്തിക്കാര്‍ക്ക് എന്തുകൊണ്ട് മാന്യമായ താമസ സൗകര്യം ക്ഷേത്ര സമീപം കൊടുക്കുന്നില്ല? ശാന്തിമഠങ്ങള്‍ പണിയാനല്ല, കൊടിമരം പണിയാനാണ് എല്ലാര്‍ക്കും ധിറുതി. കിട്ടുന്ന ശമ്പളത്തിന്റെ പകുതി മുക്കാലും വീട്ടു വാടകയും പെട്രോള്‍ ചാര്‍ജ്ജും കൊടുകേണ്ട അവസ്ഥയാണ് പലര്‍ക്കും. പലദിക്കിലും പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ല.   
  6. ആരാധനയേക്കാള്‍ പരിഹാസഭാവം ആണ് ലീഡിംഗ് ആയിട്ടുള്ള ഹിന്ദു വിഭാഗത്തിന് ഉള്ളത്. ഫലവും തഥൈവ. അവര്‍ നിന്ദിക്കുന്നു, അവരെ ലോകവും നിന്ദിക്കുന്നു. 



Devaswom Culture

 നാടകീയമായ അവതരണം. ദേവസ്വം സംസ്കാരം എന്താണെന്ന്. ദേവസ്വം മാനേജരും ശാന്തിക്കാരനും തമ്മില്‍ സംഭാഷണം. 
  1. കുലത്തൊഴില്‍ ചെയ്യാന്‍ നമ്പൂരിമാര്‍ക്ക് മടി എന്ന് മാനേജര്‍. അതിനു ശാന്തിക്കാരന്‍ തിരിച്ചടിക്കുന്നു. 
  2. ഈഴവരെ നിയമിക്കുന്നതില്‍ ഉള്ള ഭയം. 
  3. എന്തുകൊണ്ട് നമ്പൂരിയെ സഹിക്കുന്നു? 
  4. കലാപരിപാടികളോടുള്ള ദേവസ്വം സമീപനം. അതിന്റെ ഫലം. 
  5. ഭക്തജനങ്ങളുടെ സമീപനം. ചന്തക്കു പോകുന്നത് പോലെ അമ്പലത്തിലേക്ക്...



Brahmin's will

  • ബ്രാഹ്മണരെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാണുന്ന മത ദര്‍ശനങ്ങള്‍ ആണ് സമീപകാലത്ത് ഉണ്ടായവ. എന്തിനെയും ഭീഷണി സമ്മര്‍ദ്ദതന്ത്രം കൊണ്ടും പാട്ടിലാക്കാംഎന്നു വ്യാമോഹിക്കുന്ന ശൂദ്ര പ്രമാണിമാര് സൂപര്‍ പുരോഹിതന്മാര്‍ ആയി. ബ്രാഹ്മണരെ ക്ഷേത്രത്തില്‍ കൊല്ലാക്കൊല ചെയ്യുന്നു. 
  • ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ വ്യാവസായിക ലാഭം ഏറ്റവും ഉണ്ടാക്കിയിട്ടുള്ളത് രണ്ടായിരാമാണ്ടിനു സമീപം ഉള്ള രണ്ടു മൂന്നു പതിറ്റാണ്ടുകള്‍ ആണ്. 
  • വൈദിക ബ്രാഹ്മണ സംസ്കാരം ആയിരുന്നു നമ്പൂതിരിമാരുടെത്. കേരളസംസ്കാരം വികാസം പ്രാപിച്ചത് ബ്രാഹ്മണ സംസ്കാരത്തെ ഉപജീവിച്ചാണ്. അതിനു ആക്ഷേപം നാനാദിക്കില്‍ നിന്നും വന്നപ്പോള്‍ അവര്‍ അന്യ സംസ്കാരങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിതരായി. ശൂദ്രരെ പോലെ ആവുന്നതാണ് കൂടുതല്‍ യോഗ്യത എന്ന പൊതുധാരണയാണ്  ഇപ്പോഴും ശക്തമായിട്ടുള്ളത്. 


Thursday 3 November 2011

The Success of Yogakshema sabha

This blog  got published by Yogakshema sabha in their blogspot as

Vishnu pooja

ബോര്‍ഡിനുള്ള ഒരു നിര്‍ദേശം. വരുമാനം ആണ് വേണ്ടത് എങ്കില്‍ ശാന്തിക്കാരുടെ അന്തസ്സും ആത്മവിശ്വാസവും ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക. അവരെ പിന്തുണക്കുക. "എല്ലാ വഴിപാടുകള്‍ക്കും ഭക്ത ജനങ്ങള്‍ യഥാശക്തി ദക്ഷിണ നല്‍കേണ്ടതാണ് എന്ന" ഉത്തരവ് ഇറക്കുക. 


Wednesday 2 November 2011

Public will Vs Gods will



Dear viewers
We have seen many serious things. I am very much interested in writing in details. But To create a regular flow  of peaceful thoughts, I am just failing now due to my frequent shift of position to various temples where one has to suppress himself for others. 


സംയമന വിധേയമാക്കുകയാണ് പലതും. Only inevitable hints are being made. To move up into a fair communicative mood, one must be free by body and mind. The public, especially the ruling class  desire the priestly classes should be under their custody and control. They have done their best to underestimate the latter misusing political power and legal systems. 

This public will is against God's will. A priest is supposed to serve the God primarily. The public deserve only secondary considerations. In temples the public pretend as if they are superior to God. This can not be supported. 

 My observation is that almost all of my thoughts are found passing through this blog. I do not forget the fact that a little notes captured sharp objections from certain type of users. I have studied their nature and found a lot of negatives with them. So I find no provision to touch them. Some arguments seems too silly to answer. 

നിരീക്ഷണം : ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത്  ഹിംസയാണ്. ഒരു പ്രൊഫഷനല്‍ ബ്ലോഗര്‍ ഭാരതീയരായ  മഹാന്മാരെ തച്ചിനിരുന്നു ഹിംസിക്കുന്നു.  അഹിംസയുടെ ദൈവമായ   ശ്രീ ബുദ്ധനെ പോയ്മുഖമായി ഉപയോഗിച്ചുകൊണ്ട്. 

അനുമാനം: ഇയാള്‍ക്ക് പിന്നില്‍ കാശു മറിക്കാന്‍ ഒന്നോ അതിലധികമോ വിദേശ കമ്പനികള്‍ കാണും.