പ്രതികരണശേഷി (this post updated 5/8/12)
പ്രതികരണശേഷി ഏതെങ്കിലും വിഭാഗത്തിന് വേണ്ടാത്തതോ?
Objectivity is the basis of sanity, said Bertrand Russel. പ്രതികരണശേഷിയാണ് ബോധത്തിന്റെ തെളിവ്. ഇവിടെ ഒരു വിഭാഗത്തിന് പ്രതികരണശേഷി തീരെയില്ല എന്നായിരിക്കുന്നു!
സമുദായം അഭിമുഖീകരിക്കുന്ന അത്യാസന്നനിലക്ക് പ്രധാനകാരണം യഥാ സമയത്ത് വേണ്ടതുപോലെ പ്രതികരിക്കാന്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് സാധിക്കാതെ വന്നതല്ലേ? സമുദായത്തിന്റെ അസ്തിത്വത്തെ തകര്‍ക്കുന്ന ബാഹ്യശക്തികളെ കണ്ടില്ലെന്നു നടിക്കുകയും മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ കൂടി ഉത്തരവാദിത്തം സ്വവര്ഗത്തില്‍ അന്ധമായി ആരോപിക്കുകയും പരപ്രീണനാര്‍ഥം ചെയ്യുന്ന സത്യസന്ധമല്ലാത്ത മാര്‍ഗം ആണ് നമ്പൂരിമാരിലെ ബുദ്ധിജീവികള്‍ എന്ന് അഭിമാനിക്കുന്നവര്‍ അവലംബിക്കുന്നത്.
പ്രതികരണശേഷി നമ്പൂരിമാര്‍ക്ക് ആപത്താണ്, അത് പാടില്ല എന്ന ഒരുതരം വിശ്വാസം അന്ധവിശ്വാസത്തിന്റെ പുതുക്കിയ പതിപ്പ് - ചിലരുടെ അഭിപ്രായങ്ങളില്‍ കാണുന്നു. സമൂഹഭയം, ആത്മവിശ്വാസം ഇല്ലായ്ക ഇവയൊക്കെ അല്ലെ ഇതിനു പിന്നില്‍? ലാഭ ചിന്ത മൂലം വിപരീതഅഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ ഉണ്ട്. മറ്റുള്ളവരെ ഏറ്റവും സന്തോഷിപ്പിക്കാന്‍ വിഡ്ഢിത്തം പറച്ചില്‍ തന്നെ ആണ് വേണ്ടതും. പക്ഷെ അങ്ങനെ പറഞ്ഞു പറഞ്ഞു ഒടുവില്‍ പറയുന്നത് എല്ലാം വിഡ്ഢിത്തം ആയി മാറും എന്ന് മാത്രം. സമൂഹം വിഡ്ഢികളെ വെറുപ്പോടെ കാണുകയും ചെയ്യും.
നമ്പൂതിരിമാര്‍ ഇഷ്ടപ്പെടുന്നത് ഭീരുക്കളെ ആവാം. പക്ഷെ ലോകത്തില്‍ മറ്റുള്ളവര്‍ എല്ലാം ഇഷ്ടപ്പെടുന്നത് ചുണ ഉള്ളവരെ ആണ്. രാഹുല്‍ ഈശ്വറിന്റെ കഴിവുകളെ തിരിച്ചറിയാനും, ആവശ്യമായ സമയത്ത് വേണ്ടത്ര പിന്‍ബലം നല്‍കാനും സ്വസമുദായത്തിനു കഴിഞ്ഞില്ല. അതുപോലെ EMS ആദ്യകാലങ്ങളില്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ്. നമ്പൂതിരിമാരുടെ രക്ഷക്ക് വേണ്ടി 500 പേജുള്ള പ്രബന്ധം തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചു. പൂമുള്ളി മനയില്‍ കൂടിയ യോഗം അദ്ദേഹത്തെ അനാദരിക്കുക ആണ് ചെയ്തത്.

Jishnu Namboodiripad Secular aavaan veendy non veg adiyum.....madyapichu apahaasyanaavukayum cheyyunnu youths....5 hours ago · · 1
Jishnu Namboodiripad manappoorvam samskaarathe thally parayunnu....athine pukazhthunna parentsum....5 hours ago · · 1
Jishnu Namboodiripad mattullavarude opinion poole thanne bheerukkal aayi stereotype aakunnu....enthinu secular aavaanoo???5 hours ago · · 1
Jishnu Namboodiripad If we were such ruthless feudal lords who vanquished the poor masses....by killing them and raping their women where the hell is that aggressive genes????? how did descendants of such cruel ancestors become so innocent??????our history texts r written by elements who love to accuse our culture by degrading all cultural contributions as selfish motives.......shame....damn shame5 hours ago · · 2
Narayana Lal Edamana what u said is very very correct, i appreciate u, i salute u.........4 hours ago · · 1
Vasudevan Namboodiri സന്ദര്‍ഭോചിതമായി പ്രതികരിക്കണം. വ്യക്തമായും വ്യക്തിവിദ്വേഷം കൂടാതെയും കാര്യമാത്ര പ്രസക്തമായും വേണം പ്രതികരിക്കാന്‍. ക്രിയാല്‍മകമായി പ്രതികരിക്കുന്നതിനു സ്വയം തോന്നി ഓരോരുത്തരും പരിശീലിക്കുകതന്നെ. അല്ലാണ്ടെങ്ങനെയാ?
ഇനി ഇപ്പോള്‍ സമയം ഒന്നും നോക്കേണ്ട കാര്യം ഇല്ല. ഇത്രയും ദീര്‍ഘകാലം മിണ്ടാതെ ഇരുന്നതിനാല്‍ ഇപ്പോള്‍ എപ്പോള്‍ വേണം എങ്കിലും ഏതു നമ്പൂരിക്കും പ്രതികരിക്കാം. എത്ര ആയാലും അത് അധികം ആവുകയില്ല. സ്വന്തംവര്‍ഗത്തിന് വേണ്ടി ആയിരിക്കണം പറയുന്നത് എന്ന് മാത്രം. എതിരാളികളുടെ വക്കാലത്ത് പിടിച്ചാല്‍ വല്ല കമ്മിഷനും തടയും എങ്കില്‍ വേണ്ടില്ല! ഒരു ഗുണവും ഇല്ലെങ്കിലും പൊതുനോട്ടത്തില്‍ വലിയവന്‍ ആയി കാണപ്പെടാന്‍ വേണ്ടി സ്വസമുടായാതെ ഒറ്റികൊടുക്കുന്ന വായാടികള്‍ പ്രതികരിക്കാതെ ഇരിക്കുന്നത് തന്നെ ആണ് ഭേദം.

Vasudevan Namboodiri
EMS ന്റെ അമ്മാത്ത് ആയ പൂമുള്ളി മനയില്‍ കൂടിയ ഉണ്ണി നമ്പൂതിരി സഭയില്‍ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം നമ്പൂതിരി വര്‍ഗ്ഗത്തിന്റെ നിലനില്പ് ഭദ്രമാക്കുക എന്ന ലക്‌ഷ്യം വച്ച് ഉള്ളതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി ജനങ്ങള്‍ മാറി ചിന്തിക്കും എന്നും ശുദ്ധരായ സ്വന്തം വര്‍ഗം ഇവിടെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യപ്പെടും എന്നും ആ ക്രാന്തദര്‍ശി മുന്‍കൂട്ടി കണ്ടു. രാജവാഴ്ച അസ്തമിക്കും എന്നും കുടിയാന്മാരും കാര്യസ്ഥന്മാരും ഇല്ലപ്പറമ്പുകള്‍ അവരുടെ കൈവശം ആക്കും എന്നും മറ്റും മുന്‍കൂട്ടി കാണാന്‍ സാധിച്ചത് അദ്ദേഹത്തെ പോലെ ചുരുക്കം ചില നമ്പൂരിമാര്‍ക്ക് മാത്രം ആയിരുന്നു. അദ്ദേഹം അത് എല്ലാവര്ക്കും മനസ്സിലാക്കും വിധം വിസ്തരിച്ചു എഴുതി തയ്യാറാക്കി പ്രബന്ധ രൂപത്തില്‍ സഭയില്‍ അവതരിപ്പിച്ചു. അതിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് നമ്പൂരിമാര്‍ ഇംഗ്ലീഷ് പഠിക്കണം എന്നത് ആയിരുന്നു. മ്ലേച്ചഭാഷ എന്ന് ചൊല്ലി ആക്ഷേപിച്ചിട്ടിരുന്ന ഇംഗ്ലീഷ് നമ്പൂരിമാര്‍ പഠിക്യെ? കേമായി!!! ഏഭ്യന്‍.
മറ്റൊരു നിര്‍ദേശം ആധുനിക വിദ്യാഭ്യാസം നേടിയ നമ്പൂരിമാര്‍ ചേര്‍ന്ന് ഒരു ദിനപ്പത്രം -പ്രസ്- തുടങ്ങണം എന്നായിരുന്നു. അതിന്റെ ആവശ്യവും അന്നത്തെ യാധാസ്ഥിതികര്‍ക്ക് ആര്‍ക്കും മനസ്സിലായില്ല. ഇയാള്‍ക്കെന്താ തലയ്ക്കു വല്ല ഓളവും ആണോ എന്ന് അവര്‍ ചിന്തിച്ചു.
മറ്റൊരു നിര്‍ദേശം നമ്പൂരിമാര്‍ അമ്പതു ഏക്കറില്‍ അധികം കൈവശം ഉള്ള പുരയിടവും നിലവും വില്‍ക്കണം എന്നത് ആയിരുന്നു. അതുംകൂടി കേട്ടപ്പോള്‍ ശ്രോതാക്കളുടെ ക്ഷമ നശിച്ചു. "സ്ഥലം വില്‍ക്ക്വേ ? കൊശവന്‍! നിര്‍ത്ത്ക അധികപ്രസംഗീ!" എന്ന് ചൊല്ലി ബാക്കി അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ അദ്ദേഹത്തെ അവഹേളിച്ചു പുറത്താക്കുകയാണ് ആഡ്യന്മാരായ നമ്പൂരിമാര്‍ ചെയ്തത്. അതോടെ അദ്ദേഹം സമുദായ പ്രവര്‍ത്തനം മതിയാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയി മാറി. ഒളിവില്‍ താമസിക്കേണ്ടി വന്നപ്പോള്‍ പോലും അമ്മാത്ത് കയറാന്‍ അനുവദിച്ചില്ല. സ്വജനങ്ങളെ മറന്നു അദ്ദേഹം പാര്‍ട്ടിയെ സേവിച്ചു. അവിടുന്ന് അധികം താമസിയാതെ അദ്ദേഹം മുഖ്യമന്ത്രി ആയി. അപ്പോള്‍ പൂമുള്ളി മന അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുങ്ങി. അദ്ദേഹം ചെന്നു. ഔദ്യോഗികം ആയ സന്ദര്‍ശനം. അവിടെ മരുമകന്‍ എന്നോ നമ്പൂരി എന്നോ ഉള്ള വൈകാരിക ബന്ധത്തിന് സ്ഥാനം ഇല്ലായിരുന്നു. എല്ലാം പാര്‍ടിയുടെ തീരുമാനം. സ്വന്തം ആള്‍ക്കാര്‍ അയ നമ്പൂരിമാര്‍ക്ക് വേണ്ടി ഭൂനിയമം തടയാന്‍ തനിക്കു ആവില്ല എന്നും, അതിനോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് കെ. ആര്‍. ഗൌരിയമ്മയെ അറിയിക്കാനും അദ്ദേഹം മുഖ്യമന്ത്രി എന്ന നിലയില്‍ നിഷ്പക്ഷമായ നിലപാട് എടുത്തു. എന്നാല്‍ അങ്ങനെ ഒരു നീക്കത്തിന് നമ്പൂരിമാര്‍ ഒരുക്കം അല്ലായിരുന്നു.
ഈ ചരിത്രം എന്നോട് പറഞ്ഞിട്ടുള്ളത് യോഗക്ഷേമ സഭയിലെ മുതിര്‍ന്ന പ്രവര്‍ത്തകനും അധ്യാപകനും ആയിരുന്ന കോളശ്ശേരി ജാതവേദന്‍ നമ്പൂതിരി ആണ്. ഇതുപോലെ അദ്ദേഹത്തെ സംബന്ധിച്ച് ലോകം അറിയാത്ത വേറെയും വസ്തുതകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസം ആചാരവിശ്വാസം മുതലായവ തെളിയിക്കുന്ന സംഭവങ്ങള്‍. അദ്ദേഹം പൂജിച്ചിരുന്ന കൃഷ്ണവിഗ്രഹം താന്‍ കണ്ടിട്ടുണ്ട് എന്ന് ഒരു ജ്യോത്സ്യന്‍ ഒരിക്കല്‍ പറയുകയുണ്ടായി.

Friday at 4:17pm · · 6