Sunday, 28 June 2015

സംയമനിയില്‍

Dedication : To Shri Suresh Gopi

ലക്ഷ്യബോധം ഒന്നുമില്ലാത്ത ഒരു പോക്ക്.
പക്ഷെ ദിശാബോധമുണ്ട്.
കൃത്യമായ ദിശാബോധം.

പ്രതിബന്ധങ്ങളെ കണ്ടാല്‍   തെല്ലിട ഇരിക്കും.
ശക്തിസംഭരിച്ച് മതില്‍ ചാടും..
ദിശാബോധം.. ദിശാബോധം.

രാജകീയ വീഥികള്‍  തേടുന്നവര്‍
ലക്ഷ്യത്തിലെത്താതെ ആയുസ്സു തീരുന്നു.
ഇതങ്ങനെയല്ല.

രാജധാനിയില്‍ തന്നെ ചെന്നെത്തി
സംയമനിയുടെ റിസപ്ഷനില്‍
അനായാസേന!

മഹിഷാസനത്തില്‍ നിന്നുമിറങ്ങി
സാക്ഷാല്‍ യമധര്‍മരാജാവ്
അതീവ വിനയാന്വിതന്‍ !

അതിഥിപൂജയെ ചെയ്തു
ചിരിച്ചരുളിച്ചെയ്തു
സമയമായില്ലാ ഭവാന്‍
എന്നോട് ക്ഷമിച്ചാലും.

യമധര്‍മ്മനെ നമിച്ചിറങ്ങിപ്പോരുന്നേരം
പുതിയോരര്‍ത്ഥം  തന്നെ വന്നു
ജീവിതത്തിനും!