എന്നു തോന്നിപ്പോകുന്നു. ഹിന്ദുപ്രസ്ഥാനങ്ങളുടെ ഹിഡന് അജണ്ട ഔദ്യോഗികമല്ലായിരിക്കാമെങ്കിലും അങ്ങനെ ഒരു നശീകരണ വികാരം പ്രവര്ത്തകരുടെ ഉള്ളില് ആവേശം പകരുന്നതായി കണ്ടുവരുന്നു.
ഞാനിപ്പോള്‍ ഒരു ചെറിയ ക്ഷേത്രത്തിലെ ശാന്തിക്കാരന്റെ ജോലി ഏറ്റിരിക്കുകയാണ്. പറ്റുമെങ്കില്‍ ഒരുമാസം എങ്കിലും നില്‍ക്കണം എന്ന് വിചാരിച്ചു. ഇന്ന് ഒരു വേളിക്കു പോകാന്‍ ആയി ക്ഷേത്രം വിട്ടു. ഹോ എന്തൊരു സുഖം....
ഇപ്പോള്‍ തോന്നുന്നു വേളിക്കു പോയില്ലെങ്കിലും വേണ്ടില്ല, ഭരണക്കാരുടെ കെണിയില്‍ വീഴാതെ എങ്ങനെ എങ്കിലും രക്ഷ പെടാന്‍ ഉള്ള വഴി നോക്കുകയാണ് വേണ്ടത് എന്ന്. കാരണം ക്ഷേത്രസംസ്കാരം ഇല്ലാത്ത ഭരണക്കാരുടെയും ജീവനക്കാരുടെയും ആധികാരികം ആയ ഇടപെടലുകള്‍ അത്രമേല്‍ അസഹ്യമാണ്. systematic pressure. ഉള്ള പുച്ഛം മറച്ചു വച്ച് കൊണ്ടും ഇല്ലാത്ത ആദരവ് നടിച്ചു കൊണ്ടുമുള്ള അധികാരികളുടെ സ്നേഹപ്രകടനം എന്തൊരു harassment ! കെണിയിലേക്കു വഴുതി വീഴാന്‍ നല്ല വാസനയുള്ള സോപ്പ് വേണ്ടേ?
ഒരു ദിക്കില്‍ ഒരിക്കല്‍ ഇതുപോലെ ഒന്ന് അസഹ്യം ആയപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു. അപ്പോള്‍ അതായി കുറ്റം. തിരുമേനിമാര്‍ ഇംഗ്ലീഷ് പറയാന്‍ പാടില്ല അത്രേ! ദേവസ്വം ബോര്‍ഡില്‍ തന്ത്രിമാരോട് വരെ മേലധികാരികള്‍ ഇംഗ്ലീഷ് പ്രയോഗിക്കുന്നു. നാട്ടുകാര്‍ക്ക് എന്തും ആവാം. എല്ലാ തോന്നിവാസങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവന്‍ "നല്ല തിരുമേനി". തടസ്സം പറയുന്നവന്‍ മഹാ അധിക പ്രസംഗി !
എനിക്ക് അവിടെ നില്‍ക്കാന്‍ തോന്നണേ എന്ന് പ്രാര്‍ഥിച്ചതായി ഒരു ഭക്ത വെളിപ്പെടുത്തി. അവരുടെ ഇഷ്ടം ആണ് അതിന്റെ പ്രമാണം. അങ്ങനെ ഇഷ്ടം വരുമ്പോള്‍ "നില്‍ക്കാന്‍ തോന്നണേ" എന്നു പ്രാര്‍ഥിക്കുന്നവര്‍ വിരോധം വരുമ്പോള്‍ "ഇയാള്‍ക്ക് ഇവിടം വിട്ടു പോകാന്‍ തോന്നണേ" എന്നും പ്രാര്‍ഥിക്കും! അച്ഛനെ സഹായിക്കാനും മറ്റും വരുന്ന വിദ്യാര്‍ഥികള്‍ ആയ ഉണ്ണികളുടെ ജീവിതം തുലക്കാന്‍ ഇത്തരം പ്രാര്‍ത്ഥനക്കാര്‍ ധാരാളം മതി!
ഒരു ദിക്കില്‍ ഒരിക്കല്‍ ഇതുപോലെ ഒന്ന് അസഹ്യം ആയപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു. അപ്പോള്‍ അതായി കുറ്റം. തിരുമേനിമാര്‍ ഇംഗ്ലീഷ് പറയാന്‍ പാടില്ല അത്രേ! ദേവസ്വം ബോര്‍ഡില്‍ തന്ത്രിമാരോട് വരെ മേലധികാരികള്‍ ഇംഗ്ലീഷ് പ്രയോഗിക്കുന്നു. നാട്ടുകാര്‍ക്ക് എന്തും ആവാം. എല്ലാ തോന്നിവാസങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവന്‍ "നല്ല തിരുമേനി". തടസ്സം പറയുന്നവന്‍ മഹാ അധിക പ്രസംഗി !
ഇന്നലെ ഒരു വ്യക്തി പറഞ്ഞു. "ഈ ക്ഷേത്രം ഇന്ന് കാണുന്ന നിലയില്‍ എത്തിയത് ഈ നാട്ടിലെ എല്ലാ ആളുകളുടെയും സഹായം കൊണ്ടാണ്." അതിന്റെ അര്‍ഥം: നാട്ടിലെ എല്ലാവര്ക്കും ശാന്തിക്കാരന്റെ തലയില്‍ കയറി നിരങ്ങാന്‍ ഉള്ള അവകാശം ഉണ്ടെന്ന് അല്ലെ!
ദൈവനാമത്തില്‍ അര്‍പ്പിച്ച ദ്രവ്യത്തിന്റെ മേല്‍ അവകാശം പറയുന്ന നാട്ടുകാര്‍ക്ക് പറ്റിയതു ന്യൂ ജനറേഷന്‍ ശാന്തിക്കാര്‍ തന്നെ. അത്തരത്തില്‍ ഒരു മാന്യന്‍ അവിടെ മുന്‍പ് വന്നിരുന്നു. അന്യനാട്ടുകാരന്‍. അയാളുടെ പ്രവൃത്തികള്‍ കണ്ടിട്ട് ബ്രാഹ്മണന്‍ തന്നെയോ എന്ന സംശയം പലര്‍ക്കും ഉണ്ടായി. ആരോ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു, (മറ്റെന്തോ ആവശ്യം പറഞ്ഞ്). അതോടെ അയാള്‍ സ്ഥലം വിട്ടു.