Friday, 21 October 2011

Salutations


Swami Udit Chaithanyaji is facing us through face book. Swamiji is giving us Deepavali message to send positive messages as lights to our friends and relatives as good as we can. There Swamiji presents an interesting story [ [Four Wives ]  ] with image slides. 
See the wonderful picture [ Uphold the source of Light] and get its impressions.      Hari Om.

Thursday, 20 October 2011

Blessed Reply



My frequent readers from Singapore, Thirunelveli, Chengannur, Kochi, Dubai, Kannur etc..




I am sharing a pleasant experience which I could just have. I got a blessed reply from Swamiji Udit Chaitanya. as follows.

Hari om so great and my kodi pranam and humble namaskaram before your divine wisdom and talent. The real concept of temple and the art god making or transforming an ordinary mind in to divine mind is clearly brought out in the beautiful verses .hari om .we all have to work together let the wisdom of our Guru parambara and let our temples become a god experience centre .hari om .
Sent from my iPad




This letter came as reply to my sanskrit patrika whose video presented today morning to swamiji. Alayam patrika's link is shown in the left margin bar. You can also experience. Both vedeo and audio songs composed by me and sung by Shri Mangulam Ganesan namboodiri.

Wednesday, 19 October 2011

മാപ്പില്ല.

കപടബഹുമാനത്തിലൂടെയും ചതിയിലൂടെയും മതപൌരോഹിത്യത്തെ തങ്ങളുടെ ദാസ്യമാക്കിയവര്‍ക്ക് മാപ്പില്ല. അവര്‍ ഭൂരിപക്ഷമായാലും ഭരണ വര്‍ഗമായാലും അവര്‍ക്കെതിരെയുള്ള വിധി ഇവിടെ മായ്ക്കാനാവാത്ത വിധം കര്മഭാഷയിലൂടെ വിധികര്താവായ ഭഗവാന്‍ എഴുതിക്കഴിഞ്ഞു. ആരും അറിയാതെ അത് നടപ്പിന്മേല്‍ വന്നു കഴിഞ്ഞു. അത് വായിക്കാന്‍ മനോധര്‍മം വേണം. ഭാഷ അറിഞ്ഞാല്‍ മാത്രം പോര. 

സഹോദര വര്‍ഗങ്ങളെ വിമര്‍ശിക്കുന്നത് ഒറ്റ നമ്പൂരിക്കുപോലും സഹിക്കുകയില്ല എന്ന് എനിക്കറിയാം. എന്നാല്‍ ആ ഔചിത്യം അവര്‍ക്ക് തിരിച്ചു ഇങ്ങോട്ടും വേണ്ടേ? ദേവസ്വം മന്ത്രി പരസ്യം ആയിട്ട് എത്രയോ വര്‍ഗഹത്യ നടത്തി. ഇവിടുത്തെ എല്ലാ ഹിന്ദു വിഭാഗങ്ങളും അതിനെ ആസ്വദിക്കുക മാത്രമാണ് ചെയ്തത്. ഒടുവില്‍ സന്യാസിമാരിലേക്ക് തിരിഞ്ഞപ്പോളാണ്‌ പലരും പ്രതികരിച്ചത്.


ലോകത്തില്‍ ഒരു മതപുരോഹിതര്‍ക്കും ഇതുപോലെ ആക്ഷേപം സഹിക്കേണ്ടി വന്നിട്ടില്ല. ബ്രാഹ്മണരെക്കാള്‍ ദോഷവൃത്തികള്‍ ചെയ്യുന്ന പുരോഹിതവിഭാഗങ്ങള്‍ ഉണ്ട്. അവരെ ആത്മീയമായി ഉപജീവിക്കുന്ന അനുചരരായ ജനങ്ങള്‍ ഒരിക്കലും അവര്‍ക്കെതിരെ ഒരു വാക്കുപോലും പറയുകയില്ല. വര്‍ഗശത്രുക്കളോട് എന്നപോലെയാന്നു പലരും ബ്രാഹ്മണരോട് നയം സ്വീകരിച്ചിരിക്കുന്നത്. അതിനു തിരിച്ചടി നല്‍കേണ്ടത് ഒഴിവാക്കാനാവാത്ത ദൌത്യമാണ്. അവരോടു സന്ധിയില്ല. അവര്‍ക്ക് മാപ്പില്ല. 

Reposting this old doc. now as proved more imp.

നായര്‍ മേധാവിത്തം

ഭരണസംപ്രദായത്തില്‍  വന്ന മാറ്റം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ബ്രാഹ്മണ സംസ്കാരത്തെ ആണ്.      എല്ലാ ഹിന്ദു വിഭാഗങ്ങളും അതിന്‍റെ പ്രത്യക്ഷ ഗുണഭോക്താക്കളാണ്.  

എന്നാല്‍  ശൂദ്രരുടെ ഭാവം അവരാണ് എല്ലാം തികഞ്ഞ ലക്ഷണം ഒത്ത ഹിന്ദുക്കള്‍ എന്നാണ്. മറ്റുള്ള സകല വിഭാഗങ്ങളെയും അവര്‍ക്ക് പുച്ഛം ആണ്. ഭൂരിപക്ഷം ആകയാലാവാം അവരെ പറയാന്‍ ആരും ഇന്നേവരെ ധൈര്യപ്പെട്ടിട്ടില്ല.  പറയാന്‍ പാടില്ലാത്തത് എന്ന് ലോകരെല്ലാം കരുതുന്ന കാര്യം പറയുന്നത്  കഴിവാണോ ദൌര്‍ബല്യം ആണോ എന്ന് അറിയില്ല. എന്തായാലും അതില്‍ കൃതാര്‍ത്ഥതയുണ്ട്. 

ക്ഷേത്രങ്ങളില്‍ -സമൂഹത്തിലും - ബ്രാഹ്മണ മേധാവിത്തം തുടച്ചു നീകിയത് പകരം നായര്‍ മേധാവിതത്തെയും അമ്പലങ്ങളില്‍ അച്ചിമെധാവിതത്തെയും സ്ഥാപിക്കാന്‍ ആയിരുന്നു.  ഇവരുടെ ചെയ്തികള്‍ എന്തൊക്കെ ആയിരുന്നു /ആണ് എന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആരും പറയുകയില്ല.

പണ്ഡിത രാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപാടിനു അര്‍ഹമായ പദവി ലഭിക്കാതെ പോയതിനു പ്രധാന കാരണം അദ്ദേഹം നടത്തിയ ശുദ്രവിമര്‍ശനം ആയിരുന്നില്ലെ?  അതില്ലെങ്കില്‍ പോലും നമ്പൂരിമാരോട് പക പോക്കുന്ന സമീപനം ആണ് കേരള സമൂഹം കാണിക്കുന്നത്.  

ദേവസ്വം ബോര്‍ടിലായാലും പ്രൈവറ്റ്ലായാലും ശാന്തിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍നിന്ന് കെട്ടുകെട്ടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശാന്തിക്കാര്‍ക്ക് ഒന്നും പുറത്തുപറയാന്‍ കഴിയാറില്ല. അതിനു തക്ക അറിവുള്ളവര്‍ ഒരിക്കലും ഈ കെണിയില്‍ വീഴുകയില്ല. വീണാല്‍ പുറം ലോകവുമായി പിന്നെ ഒരു ബന്ധവുമില്ല. ഉത്തമാസാഹിത്യം എഴുതിയാലും ഭക്തജനങ്ങള്‍ അത് പ്രോല്സാഹിപ്പിക്കുകയില്ല. അകാരണമായി ആക്ഷേപിക്കുകയെ ഉള്ളൂ.

ഹിന്ദുമത പുരോഹിതരുടെ സ്ഥാനത്ത് ലോകം കാണുന്ന ബ്രാഹ്മണര്‍ ഇവിടെ ശക്തമായ ധാര്‍മിക പ്രതിപക്ഷം ആയിതീരണം. മതം കഴിഞ്ഞിട്ടേയുള്ളൂ മതേതരത്വം എന്ന് ഉറക്കെ പറയാന്‍ അവനു കഴിയണം. കാരണം മതത്തിനെ സംബന്ധിച്ചിടത്തോളം അതൊരു ഇത്തിള്‍ക്കണ്ണി മാത്രമാണ്. അത് വളരുംതോറും മതമരം ഉണങ്ങുകയാണ്.

ക്രിസ്ത്യാനിക്കും മുസല്‍മാനും മതം കഴിഞ്ഞിട്ടേ രാഷ്ട്രീയം ഉള്ളൂ. ഹിന്ദുവിനാകട്ടെ രാഷ്ട്രീയമാണ് വലുത്. എന്നിട്ട് അവിടെയും നേട്ടം ഒന്നും കാണുന്നില്ല. എങ്കിലും ദുരഭിമാനത്തിന്റെ ചുമട് ഇറക്കാന്‍ അവനു ഒരു ഉദ്ദേശവുമില്ല.

See Time Line Comments

Monday, 17 October 2011

നിഷ്കാമകര്‍മം

           

നിഷ്കാമകര്‍മം എന്നത് ഏറ്റവും ശക്തമായ മോക്ഷസാധനം ആണ്. പ്രതിഫലം ആഗ്രഹിക്കാതെ കര്‍മം അര്‍പ്പണ മനോഭാവത്തോടെ ചെയ്യുക എന്നതാണ് അത്. ബ്രാഹ്മണരുടെ സന്ധ്യാ വന്ദനം തുടങ്ങിയ നിത്യകര്‍മങ്ങള്‍ അതിനുള്ള പരിശീലനം ആണ്. നിഷ്കാമ കര്മികളെ വളര്‍ത്തുകയും വാര്തെടുക്കുകയും ചെയ്യുന്നതായിരുന്നു രാജകീയ ഭരണസംസ്കാരം. അത്തരക്കാര്‍ക്ക് അന്നത്തെ സമൂഹം മാന്യത കല്‍പ്പിച്ചിരുന്നു.


എന്നാല്‍ ഇന്നത്തെ സമൂഹം അവരെ വെറും വിഡ്ഢികളാക്കുകയും യഥാശക്തി വഞ്ചിക്കുകയും ആണ് ചെയ്യുന്നത്. രാജാക്കന്മാരെ ഒതുക്കി. അതിലും വലുതാണോ ബ്രാഹ്മണര്‍ എന്നാണു പ്രമാണികളായിരുന്ന നായന്മാര്‍ ചിന്തിച്ചത്. അവരുടെ മുന്നില്‍ അറിവുള്ള ബ്രാഹ്മണര്‍ തോല്‍വി സമ്മതിച്ചു വിനീതരായി പുഞ്ചിരിതൂകി നിന്നു. അവര്‍ അത് തരം എന്ന് കണ്ടു. അടിച്ചമര്‍ത്തല്‍ യഥേഷ്ടം തുടര്‍ന്നു.


ബ്രാഹ്മണസമൂഹം ഇവിടെ വര്‍ഗ്ഗനാശത്തിലേക്ക് തള്ളി വിടപ്പെടുകയാണ്. അമ്പലത്തില്‍ ശാന്തിക്ക് പോയോ അവന്റെ ജീവിതം പോക്കാണ് എന്നതാണ് ഇന്നത്തെ സ്ഥിതി. ഇത് ശക്തമായ പ്രതിഷേധം അര്‍ഹിക്കുന്നു.


നല്ല വരുമാനം ലഭിച്ചുകൊണ്ടിരുന്ന ശാന്തി ഉപേക്ഷിച്ചുകൊണ്ടാണ് ഞാന്‍ ഇത് പതിവായി എഴുതി ഇടുന്നത്. ബ്രാഹ്മണ -അബ്രാഹ്മണ വിഭാഗങ്ങളുടെ ഇടയിലുള്ള അകലം ഇപ്പോള്‍ ധ്രുവങ്ങളോളം ആയിരിക്കുന്നു. ഇതൊന്നു bridge ചെയ്യണം എന്ന് തോന്നി. ഇതൊരു സേവനം ആണ്. ഇതിന്‍റെ പ്രയോജനം ലോകര്‍ക്ക് കിട്ടണമെങ്കില്‍ അവര്‍ ഇത് വായിക്കണം. അഭിപ്രായം പറയണം. കൂടുതല്‍ പേരെ അറിയിക്കുകയും വേണം.

ശാന്തിക്കാരെ അറിയിച്ചിട്ട് കാര്യമുണ്ടോ എന്ന് സംശയം. കാരണം അവരില്‍ പലരും അധികമായി സേവിക്കുന്നത് ഭക്തജനങ്ങളുടെ പാദാരവിന്ദങ്ങളെ അല്ലെ എന്ന് തോന്നുന്നു. ദൈവത്തെക്കാള്‍ ശക്തി ഇന്ന് അവര്‍ക്കാണല്ലോ. അതുകൊണ്ട് കുറ്റപ്പെടുത്തുകയല്ല.

Dakshina

ഇത് എല്ലാ ബ്രാഹ്മണരും  അവരില്‍ വിശ്വസിക്കുന്ന മറ്റു സമുദായ അംഗങ്ങളും മനസ്സിലാക്കേണ്ടതാണ്. ശാന്തിക്കാരും വായിച്ചറിയെണ്ടാതാണ്. വായനക്കാരുടെ സാന്നിധ്യവും അഭിപ്രായങ്ങളും ഏറ്റവും പ്രോല്സാഹകങ്ങളായി അനുഭവപ്പെടുന്നു. 

Sunday, 16 October 2011

Namboori , Nair & Dakshina -3

സാമുദായിക സ്പര്‍ധ വളര്‍താനാണോ ഇതെന്ന് ചിലര്‍ക്കെങ്കിലും തോന്നാം.  ഒരിക്കലും അല്ല. ഗത്യന്തരമില്ലാതെ പറഞ്ഞുപോവുകയാണ്. പറഞ്ഞിട്ട് കാര്യമില്ലായിരിക്കും. പറയാതെ ഇരുന്നിട്ടും കാര്യമില്ല. അതുകൊണ്ട് പറയുന്നു. .
നമ്മളെ വട്ടപ്പൂജ്യം ആക്കുന്നവരുടെ ജാടയെ സംരക്ഷിക്കുന്നത് നമുക്ക് ഗുണകരമല്ല. നാം പരമാവധി സഹിച്ചു. ലോകത്തില്‍ ഒരു വിഭാഗവും ഇത്രയും സഹിക്കുകയില്ല. എന്നിട്ടും ദിനംപ്രതി ആക്ഷേപങ്ങള്‍ പെരുകുന്നു. പൊതുജനങ്ങള്‍ ആയിട്ടും, മന്ത്രി ആയിട്ടും, ദേവസ്വം ബോര്‍ഡ് ആയിട്ടും. ഇങ്ങനെ കൊല്ലാക്കൊല ചെയ്യാമോ?.

ദക്ഷിണ വിഷയം 
ശാന്തിക്കാരന് ക്ഷേത്രത്തില്‍ ജോലി ചെയ്യാന്‍ അഭിമാനവും ആത്മവിശ്വാസവും തോന്നണം. അവനെക്കാള്‍ യോഗ്യത ആത്മീയ ധാര്‍മിക യോഗ്യത കുറഞ്ഞവര്‍ അവനെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ആക്ഷേപമായി തോന്നണം. ഈ വിഷയത്തില്‍ ഭക്ത ജനങ്ങളിലും ബോധകരണം ആവശ്യമാണ്. 
അതിനായി ക്ഷേത്രങ്ങളിലൂടെ സത്സംഗ സമിതികള്‍ ശാന്തിക്കാരുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. ഉണ്ണികളുടെ വേദപഠനം പൂജാപഠനം ഇവ ഉള്‍പ്പെടെ ഒരുപാട് നല്ല കാര്യങ്ങള്‍ സമിതിക്ക് ചെയ്യാന്‍ കഴിയും. 
ദേവസ്വം വരുമാനത്തിന്‍റെ നിശ്ചിത ശതമാനം ഉത്തമരായ ശാന്തിക്കാരുടെയും മറ്റു ക്ഷേത്രസംസ്കാരം നിലനിര്തുന്നവരുടെയും നിരഹംകാരികളായ സജ്ജനങ്ങളുടെയും,  ഹിന്ദുമതത്തിനു അഭിമതരായ അറിവുള്ള ബ്രാഹ്മണരുടെയും  അവര്‍ അടങ്ങുന്ന മതത്തിന്‍റെയും പുനര്‍ നിര്‍മാണത്തിനായി   ചെലവഴിക്കണം. 
അതുകൂടാതെ സമൂഹത്താല്‍ വെറുക്കപ്പെടുന്ന, സര്‍ക്കാരിനാല്‍ വെല്ലുവിളിക്കപ്പെടുന്ന  സ്വന്തം പാരമ്പര്യത്തിന്‍റെ  ചെലവില്‍ സേവനം ചെയ്യുന്നവരുടെ ചോര ഊറ്റാന്‍ ഒരു ബോര്‍ഡിനും അര്‍ഹതയില്ല. 
ഇത്തരം നാണം കേട്ട നടപടികള്‍ക്ക് ജനങ്ങള്‍ തന്നെ തിരിച്ചടി തരും. 

.

Nair & Nambudiri-2


Devaswom Board & Dakshina

This blog got good result.