ഈശ്വരപൂജ ജനസേവനം അല്ല. അത് തികച്ചും വ്യക്തികളുടെ സ്വകാര്യത ആണ്. ക്ഷേത്രങ്ങളിലും മുന്‍പ് അങ്ങനെ ആയിരുന്നു.
പിന്നീട് രാഷ്ട്രീയപരവും കച്ചവടപരവും ആയ താല്പര്യങ്ങള്‍ കൂടുതല്‍ ഉള്ള ജനവിഭാഗം ക്ഷേത്രങ്ങളെ പിടിച്ചെടുത്തു ബ്രാഹ്മണരെ അവരുടെ പാട്ടിലാക്കി. വരുതിയിലും നിയന്ത്രണത്തിലും. ഇപ്പോള്‍ സ്വന്തം ആള്‍ക്കാരെ ഉപയോഗിച്ച് അവരെ പുറംതള്ളാന്‍ ഉള്ള ഉള്ളിലിരുപ്പ് പുറത്തായി.
ഇന്ന് ക്ഷേത്രങ്ങളില്‍ പൂജ ഒരു പ്രഹസനവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപായവും ഒക്കെ ആയി മാറിയിരിക്കുന്നു. ഈശ്വരോപാസനയ്ക്കു പ്രാധാന്യം കല്പിക്കുന്ന ഒരു പൂജാരിക്ക് പലപ്പോഴും യോജിക്കാന്‍ ആവാത്ത സാഹചര്യങ്ങള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാവുക ഇന്ന് വളരെ സാധാരണം ആണ്. ഏതു സാഹചര്യത്തിലും പരാതിയും പരിഭവവും പറയാതെ പൊരുത്തപ്പെട്ടു പോരുകയാണ് ശാന്തിക്കാരും തന്ത്രിമാറും ഒക്കെ. അത് അവരുടെ ഒരു കടമ പോലെ ആയിരിക്കുന്നു.
എന്നാല്‍ ക്ഷേത്ര സാഹചര്യം പിന്നെയും മാറിയിരിക്കുകയാണ്. ഹിന്ദുക്കളിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഇച്ഛാശക്തി ഇയ്യിടെ പെരുന്നയില്‍ പ്രകടമാവുക ഉണ്ടായി. അവര്‍ ബ്രാഹ്മണരെ ചൂഷകര്‍ ആയി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് ആത്മാഭിമാനസംരക്ഷണത്തിന് ആവശ്യം ആയിരിക്കുന്നു.
ആകയാല്‍ ആക്ഷേപം ഉന്നയിച്ചവരുടെ നേരിട്ടുള്ള ഭരണത്തില്‍ ഉള്ള ക്ഷേത്രത്തില്‍ അല്ല ഞാന്‍ ഇപ്പോള്‍ പോവുന്നത് എങ്കിലും, ആ ക്ഷേത്രത്തിന്റെ പ്രയോജനം അനുഭവിക്കുന്നത് മുഖ്യമായും അവരുടെ ആളുകള്‍ ആകയാല്‍, അങ്ങനെ ഒരു സേവനം ചെയ്യുന്നത് അനുചിതം ആയും അസ്ഥാനത്ത് ആയും കാണപ്പെടുന്നു. എത്ര അധികം താല്പര്യത്തോടെ ആണ് ഞാനിതു ചെയ്തു വരുന്നത് എന്ന് പല ബ്ലോഗുകളില്‍നിന്നും വ്യക്തം ആണ്. എങ്കിലും വിട്ടു നില്‍ക്കുന്നതാണ് കൂടുതല്‍ ശരി എന്ന് വന്നിരിക്കുന്നു. ആകയാല്‍ 3-4 ദിവസത്തിനുള്ളില്‍ ഞാന്‍ മാങ്ങാനം നരസിംഹസ്വാമിക്ഷേത്രം വിടും.
ഭക്തിയെക്കാള്‍ പ്രതിഷേധം അധികം ഉള്ള ആളാണ് ഞാന്‍. ഭക്തിയും ബ്രഹ്മത്വവും ഉള്ള നായന്മാര്‍ ഉത്തമ ബ്രാഹ്മണര്‍ ആയി മുന്നോട്ടു വരട്ടെ.
No comments:
Post a Comment