Saturday, 19 May 2012
Friday, 18 May 2012
എന്‍റെ ഈശ്വരസങ്കല്‍പം
അങ്ങേയറ്റത്തെ സാമൂഹ്യ അന്യായം
സമാനചിന്താഗതി ഉള്ളവരുടെ ഇടയില്‍ മാത്രമേ സൗഹൃദം നിലനില്‍ക്കൂ. പറയാതെ തന്നെ പരസ്പരം മനസ്സിലാക്കാന്‍ ഉള്ള കഴിവ് സൌഹൃദത്തിന്റെ നിലനില്പിന് ആവശ്യം ആണ്. എല്ലാ സാഹചര്യത്തിലും എല്ലാം ഒന്നും പറയാന്‍ ആര്‍ക്കും സാധിക്കില്ല.

ഇന്നത്തെ ക്ഷേത്ര സാഹചര്യത്തില്‍ ശാന്തിക്കാര്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല. നല്ല ശാന്തിക്കാരന് എല്ലാ ഇനം ഭക്തജനത്തെയും അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ശാന്തിക്കാരെ മനസ്സിലാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് അതിന്റെ ആവശ്യം ഇല്ല എന്നാണു അവരുടെ ഭാവം. പരസ്പരം മനസ്സിലാക്കാതെ, പിന്നെ എങ്ങനെ സൗഹൃദം നിലനില്‍ക്കും?
ഭീഷണി കൊണ്ട് എല്ലാം നേടാം എന്നാണു പലരുടെയും വിശ്വാസം. അമ്പലം പിടിച്ചടക്കിയതുപോലെ മുദ്രാവാക്യം മുഴക്കി ദൈവത്തെ പിടിക്കാന്‍ പറ്റുന്നില്ല, അതിനു ശാന്തിക്കാരെ പഴിച്ചിട്ട് കാര്യമുണ്ടോ!സാമാന്യ മര്യാദപോലും ഏറ്റവും അധികം ലംഘിക്കപ്പെടുന്ന സ്ഥാനങ്ങള്‍ ആയിരിക്കുന്നു ഇന്ന് ദൈവ സന്നിധികള്‍ ആയി അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍. ഈ പുതിയ സാഹചര്യം കേവലം സാങ്കേതികം ആണ്, അതിനു പുരാതനത്വമോ പ്രാമാണ്യമോ ഇല്ല. നിലനില്‍പ്പും കണ്ടറിയണം. (പലയിടങ്ങളിലും കണ്ടു തുടങ്ങിയിട്ടുണ്ട്, എന്നിട്ടും എങ്ങും അറിഞ്ഞു തുടങ്ങിയിട്ടില്ല!)
നാം വിശ്വസിക്കുന്ന ജനാധിപത്യ വ്യവസ്ഥയില്‍ ഏതെന്കിലും ഒരു വിഭാഗത്തിന് മിണ്ടാന്‍ അവകാശമില്ല എന്ന് വരാന്‍ പാടുണ്ടോ? സ്വന്തം വ്യക്തിത്വം പണയം വെച്ചുകൊണ്ടുള്ള ശാന്തിക്കാരുടെ സേവനത്തിന്റെ ഗുണഭോക്താക്കള്‍ ആയ ഹിന്ദുസമൂഹം അവര്‍ക്ക് വായ തുറക്കാനുള്ള അവസരങ്ങള്‍ എല്ലാം ബലമായി പുച്ഛിച്ചും ശകാരിച്ചും നിഷേധിക്കുകയാണ്. പറയാതെ തന്നെ അറിയേണ്ടവ ആയ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടും അറിയുന്നില്ല എന്ന് നടിക്കുന്നവരെ എങ്ങനെ സുഹൃത്തുക്കള്‍ ആയി കരുതും? വര്‍ഗശത്രുക്കള്‍ ആയിട്ടല്ലേ അവരെ വാസ്തവത്തില്‍ കരുതേണ്ടത്? ഈ ധിക്കാരത്തിനു എതിരെ ഈശ്വരസന്നിധിയില്‍ നിരന്തരം പരാതികള്‍ ബോധിപ്പിക്കെണ്ടാതായി തോന്നുന്നു. തെളിവ് ചോദിച്ചും മറ്റും വാദിയെ പ്രതി ആക്കുന്ന ചതി അവിടെ ഉണ്ടാവില്ലല്ലോ.
നീതി, ന്യായം, ധര്‍മം തുടങ്ങിയ ബോധങ്ങള്‍ നമുക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി ദൈവത്തിനു ഉണ്ട്. അവ വിട്ടു കളിക്കുന്ന മനുഷ്യരുടെ അടുത്ത് വരണോ വേണ്ടയോ എന്ന് ആ ന്യായാധിപന്‍ തീരുമാനിക്കും.

കുറച്ചു നേരം സ്വസ്ഥം ആയിട്ട് ഒന്നും ചെയ്യാതെ ഇരിക്കുക എന്നത് ഒരു വലിയ കാര്യം ആണ്. അങ്ങനെ ചെയ്യുമ്പോള്‍ മനസ്സ് ശാന്തം ആകും. കലക്കവെള്ളം തെളിയണം എങ്കില്‍ അത് ഇളക്കാതെ ഇരിക്കണമല്ലോ. അങ്ങനെ നിശ്ചിന്തനായി അല്‍പനേരം ഇരുന്നു കഴിയുമ്പോള്‍ അല്പം സമാധാനം അവനവന്റെ ഉള്ളില്‍ നിന്നുതന്നെ ആര്‍ക്കും ലഭിക്കും. ഇങ്ങനെ അടങ്ങിയിരിക്കാന്‍ ഉള്ള ശാസ്ത്രീയം ആയ പരിശീലനം ആണ് ധ്യാനം. അത് വലിയ യോഗികള്‍ക്കെ പറ്റൂ എന്നൊന്നും ഇല്ല. പരിശ്രമിച്ചാല്‍ ആര്‍ക്കും സാധിക്കും. ചിലര്‍ക്ക് എളുപ്പമാകും മറ്റു ചിലര്‍ക്ക് ദുസ്സാധ്യവും. അന്തര്‍മുഖവ്യക്തിത്വം (introvert) ഉള്ളവര്‍ക്ക് പ്രസ്തുത ശാന്തിമാര്‍ഗം എളുപ്പം ആകും. ഇങ്ങനെയുള്ള ആന്തരിക മാര്‍ഗം ആണ് ഈശ്വര സക്ഷാല്കാരത്തിന് യോജിച്ചതായി പറയപ്പെടുന്നത്.
ധ്യാനത്തിന് രൂപസങ്കല്‍പം വേണം എന്നും അതിന്റെ ആവശ്യം ഇല്ല എന്നും രണ്ടു പക്ഷം ഉണ്ട്. അരൂപി ആയ ദൈവത്തിനു കേവല സൃഷ്ടികള്‍ ആയ നാം ഒരിക്കലും രൂപവും നാമവും കല്‍പ്പിക്കാന്‍ പാടില്ല എന്നതായിരുന്നു എന്റെ ധാരണ. ഈശ്വരന് ഇഷ്ടമുള്ള രൂപത്തില്‍ വരാനോ വരാതെ ഇരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ആദരവോടെ അംഗീകരിച്ചു കൊടുക്കുകുകയാണ് മനുഷ്യരുടെ ഔചിത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
Thursday, 17 May 2012
To Anonymous
ഹിന്ദുഐക്യം എന്ന വജ്രായുധം സാധുക്കളായ ബ്രാഹ്മണരെ അവഹേളിക്കാന്‍ വേണ്ടി പലരും ദുരുപയോഗം ചെയ്യുന്നു. അതാണ് അവരുടെ ഏറ്റവും വലിയ ഹോബി. ഹിന്ദുമതം ഇവിടെ ഹനിക്കപ്പെടുന്നതിന്റെ പ്രഥമ കാരണം ബ്രാഹ്മണ്യനിരാകരണം തന്നെ. അന്യ മതസ്ഥരുടെ നിരാകരണത്തെ ന്യായീകരിക്കാം. They are following some other system of their own will as independent.
എന്നാല്‍ ഒരേസമയം ഒരു ജാതിവിഭാഗത്തെ ആത്മീയമായി മുതലെടുക്കുകയും അതേസമയംതന്നെ അവരെ അവഹേളിക്കുകയും ചെയ്യുന്നവര്‍ ആണ് ഇന്ന് ഹിന്ദുക്കളുടെ നായകന്‍മാരായി വിലസുന്നത്. നല്ല തപസ്വികള്‍ ഇല്ലാതെ വരുന്നുണ്ട് എങ്കില്‍ അത് ഭാഗ്യം എന്ന് കരുതാം. ഉണ്ടായാല്‍ അവരുടെ ശാപം ആവില്ലെ നമുക്ക് ഏറുക?

Wednesday, 16 May 2012
Why this protest?
ജാതി ബ്രാഹ്മണ്യത്തിന്റെ ഉന്മൂലനം ആണല്ലോ സാംസ്കാരിക രംഗത്ത് കടന്നു കയറി ആക്രമികുന്നവരുടെ ലക്‌ഷ്യം. തങ്ങളുടെ പിണ്ഡം വയ്ക്കാന്‍ നടക്കുന്നവര്‍ക്കും വണ്ണം വയ്ക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ഹിന്ദുക്കളിലെ ഒരു വര്‍ഗം ഇവിടെ.
ശുദ്ധ ആത്മാക്കളുടെ അന്തസ്താപത്തെ മറികടക്കാന്‍ ഒരു ഉപായവും ഇല്ല എന്നല്ലേ വ്യംഗ്യമായി ഭാഗവതം സൂചിപ്പിക്കുന്നത്. ഭാഗവതത്തില്‍ ശൃംഗി എന്ന പിതൃസ്നേഹി ആയ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ മറി കടക്കാന്‍ പരീക്ഷിത് എന്ന രാജാവിനോ സാക്ഷാല്‍ ശ്രീകൃഷ്ണനു പോലുമോ കഴിഞ്ഞോ? തക്ഷകനെ പോലും വഴി മാറ്റാന്‍ ഒരു പ്രതിബന്ധങ്ങള്‍ക്കും സാധിച്ചില്ല.
മതത്തിനു ആധാരം ആയിട്ടുള്ള ബ്രാഹ്മണ്യത്തിനു ഭ്രഷ്ട് കല്പിക്കുന്ന ആധുനിക ഹിന്ദുത്വം പൊട്ടിപ്പൊളിയുന്നതിനു അന്യമതസ്ഥരോ ഉത്തരവാദികള്‍?
അടിസ്ഥാന തലത്തിലുള്ള പ്രശനങ്ങളെ അവഗണിച്ചു കൊണ്ട് ഉപരിതലത്തില്‍ ഉള്ളവക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ മുന്‍പ് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ സാറിനു എതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇന്നത്തെ മതത്തിന്റെ ദുരവസ്ഥയില്‍ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം സന്യാസിമാര്‍ക്കും ബ്രാഹ്മണര്‍ക്കും ഒക്കെ ഉണ്ട്. അവരെ അവര്‍ ഉദ്ദേശിക്കുന്ന നല്ല അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ലെങ്കിലും വടിയോങ്ങി വരുതിയിലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ ജുഗുപ്സാവഹം ആണ്.
പാര്‍ലമെന്‍ടറി നിയമങ്ങള്‍ കൊണ്ടും കോടതി ഉത്തരവുകൊണ്ടും യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ ചിന്തയെ ഉപരോധിക്കാം എന്ന് ഹിന്ദുക്കള്‍ വ്യാമോഹിച്ചാല്‍ അതിന്റെ ലാഭം മുഴുവനും സ്വാഭാവികമായും പോവുക അന്യമതസ്ഥര്‍ക്ക് ആയിരിക്കും. അതെങ്ങനെ അവരുടെ കുറ്റമാകും? Tuesday, 15 May 2012
Devotion and Protest
ഭക്തിയും പ്രതിഷേധവും
കൃഷ്ണാ ഗുരുവായൂരപ്പാ! എല്ലാം അവിടുത്തെ അനുഗ്രഹം. എത്രയോ ഭക്തന്മാര്‍ ഉണ്ട് ഈ ലോകത്തില്‍. ഭക്തരായ കവികളും ഉണ്ട്. മള്ളിയൂരിന്റെ ഭക്തിയും ജ്ഞാനവും നിഷ്ഠയും എളിമയും എത്രയോ വിസ്മയാവഹമായിരിക്കുന്നു. ആ മഹാത്മാവിന് ഭഗവാന്‍ എല്ലാ സൌഭാഗ്യങ്ങളും നല്‍കി. അക്കൂട്ടത്തില്‍ സൌജന്യം ആയി കുറെ രോഗ അരിഷ്ടതകളെയും.
ഇന്നലെ ആ വെള്ളിനക്ഷത്രം ബാലികയെയും അവിടുന്ന് വിളിച്ചു. അന്യായം എന്ന് ജനങ്ങള്‍ക്ക് തോന്നും. ന്യായാധിപന്മാരുടെയും ന്യായാധിപന്‍ ആണ് അവിടുന്ന്. അവിടുന്ന് എന്ത് ചെയ്യുന്നുവോ അതാണ് ന്യായം. അത് എന്തായാലും ശരി തന്നെ. മറിച്ചു തോന്നുന്നത് ദൈവിക വിഷയങ്ങളില്‍ ഉള്ള അജ്ഞാനം. ആ കുട്ടിക്ക് കുറേക്കൂടി നല്ല ജന്മം കൊടുക്കാന്‍ ആയിരിക്കാം അവിടുത്തെ തിരുഹിതം. ചെറുപ്പത്തിലെ ധന്യമായ ആ കുരുന്നു ജീവന്‍ വിട്ടു പോയപ്പോള്‍ അതോടൊപ്പം പലര്‍ക്കും തങ്ങളുടെ ആത്മാവ് വേറിട്ട് പോയതുപോലെ കലശലായ ഹൃദയവ്യഥ. ആ നിഷ്കളങ്കതയെ ആര്‍ക്കു മറക്കാനാവും! ആ കിളിക്കൊഞ്ചലും പുഞ്ചിരിയും ഇനി ഏതു രൂപത്തില്‍ ആയിത്തീരും!

"അനിത്യം അസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം." ഗുരുമുഖത്ത് നിന്നും കേട്ട് പഠിച്ച വരികള്‍ ആണ് ഇത്. അര്‍ഥം: "ഈ ലോകം അനിത്യവും അസുഖകരവും ആണ്. അതിനാല്‍ എന്റെ ലോകത്തെ പ്രാപിച്ച് എന്നെ ഭജിക്കുവിന്‍!" ഗീതയിലെ ആണെന്ന് തോന്നുന്നു വരികള്‍. അധ്യായവും ശ്ലോകസംഖ്യയും ഒക്കെ വിദ്യാര്‍ഥികളുടെ വിഷയം ആവാം. അവ ഒരിക്കലും ഭക്തന്റെ വിഷയം അല്ല. ഗുരുവില്‍ അവന്‍ വിശ്വസിക്കുന്നു. ഗുരുവചനങ്ങളില്‍ അവന്‍ വിശ്വസിക്കുന്നു. അവനു കൂടുതല്‍ തെളിവുകള്‍ ഒന്നും ആവശ്യം ഇല്ല. സത്യത്തെ തിരിച്ചറിയുന്നതിനു തെളിവുകള്‍ അല്ല, ഉപാസനയാണ് ഭക്തന്റെ മാര്‍ഗം. നിരന്തരമായ ചിന്ത യാണ് ഉപാസന. ആഴത്തിലുള്ള ആരാധന ആണ് അത്. മാനസപൂജ. അതിനു പ്രദര്‍ശനത്തിന്റെതായ ഒരു ഉപരിതലം ഉണ്ടാവണം എന്നില്ല.
ഇന്ന് പ്രദര്‍ശനങ്ങള്‍ക്ക് ആണ് ഏറ്റവും പ്രാധാന്യം. ജീവിതം തന്നെ ഒരുതരം reality show ആയി മാറുന്നു. പ്രദര്‍ശനം അഥവാ show ഒരിക്കലും ശുദ്ധമായ പൂജയുടെ ഭാഗമല്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി എന്നത് ലക്‌ഷ്യം ആകുമ്പോള്‍ ഈശ്വര സംകല്പങ്ങള്‍ അതിനുള്ള മാര്‍ഗം -രണ്ടാം തരം- ആയി മാറുന്നു. തരംതാഴുന്നു. ആത്മീയ-ദൈവിക-പാതയില്‍നിന്നും ഉള്ള അപഭ്രംശം, വഴുതിവീഴല്‍, അഥവാ വഴിതെറ്റല്‍ ആണ് ഇത്. ഇങ്ങനെ പൂജയുടെ ശാസ്ത്രവും ആയി വേറിട്ട് പോയതിന്റെ ഫലമായി ഇന്ന് ക്ഷേത്രങ്ങള്‍ കരിഞ്ചന്തകള്‍ ആയിരിക്കുന്നു. ദൈവഭയം ഇല്ലാത്ത ലോകരെ ഭയന്ന് അതാരും പറയുന്നില്ല എന്നുമാത്രം.
ആചാര്യവര്‍ഗത്തിന് മിണ്ടാന്‍ അവകാശം ഇല്ല എന്നാണു ജനങ്ങളുടെ വിധി. ശാസ്ത്രത്തെ പരസ്യമായി നിന്ദിക്കുന്നവര്‍ക്ക് ആദായം എടുക്കാന്‍ പാകത്തിന് വിനീതരായി തലകുനിച്ചു നില്‍ക്കല്‍ അല്ലെ ആചാര്യധര്‍മം! ഇതാണോ യുഗങ്ങളുടെ പാരമ്പര്യം ഉള്ള സനാതന ധര്‍മം? ഇവിടെ ഭക്തി പ്രതിഷേധത്തിന് വഴി മാറുന്നു.
Monday, 14 May 2012
Sunday, 13 May 2012
Subscribe to:
Posts (Atom)