Saturday, 21 February 2015

മനുഷ്യബന്ധങ്ങള്‍ .

ശാന്തിവിചാരം വാനയക്കാര്ക്ക് ഒരു മെലഡി സമര്പ്പിക്കുന്നു.


യഥേഷ്ടം വേര്‍ടുത്താവുന്നതും പിന്നെയും സ്ഥാപിക്കാവുന്നതുമായ ഒരു സ്വതന്ത്രമായ ബന്ധമാണ് സൌഹൃദം അഥവാ സുഹൃദ് ബന്ധം.

2) ഒരിക്കലും വേര്പെടുത്താനാവാത്ത ബന്ധമാണ് പിതൃപുത്രബന്ധം. സന്ന്യാസ മാര്‍ പിതൃകടം വീട്ടിയശേഷമാണ് ബന്ധങ്ങള്‍ വേര്‍പെടുത്തി സന്ന്യസിക്കുന്നത്. (അല്ലാതെ ഉള്ള പരിവ്രാജകസന്ന്യാസിമാരും  ഇന്നു ധാരാളമായി ഉണ്ട് അതല്ല, ഇവിടുത്തെ വിഷയം ബന്ധം മാത്രം.)

3) ഭാര്യഭര്‍ത്തൃബന്ധം ഉറപ്പുള്ളതായിരിക്കണം എന്ന നിര്‍ബന്ധം മുമ്പ് ഉണ്ടായിരുന്നു. ഇന്ന് അതില്ല.

4) ഇനി ഗുരുശിഷ്യബന്ധത്തിന്റെ കാര്യം എടുക്കാം. ഇന്ന് ഗുരുശിഷ്യബന്ധം സുഹൃദ്ബന്ധം ആയിമാറിയിരിക്കുന്നു. എല്ലാ ബന്ധവും അതുപോലെ സൌഹൃദം പോലെ ദുര്‍ബലപ്പെടുന്നു.

5) രഹസ്യബന്ധങ്ങള് ശക്തമാകുന്നുവോ ???  മാന്യത നേടുന്നുവോ ???  ഇന്നിറങ്ങുന്ന സകലകഥകളും  വഴിപിഴച്ച ബന്ധങ്ങളുടെ കഥകളാണ്.  മനുഷ്യന്റെ ജിജ്ഞാസ മറ്റുള്ളവരുടെ ദോഷങ്ങള് അറിയുന്നതിനായിട്ടാണ് വിനിയോഗിക്കപ്പെടുന്നത്.

ഭാഗവതത്തെക്കാള് ശക്തമായ, ഹൃദയസ്പര്ശിയായ കഥയാണ് രാമായണം. രാമന് ഏകപത്നീവ്രതക്കാരനായിരുന്നു. എന്നാല് ഭാഗവതത്തില് കൃഷ്ണന് ബഹുഭാര്യാത്വം  സ്വീകരിച്ചു.. കൃഷ്ണന്റെ ഏറ്റവും വലിയ ആകര്ഷണം അതായിരുന്നില്ലേ.. ???


Thursday, 19 February 2015

സംബന്ധവിചാരം

സംബന്ധം എന്ന വാക്കിന് നല്ല ബന്ധം സംയഗ് ആയിട്ടുള്ള ബന്ധം എന്നൊക്കെയാണര്ഥം. ഒരു നമ്പൂതിരി നായര് ഒഴികെയുള്ള വിഭാഗത്തില് പെട്ട സ്ത്രീകളെ വിവാഹം ചെയ്യുന്നതൊക്കെ അസംബന്ധവും ആക്ഷേപാര്ഹവുമായി കരുതപ്പെടുന്നു. നായര് സ്ത്രീകളെ പരിണയിക്കുന്നത് സംബന്ധവും. ഇത് എത്രമാത്രം നായീകരിക്കാനാവും??

ഈ പൊതുധാരണ ഇന്നും അതേ പടി നിലനില്ക്കുന്നു. നമ്പൂരി സംബന്ധം എന്ന ഏര്പ്പാട് നായന്മാര്ക്കുപോലും ആക്ഷേപം ആയിരിക്കുന്ന ഇക്കാലത്തും അതിനെ അസംബന്ധമായിട്ടല്ല കരുതുന്നത്. സംബന്ധം എന്ന് നല്ലപേരിട്ട് വെച്ചുവാഴ്ത്തുകയാണ്. എന്തുകൊണ്ട് നായര് നമ്പൂതിരി മിശ്രവിവാഹം ഇവിടെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കപ്പെട്ടു...??? അതിന് അങ്ങനെയൊരു പേര് കല്പിച്ചരുളിയത് ഏത് രാജാവ് അല്ലെങ്കില് ഏതു കവി.

നമ്പൂതിരി നായര് അതിര് വരമ്പ് ഇല്ലാതെ ആക്കാനാഗ്രഹിക്കുന്ന ഭൂരിപക്ഷ ഇച്ഛാശക്തിയെ നല്ലത് എന്ന് ആശീര് വദിക്കുകയാണ് നമ്പൂതിരി ചെയ്തത്. സ്വന്തം സംസ്കാരം നശിച്ചാലും അതു മറ്റുള്ളവരുടെ നന്മയ്ക്ക് ആവുന്നെങ്കില് ആവട്ടെ എന്ന വിശാലഹൃദയത്വമാണ് ഞാനിതില് കാണുന്നത്.

ഇതുപോലെ  നായര് ഈഴവ അതിര് വരമ്പ് തകര്ക്കാന് ആഗ്രഹിക്കുന്ന ഒരു ഭൂരിപക്ഷ ഇച്ഛാശക്തി ഇവിടെ ഉരുത്തിരിയുന്നുണ്ട്.  അത് ആദ്യത്തേതിന്റെ അനന്തരഫലം എന്നപോലെ തോന്നിക്കുന്നു. പക്ഷെ നായര് ഈഴവ വിവാഹബന്ധങ്ങള്ക്ക് സംബന്ധം എന്നതുപോലെയുള്ള സത്പേര് കല്പിച്ചരുളാനാരും ആഗ്രഹിക്കുന്നില്ല. കാരണം ഇരുകൂട്ടര്ക്കും അതിലും വലിയൊരു ആഗ്രഹമാണ് അടിസ്ഥാനപരമായിട്ടുള്ളത്.. തങ്ങളുടെ സ്വന്തം ജാതീയത നിലനിര്ത്തണം എന്ന അമിതമായ ആഗ്രഹമാണ് നാം ഇരുകൂട്ടരിലും ദര്ശിക്കുന്നത്.

എന്നിട്ടും  കേരളത്തില് സ്വന്തം ജാതീയതയും ജാതിസംസ്കാരവും വെടിഞ്ഞു മാതൃക കാട്ടിയ നമ്പൂതിരിമാരാണ് ഇപ്പോഴും ജാതി കേസിലെ ഒന്നാം പ്രതികള്... !!!

പ്രബുദ്ധതാ സര്ട്ടിഫിക്കറ്റുകള് കക്ഷത്തില് വെച്ചു നടക്കുന്ന കേരളീയര്ക്ക് എത്രമാത്രം ബോധം ഉണ്ട് എന്നു തോന്നിപ്പോകുന്നു.  സര്ട്ടിഫിക്കറ്റല്ലേ നമുക്ക് വലുത്, യഥേഷ്ടം ഓള്പാസ് കൊടുത്ത് ജയിപ്പിച്ചിട്ടാണെങ്കിലും അതിന്റെ കച്ചവടം നടക്കട്ടെ.

ടൈം ലൈനില് കമന്റുകള് വായിക്കുക.