പ്രിയപ്പെട്ട ബ്ലോഗ് നിരീക്ഷകരെ,
ശാന്തിവിചാരം ബ്ലോഗ് നിലവില്‍ വന്നിട്ട് ഒരു വര്‍ഷം ആവുന്നു, മെയ് 27 ന്. ഈശ്വരാനുഗ്രഹം കൊണ്ടും, വായനക്കാരുടെ സഹകരണം കൊണ്ടും തൃപ്തികരം ആയ നിലവാരം നിലനിര്‍ത്തി തുടരാന്‍ സാധിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 14000 ന് അടുത്ത് വരുന്ന റിവ്യൂ ഇത് തെളിയിക്കുന്നു.
27.5.2011-ല്‍ ആണ് ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ചെയ്തത്. അത് ഇംഗ്ലീഷ് ആയിരുന്നു. ശാന്തിക്കാരുടെ വിവാഹ പ്രതിസന്ധിയെപറ്റി വന്ന Deccan Chronicle Report ആയിരുന്നു ആദ്യബ്ലോഗിന് ആധാരം. Hindu Priests Wedding
ആഴ്ചയില്‍ 3-4 ബ്ലോഗ് എന്നൊരു ധാരണയില്‍ ആണ് തുടക്കമിട്ടത്. ഈ വര്‍ഷം ആദ്യം മുതല്‍ അത് നിത്യേന ആക്കി. ഇടയ്ക്കു മുടക്കം വന്നിട്ടുണ്ടെങ്കിലും ചില ദിവസങ്ങളില്‍ ഒന്നിലധികം പോസ്റ്റുകള്‍ ചെയ്തു ആ കുറവ് പരിഹരിച്ചാണ് വരുന്നത്.
ബ്ലോഗ് എഴുതണം എന്ന് എന്നോട് ആദ്യമായി മാര്‍ഗദര്‍ശനം നല്‍കിയത് യോഗക്ഷേമസഭയുടെ ബ്ലോഗ് മാസ്റ്റര്‍ ആയ ശ്രീ ഉണ്ണി തോട്ടശ്ശേരി UNNI THOTTASSERI ആണ്. ആത്മീയ വിഷയങ്ങളും നമുക്ക് അറിയാവുന്ന അമ്പലക്കാര്യങ്ങളും ഒക്കെ ബ്ലോഗ് ചെയ്‌താല്‍ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.
അതിനാല്‍ ഒരു വെബ് സൈറ്റില്‍ സാഹിത്യ സൃഷ്ടികള്‍ എഴുതുക എന്ന മാര്‍ഗം ആണ് ഞാന്‍ ആദ്യം തെരഞ്ഞെടുത്തത്. ലതാവര്‍ത്തം എന്ന ആ സൈറ്റ് ഇപ്പോഴും ഉണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്ഷേത്രജീവനം ഉപേക്ഷിച്ചിട്ടാണ് ഞാന്‍ ഈ സാഹസത്തിനു ഇറങ്ങിത്തിരിച്ചത്. അതൊക്കെ വിശദീകരിച്ചാല്‍ വിസ്താരം ഒരുപാടു വരും. അതുകൊണ്ട് സൂചനകളില്‍ ഒതുക്കുന്നു.
വിശദമായ ഒരു വാര്‍ഷിക അവലോകനം തയ്യാറാക്കണം എന്ന് വിചാരിക്കുന്നു. സമയക്കുറവ് നല്ലോണം ഉണ്ട്. വാര്‍ഷിക ദിനം ആകുമ്പോഴേക്കും അത് പൂര്‍ത്തിയാക്കാം എന്ന് കരുതുന്നു.
നിത്യനിരീക്ഷകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും എല്ലാം ഇത്തരുണത്തില്‍ സ്വാഗതം ചെയ്യുന്നു.
എല്ലാവര്‍ക്കും നന്ദി.