Saturday, 6 July 2013

ഗോക്രിസം ചോദ്യോത്തരം 2

ചോദ്യം <<ബ്രാഹ്മണരുടെ ഭാഗത്തും തെറ്റ് ഉണ്ടെന്നു പറയാലോ വേദവും ഉപനിഷത്തുകളും പടികേണ്ട ബ്രാഹ്മണർ എന്ദ് കൊണ്ട് ഇതൊക്കെ പഠിക്കാൻ തയ്യാറാകുന്നില്ല ഒരു ബ്രഹ്മനു വേണ്ടത് ബ്രഹ്മ ഞാനമാണല്ലോ ? എത്ര പേരക്ക് ഉണ്ട് ഇത് ? അമ്പലത്തിൽ ശാന്തി കഴികുന്നവര്ക് എത്ര പേര്ക്ക് അറിയാം ശരിക്കും പൂജ ? ആദ്യം ബ്രഹ്മനന്മ്മാർ വേദങ്ങളും ഉപനിഷടുക്കളും ഒക്കെ പഠിക്കണം ..എന്നിട്ട് നമുക്ക് എല്ലാവരോടും ചോദിക്കാം .അതല്ലേ അതിന്റെ ശരി ?>> 

ഉത്തരം:
ഗോക്രിസം എന്ന മതാഭാസം എന്ന പോസ്റ്റിന്റെ അഭിപ്രായജാലകത്തില് ഒരാള് പോസ്റ്റ് ചെയ്ത കമന്റാണിത്. അല്പംവിശദമായിത്തന്നെ മറുപടി പറയാനായി ഞാനത് കോപ്പി ചെയ്തു. അത് നന്നായി. കാരണം അയാളുതന്നെ അത് ഡിലീറ്റ് ചെയ്തിരുന്നു.അതുകൊണ്ട് ആളിന്റെ പേര് പരമാര്ശിക്കുന്നില്ല. ഒരു സാമാന്യമറുപടി തരേണ്ടത് ആവശ്യമായി തോന്നുന്നു. അതിനാല് മുഖ്യധാരയിലേയ്ക്ക് എടുക്കുന്നു.

ആക്ഷേപക്കാരന്റെ ചോദ്യം ഒരു പരിധിവരെ ന്യായമാണെന്നു തോന്നുന്നു. ഇതിനുള്ള മറുചോദ്യങ്ങള് അയാളുടെ തന്നെ മനസ്സില് സ്വയം തോന്നിയതുകൊണ്ടാവും ആക്ഷേപം പിന് വലിച്ചത്.... അതെന്തുമാവട്ടെ. എന്റേതായ രീതിയിലൊരു മറുപടി തരുന്നു...

അതാതുകാലത്തെ നിയമങ്ങളെ ആണ് പ്രജകള് അനുസരിക്കേണ്ടത്. മുമ്പ് മനുസ്മൃതിയെന്ന ആര്ഷഭാരതനിയമാവലിയെ രാജകീയ ഭരണകൂടങ്ങള് മാനിച്ചിരുന്നതുകൊണ്ട് അവയ്ക്ക് സാധുത ഉണ്ടായി. ഇന്ന് മതേതരത്വത്തിനായി പ്രസ്തുത മതനിയമാവലിയെ അസാധുവാക്കുന്ന രാജനിയമങ്ങള്‍ അഥവാ പ്രജാനിയമങ്ങളാണുള്ളത്. അതിനെ കണ്ടില്ലെന്ന് നടിച്ച് നമ്പൂരിമാര് മാത്രം കാലഹരണപ്പെട്ട പഴയനിയമത്തിന്റെ പിന്നാലേ നാട്ടുകാരുടെ അവഹേളനാക്ഷേപങ്ങള് സഹിച്ച് പിന്തുടരണം എന്നാണോ?

പഴയനിയമം അനുസരിച്ച് വേദപഠനം ഇല്ലാത്ത ബ്രാഹ്മണരെ ശിക്ഷിക്കാന് രാജാവിന് അധികാരം ഉണ്ടായിരുന്നു. പലരും അതു ഭയന്നു കൂടിയാണ് വൈദികസംസ്കൃതിയെ ഭുമുഖത്ത് നിലനിര്ത്തി പോന്നത്. മനുസ്മൃതിയിലെ പഴയനിയമങ്ങള് തെറ്റാതെ ആചരിക്കുന്നവരെ സംരക്ഷിക്കാന് നിയമം ഉണ്ടാക്കാത്ത സര്ക്കാരിനോ നീതിപീഠങ്ങള്ക്കോ പ്രസ്ഥാനങ്ങള്ക്കോ വ്യക്തികള്ക്കോ വേദം പഠിക്കാത്തതിന്റെ പേരില് ഇന്ന് ബ്രാഹ്മണനെ ശിക്ഷിക്കാന് ധാര്മികാവകാശമുണ്ടോ? ഇത്തരം ആക്ഷേപങ്ങള് തോന്നുന്നവര് ഇതുകൂടിയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

കലക്ടറുടെ കസേര എന്നു പറയുന്ന ആ സ്ഥാനം സത്യത്തില് അയാളുടെ അപ്പന്റെ വകയല്ല. ഇങ്ങനെയൊരു ന്യായം പറഞ്ഞ് പ്യൂണും സ്വീപ്പറുമൊക്കെ അതില് കയറാന് തുടങ്ങുകയും പൊതുലോകം അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നു കരുതുക. കഷ്ടപ്പെട്ട് പഠിച്ച താന് മണ്ടനായല്ലൊ എന്ന വിഷമത്താല് കളക്ടരുടെ ഭാഗത്ത് നിന്നും തുടര്ജോലികളില് വീഴ്ച ഉണ്ടാവുക തികച്ചും സ്വാഭാവികം മാത്രം.

ക്ഷേത്രപ്രവേശന വിളംബരത്തിനും ഭൂപരിഷ്കരണനിയമത്തിനും ശേഷം ക്ഷേത്രങ്ങളെ ഉപജീവിച്ചുപോന്ന ശുദ്ധരായ ശാന്തിക്കാരോട് പരിഷ്കൃതമെന്നഭിമാനിക്കുന്ന ഹിന്ദുസമൂഹം ഏതുരീതിയില് പെരുമാറി എന്നത് സ്വയം ആലോചിച്ചു നോക്കുക. ഇപ്പോള് പെരുമാറുന്നതും എങ്ങനെയെന്ന് പരിശോധിക്കുക. ആരുടെ ഭാഗത്താണ് കൂടുതല് തെറ്റെന്ന് നിഷ്പക്ഷമായി വിലയിരുത്തുക.

വേദങ്ങള് പഠിക്കുന്നതിന് ബ്രാഹ്മണര്ക്ക് അവരുടേതായ ട്രഡീഷണല് സമ്പ്രദായമുണ്ട്. അത് പാശ്ചാത്യവിദ്യാഭ്യാസരീതി പോലെ ഉള്ള സുഖിപ്പീര് എടപാടല്ല.. കടുത്ത ശിക്ഷണം തന്നെയാണ്. പൊതുതാല്പര്യത്തിനെതിരെ എന്തിന് റിസ്ക് എടുക്കണം? അതൊന്നും കൂടാതെ കേവലം വര്ഗ്ഗവിരോധം മൂത്ത് വെല്ലുവിളി നടത്തിയ ചട്ടമ്പികളും പോരാളികളും ഇവിടെ സ്വാമിയും ദൈവവും ഒക്കെ ആയി ബ്രാഹ്മണരേക്കാള് ശ്രേഷഠരായി വാഴ്ത്തപ്പെടുന്ന സാഹചര്യത്തില് തങ്ങളെ സംരക്ഷിക്കാന് കഴിയാത്ത വേദങ്ങളോട് ദ്വിജപരമ്പരകളില് പ്രതിഷേധം തോന്നുക സ്വാഭാവികമാണ്.

<<അമ്പലത്തിൽ ശാന്തി കഴികുന്നവര്ക് എത്ര പേര്ക്ക് അറിയാം ശരിക്കും പൂജ ? >> ശരിക്കും പൂജ പഠിക്കാത്തവരെയാണ് ദേവസ്വങ്ങള് തെരഞ്ഞു പിടിച്ച് നിയമിക്കുന്നത് എന്നു പറഞ്ഞാലോ.. അതൊരു നഗ്നസത്യം മാത്രം. അറിവുള്ളവരെ സഹിക്കാന് അധികാരികള് തയ്യാറല്ല. നാട്ടുകാരെ സുഖിപ്പിച്ച് ദേവസ്വത്തിന് കാശുണ്ടാക്കി കൊടുക്കാന് അറിവില്ലാത്ത ജാഡക്കാരാണ് ദേവസ്വങ്ങള്ക്ക് ആവശ്യം. പ്യൂണ് ഗ്രേഡിലല്ലേ ദേവസ്വം ശാന്തിക്കാരെ കാണുന്നുള്ളൂ. അതുകൊണ്ട് ആ നിലവാരത്തിലുള്ളവരെ സൃഷ്ടിക്കുന്നത് ആധുനികഹിന്ദുസമൂഹമാണ്. ചില പ്രത്യേകജാതികളുടെ ആധിപത്യമുള്ള ആധുനികഹിന്ദുസമൂഹം.
ഇനിയും ആക്ഷേപങ്ങളുണ്ടെങ്കില് പോരട്ടെ. സ്വാഗതം.

Friday, 5 July 2013

ഹിന്ദുനവോത്ഥാനപ്രസ്ഥാനങ്ങള്‍

ഒരു അപഗ്രഥനം
  • വിവിധഹിന്ദുനവോത്ഥാനപ്രസ്ഥാനങ്ങള്‍ കേരളത്തില്‍  രൂപം കൊണ്ടത് സ്വാതന്ത്ര്യസമരകാലഘട്ടത്തില്  ആയിരുന്നു എന്നത് പ്രത്യേകമായ ശ്രദ്ധ അര്ഹിക്കുന്നു. (Point 1)
ഉച്ചനീചത്ത്വം തുടച്ചുനീക്കുക സാമൂഹ്യസമത്വം നടപ്പാക്കുക തുടങ്ങിയ വീരവാദങ്ങളാണ് നവോത്ഥാനനായകര് മുഴക്കിയത്. എന്നിട്ട് ഇപ്പോള് നടപ്പായോ? ആരാണ് ഇതിന് തടസ്സം?  നമ്പൂതിരിസമുദായത്തില്  മിശ്രവിവാഹത്തിന്റെ വഴി തെരഞ്ഞെടുത്തവര് ഏറെയാണ്.  പുലയസ്ത്രീയെ വിവാഹം ചെയ്ത നമ്പൂതിരിമാരുണ്ട്. തെങ്ങു കയറ്റക്കാരനെ ഭര്ത്താവായി സ്വീകരിച്ച നമ്പൂതിരി യുവതികളുണ്ട്. അവരെ ഭൂരിപക്ഷ ഹിന്ദു സമൂഹം എങ്ങനെയാണ് കാണുന്നത് എന്ന് നോക്കുക.  കുറ്റപ്പെടുത്തുകയാണോ അഭിനന്ദിക്കുകയാണോ? പുറമെ അഭിനന്ദിക്കുന്നവരും ഉള്ളില് കുറ്റപ്പെടുത്തുകയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാന് കഴിഞ്ഞിട്ടുള്ളത്. ഈ നവോത്ഥാനതട്ടിപ്പിന്റെ പിന്നിലെ നിക്ഷിപ്തതാല്പര്യങ്ങള് പരിശോധിച്ച് വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുന്നു.
  • വിദേശികള്ക്ക് അവരുടെ ആധിപത്യം ഭാരതത്തില് അടിച്ചേല്പിക്കുന്നതിന് ഭാരതീയ വിശ്വാസങ്ങളുടെ അടിത്തറ തകര്ക്കേണ്ടത് ആവശ്യം ആയിരുന്നു. അതിന് അവര് ആദ്യം ടാര്ജറ്റ് ചെയ്തത് ഇവിടുത്തെ ബ്രാഹ്മണവിഭാഗത്തെ ആയിരുന്നു. (Point 2)
അതിനു ബ്രാഹ്മണവിരോധികള് കൂടുതലായിട്ടുള്ള ഹിന്ദുസമൂഹം കൂട്ടുനില്ക്കുകയായിരുന്നു. അക്കൂട്ടത്തില് ഉള്പ്പെട്ടുപോയ ബ്രാഹ്മണരില് പെട്ടവരെ സമൂഹം മഹാന്മാരാക്കി. ഉദാഹരണം. കമ്മ്യൂണിസ്റ്റുകാര്, വി.ടി. ഭട്ടതിരി, സ.ഇ.എം.എസ്.മുതലായവര്..ഇതിന്റെ മറുവശം കൂടി നിരീക്ഷിക്കുക. അക്കാലത്ത് ജീവിച്ച പണ്ഡിതനായ കാണിപ്പയ്യൂര് ശങ്കരന് നമ്പൂതിരി പോലെ ഉള്ളവരെ കാലം അവഗണിക്കുകയും ചെയ്തു. ചില കൃതികള് പ്രസിദ്ധീകരിക്കാന് അദ്ദേഹത്തിന് സാധിച്ചത് സ്വന്തമായി പ്രസ്സ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമായിരുന്നു.

സമൂഹത്തിന്റെ ഈ പരോക്ഷ ആക്രമണം ആ ശുദ്ധഗതിക്കാര്  ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആര്ക്കും സംശയം തോന്നാത്തവിധം കൂട്ടത്തില് നിന്നും സഹകരിച്ചും അനുഭാവം പ്രകടിപ്പിച്ചും രാജസേവയിലൂടെയും  പൊക്കിയെടുത്ത് കൈവിടുക എന്ന തന്ത്രം ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിരിക്കില്ല. പക്ഷേ സത്യാന്വേഷികള് കണ്ടെത്തും.

ബ്രാഹ്മണരിലെ തെറ്റായ ചിന്താഗതികളെയും അധമപ്രവണതകളേയും രാജകീയതലത്തില് അതായത് ഭരണതലത്തില് ദുഷ്ടലാക്കോടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരു  കാലം ഭാരതത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് അവ വളര്ന്നത്. അല്ലാതെ ബ്രാഹ്മണര് ഒരിക്കലും നേരിട്ട് ഭരണം നടത്തുകയോ അവരുടെ വിശ്വാസങ്ങള് അടിച്ചേല്പിക്കുകയോ ചെയ്തിട്ടില്ല. വിനീതമായ പ്രജാബോധമാണ് അറിവുള്ള ബ്രാഹ്മണരിലുള്ളത്.
  • അയിത്തം എന്ന അനാചാരം സമൂഹത്തിലുണ്ടായത് അകന്നു നില്ക്കാന് മറ്റുള്ളവര് തയ്യാറായതുകൊണ്ടും കൂടിയാണ്. ഇത് രജസ്തമോ വിഭാഗങ്ങളില് പ്രവര്ത്തിച്ചിരുന്ന പ്രാകൃതമായ ആരാധനാസമ്പ്രദായം കൂടി ആയിരുന്നു.  ഈ അകല്ച മനോതലത്തിലും പ്രവര്ത്തിക്കുന്നുണ്ട്. അത് അവനിലെ അപകര്ഷതാബോധത്തിന്റെ ഫലം കൂടിയാണ്. (Point 3)
പാലം വലിക്കുകയും കൂടെനിന്ന് ചവിട്ടിത്താഴ്ത്തുകയും ആയിരുന്നു ഹിന്ദുമതനവോത്ഥാനനായകര് ചെയ്തത്. ക്ഷമാശീലരും ശാന്തപ്രകൃതികളും നിരപരാധികളുമായ ബ്രാഹ്മണരുടെ തലയില് സകലകുറ്റവും ആരോപിച്ച് കഥയില്ലാത്ത കാര്യങ്ങള് പറഞ്ഞു പൊലിപ്പിച്ചു  പര്‍വതീകരിച്ചു     അവരെ അന്താരാഷ്ട്രകുറ്റവാളികളെന്നപോലെ അടിച്ചൊതുക്കുകയായിരുന്നു. അപ്പോള് അവരെ രക്ഷിക്കാന് വേദങ്ങള്ക്ക് കഴിഞ്ഞില്ല. നിത്യകര്മാനുഷ്ഠാനങ്ങള്ക്ക് കഴിഞ്ഞില്ല, പാരമ്പര്യചിന്തക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് അവര് പരമ്പരാഗതപാത വലിച്ചെറിയാന് നിര്ബന്ധിതരായത്. അവരെ ആദരിച്ച ചരിത്രവും ഇവിടുത്തെ ഹിന്ദുസമൂഹത്തിന് നിഷേധിക്കാനാവില്ല.

(ഈ ചിന്ത പൂര്ത്തിയായിട്ടില്ല. ഒന്നു രണ്ട് തവണ കൂടി അപ് ഡേറ്റ് ചെയ്യേണ്ടിവരും. ഗ്രന്ഥരൂപത്തിലും ഇത് പ്രസിദ്ധീകരിക്കാന് ഉദ്ദേശമുണ്ട്. തന്റേടമുള്ള പബ്ലിഷേഴ്സ് ഉണ്ടോ?)

ഈ വിഷയത്തില് അറിവുള്ളവര് കൂടുതല് വസ്തുതകള് നല്കി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

Thursday, 4 July 2013

വിഷ്ണുനാരായണാഷ്ടകം


ഇതിലെ  വിരുദ്ധം വര്ഗ്ഗവാദിനാം എന്ന പ്രയോഗം വിരുദ്ധം വര്ഗവാദിഭിഃ എന്ന് പിന്നീട് തിരുത്തിയിരുന്നു. ബ്രഹ്മശ്രീ മള്ളിയൂരാണ് അതു തെറ്റാണെന്ന് പറഞ്ഞു തന്നത്. വര്ഗ്ഗീയവാദികള്ക്ക് വിരുദ്ധന് എന്നാണ് ഞാനുദ്ദേശിച്ചത്. വര്ഗ്ഗീയവാദികളാല് വിരോധിക്കപ്പെടുന്നവന് എന്നാവണം സംസ്കൃതശൈലിയില്. 


ഗോക്രിസത്തിന്റെ സ്വാധീനം

ഞാനിന്നലെ ഒരു മാന്യവ്യക്തിയുമായി സംസാരിക്കാനിടയായി. ക്ഷേത്രവിഷയങ്ങളിലേയ്ക്ക് കടന്നു. നായന്മാര് പൂജാരികളായി വന്നതോടെ നമ്പൂരിമാര് രണ്ടാം തരക്കാരായി. എന്ന് ഞാനഭിപ്രായപ്പെട്ടു. കഷ്ടപ്പാട് മാത്രമുള്ള ക്ഷേത്രങ്ങളില് നമ്പൂരിമാര് തന്നെ ശാന്തിക്കാര് വേണം. വരുമാനമുള്ള ക്ഷേത്രങ്ങളില് നായമാരും..

ഇതു പറഞ്ഞപ്പോള് അദ്ദേഹത്തിന്റെ മറുപടി നായ്മാര് പഠിച്ചിട്ടു വരുന്നു. നമ്പൂരിമാര് പഠിക്കാതെ വരുന്നു. പഠിപ്പുള്ളവര്ക്ക് ഉയര്ന്ന പരിഗണന നല്കുന്നു.. അങ്ങനെയല്ലേ വേണ്ടത്? എന്ന്.

ഞാന് ചോദിച്ചു നമ്പൂരിമാര്ക്ക് പഠിപ്പില്ലെന്ന് എങ്ങനെ പറയാം?

ഉണ്ടെങ്കില് അവരത് തെളിയിക്കുക എന്നത് അവരുടെ ബാധ്യതയാണ്. സമൂഹത്തിന് ബോധ്യമാവാതെ ഒരു കാര്യം എങ്ങനെ അംഗീകരിക്കും? (ഗോക്രിസത്തിന്റെ സ്വാധീനം)

എന്നാലിനി തൊട്ട് മുട്ട് ശാന്തിക്ക് വിളിക്കുമ്പോ സര്ട്ടിഫിക്കറ്റും കൂടി കൊണ്ടുവരണമെന്ന് ഒരു നിയമം ഉണ്ടാക്കിയാല് പോരേ..തന്ത്രിയുടെ സര്ട്ടിഫിക്കറ്റ് പോരേ.. എന്നു ചോദിച്ചപ്പോള് അവരുടെ പഠിപ്പിലും സംശയം ഉണ്ടെന്ന് ആ മഹാന് ഓതി. തന്ത്രശാസ്ത്രം മുഴുവന് പഠിച്ചവരാണോ ഈ തന്ത്രികള് എന്ന് ചോദിച്ചു. (ഇയാള് ഒന്നാന്തരം ഗോക്രിസ്റ്റു തന്നെ)

അവരെ പഠിപ്പിക്കുന്ന തന്ത്രിമാര് പഠിക്കുന്നില്ലെങ്കിലത് അവരുടെ കുറ്റമല്ല. അവരുടെ അദ്ധ്യാപകര് പണിമുടക്കിലാണെന്ന് ഞാന് നര്മം പോലെ മറുപടി പറഞ്ഞു. അവര്ക്കു മാത്രം ആരും ശമ്പളം കൊടുക്കുന്നില്ല. അതിനാലാണ് അവരാരെയും പഠിപ്പിക്കാത്തതെന്നും....

തന്ത്രിമാരെ പഠിപ്പിക്കാന് മന്ത്രിമാരോ ജനങ്ങളോ ആരെങ്കിലും ശമ്പളത്തിന് ആളെ വച്ചിട്ടുണ്ടോ? അതുകൂടാതെ അവരെ ചോദ്യം ചെയ്യാന് ആര്ക്ക് അവകാശം?   മുഴുവന് ഹിന്ദുക്കള്ക്കും പാരമ്പര്യത്തിലുള്ള മതിപ്പിനെയും വിശ്വാസത്തെയും ബ്രയിന് വാഷ് ചെയ്യുന്ന വിദ്യയല്ലേ സര്ക്കാര് അടിച്ചേല്പിക്കുന്നത്?.  അപ്പോളിങ്ങനെയൊക്കെയേ വരൂ.  നമ്പൂരിസത്തിന്റെ ഉന്മൂലനമല്ലേ ആധുനികഹിന്ദുത്വം വിഭാവനം ചെയ്യുന്നത്? ഇതിന് രാഷ്ട്രീയക്കാര്ക്ക് കഴിയാത്തതുകൊണ്ട് ഈ വര്ഗ്ഗസംഹാരം ഒരു ശാസ്ത്രജ്ഞന് കൊട്ടേഷന് കൊടുത്തിരിക്കുന്നതായി സംശയിക്കണം.

നമ്പൂതിരി ഒഴികെ ഏതെങ്കിലും ജാതിവിഭാഗത്തെ അധിക്ഷേപിക്കാന് ഡോ. ഗോപാലകൃഷ്ണന് തന്റേടമുണ്ടോ? സഹിഷ്ണുത ഏറ്റവുമധികം ഉള്ള ഏകജനവിഭാഗമാണ് കേരളത്തിലെ നമ്പൂതിരിമാര്. ഇത് എവിടെയും ഉച്ചത്തില് വിളിച്ചു പറയാന് കഴിയും. പക്ഷെ ആ സഹിഷ്ണുതയ്ക്കും ഒരു പരിധി ഉണ്ടെന്ന് ലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്നലെ ചില്ലറ സംശയങ്ങള് ചോദിച്ചതിനെ തുടര്ന്ന് എന്റെ Fb. friend ആയിരുന്ന ശ്രീ.ഗോപാലകൃഷ്ണന് അവര്കള് എന്നെ unfriend ചെയ്തു. and blocked. എത്ര മഹാനായ ശാസ്ത്രജ്ഞന്!  അബ്ദുള് കലാമൊക്കെ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ.
 Go to Timeline Talk (long talk with Avk Raman, Suneesh Sreedharan, and Viswa santhi)
ഗോക്രിസം എന്ന മതാഭാസം

Monday, 1 July 2013

ശാന്തിക്കാരെന്തു ചെയ്യുന്നു?

ഇന്നലെ ചിലര് എന്നോട് ചില ചോദ്യങ്ങള് ചോദിക്കുകയുണ്ടായി. ഹിന്ദു സമൂഹത്തിന് വേണ്ടി ശാന്തിക്കാര് എന്താണ് ചെയ്യുന്നത് എന്ന്. അവരുടെ ത്യാഗാത്മകമായ ക്ഷേത്രചര്യ ഹിന്ദു സമൂഹത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെങ്കില് ക്ഷേത്രങ്ങള് ഉപയോഗശൂന്യം എന്നാണ് വരുന്നത്. ക്ഷേത്രങ്ങളില് തടിച്ചുകൂടുന്ന ജനക്കൂട്ടം തന്നെയാണ് ശാന്തിക്കാരുടെ സേവനത്തിന് ദൃഷ്ടാന്തം. പലരും പലപ്പോഴും ക്ഷേത്രങ്ങളില് വന്നില്ലെങ്കില് കൂടി ക്ഷേത്രങ്ങളില് പൂജകള് നടക്കുന്നുണ്ട് എന്നത് അവരുടെ സമാധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവരുടെ പ്രവൃത്തി സൂക്ഷ്മതലത്തിലാണ് മനസ്സിന്റെതലത്തിലാണ്. അതിനാല് അവിശ്വാസികളെ തെളിവു കാണിക്കുക സാധ്യമല്ല. പരീക്ഷ ദിവസങ്ങളില് ഇന്നത്തെ കുട്ടികളെല്ലാം പേനാ പൂജിക്കാനെത്തുന്നു. ചിലര് പെന്സിലും ഹാള്ടിക്കറ്റും വരെ പൂജിക്കാനേല്പിക്കും. രണ്ടുംമൂന്നും ചരടുകളും എലസ്സുകളും അവരുടെ ശരീരത്തില് ധരിക്കുകയും ചെയ്യും. ഇതൊക്കെ ചെയ്തു കൊടുക്കുന്നതിന് അവര്ക്ക് വിശ്വാസമുള്ള ഒരു വ്യക്തിയുടെ സേവനം കൂടിയേ തീരൂ.

നമ്പൂതിരിമാരിലും അവരുടെ ജീവിതരീതിയിലും ജനങ്ങള്ക്ക് മതിപ്പും വിശ്വാസവും ഉള്ളതുകൊണ്ടാണ് ക്ഷേത്രങ്ങളില് അവര്ക്ക് സ്ഥാനം ലഭിക്കുന്നത്.  എന്നാല് ഈ വിശ്വാസത്തെ ക്ഷേത്രഭാരവാഹികള് മുതലെടുക്കുകയാണ് ചെയ്യുക. വിശ്വാസ ചൂഷകര് ഭക്തജനങ്ങളിലുമുണ്ട്.

ഇപ്പോള് ക്ഷേത്രരംഗത്ത് പ്രതിസന്ധി സംജാതമായിരിക്കുകയാണ്. ക്ഷേത്രങ്ങളില് പൂജയ്ക്ക് പോവാന് പരമ്പരാഗതബ്രാഹ്മണവിഭാഗമായ നമ്പൂതിരിമാര് തയ്യാറല്ല. എന്താവാം ഇതിന് കാരണം എന്ന് ചിന്തിക്കാനോ പഠിക്കാനോ ഇവിടുത്തെ ഹൈന്ദവനേതൃത്വം തയ്യാറല്ല. ഈ വിഷയത്തില് ശാന്തിക്കാര്ക്കോ തന്ത്രിമാര്ക്കോ എന്തെങ്കിലും പറയാനുണ്ടെങ്കിലത് അവരുടെ വ്യക്തിപരമായ അഭിപ്രായം എന്നു കരുതി അവഗണിക്കുകയും പലരും പുച്ഛിച്ചു തള്ളുകയുമാണ് കണ്ടു വരുന്നത്. അഥവാ അനുഭവിച്ചു വരുന്നത്. പൂജാരികള്ക്ക് പ്രസംഗിക്കാനവകാശമില്ലെന്നും മറ്റും വിധി എഴുതുന്ന ഹിന്ദുസംസ്കാരം കേരളത്തില് വന്നിട്ട് നൂറ്റാണ്ടു തുകഞ്ഞിട്ടില്ല. ഇത് എങ്ങനെ നിലനില്ക്കും? നമുക്ക് നോക്കിയിരുന്നു കാണാം. ഞാനിപ്പോള് കാണികളുടെ ഭാഗത്താണ്.

വെറുതെയല്ല പണ്ട് പലരേയും ക്ഷേത്രത്തില് നിന്ന് അകറ്റി നിര്ത്തിയിരുന്നത് എന്നു തോന്നുന്നു. ആള്ക്കാര്ക്ക് വേണ്ടത് ഈശ്വരനെ ഭജിക്കലല്ല. അവിടെ വന്ന് ഭരണം നിയന്ത്രിക്കുകയും പുരോഹിതരുടെ തലയില് കയറി വിധി എഴുതലുമാണ്. അവന് എന്തെങ്കിലും പറഞ്ഞാലുടനെ   ബ്രാഹ്മണമേധാവിത്തം ബ്രാഹ്മണമേധാവിത്തം എന്ന് ഭര്ത്സിക്കും. കലി തീരും വരെ പണി കൊടുക്കുകയും ചെയ്യും. എത്ര നല്ല വാക്കില് പറഞ്ഞാലും വിഷയം ഇഷ്ടപ്പെട്ടില്ലെങ്കില് പലര്ക്കും മുഷിച്ചിലാവും. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുക എന്നഏകമാര്ഗ്ഗമേ ശാന്തിക്കാരന്റെ മുന്നിലുള്ളൂ.  അതത്ര ആരോഗ്യകരമല്ലല്ലൊ. തുടര്ച്ചയായി കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ നടിക്കുന്നതിന്റെ ഫലമായി മനുഷ്യന് അന്ധനും (അന്ധവിശ്വാസങ്ങളുടെ ആചാര്യനും) പൊട്ടനും അഭിനേതാവുമൊക്കെ ആയി മനുഷ്യത്വത്തില് നിന്ന് വിട്ടകലുന്നു. എന്റെ വിധി എന്റെ മകനോ മകളേ വേളി കഴിക്കുന്ന ആളിനോ ഉണ്ടാവരുതേ എന്ന് ഓരോ ശാന്തിക്കാരനും ഉള്ളുരുകി പ്രാര്ഥിക്കുന്നു.

എന്നാലിതൊന്നും അവര് ഒരു കാരണവശാലും പബ്ലിക്കിനോട് നേരിട്ട് വെളിപ്പെടുത്തുകയില്ല എന്നതാണ് മറ്റൊരു വസ്തുത. കാരണം പബ്ലിക്കിന്റെ വിഷമതകള് കുറയ്ക്കുകയാണ് തന്റെ ദൌത്യമെന്നതാണ് അവന്റെ വിശ്വാസം. അവരെ താനായിട്ട് വിഷമിപ്പിച്ചുകൂടാ എന്ന സൌമനസ്യം.

ഞാനിതൊക്കെ പലരോടും പറയണമെന്ന് വിചാരിക്കാറുണ്ട്. പക്ഷെ ക്ഷേത്രത്തിലാരും ചെവി തരാറില്ല. ശാന്തിവിചാരം ബ്ലോഗിലെന്നല്ല ഗ്രൂപ്പില് പോലും അപ്രിയം ആകയാല്  ഇതൊന്നും വിട്ടെഴുതാന് സാധിക്കുന്നില്ല.

സ്ഥിരശാന്തി രംഗത്തെ ദേവസ്വം ചതികള് നേരിട്ടനുഭവിക്കുകയാല് മുട്ടുശാന്തി ഉപജീവനമാര്ഗ്ഗമായി സ്വീകരിച്ച ഒരാളാണ് ഞാന്. പലേ ദിക്കിലും സ്ഥിരമായി എന്റെ സേവനം ആവശ്യപ്പെടുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. കാരണം ആള്ക്കാരുടെ വിശ്വാസം തന്നെ. ചെയ്യണ്ടതുപോലെ ചെയ്യും എന്ന ഒരു തോന്നലോ ബോധ്യമോ അനുഭവഫലമോ എന്തായാലും അത് പലര്ക്കും ഉണ്ടാവാറുണ്ട്. തന്നെയല്ല പ്രതിഫലലഭ്യത ഒട്ടും നോക്കാറുമില്ല. ശരണാഗതരെ എല്ലാവരെയും കഴിയുന്നത്ര ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. അവരുടെ പ്രശ്നങ്ങളുടെ തീവ്രതയും , പറയുന്നവരില് നിന്നും വിവരവും ഗ്രഹിച്ച് ഫലസിദ്ധിക്കായി കാര്യമായി പ്രാര്ഥിച്ച് കര്മങ്ങള് ചെയ്യാറുണ്ട്.

എന്നാല് പ്രശ്നങ്ങള് പലരുടേതും കുഴഞ്ഞു മറിഞ്ഞ് ഉള്ളതാവും. ഒരൊറ്റ ദിവസം കൊണ്ട് ഫലപ്രാപ്തി ഉണ്ടാവുകയില്ല. അതിന് പല ആഴ്ചകള് കര്മങ്ങള് ആവര്ത്തിക്കേണ്ടതുണ്ട്. പലപ്പോഴും ഈ കാലാവധി 12 ആഴ്ച വരെ നീളാം. ചിലര്ക്ക് വിദേശത്ത് പോവല്, മറ്റു ചിലര്ക്ക് ഉദ്യോഗലബ്ധി, വിവാഹം, വസ്തു വില്പന ഇങ്ങനെ വലിയ വലിയ കാര്യങ്ങള് നേരേയാക്കാനുള്ള ചുമതലയാണ് ഇവര് ശാന്തിക്കാരില് വെച്ചു കെട്ടുന്നത്.

കാര്യസാധ്യമുണ്ടായാല് പലരും പിന്നെ ആ വഴിക്ക് വരില്ല. വിവരം അറിയണമെങ്കില് അയല്ക്കാരനോട് ചോദിക്കണം. ഇപ്പൊ അതും സാധ്യമല്ല കാരണം. അയല് വക്ക ബന്ധങ്ങള് കുറവാണല്ലൊ. അയലത്തെ വീട്ടില് മരണം നടന്നാല് പിറ്റേ ദിവസം പത്രം വരുമ്പൊ വിവരം അറിയും. അതു പോലെ മതില്കെട്ടി വേര്തിരിഞ്ഞാണല്ലൊ ജനങ്ങളുടെ ജീവിതം. ഇതിനൊക്കെ പ്രതികാരബുദ്ധി ഉള്ളവര് കര്മികളായി വരണം. തിരിച്ച് പണികൊടുക്കാന് സാമര്ഥ്യമുള്ളവര്. ഇപ്പോള് അതിനുള്ള റൂട്ട് തെളിഞ്ഞു വരുന്നുണ്ട്. യഥാ കര്മ തഥാ ഫലം.

മന്ത്രിമാര് എന്തു ചെയ്യുന്നു അവര് എത്ര പണം പിടുങ്ങുന്നു, അധ്യാപകരെന്തു ചെയ്യുന്നു അവരെത്ര പണം പിടുങ്ങുന്നു, മറ്റ് ഉദ്യോഗസ്ഥരുടെ ജോലിയെത്ര കൂലിയെത്ര.. പണിക്കാരുടെ സേവനമൂല്യം വേതനമൂല്യം.. ഇവ ഒന്നു താരതമ്യം ചെയ്യൂ.. പണം ഉണ്ടാക്കാനുള്ള ഉപകരണം ആയിട്ടാണ് ദേവസ്വങ്ങള് ശാന്തിക്കാരെ കാണുന്നത്. ഇതൊക്കെ ന്യായമാണെന്നു കരുതുന്ന മതം എന്തു മതം?
രഘു വാര്യരെ. നിര്മാല്യം വാരുന്നപോലെ ശാന്തിക്കാരെ വാരാന് വരല്ലേ. കൈ പൊള്ളുമേ.
Related link
ഗോക്രിസം എന്ന മതാഭാസം

Sunday, 30 June 2013

ചോദ്യോത്തരം (ഗോക്രിസം)

ചോദ്യം ശാന്തിക്കാര്‍ സമൂഹത്തിന്റെ ആചാര്യന്മാര്‍ ആണോ? ആണെങ്കില്‍ അവര്‍ ഹിന്ദു സമൂഹത്തിന്റെ ആത്മീയ ഉന്നതിക്കുവേണ്ടി എന്ത് ചെയ്യുന്നു? താന്താങ്ങള്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ നേരാ നേരം വന്നു കൃത്യമായി പ്രതിഫലം പറ്റി കൃത്യമായി ജോലി ചെയ്യുന്നു എന്നതല്ലാതെ ഒരു ആചാര്യന്‍ എന്ന് ഇത്രേം കേമായി പറയാന്‍ മാത്രം ശാന്തിക്കാര്‍ ചെയ്യുന്ന എന്തുണ്ട് സമൂഹത്തിനു ഗുണമുള്ളത്? അല്ല സമൂഹം ശാന്തിക്കാരില്‍ നിന്ന് ഇതില്‍ അപ്പുറം ഒന്നും പ്രതീക്ഷിക്കുന്നും ഇല്ല...

ഉത്തരം. ശാന്തിക്കാര്ക്ക് ക്ഷേത്രത്തില് വരുന്ന ഭക്തജനങ്ങളില് അധികഭാഗവും ആചാര്യസ്ഥാനം കല്പിക്കുന്നവരും ആദരവോടെ സമീപിക്കുന്നവരുമാണ്. വിരോധികളും സംബോധനയിലെങ്കിലും ആദരവ് പ്രകടിപ്പിച്ചുവരുന്നു. എന്നാലവരാവട്ടെ. ആചാര്യസ്ഥാനം കാംക്ഷിക്കുന്നവരല്ല. സാഹചര്യത്തിന്റെ ആവശ്യകത പറയാതെ അറിഞ്ഞ് സഹകരിച്ച് ഉപജീവനം കഴിച്ചുകൂട്ടുന്ന സാധുവിഭാഗങ്ങളാണ്. അവരെ ആക്ഷേപിക്കുന്നവര്ക്കു വേണ്ടിയും പ്രാര്ഥിക്കുന്നവര്. 

അവരെ ആചാര്യസ്ഥാനത്തു കാണുകയോ ആദരിക്കുകയോ ചെയ്യാന് പാടില്ല എന്ന ദേവസ്വം നിയമങ്ങള് പല ദിക്കിലും ഉണ്ട്. അതോടൊപ്പം ഒരു ക്ലോസ് കൂടി ക്കാണും.ആദരിക്കുന്നതായി ഒരു തോന്നല് അവരില് ഉണ്ടാക്കണം എന്നതാണത്. അതായത് കപടബഹുമാനം നല്കുന്നതാണ് ദേവസ്വങ്ങള്ക്ക് ലാഭകരം എന്ന്..എങ്കിലേ അവന്റെ ക്രിയാത്മകതയെ ചോടേ ഊറ്റാന് പറ്റൂ.  ഈ വഞ്ചനാപരമായനയത്തിന്എതിരെയാണ് ഞാന് വിരല് ചൂണ്ടുന്നത്. പ്രത്യക്ഷത്തില് തിരുമേനിയെന്നു പരോക്ഷത്തില് മറ്റു പദങ്ങളും വിളിക്കുന്ന കാപട്യത്തിന്റേതായ ഹിന്ദുയിസത്തെയാണ് മതാഭാസം എന്ന് റിമാര്ക്ക് ചെയ്യുന്നത്. അതിന്റെ ആചാര്യന്റെ പേരു ചേര്ത്തുതന്നെ അത് അറിയപ്പെടട്ടെ. 

ഹിന്ദുസമൂഹത്തിന്റെ ആത്മീയോന്നതി എന്നൊന്നും ബ്രാഹ്മണര്ക്ക് വിവേചനം ഇല്ല. ലോകാ സമസ്താ. എന്നേ ഉള്ളൂ. ഒരു നമ്പതിരി അവന്റെ നിത്യകര്മ്മങ്ങളനുഷ്ഠിച്ചാല് അതിന്റെ ഫലം ലോകത്തില് എല്ലാ ജീവജാലങ്ങള്ക്കും ആണ് ലഭിക്കുന്നത്. അത് അവനെ സംശയദൃഷ്ട്യാ നോക്കുന്ന ഹിന്ദുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഒന്നും അവനില്ല.കവല പ്രസംഗം നടത്തുന്നതല്ല അവന്റെ സംസ്കാരം. ആരോടും മിണ്ടാതെ ക്ഷേത്രക്കുളത്തില് കുളിച്ച് ഭസ്മധാരണം ചെയ്ത് മണ്ഡപത്തിലിരുന്ന് നാമം ജപിക്കുന്ന ഒരു നമ്പൂതിരിയുടെ സാന്നിദ്ധ്യം ഏതു ക്ഷേത്രത്തിനാണ് ഭൂഷണം അല്ലാത്തത്.അവന്റെ ആ ബോഡി ലാംഗ്വേജ് പോലും പോസിറ്റീവ് എനര്ജി ആവും പ്രദാനം ചെയ്യുക. എന്നാല് ക്ഷേത്രത്തിലെ മണ്ഡപം അവര്ക്ക് ഇരിക്കാനുള്ളത് ആയിട്ടുപോലും ഒരു നമ്പൂരിയും ഒരമ്പലത്തിലും മണ്ഡപത്തിലിരുന്ന് ജപിക്കാനും നമസ്കരിക്കാനും ഇന്ന് വരുന്നില്ല. എന്താവും ഇതിനു കാരണമെന്ന് ആരെങ്കിലുംചിന്തിച്ചിട്ടുണ്ടോ. 

അതൊന്നും ഭരണക്കാര്ക്കും ഭക്തപ്രമാണികള്ക്കും സുഖിക്കുക ഇല്ല എന്നതു തന്നെ. ശുദ്ധാത്മാക്കളോടുള്ള വിരോധം.കടവില്സന്ധ്യാവന്ദനം ചെയ്യുന്നതുപോലും ഏതു കണ്ണോടെയാണ് ഹിന്ദുക്കള് നോക്കുന്നത് എന്ന് ഞങ്ങള്ക്കറിയാം. പിന്നെ ഗതി പിടിക്കാത്തതാണോ കുറ്റും.അമ്പലത്തില് ശാന്തിക്കാരന്  തിടപ്പള്ളിയില്  അയാളുടെ നിത്യകര്മങ്ങള് പൂര്ത്തീകരിക്കുകയാണെന്നു കണ്ടാല് പേഴ്സണല് തേവാരമൊക്കെ വീട്ടില് പോരേ. ഇത് പൊതു സ്ഥാപനമല്ലേ.ആള്ക്കാര് നില്ക്കുന്നു അവര്ക്ക് പ്രസാദം കൊടുക്കാനല്ലേ തന്നേ ഇവിടെനിയമിച്ചിരിക്കുന്നത് എന്നഅര്ത്ഥത്തിലുള്ള ദൃഷ്ടിപീഡനങ്ങളും കുത്തുവാക്കുകളും ഉയരും.

പ്രതിഫലത്തിന്റെ കാര്യം ഒന്നും പറയണ്ട. ഇന്ന് കൂലിപ്പണിക്കാര്ക്ക് എത്രയാണെന്നറിയാം. അതിന്റെ പകുതി പോലും ഇല്ല ശാന്തിക്കാര്ക്ക്. ഒരു ദിവസം തന്നെ രണ്ട് ഷിഫ്ട്. അതും അസമയങ്ങളില്..ഈ രംഗത്ത് സമരശീലരായ മറ്റു സമുദായസ്ഥര് വരുമ്പോള് അമ്പല ഭരണം ഇട്ടിട്ട് ഹിന്ദുക്കള് ഓടും.. ബ്രഹ്മസ്വം അപഹരിച്ച പല പ്രമാണി കുടുംബങ്ങളുടേയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഒന്നു കണ്ണോടിക്കൂ. ചുറ്റുവട്ടത്തില് തന്നെ. ഇതിലപ്പുറമാകും ദേവസ്വം അപഹഹരിക്കുന്ന കാട്ടുകള്ളന്മാര്ക്ക്.

ശാന്തിക്കാരില് നിന്ന് താങ്കള് പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും കപടഭക്തന്മാര്ക്ക് അവര്  അര്ഹിക്കുന്നത് കിട്ടും.അവ പലയിടങ്ങളിലും കിട്ടാനും തുടങ്ങി. ഫീല്ഡിലിറങ്ങി ഫോളോ അപ്പ് നടത്തി ഡാറ്റാ കലക്ട് ചെയ്ത് ബ്ലോഗ് ചെയ്യണം എന്ന് വലിയ ആഗ്രഹം ഉണ്ട്. പക്ഷെ അതുകൂടാതെ തന്നെ പലതും ചെവിയില് ഇങ്ങോട്ട് കിട്ടുന്നുണ്ട്. കേട്ടിട്ട് കഷ്ടം തോന്നുന്നു. നായരു പിടിച്ച ഓരോരോ പുലിവാലുകള്....തമ്പലക്കാട് എന്ന സ്ഥലം കാഞ്ഞിരപ്പള്ളി അടുത്താണ്. നമ്പൂരിയെ മാറ്റി അവിടെ നായര് പൂജാരിയെ നിയമിച്ചു. മൂന്നു മാസം തികച്ചില്ല അതിനു മുമ്പേ അയാളെ മാറ്റി പഴയനമ്പൂരിയെ തന്നെ തിരിച്ചുവിളിച്ചു. 

ഇവിടെ രാജഭരണക്കാലത്ത് ഒരു രാജാവും മാസശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നില്ല. ക്ഷത്രിയരെ തുരത്തി നായന്മാര് മുഖ്യരായുള്ളവര് വന്നപ്പൊഴോ... അവരുടെ കഴിവിന്റെ കൂടുതല് കൊണ്ട് ഭരണത്തിന്റെ ചുക്കാന് അന്യമതസ്ഥരുടെ കയ്യിലായി. പഞ്ചായത്തിലോ പാര് ലമെന്റിലോ ശബ്ദം ഉയര്ത്താന് കഴിവില്ലാതെ അമ്പല്ത്തിലേയ്ക്ക് കെട്ടിയെടുത്തോളും ഓരോരുത്തര് മിണ്ടാപ്രാണികളുടെ തലയില് കയറാന്. പിന്നെ എങ്ങനെ ഗതി പിടിക്കും.മതിയോ മറുപടി വാരിയവരേ..