Thursday 13 December 2018

Welcome to My Video Blog...

ശാന്തിവിചാരം ബ്ലോഗ് നിരീക്ഷകര്ക്ക് നമസ്കാരം...

ഭാഗവതത്തെ ദേശീയഗ്രന്ഥമാക്കുക എന്ന ദേശീയ ലക്ഷ്യത്തോടെ ഞാന് ഭാഗവതപ്രചാരണം ആരംഭിച്ചിരിക്കുന്നു. എന്റെ ആശയങ്ങള് ചെറിയ ചെറിയ വിഡിയോസംവാദങ്ങളായി യൂ ട്യൂബിലൂടെ നല്കിവരുന്നു. അവയുടെ ലിംക് ക്രമത്തില് ചുവടെ കൊടുക്കുന്നു. ഈ സദുദ്യമത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്ഥിക്കുന്നു.

വിഡിയോ 1. ദൃശ്യസംവാദം.               3 Min.  Nov 1
വിഡിയോ 2 സൌഹൃദസംവാദം     10 Min. Nov 21
വിഡിയോ 3. ശ്രീമദ്ഭാഗവതം             12 Min. Nov 27
വിഡിയോ 4. National Text Campign         15 Min. Dec 1
വിഡിയോ 5 ഭാഗവതപാരായണം     10 Min. Dec 7
വിഡിയോ 6 ഭാഗവതപ്രചാരണം 6     7 Min. Dec 13

                                  2019
വിഡിയോ 7 ഭാഗവതചലച്ചിത്രം       12 Min. Jan 29.
വിഡിയോ 8  ദക്ഷ.. ശ്രദ്ധാഞ്ജലി     15 Min Mar 3

Saturday 8 December 2018

ആകാശതര്‍പ്പണം




നമ്മുടെ സമൂഹത്തില്‍ പ്രചലിതമായിട്ടുള്ള 
പല പൊതുധാരണകളും പൊതുവിശ്വാസങ്ങളും 
മാധ്യമങ്ങളുടെയും ഭരണലോബികളുടെയും 
ഭാവനാസൃഷ്ടികളാണ്. അവയില്‍ പലതും ഹീനമായവ.
ഒന്നും നാടിന്‍റെ ക്ഷേമത്തിന് വേണ്ടതായ സദ്ഭാവനകളല്ല. 
ആയിരുന്നെങ്കില്‍ നാടെന്നേ സ്വര്‍ഗ്ഗമായേനേ!
അവരുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള 
സുഖഭാവനകളുടെ ഇലൂഷനറി ലോകം അവര്‍ സൃഷ്ടിക്കുന്നു. വിപണനാര്‍ഥം. 
അതിന് ഉപകരിക്കുന്ന ഡാറ്റാസെറ്റ് പ്രൊജക്ട് ചെയ്യുന്നു. 
അതിലധികം ഡാറ്റാസെറ്റ് മുക്കിക്കളയുന്നു, 
എന്തിന്‍റെയും പരമാര്‍ഥമടക്കം.
പരമാര്‍ഥത്തെ ജീവനോടെ കുഴിച്ചു മൂടുന്ന തരം
പത്രപ്രവര്‍ത്തനം ഇവിടെ നാട്ടുനടപ്പാണ്, 
ആചാരമാണ്, 
സദാചാരം പോലെ.
അസത്യങ്ങള്‍ക്കാണ് ഡിമാന്‍റ് അവയാണ് പ്രിയങ്കരം. 
അപ്രിയസത്യങ്ങള്‍ പരീക്ഷിക്കാനുള്ളതല്ല മാധ്യമം.
ചെലവ് ഉള്ളത് വലിയ ശരി എന്നും ചെലവില്ലാത്തതൊക്കെ പരമ അബദ്ധമെന്നും ഉള്ള പൊതുധാര്‍ഷ്ട്യം.
ഏറെ കുഴിച്ചുമൂടപ്പെട്ട ചില പരമാര്‍ഥങ്ങളുടെ വിത്തുകള്‍ക്ക് ഞാന്‍ ശ്രദ്ധയാകുന്ന വെള്ളമൊഴിക്കാനിടയായി. 
അവ വളരുകയും വിളയുകയും ചെയ്തു. 
കുറെ അധികം വിത്തുകള്‍ എനിക്ക് സമ്മാനിച്ചു. 
അവ വിതയ്ക്കുന്നതിന് എനിക്ക് ഭൂമിയില്‍ ഇടമില്ല. 
അതിനാല്‍ ആകാശത്തേയ്ക്ക് തര്‍പ്പിക്കുന്നു.
ഇതിനെ അസ്ഥാനത്തുള്ള കല്ലേറായി വ്യാഖ്യാനിക്കാം. 
അനവസരത്തിലുള്ളതെന്നും ആക്ഷേപിക്കാം. 
വിപ്ലവാവേശമെന്നും പറയാം. 
എളിയ പരീക്ഷണമെന്നും പറയാം.
ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. 
എന്തെങ്കിലും ദോഷഫലം എവിടെയെങ്കിലും ഉണ്ടാകുന്നുണ്ടോ എന്ന്.
ഇല്ലെന്ന് ഉറപ്പായിട്ട് വേണം, അടുത്ത സെറ്റ് വിതയ്ക്കാന്‍.
ദേശീയലക്ഷ്യത്തോടെ...
നാലു വിഡിയോ ഇതിനകം അപ്ലോഡ് ചെയ്തു. 
video 4 link 
അടുത്തത് എന്തായാലും ഉടനെയില്ല. 
സംവാദം ഒരു വണ്‍സൈഡ് അഫയര്‍ അല്ല.

Monday 26 November 2018

You Tube Talks Started

പ്രിയപ്പെട്ട വായനക്കാരെ,

എന്റെ  അക്ഷരയാത്ര... ദൃശ്യസംഭാഷണത്തിലേയ്ക്ക്  വഴി മാറുന്നു.
ഞാന് വിഷ്വല് മീഡിയയില് വരുന്നു. ടിവിയിലല്ല. സ്വന്തം യൂ ടൂബ് ചാനലില്.

 പുതിയൊരു ചാനല് തുടങ്ങിയിരിക്കുകയാണ്. ഭാഗവതം സംബന്ധിച്ച അനുഭവസാക്ഷ്യവുമായിട്ടാണ് രംഗപ്രവേശം. (1)

അതിന് മുന്നോടിയായി മറ്റൊരു ബന്ധപ്പെട്ട വിഡിയോ സംവാദം  (2)  ഫേസ് ബുക്കിലും ഇടുകയുണ്ടായി. കാണുക. കമന്റു ചെയ്യുക. ഷെയര് ചെയ്യുക.

(3) മൂന്നാമത്തെ വിഡിയോ ഇന്നലെ (ഡിസം 1) അപ് ലോഡ് ചെയ്തു. നവം 1 ന് ആയിരുന്നു ആദ്യത്തേത് ഇട്ടത്.
കൂടുതല് വിഡിയോകള്ർ അപ് ലോഡ് ചെയ്യുന്നതായിരിക്കും.

(4) Today Dec 7,  Uploaded Video 4


നന്ദി. ആശംസകള്..

Tuesday 22 May 2018

പൂജാരിയുടെ തന്ത്രം

ഒരു വിമുക്തഭടന്‍  ഒരു ക്ഷേത്രത്തില്‍ ശ്രീകാര്യക്കാരനായി. രാവിലെ ആറുമണിയാണ് അദ്ദേഹം വരുന്ന സമയം. പൂജാരി  കൃത്യം അഞ്ചുമണിക്കു തന്നെ എത്തുന്നുണ്ടോ അദ്ദേഹത്തിന് സംവിധാനമുണ്ട്. ശാന്തിക്കാരനാവട്ടെ പലപ്പോഴും വരാന്‍ വൈകും. പലതവണ പറഞ്ഞിട്ടും ഫലമില്ല.

ഒരു ദിവസം നടതുറക്കാന്‍ അര മണിക്കൂര്‍ വൈകി. മാനേജര്‍ തല്‍ക്ഷണം വിവരമറിഞ്ഞു. 'ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. എന്തെങ്കിലും നടപടി വേണം.' തിരക്കക്കുള്ള സമയം നോക്കി ആളുകളുടെ മുന്നിലിട്ട് പൂജാരിയെ ചോദ്യം ചെയ്തു.

അരിശം അടക്കി പൂജാരി പറഞ്ഞു 'ഞാന്‍ അര മണിക്കൂര്‍ വൈകി എന്നത് ശരിയാണ്. അതിനുള്ളത് കുറച്ചിട്ട് ശമ്പളം തന്നാല്‍ മതി.'

ആ മാസം ശമ്പളം കൊടുത്തപ്പോള്‍ മാനേജര്‍ അഞ്ഞൂറു രൂപ പിടിച്ചു. അപ്പോള്‍ പൂജാരിയുടെ പ്രതികരണം. "എന്‍റെ അര മണിക്കൂറിന് അഞ്ഞൂറു രൂപ വിലയുണ്ടെന്നു മനസ്സിലായി. വളരെ സന്തോഷം. ജോലി ചെയ്യാത്ത മണിക്കൂറിന്‍റെ പ്രതിഫലം എനിക്കു വേണ്ട. ജോലി ചെയ്ത മണിക്കൂറുകള്‍ക്കും ആ തോതു വെച്ച് കൂട്ടി ബാക്കീങ്കൂടിത്തന്നോളൂ.

Sunday 20 May 2018

പരലോകത്ത്....
പരലോകത്ത് ആത്മാക്കളുടെ തള്ളല്‍... ദൈവസന്നിധിയുടെ പുറത്ത് കാവല്‍ക്കാര്‍ അപേക്ഷാഫാറം വിതരണം ചെയ്തുകൊണ്ട് ഉത്തരവിട്ടു. "ദൈവത്തെ കാണേണ്ടവര്‍ അവരുടെ യോഗ്യത തെളിയിക്കുന്ന പത്രങ്ങള്‍ മെറിറ്റു സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ ഹാജരാക്കേണ്ടതാണ്."
അപേക്ഷാഫാറത്തില്‍ പേര് വീട്ടുപേര് പ്രദേശം, അഡ്രസ് മതം ജാതി വിശ്വാസം ചെയ്ത പുണ്യകര്‍മങ്ങള്‍ തുടങ്ങിയവ ചോദിച്ചിട്ടുണ്ട്. അക്ഷരമാലാക്രമത്തില്‍ പേരു വിളിച്ചു. "അബു ബക്കര്‍..."
ഉടനെ മറ്റൊരാള്‍ വിളിച്ചു പറഞ്ഞു. "അവന്‍ അറവുകാരനാണ്. അവനെ ഒടുക്കം വിളിച്ചാ മതി."
ഉടന്‍ അബു ബക്കര്‍ ബോധിപ്പിച്ചു. "നുമ്മ അഞ്ചു നേരോം നിസ്കരിക്കും... വേദപുസ്തകം മൊടക്കാതെ വായിക്കും... സക്കാത്തും ചെയ്യാറുണ്ട്.... കൂടാണ്ട് നമ്മന്‍റെ കൂട്ടരെയൊക്കെ രക്ഷപ്പെടുത്താറുണ്ട്..."
"പ്രമോട്ട് ഹിം" എന്ന് ഉത്തരവിട്ട് ദൈവകിങ്കരന്‍ അടുത്ത പേരു വിളിച്ചു. "ബെന്നി ചാക്കോ.."
ഉടന്‍ ആദ്യം എതിര്‍ത്തയാള്‍ ചാടി എണീറ്റു പറഞ്ഞു. "അവന്‍ ഭയങ്കരവര്‍ഗ്ഗീയ തീവ്രവാദിയാണ്. ഒത്തിരി മതപരിവര്‍ത്തനം നടത്തി സനാതനമായ ഹിന്ദുത്വത്തെ നശിപ്പിക്കുന്നവനാണ്."
ഉടന്‍ ബെന്നി ചാക്കോ ബോധിപ്പിച്ചു. "ശരിയാണ്, ഞാനൊരു മഹാപാപിയാണ് കര്‍ത്താവേ.. ഒരുപാട് വിശ്വാസികളെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അന്യമതസ്ഥരെയും ഞാന്‍ വിശ്വാസത്തിലേക്ക് നയിച്ചിട്ടുണ്ട്. ഞാന്‍ അനുതാപത്തോടു കൂടി വേദപുസ്തകം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.."
"പ്രമോട്ട് ഹിം" എന്ന് ഉത്തരവിട്ട് കിങ്കരന്‍ അടുത്ത പേര് നോക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും മുന്‍പ് ഉടക്കു വെച്ചയാള്‍ വിളിച്ചു പറഞ്ഞു. "അടുത്തതെങ്കിലും ഹിന്ദുപ്പേര് വിളിച്ചില്ലെങ്കില്‍ താന്‍ വിവരമറിയും."
ദൈവകിങ്കരന്‍ അതുകേട്ട് ഭയന്നു. തൊഴുതു വിറച്ചുകൊണ്ട് ഭവ്യമായി ചോദിച്ചു. "എന്താണാവോ അങ്ങയുടെ പേര്?"
"ഞാന്‍ പപ്പനാവന്‍. പപ്പാന്ന് വിളിക്കുന്നതാ എനിക്കിഷ്ടം."
"ആട്ടെ എന്താ പപ്പായെടെ ജാതി."
"ഛീ. കള്‍ചര്‍ലെസ് ഫെലോ... തന്നെ ഒക്കെ ആരാ ഇവിടെ നിയമിച്ചത്? ദൈവത്തിന്‍റെ അടുത്ത് ജാതി ചോദിക്കുന്നോ?"
കിങ്കരന്‍ പറഞ്ഞു. "സോറി സാര്‍.. അങ്ങ് ജാതി വിരോധി ആണെന്നറിഞ്ഞില്ല. ആട്ടെ എന്തായിരുന്നു അങ്ങയുടെ ജോലി?"
"ഞാന്‍ ദേവസ്വത്തിലെ ഉയര്‍ന്ന ആഫീസറായിരുന്നു."
"അങ്ങ് ശ്രീകൃഷ്ണനില്‍ വിശ്വസിക്കുന്നുണ്ടോ?"
"ങ്ഹും. ഞാനത്ര പൊട്ടനല്ല. അതൊക്കെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിന് ആര്യന്മാര്‍ പടച്ച ബിംബങ്ങളല്ലേ.."
"അപ്പോ ദൈവവിശ്വാസമില്ലാതെയാണോ ദേവസ്വം ഭരിച്ചത്?"
"എന്തെങ്കിലും പ്രയോജനം ഉണ്ടായാ വിശ്വസിക്കും. നഷ്ടത്തിന് വിശ്വസിക്കാന് വേറെ ആളെ നോക്കണം."
"വേദപുസ്തകം വായിച്ചിട്ടുണ്ടോ?"
"അതൊക്കെ ബ്രാഹ്മണമേധാവിത്ത കാലത്ത് അവരുടെ മേധാവിത്തം നിലനിര്‍ത്താനായി പടയ്ക്കപ്പെട്ട അന്ധവിശ്വാസജടിലമായ സാഹിത്യസൃഷ്ടികളാണ് വേദവും പുരാണവും ഒക്കെ. കാറ്റും മഴേം തീയ്യുമൊക്കെ ദൈവമാണെന്നല്ലേ വേദത്തില്‍ പറയുന്നത്. ചരിത്രമാണ് പഠിക്കേണ്ടത്."
"അവ വിദേശിയരുടെ മേധാവിത്ത കാലത്ത് പടയ്ക്കപ്പെട്ടവയല്ലേ?"
"ആണെങ്കിലെന്താ? അവയെ സംശയിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവ അത്രമേല്‍ വിശ്വസനീയമാണ്."
"മതഗ്രന്ഥങ്ങളില്‍ വിശ്വാസമില്ലാത്ത നിങ്ങളെങ്ങനെ ഹിന്ദു ആകുന്നു."
"ഹിന്ദു മതത്തിലാണ് ഞാന്‍ ജനിച്ചത്."
"അപ്പോള്‍ ജാതിയാണ് മതത്തിന് ആധാരം എന്ന്..."
"ഞങ്ങക്ക് ഒരു പുസ്തകമോ ആചാരമോ ഒന്നും നിര്‍ബന്ധമില്ല. വേണേല്‍ ചെയ്യാം വേണ്ടേ വേണ്ട. ജന്മം മാത്രമാണ് ഹിന്ദുത്വത്തിന് ആധാരം."
"അങ്ങനെയാണെങ്കില്‍ ഈ ജാതിവിരോധം അസ്ഥാനത്തല്ലേ?"
"ജാതി പറയുന്നതും ചോദിക്കുന്നതും തെറ്റാണ്. എന്നാല്‍ കല്യാണം കഴിക്കുമ്പോള്‍ അത് നോക്കുന്നതാ നല്ലത്..."
'വാക്കുകള്‍ക്ക് പ്രവൃത്തിയോട് ബന്ധമില്ല' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ദൈവകിങ്കരന്‍ ചോദിച്ചു. "ഇതൊക്കെ ആരു തീരുമാനിച്ചു? ഏത് ബൈലോ..."
"ഞങ്ങടെ നിയമം ഞങ്ങളുടെ ഇഷ്ടം അനുസരിച്ച് ഞങ്ങളൊണ്ടാക്കും. ഞങ്ങളെ ചോദ്യം ചെയ്യുന്നോ?"
"ഞങ്ങളെന്നു പറയാന്‍ കൂടെ ആരൊക്കെയാണുള്ളത്? ഹിന്ദുക്കള്‍ മൊത്തം ഉണ്ടോ?"
പപ്പനാവന്‍റെ ആത്മാവ് ചുറ്റും നോക്കി. വീട്ടുകാരില്ല, നാട്ടുകാരില്ല, പാര്‍ട്ടിക്കാരില്ല. പപ്പനാവന്‍ മിണ്ടിയില്ല.
"സ്വന്തം ജാതിക്കാരുണ്ടോ കൂടെ?" ചങ്കില്‍ കൊള്ളുന്ന ആ ചോദ്യം വന്നു.
താന്‍ ഒറ്റയാണെന്ന് മനസ്സിലാക്കിയ പപ്പനാവന്‍ പിന്നെ മിണ്ടിയിട്ടില്ല. ദൈവം ഉത്തരവിട്ടു. "ഇവനെ പിടിച്ച് കേരളത്തിലിട്."