Thursday 10 March 2016

ഹിരണ്യഗര്ഭവും ഉപനയനവും



ഒരു വര്മയുടെ ക്ഷേത്രത്തിലേക്ക് പൂജാരിയെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്കിലും വാട്സാപിലും പത്രത്തിലും പരസ്യം. ആളെ വെച്ചും അന്വേഷണം മാസങ്ങളായി തുടരുന്നു. എളേതും മൂത്തതുമൊന്നും പോരാ നല്ല പാകം വന്ന നമ്പൂരി തന്നെ വേണംന്ന് നിര്ബന്ധാ..

മുട്ടുശാന്തിക്ക് ചെന്ന ഒരു നമ്പൂരിയോട് സ്ഥിരായിട്ട് നില്ക്കാമോ എന്ന് ചോദിച്ചു. താല്പര്യമില്ലെന്നു മറുപടി. ദൈവികകര്മങ്ങള്ക്ക് നിയോഗവശമുള്ളവര് ഇങ്ങനെ സഹകരിക്കാതെ ഒഴിഞ്ഞു മാറാന് പാടുണ്ടോ എന്ന് തമ്പ്രാന് ചോദിച്ചു കുറച്ച് ഗൌരവത്തില് തന്നെ. നമ്പൂരി അതു കേട്ടതായി നടിച്ചില്ല.

തമ്പുരാന് കുറച്ചുകൂടി മയപ്പെടുത്തി സംസാരിച്ചു തുടങ്ങി. സഹികെട്ടപ്പോള്഼ നമ്പൂരി പറഞ്ഞു. നിങ്ങള് വല്യ അറിവുള്ളോരല്ലേ.. അപ്പൊ നിങ്ങളുടെ ശാന്തിക്കാരനും അതിനനുസരിച്ച് അറിവുള്ളവനായിരിക്കണമല്ലൊ. എനിക്ക് അറിവില്ല. വേണന്നും താല്പര്യം ഇല്ല. ജന്മനാ ജായതേ ശൂദ്രഃ എന്ന് കേട്ടിട്ട്ണ്ട്. ആ നിലയാണ് കുറച്ചുംകൂടി മനുഷ്യത്വപരമായിട്ട് തോന്നണത്. നാലാളെപ്പോലെ ജീവിക്കാല്ലൊ.

കര്മംകൊണ്ട് ആര്ക്കും ബ്രാഹ്മണനാവാമെന്നല്ലേ പറയുന്നത്. അങ്ങയ്ക്കും ആയിക്കൂടേ? ഹിരണ്യഗര്ഭം നടത്തി വര്മ ആയ അത്ര ചെലവ് വരില്ല സമൂഹ ഉപനയനം നടത്തി ശര്മ ആകുന്നതിന്.. അത് പറഞ്ഞ് നമ്പൂരി സ്ഥലം വിട്ടു.

വൈന്നേരം മുട്ടുശാന്തിക്ക് അയാള് വന്നപ്പോള് കണ്ടത് നട തുറന്ന് കിടക്കുന്നതായിട്ടാണ്. നോക്കുമ്പോള് മറ്റൊരു പൂണൂല്ധാരി കൊടി വിളക്കുമായി പുറത്തെ നട തുറക്കാന് പോകുന്നു.