Monday, 24 June 2013

സത്യവും ചരിത്രവും

ഇവിടെ റയില് വേ കൊണ്ടുവന്നത് ആരാണ്..?. ആശുപത്രികള് തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ജീവിത സൌകര്യങ്ങളും ആരുടെ സംഭാവനയാണ്..? ശാസ്ത്രവും ബഹിരാകാശവും കണ്ടുപിടുത്തങ്ങളും എല്ലാം സായിപ്പിന്റെ അല്ലേ?  അവരുടെ ബുദ്ധിശക്തിയെ വാഴ്ത്തുക. അംഗീകരിക്കുക.  ഇവിടെ പബ്ലിക് സ്കൂളുകള് കൊണ്ടുവന്നത്... ആരാണ്..?.  ഇവിടെ പില്ക്കാലത്ത് ജനാധിപത്യം വരുന്നതിന് വഴി തെളിച്ചത് ആരുടെ ഭരണ ത്തിന്റെ അനന്തരഫലമാണ്?..നാം പാശ്ചാത്യരോട് എല്ലാംകൊണ്ടും. കടപ്പെട്ടിരിക്കുന്നു.

ഇക്കാലത്തെ വളരെ സാധാരണമായ ഒരഭിപ്രായമാണ് മേലുദ്ധരിച്ചത്. സായിപ്പിന് മാത്രമേ ബുദ്ധിയുള്ളൂ.. അതിനാല് അവന്റെ നായ ആയിട്ടെങ്കിലും ജനക്കാനായാല് അതു തന്നെ ജന്മസാഫല്യം.. അതിനായി ഇംഗ്ലീഷ് പഠിക്കുക. അവരെ അന്ധമായിട്ടായാലും അനുകരിക്കുക. അവന്റെ slang & body language and even the bed room styles..ഇതാണ് ഇന്നത്തെ ശരാശരി ഭാരതീയന്റെ ചിന്ത. വിദേശിയര് അവരുടെ അധാര്മികവൃത്തികളെ പോലും വിറ്റുകാശാക്കാനുള്ള വിപണി ആയി ഭാരതത്തെ മാറ്റിയെടുത്തിരിക്കുന്നു.

നാം എന്തിന് ഇനിയും വിഴുപ്പ് ചുമക്കണം? വിദേശികള് നാടുവിട്ടുപോയിട്ടും അവരോടുള്ള വിധേയത്തവും അടിമത്തമനോഭാവവും വര്ധിച്ചിരിക്കുകയല്ലേ? ഇപ്പോഴും ഏതോ റിമോട്ട് കണ്ട്രോള് വഴി അന്യദേശീയര് നമ്മുടെ ഭരണം നിയന്ത്രിക്കുകയല്ലേ? ഇതില് നിന്ന് നമുക്ക് ഒരു മോചനം ഉണ്ടാവുമോ? എങ്ങനെയെങ്കിലും നമ്മുടെ സ്വത്വം വീണ്ടെടുക്കാനാവുമോ?  എന്താണ് അതിനുള്ള ഉപായം?

ബ്രിട്ടീഷ് ആധിപത്യക്കാലത്ത് എഴുതപ്പെട്ട Indian history മുഴുവനും സത്യസന്ധമാണെന്ന് വിശ്വസിക്കാനാവുമോ? അവരെല്ലാം സത്യത്തോട് വിധേയത്വമുള്ള കൂട്ടരാണോ? അവരുടെ വര്ഗാധിപത്യം അടിച്ചേല്പിക്കാന് വേണ്ടി എന്തും ചെയ്യാന് പോന്നവരല്ലേ? വലിയ വലിയ സത്യങ്ങളെ അവര് കണ്ടില്ലെന്നു നടിച്ചു. ചെറിയ നിസ്സാര കാര്യങ്ങളെ പെരുപ്പിച്ചു കാട്ടി. അങ്ങനെ അവര് അവരുടെ സ്വാര്ഥതാല്പര്യങ്ങള്ക്കായി അവര്ക്ക് സൌകര്യപ്രദമായി ഭാരതത്തെ പുനഃസംവിധാനം ചെയ്യുക ആയിരുന്നില്ലേ? ആ ഹീനമായ ചിന്താഗതിയേ പിന്തുടരുകയല്ലേ പിന്നീടു വന്ന രാഷ്ട്രീയക്കാരും ചെയ്തിട്ടുള്ളത്?

ഭാരതത്തില് ഒരു വിഭാഗം അവരുടെ കുത്തക ആക്കി വച്ചിരുന്ന വിദ്യാഭ്യാസത്തെ വിദേശിയര് സാര്‍വ ജനീനം അതായത് എല്ലാ ജനങ്ങള്ക്കും ലഭിക്കുമാറ് ആക്കി എന്നാണൊരു അവകാശവാദം. എത്രമാത്രം സത്യമുണ്ട് ഇതില്? രണ്ടും രണ്ടു വിഷയമല്ലേ? ഒന്ന് ആത്മീയം മറ്റേത് ഭൌതികം. വൈദികവിഷയങ്ങളുടെ പഠനം മാത്രമാണ് ഒന്നു രണ്ടു വിഭാഗങ്ങള്ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്നത്. അതുകൊണ്ട് ഒന്നു രണ്ട് വിഭാഗങ്ങളെങ്കിലും അവ പഠിക്കാന് നിര്ബന്ധിതരായി. ആ സംവരണം എടുത്തു മാറ്റിയതിനു ശേഷമോ... പ്രസ്തുതവിഷയങ്ങള് തൊടാന് ആരും ഇല്ലാതെയുമായി. ആദായകരം അല്ലെന്നു കണ്ടിട്ടാവും.

Indian Traditional setup തകര്ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തെ വൈകിയായാലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Related link @ My time line

2 comments:

  1. ബ്രിട്ടീഷുകാര്‍ എഴുതി വെച്ചത്‍ മുഴുവനും തെറ്റാണെന്ന്‍ പറയാന്‍ പറ്റില്ല എന്ന്‍ പലരും വാദിയ്ക്കുന്നുണ്ട്‍. അതുതന്നെ ബ്രിട്ടീഷിനോടുള്ള മമതയ്ക്ക്‍ ഉദാഹരണമാണ്‌. അതിന്‌ മുമ്പുള്ള ചരിത്രം വായിയ്ക്കാത്തവരാണ്‌ ഇത്തരത്തിലുള്ള വാദങ്ങള്‍ കൂടുതലും നിരത്തുന്നത്‍.

    ReplyDelete
  2. മറിച്ച് അഭിപ്രായമുള്ളവര് മിണ്ടാതെ ഇരിക്കുന്നതല്ലേ കൂടുതല് കഷ്ടം.

    ReplyDelete