Saturday, 16 June 2012

Our Group Review

  • ക്ഷേത്രവിഷയങ്ങള്‍ ക്ഷേത്രത്തിനു ഉള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടവ  ആണ്. എന്നാല്‍ നടത്തിപ്പുകാര്‍ക്ക് അതില്‍ താല്പര്യം ഉണ്ടാവണം. 
  • ഇന്ന് വര്ഗ്ഗവിദ്വേഷം  മതവിശ്വാസത്തിന്റെ ഭാഗം ആയിരിക്കുന്നു 
  • സത്യനിരപേക്ഷത മതനിരപേക്ഷതയുടെ ഭാഗമോ?
  • സ്വന്തം ജന്മസംസ്കാരത്തെ മാനിക്കാത്ത അഭിനവഹിന്ദുക്കള്‍ വിഭാവന ചെയ്യുന്നത്  ബ്രാഹ്മണ്യ മുക്തമായ ഭാരതമോ? അതോ ജനങ്ങളാല്‍ ചവിട്ടി മെതിക്കപ്പെട്ടു നിലവിളിക്കുന്ന ബ്രാഹ്മണ്യത്തോട്‌ കൂടിയ ഭാരതമോ?

Friday, 15 June 2012

About Me

സ്വയം പരിചയപ്പെടുത്തല്‍ പലപ്പോഴും പ്രയാസകരം ആയി തോന്നിയിട്ടുണ്ട്. അത് കൊണ്ട് യോഗങ്ങളില്‍ ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറും. ഒടുവില്‍ അവസാനം ആരെങ്കിലും കണ്ടുപിടിച്ചു ചോദ്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ എന്റെ തൊഴില്‍പ്പേര്  വെളിപ്പെടു പെടുത്താറുള്ളൂ. വെറുതെ എന്തിനാ ഉള്ള സ്നേഹം കൂടി കളയുന്നത്?
?

സാഹിത്യ രചനയില്‍ എനിക്ക് എന്തോ കമ്പമുള്ളതായി ചില കിംവദന്തികള്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ ഒരു പൊതു മാധ്യമത്തിലൂടെയും ഞാന്‍ ഒന്നും എഴുതിയിട്ടില്ല. ഒരു പുസ്തകം പോലും  ഇതുവരെ  പ്രസിദ്ധീകരിച്ചിട്ടും ഇല്ല. 

എന്നാല്‍ "കോട്ടയത്തെ എഴുത്തുകാര്‍" എന്ന പുസ്തകത്തില്‍ (voice publications) ഇങ്ങനെ കാണുന്നു : "വാസുദേവന്‍‌ വള്ളിവട്ടം എന്ന തൂലികാ നാമത്തില്‍ എഴുതുന്ന വി ഡി വാസുദേവന്‍‌ നമ്പൂതിരി ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. എഴുത്തും പ്രസാധനവും തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ആണ്. വിജ്ഞാന ക്ഷേത്രം എന്നൊരു ആശയം വികസിപ്പിച്ചു വരുന്നു. ശാന്തിക്കാരനാണ്. ഭാര്യ : ബിന്ദു വാസുദേവന്‍‌." 

"മണികണ്ഠപുരത്തിന്‍റെ ചരിത്രത്തിലൂടെ" (national books stall) എന്ന ചരിത്രഗ്രന്ഥത്തില്‍ സാഹിത്യ ആരാമത്തിലെ നറുമലരുകള്‍ എന്ന ഭാഗത്ത്‌ രണ്ടു പേജോളം വരുന്ന വിവരണം കാണാം. അത്  ആ പ്രൊഫസര്‍ വാകത്താനം നീലമനയുടെ (NEK Namboodiri) പണിയാണ്.  
"യജ്ഞോപവിതം" എന്ന ഒരേയൊരു മാസികയില്‍ ഏതാണ്ട് എഴുതി എന്നത് മാത്രമാണ് ഞാന്‍ ചെയ്ത കുറ്റം. അതോടെ അവരുടെ പത്രാധിപസമിതിയിലും എന്‍റെ പേര്  തിരുകിക്കാണുന്നു. 


Similar link
ശാന്തിദര്‍ശനം

See   Update on November 2012 About me


Wednesday, 13 June 2012

Beyond History Records

Some Facts Beyond History Records  
Facts and Factors.
ബ്രാഹ്മണ വര്‍ഗ്ഗവിദ്വേഷം ചരിത്രരചനയെയും മാധ്യമങ്ങളുടെ ചിന്താഗതിയെയും  സ്വാധീനിച്ചിരിക്കുന്നു. 

മഹാത്മജി, സ്വാമി വിവേകാനന്ദന്‍, ശ്രി നാരായണഗുരു, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍ ... സൃഷ്ടിച്ച സമൂഹ നവോഥാന തരംഗങ്ങള്‍ എല്ലാം നിറം മങ്ങിയ ഓര്‍മ്മകള്‍ മാത്രം ആയി പുതിയ പടിഞ്ഞാറന്‍ സുനാമികളാല്‍ മായ്ക്കപ്പെടുന്നു, അതിലുപരി ആന്തരിക അഗ്നിപര്‍വതങ്ങളാലും.

Monday, 11 June 2012

I don't want temple

ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രാചാരങ്ങള്‍ അധികവും സമീപകാലത്ത് രൂപം കൊണ്ടവയാണ്. പലതും പൂര്‍വ ആചാരങ്ങള്‍ക്ക് വിരുദ്ധവും. നാട്ടുകാരുടെ സുഖസൌകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഉണ്ടാക്കിയവ. ശുദ്ധമായ വൈദിക താന്ത്രിക താല്പര്യങ്ങള്‍ക്ക് എതിരെ ദുരാഗ്രഹികളും വര്‍ഗവിദ്വെഷികളും അടിചെല്പിച്ചവ.

ക്ഷേത്രാചാരങ്ങളെ പരിഷ്കരിക്കുക വഴി മഹാന്‍ ആയി സ്വസമുദായതാല്‍ ആദ്യം അംഗീകരിക്കപ്പെട്ട വ്യക്തി ആയിരുന്നു മന്നത്ത് പദ്മനാഭന്‍. അമ്പലങ്ങളില്‍ പായസവും മറ്റും ദൈവങ്ങള്‍ തിന്നുന്നില്ലെന്നും ഉണ്ണിയപ്പവും പല്പായസവും മറ്റും ദൈവത്തിന്റെ പേരില്‍ ഉണ്ടാക്കുന്നത്‌ ഇല്ലങ്ങളിലേക്ക് കടത്താന്‍ ആണെന്നും ആക്ഷേപിച്ചുകൊണ്ട് മഹാക്ഷേത്രങ്ങളില്‍ പടിത്തരം വെട്ടിച്ചുരുക്കിയ ആചാരപരിഷ്കാരം നടപ്പാക്കിയതില്‍ പിന്നെയാണ് സ്വസമുദായം അദ്ദേഹത്തെ വില വച്ച് തുടങ്ങിയത്. അതുവരെ മഹാക്ഷേത്രങ്ങളില്‍ അഞ്ചുപൂജയും ശീവേലിയും നിത്യേന ഉണ്ടായിരുന്നു. പല ദേവസ്വങ്ങളും വേണ്ടാത്ത ചെലവ് എന്ന് കണ്ടു അവ നിര്‍ത്തലാക്കി. അതോടെ ക്ഷേത്രജീവനക്കാരില്‍ പകുതിപ്പെരുടെ പണി പോയി. കീഴ്ശാന്തിയുടെ ജോലികൂടി മേശാന്തിയുടെ തലയില്‍ ആയി. മേശാന്തിക്ക് പണി കിട്ടുകയും ചെയ്തു.

അദ്ദേഹത്തിന്റെ പിന്‍ഗാമികളും അതെ പാത തെന്നെയാണ് പിന്തുടരുന്നത്. അബ്രാഹ്മണര്‍ക്കും ശാന്തിക്കാരാവാം എന്ന വിധി ഇന്ത്യയില്‍ ആദ്യമായി കേരള ഹൈകോടതി 1996 ല്‍ പ്രഖ്യാപിചപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പ്രസ്ഥാനം ആണ് NSS. അന്ന് അതിന്റെ Jen.Sec. ആയിരുന്ന ശ്രീ N. ഭാസ്കരന്‍ നായര്‍ ദേവസ്വം ബോര്‍ഡിന്റെയും presi. ആയിരുന്നു. താന്ത്രികവിധിയെക്കള്‍ കോടതി വിധിയെ മാനിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 

ബോംബെ പോലെ ആകാതെ കേരളത്തില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്തുന്നതില്‍ നമ്പൂരിമാരുടെ ക്ഷമയും ജീവിതരീതിയും ചിന്താഗതിയും പാരമ്പര്യവും എന്നും മാതൃകാപരം ആയിരുന്നിട്ടുണ്ട്. അത്  അവകാശപ്പെടാന്‍ ഇഷ്ടപ്പെടാത്തത് അവരുടെ മഹത്വം. അത് മുതലെടുത്തു തലയില്‍ കയറി ആളു കളിക്കുന്നത് മറ്റുള്ളവരുടെ.. എന്ത് പറയണം ?. അതാണ്‌. ബുദ്ധിമോശം എന്ന് പറയട്ടെ. 


ഏതുവിധേനയും ബ്രാഹ്മണരെ ഒതുക്കേണ്ടത് അന്യമതസ്ഥരുടെ എന്നതിലും അധികം സ്വന്തം മതത്തിലെ മറ്റു സമുദായങ്ങളുടെ പൊതുവായ ആവശ്യം ആയി.   ക്ഷേത്രനടത്തിപ്പുകാര്‍ക്ക്  തന്ത്രിമാരെക്കാള്‍ വലുത് ജഡ്ജിമാര്‍ ആണെങ്കില്‍, സര്‍വത്ര വ്യാപകമായിട്ടുള്ള വര്‍ഗ അവജ്ഞകള്‍  കണ്ടില്ലെന്നു നടിച്ചു ബ്രാഹ്മണര്‍ എന്തിനു പൌരോഹിത്യം ചുമക്കണം? എന്തുകൊണ്ട് ഒരു കൂട്ട മതംമാറ്റത്തെക്കുറിച്ച് ചിന്തിച്ചുകൂടാ? മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ പോരെ? ലോകത്തില്‍ മറ്റു ഒരു മത പുരോഹിതര്‍ക്കും ശാന്തിക്കാരുടെ അത്ര കഷ്ടപ്പാട് ഇല്ല. അത്ര അധികം ത്യാഗം സഹിക്കെണ്ടാതായും ഇല്ല. അത്ര അധികം ശകാരങ്ങള്‍ കേള്‍ക്കെണ്ടാതായും ഇല്ല. 

കേരളത്തിലെ ഭരണകൂടവും, മാധ്യമങ്ങളും, സാംസ്കാരിക പ്രസ്ഥാനങ്ങളും, വിവിധ ഹിന്ദുമത സംഘടനകളും ഒന്നാം നമ്പര്‍ കുറ്റവാളികള്‍ ആയിട്ടാണ് "ജാതി ബ്രാഹ്മണരെ" കാണുന്നത്. ബ്രാഹ്മണര്‍ ജാതി ആചരിക്കുന്നത് കൊണ്ടാണ് മറ്റുള്ളവരും അങ്ങനെ ചെയ്യുന്നത് എന്ന് കരുതുന്നവരാണ് കേരളത്തിലെ അറിയപ്പെടുന്ന പല സന്ന്യാസിമാരും. മറിച്ചു ചിന്തിച്ചാല്‍ അറിയപ്പെടുകയില്ലല്ലോ!

ഗത്യന്തരം ഇല്ലാഞ്ഞിട്ടാണ് ഇന്ന് അധികം നമ്പൂരിമാരും ശാന്തി ചെയ്യുന്നത്. ക്ഷേത്രം അവരെ സഹിക്കുന്നതും ഗതികേടുകൊണ്ട് തന്നെ. ഇങ്ങനെ ഗതികേടിനു ചെയ്യുന്ന ശാന്തിയെക്കാള്‍ ഭേദമാണ് ശാന്തിവിചാരം. ഒരുവര്‍ഷത്തെ ബ്ലോഗിങ്ങിലൂടെ അത് തെളിഞ്ഞു. 

എഴുത്തും ഒരു ഉത്തരവാദിത്തപ്പെട്ട ജോലി തന്നെ. കൂലിക്കാരുണ്ടോ ജോലിയുടെ മാഹാത്മ്യം അറിയുന്നു! വായാടികളായ കൊസ്രാക്കൊള്ളികള്‍ മിണ്ടാന്‍ പേടിക്കുന്ന വിഷയങ്ങള്‍ പുഷ്പംപോലെ എടുത്തിട്ടു കൊണ്ടാണ് "ശാന്തിവിചാരം" കളിക്കുന്നത്. അതാണ്‌ എന്റെ പൂജ. എനിക്ക് പൂജിക്കാന്‍ അമ്പലം വേണ്ടാ. 

അമ്പലങ്ങള്‍ക്കു ബ്രാഹ്മണരെ വേണ്ടാ എങ്കില്‍ ബ്രാഹ്മണര്‍ക്ക് അമ്പലങ്ങളും വേണ്ടാ എന്ന് ഉറക്കെ പറയാന്‍ കഴിയണം. പറഞ്ഞാല്‍ പോര, പ്രവൃത്ത്യാലും തെളിയിക്കണം. അന്തസ്സോടെ ചെയ്യാന്‍ കഴിയുന്നവയാണ് ഇന്ന് ഇതൊഴികെ മറ്റെല്ലാ തൊഴിലുകളും.



  • Challenges from everywhere. From inside and outside the temple and community and religion. I have blogged much earlier.
    11 hours ago ·  · 2
  • Vasudevan Namboodiri It is high time for Kerala Brahmins to quit temples and give returns to all of the competing classes as they deserve.
    10 hours ago ·  · 1
  • Vasudevan Namboodiri Criticism! jst nothing! But when it is too much from the ruling class and the beneficiary customers we should answer.