Thursday 24 January 2013

സംബന്ധം

ഇതിനോട് അനുബന്ധിക്കാവുന്ന വിഷയം. ക്ഷേത്രപ്രവേശനാല്‍പരം
Facebook comment links    on My Time line 
Fb Group - Namboothiiri 

Got some objections.  Relevant pts.
"പട്ടിനികൊലമായ നമ്പൂതിരിയെ നിഷ്പ്രയാസം വലയിലകുന്നു "..."അച്ചിമാരുടെ വാലട്ടിനയകള്‍ ആയി നില്‍കേണ്ട ദുരവസ്ഥ "..."നായര്‍ സ്ത്രീകള്‍ക് എന്തോ കൂടുതല്‍ ഉണ്ട് എന്ന് നമ്പൂതിരിമാര്‍ ദാരിച്ചു വെച്ചിടുണ്ട് "...എന്നുള്ള വരികള്‍ അപലപനീയം തന്നെയാണ് എന്ന് പറഞ്ഞു കൊള്ളട്ടെ......പിന്നെ പല തരത്തിലുള്ള ലയിങ്ങിക ചൂഷണങ്ങള്‍ എല്ലാ മേഖലയിലും നടകുന്നുണ്ട് ...അതിനെ താങ്കള്‍ അപഗ്രധതിച്ച അല്ലെങ്കില്‍ അവതരിപിച്ച രീതിയിലാണ്‌ പിശക് ..അതിനെയോകെ ഒറ്റപെട്ട ഓരോ വ്യക്തികളുടെ സ്വഭാവ ധൂഷ്യമയി കാണാതെ അത് നമ്പൂതിരിമാരുടെ പ്രശ്നങ്ങളും അവര്‍ നേരിടുന്ന വ്യധകളും ആയി ഒരിക്കലും ചിത്രീകരിക്കനാകില്ല ..അങ്ങനെ ചെയ്യുന്നത് ശരിയുമല്ല ...

Reply
അവതരണ രീതിയില്‍ അപാകത ഉണ്ടാവാം. അത്  ഉടനെ ചൂണ്ടിക്കാണിച്ചതിനു നന്ദി. തെറ്റിദ്ധാരണ വന്നതില്‍ ഖേദിക്കുന്നു. ചുരുക്കി എഴുതാന്‍ ഉള്ള ശ്രമത്തില്‍ വേണ്ടത്ര വിശദമായി പ്രതിപാദിക്കാന്‍ കഴിയാതെ വന്നതാണ്. 

വാക്കുകള്‍ക്കു അവയുടെ ബാഹ്യ അര്‍ത്ഥം മാത്രമല്ല. ആന്തരിക അര്‍ത്ഥവും ഉണ്ട്. ലേഖനത്തെ വാക്കുകളുടെ ബാഹ്യതലത്തില്‍ നിന്ന് മാത്രം കണ്ടാല്‍ പോരാ. സൂക്ഷ്മം ആയ ആന്തരിക തലത്തിലേക്ക് കടന്നു കാണാന്‍ നിരൂപകര്‍ക്ക്‌ കഴിയണം. സംബന്ധം എന്നത് ഒരു നല്ല വാക്കാണ്‌. സമ്യക് ആയ ബന്ധം എന്നെ അതിനു അര്‍ത്ഥമുള്ളൂ. പഴയ ദുരാചാരം എന്ന നിലയില്‍ മാത്രം അല്ല. 

ഭക്തജനങ്ങളുടെയും ശാന്തിക്കാരുടെയും ഇടയില്‍ ഉള്ള ബന്ധം പരിശോധിക്കുക. അത് വളരെ ശക്തം ആണ്. അത് സൌഹൃദാല്‍മകം ആണ്. സ്നേഹവും ആത്മാര്‍ത്ഥതയും ആണ് അതില്‍ അന്തര്ഭവിചിട്ടുള്ളത്. നല്ലൊരു വിഭാഗം ശാന്തിക്കാരും ഭക്തജനങ്ങളെ അവരുടെ യജമാനന്മാര്‍ ആയി ഉപചരിക്കുകയും  കുശലം തിരക്കുകയും ചെയ്യുന്നവരാണ്.  ഈ സമൂഹ ബന്ധം ആണ് അവരെ ആ ജോലിയില്‍ ബന്ധിക്കുന്നത് അഥവാ പിടിച്ചു നിര്‍ത്തുന്നത്. അല്ലാതെ പൂജയുടെ ആന്തരിക മികവോ, പരിജ്ഞാനമോ  നല്ല തിരുമേനിപ്പട്ടത്തിനു ആധാരം.  

നാട്ടുകാരോടുള്ള ബന്ധത്തെ അവര്‍ അവരുടെ വിവിധ കാര്യ സാധ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു, അഥവാ മുതലെടുക്കുന്നു. ശുധരായാല്‍ പറയുകയും വേണ്ട. നടയ്ക്കു നേരെ നിന്ന് വിങ്ങിപ്പൊട്ടുന്ന സ്ത്രീകളുടെ സങ്കടം കാണുന്നത് വാസ്തവത്തില്‍ അവന്റെ രണ്ടു കണ്ണുകള്‍ മാത്രം ആണ്. അവര്‍ക്ക് ആശ്വാസകരം ആയ ഒരു നിലപാട് എടുക്കാന്‍ അവന്‍ പ്രേരിതന്‍ ആവുക സ്വാഭാവികം ആണ്. എന്നാല്‍ കാര്യ സാധ്യം ഉണ്ടായാലോ? അവനു അര്‍ഹമായ ദക്ഷിണ കൊടുക്കേണ്ടത് പരമാവധി ചുരുക്കുന്നതിനായി അവര്‍ പുഞ്ചിരിയും മുഖസ്തുതിയും  ഉപയോഗിക്കുന്നു. അത് തന്നെ വലിയ ദക്ഷിണയായി സ്വീകരിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ചുരുക്കത്തില്‍ നാട്ടുകാരുടെ ഒക്കെ പ്രശ്നച്ചര്‍ത്തു വായിച്ചു പരിഹാരം ഉണ്ടാക്കേണ്ടത് ശാന്തിക്കാരുടെ ചുമതല ആക്കി വച്ചിരിക്കുകയാണ് ജനങ്ങള്‍. അവരുടെ ജനായത്തത്തിനു (പ്രജാ തന്ത്രം) പാവം ശാന്തിക്കാര്‍ വശംവദരാകുന്നു. അതെ സമയം സ്വന്തം കുട്ടികളുടെ പഠന കാര്യത്തിലോ വീട്ടു കാര്യങ്ങള്‍ വേണ്ടത് പോലെ നടത്തിക്കുന്നതിലോ, ബന്ധുജനങ്ങലുമായി ബന്ധങ്ങള്‍ പുലര്‍ത്തുന്നതിണോ  ഭാര്യയുടെ ആവശ്യങ്ങള്‍ പോലും  അന്വേഷിക്കുന്നത്തിനു പോലുമോ കഴിയാതെ വരുന്നു. സ്വന്തം കാര്യങ്ങള്‍  നാട്ടുകാര്‍ക്കായി  ത്യജിക്കേണ്ടി വരുന്നു. ഫലമോ? കാശിനു വേണ്ടി വഴിവിട്ടു ആള്‍ക്കാരെ ചൂഷണം ചെയ്യുന്നു എന്നാ ആക്ഷേപവും ദുഷ്പേരും. 

ഇതിനെ എന്തിനോടാണ്‌ ഉപമിക്കേണ്ടത്‌? അവനവനു തന്നെ ദോഷകരം ആയ വിധത്തില്‍ വഴി വിട്ടുള്ള ഈ ജനപ്രീതി ആര്ജിക്കല്‍   അപഥസഞ്ചാരത്തിന് സമാനം അല്ലെ? മാനസികമായ വ്യഭിചാരം. അതുകൊണ്ടാണ് സംബന്ധം പോലെ എന്ന് ഉപമ പറഞ്ഞത്.  അല്ലാതെ ബാഹ്യ അര്‍ത്ഥത്തില്‍ അല്ല. 

6 comments:

  1. ഒരു നമ്പൂതിരി കുലജാതനല്ലാത്ത ഞാന്‍, ഈ പറഞ്ഞതിനോട്‌
    പൂര്‍ണ്ണമായും യോജിയ്ക്കാന്‍ പറ്റുന്നില്ലല്ലോ തിരുമേനീ എന്ന്‍ പറഞ്ഞാല്‍..... !!

    ReplyDelete
    Replies
    1. .... വൈദികത്തിനു വിയോജനക്കുറിപ്പ് എഴുതാമല്ലോ! ....അതിനു കുലവും ജാതിയും എന്തിനു പറയുന്നു?...

      Delete
  2. ....author and the thoughts belongs to 18th or 17th century ....

    ReplyDelete
    Replies
    1. Kesavan! Thelichu paranjaal manassilaakkaam. otherwise, it will be "apriya sathyangalodulla kevala asahishnutha"

      Delete
  3. This comment has been removed by the author.

    ReplyDelete