Saturday, 30 June 2012

Bloga: Samastha: Sukhino Bhavanthu

  • ശാന്തിവിചാരം -കാലം മറയ്ക്കുന്ന സത്യത്തിന്റെ മുഖം തെളിക്കാനുള്ള പരിശ്രമം 
  • ആചാരവും വിചാരവും ഒന്നിച്ചു പ്രവര്‍ത്തിച്ചാലെ മതസങ്കല്പം സാധുവാകൂ. ഹാര്‍ഡ് വെയറും സോഫ്റ്റ്‌ വെയറും പോലെ.
  • ക്ഷേത്രങ്ങളില്‍നിന്നും ഈശ്വരവിചാരം  പുറത്തായിരിക്കുന്നു. വിചാരയുക്തം അല്ലാത്ത ആചാരങ്ങള്‍ വെറും ചടങ്ങുകളും. ഇത് കൂടുതല്‍ ദോഷം ചെയ്യുന്നു. 
  • ശാന്തിക്കാരുടെ ത്യാഗം ഹിന്ദുസമൂഹത്തിനു വേണ്ടത്ര ഗുണം ചെയ്യുന്നില്ല. അവര്‍ക്ക് പോലും ദോഷം വരുത്തുന്നു. 


Friday, 29 June 2012

Who is Brahmin?

Dedication to: Thathvamasi Hari Om, Nirmala Krishnan Potty & Namboothiri f.b.Group 

  • ഉയര്‍ന്ന വിചാരശീലം ആണ് ബ്രാഹ്മണ ഗുണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഒന്ന്. ഇന്നിതാ ബ്രാഹ്മണര്‍ ചിന്തിക്കരുത് കര്‍മ്മങ്ങള്‍ ചെയ്യുക മാത്രമേ വേണ്ടൂ എന്ന വാദവുമായി മുതിര്‍ന്ന ബ്രാഹ്മണര്‍. 
  • ചിന്തിക്കാതെ കര്‍മം ചെയ്‌താല്‍ കഴുത ആയിപ്പോകും.ആളുകള്‍ തല്ലിയാലും അറിയില്ല. എത്ര ചുമടും വലിക്കും. ക്ഷേത്ര ശാന്തിക്കാരെപോലെ.
  • ചിന്തയും ഒരു കര്‍മം തന്നെ. സൂക്ഷ്മമായ കര്‍മം. തപസ്സ് എന്നത് ആണല്ലോ ഏറ്റവും ശ്രേഷ്ടമായ കര്‍മം. അത് ചിന്തയല്ലേ അതിന്റെ കാതലായ ഭാഗം. ഈശ്വരചിന്ത. 
  • ബ്രാഹ്മ ണ സംസ്കാരം ഭൂമുഖത്ത് കാത്തു സൂക്ഷിക്ക പ്പെട്ടിട്ടുള്ളത് ജാതീയത യുടെ താവഴികളില്‍ കൂടി തന്നെ.  
  • നമ്പൂതിരിമാര്‍ ജാത്യഭിമാനം വെടിഞ്ഞതു കൊണ്ട് തീരുന്നതല്ല  ഹിന്ദുക്കളുടെ പ്രശ്നം എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. 




Thursday, 28 June 2012

Don't Think Namboodiris !

  • ചിന്തയെ ഉണര്‍ത്തുന്ന ഒരു ലേഖനം. ചിന്ത അരുതെന്ന് ആദ്യം പറയുന്നു, പിന്നീട് അതിന്റെ ആവശ്യകത പറയുന്നു. 
  • ശ്രീ തത്ത്വമസി ഹരി ഓം എന്ന പ്രൊഫൈല്‍ ഉള്ള മുതിര്‍ന്ന ലേഖകനുമായി അഭിപ്രായ വ്യത്യാസം.
  • ചിന്തയും ചിതയും തമ്മില്‍ നേരിയ വ്യതാസം മാത്രം.
  • സ്വതന്ത്രം ആയ ചിന്ത പുരോഹിതര്‍ക്ക് ആവശ്യം. 
  • വിരോധികളുടെ ചിന്തയ്ക്ക് വിധേയര്‍ ആയാല്‍ കിട്ടുന്ന ബഹുമാനം, ഒറ്റുകാരന്റെ കൈക്കൂലി ആണ്. 
  • കുലമഹിമയില്‍ അഭിമാനിക്കുന്നത്തിലും കഷ്ടം ആണ്  മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി  സ്വന്തം കുലനാശത്തില്‍ അഭിമാനിക്കുന്നത് 
  • മതനിയമങ്ങളുടെ secular version ഇറങ്ങെണ്ടിയിരിക്കുന്നു. 


Wednesday, 27 June 2012

Are Namboodiris Culprits?


A face book comment
  • പ്രിയ വാസുദേവന്‍‌ ഒന്നിനെപറ്റിയും ചിന്തിച്ചു വൃഥാ സമയം കളയുക യല്ല നാം എല്ലാം വേണ്ടത് .ഒരു മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത് അവനവന്റെ കര്‍മങ്ങള്‍ ആണ് ..മാറ്റം ലോക നിയമം ആണ് ..അതിനു നാം മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . സാക്ഷാല്‍ ശ്രീകൃഷന്റെ മുന്നില്‍ വെച്ച് തന്നെ യാണ് ആ കുലം സ്വയം തമിതല്ലി അവസാനിച്ചത്‌ .മാറ്റം അതൊരു ലോക നിയമം ആണ് .അത് ജാതിയില്‍ ആയാലും മതത്തില്‍ ആയാലും കുടുംബത്തില്‍ ആയാലും സാമ്പത്തിക ശോര്തസ്സില്‍ ആയാലും ഒരേ നില നിലനിര്‍ത്താന്‍ ആകില്ല .കണ്ണ് തുറന്നു നോക്കിയാല്‍ അത് സ്പഷ്ടവും ആണ് മനുഷ്യ മനസ്സുകളില്‍ ധര്‍മം അധപദിക്കുമ്പോള്‍ ആണ് ജീര്‍ണവസ്ഥ ഉദയം ചെയുന്നതും .അത് എല്ലാവരിലും പോലെ നമുടെ സമുദായത്തിലും ഉണ്ടായി എന്ന് മാത്രം ..മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിനേക്കാള്‍ നാം എന്ത് ചിന്തിക്കുന്നു ,പറയുന്നു ,പ്രേവിര്തിക്കുന്നു എന്നതിനാല്‍ ആണ് പ്രാധാന്യം .ഇന്നത്തെ തലമുറയുടെ കാര്യം തന്നെ നോക്കുക .നമ്മളിലും പുതിയ തലമുറയിലും വന്ന മാറ്റങ്ങള്‍ . ഒരു നമ്പൂതിരി എന്ന പേരില്‍ പലവിധ മതസ്തെര്‍ ആയും പല സാമൂഹിക പരിത സ്ഥിതിയില്‍ ഉള്ളവേര്‍ ആയും ബന്ധപെട്ടു പ്രേവിര്തിക്കുന്ന ഒരു വെക്തി എന്നാ നിലയില്‍ സ്നേഹവും ബഹുമാനവും അല്ലാതെ ഒരു തിക്തനുഭവവും ഇത് വരെ എനിക്കുണ്ടായിട്ടില്ല .ഹരി ഓം
    4 hours ago ·  · 5
  • Vasudevan Namboodiri 
    ഒരു നമ്പൂതിരി എന്ന നിലയിലോ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലോ അങ്ങയ്ക്ക് സ്നേഹവും ബഹുമാനവും അല്ലാതെ ഒരു തിക്തനുഭവവും ഇത് വരെ ഉണ്ടായിട്ടില്ല എന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം. എന്നുവച്ച് മറ്റെല്ലാവരുടെയും അനുഭവം അങ്ങനെ ആവണം എന്നില്ല. ആളുകള്‍ തമ്മില്‍ അവസ്ഥാഭേദം ഉണ്ട്. ധനികന്റെ അനുഭവം ആവില്ല ദരിദ്രന്. അധ്യാപകന്റെ അനുഭവം ആവില്ല ശാന്തിക്കാരന്. വേണ്ടാതെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് നമ്പൂതിരി കുടുംബങ്ങളെ എനിക്കറിയാം. ഇതൊക്കെ കാണുമ്പോള്‍ ചിന്തിച്ചു പോവുക സ്വാഭാവികം ആണ്.

    ചിന്ത കൂടാതെ കര്‍മം ചെയ്യുകയാണ് വേണ്ടത് എന്ന് അങ്ങ് പറയുന്നു. ചിന്തയെ തന്നെ ഒരു കര്‍മം ആയിട്ടാണ് ഞാന്‍ കാണുന്നത്. സൂക്ഷ്മതലത്തില്‍ ചെയ്യപ്പെടുന്ന കര്‍മം അല്ലെ ചിന്ത? പ്രതിസസന്ധികള്‍ വരുമ്പോള്‍ ആണ് ചിന്ത വരിക. അത് അരുതാത്തത് ആണെന്ന് അറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ ചിന്തിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും വിധേയമായിനിന്ന് അവരെ കുറ്റപ്പെടുത്താതെ പണി ചെയ്തു സ്വന്തം വര്‍ഗത്തെ മറ്റുള്ളവര്‍ക്ക് ചവിട്ടിയരക്കാന്‍ വിട്ടുകൊടുത്തിട്ട് കിട്ടുന്ന സ്നേഹാദരങ്ങള്‍ വര്‍ജ്യമാണെന്നും ഞാന്‍ നിരീച്ചു.

    ചിന്ത (വീണ്ടുവിചാരം) കൂടാതെ ആണ് അങ്ങ് ഈ കര്‍മം (എഴുത്ത്) ആചരിക്കുന്നത് എന്നും തോന്നി. Hari OM


Monday, 25 June 2012

In the Temples!

Don't miss the comments.
Post ur comments too.

Sunday, 24 June 2012

ഭസ്മവിചാരം


Not Education

  • അറിവ് വലുതാണ്‌. അതിനേക്കാള്‍ വലുത് അതിന്റെ പ്രയോഗരീതി ആണ്. നിസ്വാര്‍ത്ഥം ആയ വിനിയോഗം. 
  • കവിതകളില്‍ സംസ്കൃതം കണ്ടാല്‍ ചാതുര്‍വര്‍ണ്യം എന്ന് പറഞ്ഞു അപഹസിക്കുന്ന  കുട്ടിസഖാക്കന്മാര്‍ കേരളത്തിലെ സാംസ്കാരിക രംഗങ്ങളില്‍ ഉണ്ട്. 
  • സംസ്കൃത പദ സമ്പന്നമായ കൈതപ്രം വരികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ട്?
  • കവികളെ പുചിക്കുന്ന തരം വ്യവസായികമായ സാഹിത്യ നിരൂപണം ഭാഷയുടെ അടിത്തറ മാന്തുന്ന JCB തന്നെ.