Friday, 26 July 2013

വൈദികവിദ്യാഭ്യാസം

ധാരാളം മഹാന്മാര്ക്ക് ജന്മം നല്കിയ നാടാണ് ഭാരതം. അവരുടെ മുഴുവന് പേരുവിവരങ്ങളൊന്നും ശേഖരിക്കാനും പ്രസിദ്ധീകരിക്കാനുമൊന്നും ആരും ശ്രമിച്ചിട്ടില്ല. മറ്റുള്ളവരുടെ മഹത്വം നോക്കിയിട്ട് വേണ്ടല്ലൊ ഒരാള്ക്ക് മഹാനാവുന്നതിന്... :D. കുറെ പേരുകള് പ്രസിദ്ധമായതു തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ്. വിദേശികള് കാരണം എന്നുതന്നെ പറയാം.

മഹാന്മാര്ക്ക് ജന്മം നല്കിയ പുണ്യഭാരതം ഇപ്പൊ മഹാന്മാരുടെ ഉല്പാദനം കര്ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. കുടുംബാസൂത്രണം എന്നൊക്കെ പറയുമ്പോലെ സമൂഹതലത്തില്   രഹസ്യമായ എന്തോ നിഗൂഡാസൂത്രണം ഇവിടെ വിജയകരമായ പദ്ധതിയായി നടപ്പാക്കപ്പെടുന്നു. well planned operation. ആര്ക്കുവേണ്ടി ആണ് ആരാണ് എന്നൊക്കെ നോക്കിയാല് മതി.

ഇതൊന്നും ആരും നോക്കി നടക്കുകയൊന്നും വേണ്ട. തനിയെ കാണപ്പെടും. തെളിഞ്ഞ് തെളിഞ്ഞ്. അതെങ്ങനെ എന്ന് ചോദിച്ചാല് അതിന് ഉത്തരം പറഞ്ഞാല് മനസ്സിലാക്കണം എങ്കില് അതിന് മറ്റു ചില കാര്യങ്ങള് ബോധിച്ചിരിക്കണം. തത്ത്വശാസ്ത്രാവബോധം. ഇവിടുത്തെ യൂണിവേഴ്സിറ്റികള് കൊടുക്കുന്ന PhD പോരാ. ഡോ. ഗോപാലകൃഷ്ണന്റേതുപോലെ ഉള്ള 32 ബിരുദങ്ങളും പോരാ...

ഭാരതത്തില് പ്രചലിതമായിട്ടുണ്ടായിരുന്ന വൈദികവിദ്യാഭ്യാസം മനുഷ്യനെ അടങ്ങിയിരിക്കാന് പഠിപ്പിക്കുന്നതായിരുന്നു. ബഹളം വയ്ക്കാന് പഠിപ്പിക്കുന്നത് അല്ലായിരുന്നു. ആത്മസംയമനപരിശീലനം ആയിരുന്നു. കവലപ്രസംഗകോലാഹലാഹ്വാനമല്ലായിരുന്നു. സ്വന്തം നട്ടെല്ല് ചോദിച്ചപ്പോള് അത് ദാനമായി നല്കിയ ദധീചി മഹര്ഷിയൊക്കെ വൈദികജ്ഞാനത്തിന്റെ ഉജ്ജ്വലമായ ഉല്പന്നങ്ങളായിരുന്നു.

ഇന്നത്തെ സനാതനികള്ക്ക് ഏറ്റവും വലിയ സന്ന്യാസി സ്വാമി വിവേകാനന്ദനാണ്. എന്താകാരണം? ഇന്നത്തെ ഭാരതീയരുടെ സ്വപ്നഭൂമിയായ വിദേശത്ത് പോയി കുറച്ച് വിവരം നേടിക്കൊണ്ടുവന്നു. ഇവിടെയിരുന്നാ ഉണ്ടാകുന്ന വിവരം എങ്ങനെ വിവരമാകും. സായിപ്പ് അംഗീകരിച്ചാല് പിന്നെ അതിലപ്പുറം ഒന്നുമില്ല. ഇതിന്റെ പേരാണ് വിദേശവിശ്വാസം. വിദേശഭക്തി, വിദേശാഭിമാനം തുടങ്ങിയ പദങ്ങള് പ്രയോഗത്തില് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വൈദികവിദ്യാഭ്യാസം എന്ന വിഷയത്തിലേയ്ക്ക് ഒരു ചൂണ്ടു പലക മാത്രമാണീ പോസ്റ്റ്. വേണ്ടി വന്നാല് കൂടുതലെഴുതാം. ഇങ്ങനെയുള്ള നഷ്ടകരമായ വിദ്യാഭ്യാസമായിരുന്നു ശൂദ്രാദികള്ക്ക് നിഷേധിച്ചിരുന്നത്. അല്ലാതെ പഠിച്ചാലുടനെ ഉയര്ന്ന ശമ്പളം കിട്ടുന്ന ആദായകരമായ വിദ്യാഭ്യാസം അല്ലായിരുന്നു. ഈ വ്യത്യാസം നിസ്സാരമായി കരുതി കണ്ടില്ലെന്നു നടിക്കത്തക്കതല്ല.

ബ്രാഹ്മണ്യം എന്നത് നൂറുശതമാനം ആള്ക്കാരിലും അഭിലഷണീയമായ ഒരു സ്വഭാവവിശേഷമല്ല, അവസ്ഥാവിശേഷമല്ല. നാടിന് ബ്രാഹ്മണരേക്കാള് ഇരട്ടി ക്ഷത്രിയരും അതിലിരട്ടി വൈശ്യരും അതിലും ഇരട്ടി ശൂദ്രരും ആവശ്യമാണെണ്. അതാണ് ബാലന്സ്ഡ് ആയ ഗുണസംതുലിതാവസ്ഥ. ഗുണസാമ്യാവസ്ഥ. സത്വരജസ്തമോഗുണവിഭാഗങ്ങളുടെ equilibrium. ഇന്ന് ഗുണസാമ്യത ഇല്ല. ഗുണമില്ല പിന്നെയല്ലേ ഗുണസാമ്യത. സത്വവും രജസ്സുമില്ല, തമസ്സാണ് അധികം, അതിന് സത്വത്തിന്റെയും രജസ്സിന്റെയും മുഖം അഥവാ ലേബല് ആകയാല് ശുദ്ധതമസ്സെന്നു വിളിക്കാനും പേടിക്കണം.

ഇതുപോലുള്ള ദാര്ശനികമായ  (philosophic) തത്ത്വങ്ങളില് അധിഷ്ഠിതം ആയിരുന്നു ചാതുര്വര്ണ്യമെന്ന പഴയ നിയമവ്യവസ്ഥ. Old Penal Code. അതെന്താണെന്ന് തത്ത്വഅര്ഥത്തില് മനസ്സിലാക്കാന് കഴിവില്ലാത്തവരുടെ അന്ധമായ ആരോപണവും എതിര്പ്പും ആ തത്ത്വത്തോടുള്ള എതിര്പ്പാണ് തത്ത്വശാസ്ത്രത്തോടുള്ള എതിര്പ്പാണ്. നാലു ദിക്കും ഒരുപോലെ അല്ലേ, സൂര്യന് എന്തുകൊണ്ട് ദിവസവും ഈ കിഴക്ക് തന്നെ ഉദിക്കുന്നു. അത് ദിക്ക് വിവേചനമല്ലേ എന്നൊക്കെ സങ്കുചിതതലചിന്താഗതി. അവിദ്യ, അബുദ്ധി, അവിവേകം, അസദ്ബുദ്ധി. ഫലവും തഥൈവ.

ഭാരതീയതത്ത്വശാസ്ത്രത്തെ മെറ്റീരിയലിസം കൊണ്ട് അതിനെ അളക്കാനുള്ള പരിശ്രമം ചെങ്ങഴികൊണ്ട് സമുദ്രജലം അളക്കുമ്പോലെയാണ്.  അതിന് ആധുനികശാസ്ത്രത്തിന്റെ പിന്ബലമൊന്നും ആവശ്യമില്ല. ശാസ്ത്രജ്ഞരുടെ സഹായവും ആവശ്യമില്ല. അതിനെ മനസ്സിലാക്കാന് ശ്രമിക്കുന്ന സത്യാന്വേഷികളായ വിദ്യാര്ഥികളുടെ ശ്രദ്ധ അതിനു ലഭിച്ചാല് അവര്ക്ക് കൊള്ളാം. ആരും മൈന്റ് ചെയ്തില്ലെങ്കിലും ശാസ്ത്രം ശാസ്ത്രം തന്നെ.

ബ്രാഹ്മണഭോജനം

ആശുപത്രികളില് സാധാരണ പാര്ക്കിങ് ഗ്രൌണ്ടുകളില് ഡോക്ടേഴ്സ് പാര്ക്കിങിന് പ്രത്യേകസ്ഥലം മാറ്റി വച്ചിട്ടുണ്ട്. അവിടെ മറ്റുള്ളവര്ക്ക് വാഹനം പാര്ക്ക് ചെയ്യാന് അധികാരമില്ല.  എന്നാല് ഒരു അത്യാഹിത സാഹചര്യത്തില് രോഗിയുടെ കൂടെ വന്ന ഒരാള് ധാരാളം സ്ഥലം കണ്ട് പെട്ടെന്ന് അവിടെ പാര്ക്ക് ചെയ്യാനിടയായി എന്ന് കരുതുക. സെക്യൂരിറ്റിക്കാരന് അയാളുടെ നേരേ ചാടി കയര്ത്തുകൊണ്ട് ചെല്ലുന്ന രീതിയാണ് നാം സാധാരണ കാണാറുള്ളത്. എന്തുകൊണ്ട് സൌമ്യമായി പറയുന്നില്ല. അട്ടിമറി കൂലി കൊടുത്തല്ലേ രോഗികള് ചികിത്സ തേടുന്നത്?  ഇതും വിവേചനമല്ലേ?

അതുപോലെ ആശുപത്രി ക്യാന്റീനുകളിലു മുണ്ട് ഈ വിവേചനം. ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം, ഇവ വേറെ. വിശന്നു വലയുന്ന ഒരാള് ഊണിന് ടിക്കറ്റ് എടുത്തശേഷം ജനറല് ഹാളില് കസേര കിട്ടാതെ ഡോക്ടേഴ്സ് റൂമില് കയറി ഇരുന്നു എന്ന് സങ്കല്പിക്കുക. എപ്പോഴും സൌമ്യമായിട്ടായിരിക്കുമോ ക്യാന്റീനിലെ ജീവനക്കാര് പെരുമാറുക? വിളമ്പിയ ചോറിന്റെ മുന്നില്നിന്ന് എഴുനേപ്പിച്ചു വിടുന്ന സംഭവങ്ങളുണ്ടാവാറില്ലേ? ചാര്ജ് ആണെങ്കില് ജീവനക്കാരില് നിന്ന് ഈടാക്കുന്നതിന്റെ ഇരട്ടിയിലധികമാണ് സഹകരണക്യാന്റീനുകളില് പൊതുജനങ്ങളോട് ഈടാക്കുന്നത്.   എന്നിട്ടും അതൊന്നും ആരും വാര്ത്തയാക്കാറില്ലല്ലൊ. വിവേചനമാണെന്ന് പറയാറില്ലല്ലൊ. വിവേചനം എവിടെ ആയാലും വിവേചനം. തന്നെ.

വേദി ക്ഷേത്രം ആവുമ്പോള് അവിടെ ജീവനക്കാര്ക്ക് പ്രത്യേക അധികാരം പാടില്ല എന്നതാണ് സനാതനരെന്ന് അഭിമാനിക്കുന്ന ഹിന്ദുഭക്തജനങ്ങളുടെ പൊതുവായ ധാര്ഷ്ട്യം. ജീവനക്കാര്ക്കാവട്ടെ ബ്രാഹ്മണരോട് ധാര്ഷ്ട്യവും ധിക്കാരവും.

ക്ഷേത്രജീവനക്കാരോട് ഭക്തജനങ്ങളുടെ പെരുമാറ്റം വളരെ മോശമാണെന്ന് പറയാതെ വയ്യ. ഇതിനു കാരണം അവരുടെ അമിതമായ സൌമ്യതയാണ്. നമ്പൂതിരി വാര്യര് പിഷാരടി തുടങ്ങിയ വിഭാഗത്തില് പെട്ടവര് സമൂഹഭയം അധികം ഉള്ളവരാണ്. പ്രത്യേകിച്ച് ക്ഷേത്രജീവനക്കാരാവുമ്പോള്.

ഈ സൌമ്യതയെയും ഭയത്തേയും മുതലെടുത്ത് ക്ഷേത്രത്തില് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക എന്ന വിപരീതലക്ഷ്യത്തോടെയാണ് പല ഭക്തരും വരുന്നത്. അല്ലാതെ ഈശ്വരവിശ്വാസമോ മതവിശ്വാസമോ കൊണ്ടല്ല. പ്രതികരണശീലമുള്ള , സമരപാരമ്പര്യമുള്ള രജസ്തമോഗുണങ്ങളുള്ള ശാന്തിക്കാരും കഴകക്കാരും കേരളത്തിലേ ക്ഷേത്രങ്ങളില് ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തച്ചോളി ഒതേനന്റെ പിന്ഗാമികള്. സാത്വികരെക്കൊണ്ട് സാധിക്കാത്തത് പലതും അവരെക്കൊണ്ട് പുഷ്പംപോലെ സാധിക്കും. നായര് പൂജാരിമാരുടെ പ്രസാദത്തട്ടത്തിലൊന്നും ആരും ഒറ്റത്തുട്ട് ഇട്ടുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവരെ തൊട്ടാല് അശുദ്ധം എന്ന തോന്നലൊന്നും അവര്ക്കുണ്ടാവുമെന്നും കരുതുകവയ്യ.

നമ്മുടെ ക്ഷേത്രരംഗം ആകെ തകിടം മറിയുകയാണ്. പഴയ വിശ്വാസങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടുകയും. പഴയ വിശ്വാസം അനുസരിച്ച് ബ്രാഹ്മണന് അന്നം കൊടുക്കുന്നത് പുണ്യമാണ്. ഊണുകഴിച്ചാല് എച്ചിലില എടുക്കാന് അതിഥിക്ക് അവകാശമില്ല. അത് ആതിഥേയന്റെ കടമയാണ്. ഇല്ലങ്ങളില് ഇപ്പോഴും ഇത് നിര്ബന്ധം ഉള്ളവരുണ്ട്.

ക്ഷേത്രങ്ങളില് തന്ത്രി വന്നാല് ഉച്ചയ്ക്ക് ഊണ് കൊടുക്കും. ഇല തന്ത്രിയെക്കൊണ്ട് എടുപ്പിക്കാറില്ല. ആ സ്ഥാനത്തോടുള്ള ബഹുമാനം. കഴകക്കാരനാണ് ഇലയെടുക്കലും തിടപ്പള്ളി തളിക്കലും ഒക്കെ ചെയ്യാറ്. സാധാരണ വാര്യര് പിഷാരടി തുടങ്ങിയവര് അതൊക്കെ സ്വധര്മ്മം എന്ന നിലയില് മുന്പ് ചെയ്തിരുന്നു.ബ്രാഹമണഭോജനം ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടെ ഒന്നാണ് എന്നാണു പഴയ കാല കോടതി വിധികള്‍ ഉള്ളതായി ഹൈക്കോടതി അഭിഭാഷകനായ ശ്രീ ജയകുമാര് നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു. .
"ക്ഷേത്രത്തില്‍ അടിച്ചു തളിക്കുക , ശീവേലിയുടെ വറ്റ് എടുത്തു കളയുക , ചാണകം തളിക്കുക ക്ഷേത്രം വൃത്തിയാക്കി വെക്കുക , പാത്രം കഴുകുക ഇവ എല്ലാം കഴകകരുടെ ജോലിയാണ് . ഈ ക്ഷേത്രം ചിറക്കല്‍ ദേവസ്വത്തിന്റെ കീഴില്‍ ആണ് . സത്യത്തില്‍ പല സ്ഥലത്തും ജോലി നിര്‍വചനം ഇല്ലാതെ ആണ് പണി . പാര്മാബര്യം ആയി ചെയ്തു വരുന്നത് . ബ്രാഹമണഭോജനം ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടെ ഒന്നാണ് എന്നാണു പഴയ കാല കോടതി വിധികള്‍ ഉണ്ട് . കാല്കഴിചൂട്ടു ഒക്കെ വിശ്വാസം ആണ് . ഭക്ഷണം മാത്രമല്ല കാര്യം . എന്തായാലും അവനവന്‍ ഇല എടുക്കുന്നത് തന്നെ കാലത്തിനു യോജിച്ചത്. എന്നാല്‍ ഇല്ലത്ത് സദ്യക്ക് അവനവന്‍ ഉണ്ട ഇല എടുക്കാന്‍ ഇവരോട് പറഞ്ഞാലോ അത് അതിനേക്കാള്‍ വലിയ കുറ്റം . അപ്പോള്‍ പ്രശ്നം അതൊന്നും അല്ല ...സ്വത്തും പണോം അമ്പലോം ഒക്കെ പോയ നമ്ബൂര്യെ ആര്‍ക്കു വേണം ?.." ( Jayakumar Namboodiri)


Thursday, 25 July 2013

അധ്യാ 'പക' വധം


INNER     CIRCULAR  REVIEW 
'നരകം' ബ്ലോഗ് പ്രസിദ്ധീകരിച്ച അധ്യാ'പക'വധം ഹിറ്റായി. മണിക്കൂറുകള്ക്കകം കമന്റുകള് പ്രവാഹമായി എത്തി. ലൈക്കുകളുടെ കാര്യം പറയാനുമില്ല. Page view 144, likes 82, comments 30.  ഈ എണ്ണം പറഞ്ഞാല് അത്ര അധികം ഒന്നുമല്ലെങ്കിലും ശാന്തിവിചാരം റിലേറ്റഡ് ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം ഇത് റിക്കാര്ഡു തന്നെ. unpopular വിഷയങ്ങളും അപ്രിയസത്യങ്ങളുമാണല്ലൊ ഈ സൈറ്റുകള് അവതരിപ്പിക്കുന്നവയില് അധികവും. :)

തികച്ചും അപ്രതീക്ഷിതമായിരുന്നു വായനക്കാരില് നിന്നും ഇങ്ങനെ ഒരു പ്രതികരണം. ഒരുപക്ഷെ അധ്യാപകര്ക്ക് എതിരായ ഒരു വിചാരണ നടത്താന് ആരുംതന്നെ തയ്യാറായിരിക്കില്ല. വ്യക്തിനിഷ്ഠമായി ഒരു പ്രത്യേകവ്യക്തിയ്ക്ക് എതിരായി വിരല് ചൂണ്ടലല്ല ബ്ലോഗിന്റെ ലക്ഷ്യം. പൊതുസമൂഹത്തില് അധ്യാപകരെന്ന ലൈസന്സ് ദുരുപയോഗം ചെയ്ത് ഇതര സ്ഥലങ്ങളിലും റോള് ഷിഫ്ടിങിന് തയ്യാറാവാത്ത അധ്യാപകവേഷങ്ങള്ക്ക് എതിരെയാണ് ബ്ലോഗ് ലക്ഷ്യമിടുന്നത്.

അവര് മറ്റുള്ളവര്ക്ക് എത്രമാത്രം ഉപദ്രവകരമാണ് എന്ന് അവര് പോലും അറിയുന്നില്ല. അത്തരക്കാര്ക്ക് അല്പമെങ്കിലും വീണ്ടുവിചാരം ഉണ്ടാകാന് ഈ ബ്ലോഗ് ഉപകരിച്ചെങ്കില് മാത്രമേ യഥാര്ഥവിജയം അവകാശപ്പെടാനാവൂ. അത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന് വക നല്കുന്നതാണ് തുടര്ന്നു ലഭിച്ച പ്രതികരണങ്ങള്. അവയിലേക്ക് ഏറ്റവും മുഖ്യമായിട്ടുള്ളത് ഈ ബ്ലോഗാഗ്നി പൊള്ളല് ഏല്പിച്ച വ്യക്തിയുടെ പ്രതികരണമാണ്. പൂര്ണമായിട്ടല്ലെങ്കില് പോലും അത് ഉള്ക്കൊള്ളാനുള്ള സഹൃദയത്വം അദ്ദേഹം പ്രകടിപ്പിച്ചു എന്നതില് ഞാന് ആശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല് ഉപദ്രവിക്കാനൊന്നും ഉദ്ദേശമില്ല.

Role shifting ഏറ്റവും കാര്യക്ഷമമായി ചെയ്യുന്ന ഒരു വിഭാഗമാണ് ശാന്തിക്കാര്. അമ്പലത്തിനുള്ളില് അവര് ഭസ്മം തൊടുന്നു. നടയടച്ച് പുറത്തിറങ്ങുമ്പോള് അത് മായ്ച്ചു കളയുന്നു. ഒപ്പം സമൂഹത്തിന് കാണുന്നത് കലി ആയിട്ടുള്ള പൂണൂല് ഷര്ട്ട് കൊണ്ട് മറയ്ക്കുന്നു. അതോടൊപ്പം നമ്പൂരി എന്ന ഭാവവും. ക്ഷേത്രത്തിന് പുറത്ത് നമ്പൂരി കളിക്കുന്നത് നായന്മാര്ക്ക് സുഖിക്കുമോ.. ആരും എതിരൊന്നും പറയണ്ട ഒരാള് സൂക്ഷിച്ചൊന്ന് നോക്കിയാല് മതി. സംഗതി പന്തികേടാണെന്ന് മനസ്സിലാകും. അതുകൊണ്ട് അമ്പലത്തിന് പുറത്ത് നായര് കളിക്കുക. അമ്പലത്തിനുള്ളില് മാത്രം നമ്പൂരിയാവുക എന്നതാണ് നടപ്പുള്ള കാര്യം. അനുഷ്ഠിച്ചു വരുന്നതും അങ്ങനെതന്നെ.

അധ്യാപകര് ഒരു ദിക്കിലും മനസാ unbecome ചെയ്യുകയില്ല. എല്ലാ ദിക്കിലും ഏറ്റവും ശ്രേഷ്ഠമാണ് തങ്ങളുടെ പ്രൊഫഷണല് ഈഗോ എന്നതാണ് അവരുടെ ധാരണ.  ക്ഷേത്രത്തില് വന്നാലും അപ്പടി തന്നെ. പഠിപ്പിച്ച ശിഷ്യനാണ് പൂജാരി എങ്കില് ഇവര്ക്ക് വളരെ സന്തോഷമാവും. പൂജാരിക്കും സന്തോഷം. കാരണം ടീച്ചറുടെ ദേഷ്യവും ഗൌരവവും നിറഞ്ഞ മുഖം മാത്രമേ സ്കൂളില് കണ്ടിട്ടുള്ളൂ. ദേ ഇതാ ഇപ്പൊ --- ടീച്ചര് ചിരിച്ചോണ്ട് വരുന്നു. അതുകൊണ്ട് ഇല്ലാത്തസമയം ഉണ്ടാക്കി ടീച്ചറിന്റെ അര്ച്ചന അല്ലെങ്കില് മറ്റു വഴിപാട് ആദ്യം കഴിച്ചു കൊടുക്കും. അവരുടെ ലക്ഷ്യവും അതുതന്നെ. ശാന്തിക്കാരനെ കയ്യിലെടുത്ത് അമ്പലത്തില് വന്നാലും തന്റെ ആധിപത്യം/മേധാവിത്തം തെളിയിക്കണം.

ഒരിക്കല് ബഹുമാനപ്പെട്ട ടീച്ചര് എന്നോടൊരു ലോഹ്യം ചോദിച്ചു.   "വേറെ ജോലിയൊന്നും ഇതുവരെ ശരിയായില്ല അല്ലേ.." ഞാന് മറുപടി പറയാതെ ചിരിയിലൊതുക്കി. അതോടെ അവരുടെ സഹതാപം പ്രബലമായി. പ്രസാദം നല്കിക്കഴിഞ്ഞ് റിലാക്സ് ചെയ്ത് നിന്നപ്പോ അവരുടെ തുടര്ന്നുള്ള ഭാവങ്ങള് ഞാന് നിരീക്ഷിക്കുക ആയിരുന്നു. അവരിങ്ങനെ പറയുമ്പോലെ തോന്നി. "ചെറുതിലേ മിടുക്കനാരുന്നു. വലുതായപ്പൊ ഒഴപ്പിക്കാണും. സാറന്മാരെ അനുസരിക്കാതെ.. നിന്റെയൊക്കെ തലവര. നിന്റെ ഒക്കെ അപ്പനപ്പുപ്പന്മാര് ഞങ്ങളെ ഒക്കെ അമ്പലത്തില് കയറ്റാതെ ചെറ്റത്തരം കാണിച്ചതിന്റെ ഫലം നീയൊക്കെ അനുഭവിക്കണം. ഇപ്പം ദൈവം ഞങ്ങടെ കൂടെയാ... എന്നാലും ഞങ്ങള് മാന്യത കാണിക്കുന്നു. ഇദാ ഒരൊറ്റത്തുട്ട് നിന്റെ തട്ടത്തിലിടുന്നു."

ആ ടീച്ചര് എന്നെ തിരുമേനി എന്ന് സംബോധന ചെയ്തിട്ടുള്ള ചില സന്ദര്ഭങ്ങളുണ്ട്. പ്രത്യേകപ്രാര്ഥനയോടെ വഴിപാട് ചെയ്യേണ്ടി വരുമ്പോള്. അതു കഴിഞ്ഞ് പുറത്തിറങ്ങി മറ്റുള്ളവരോട് വല്യ ഗമയില് പറയും. ഈ "ചെറക്കനെ" ഞാന് പഠിപ്പിച്ചതാണ് എന്ന്. തിരുമേനി എന്ന സംബോധനാപദം തന്ത്രിമാരെപ്പോലും പ്രത്യക്ഷത്തില് മാത്രമേ ഭരണക്കാരും കരക്കാരും പ്രയോഗിക്കാറുള്ളൂ. അല്ലാത്തപ്പൊ അവരുടെ പേര് മാത്രം പറയും. അയാള് ഇയാള്, അങ്ങേര്, അവന്, ഇവന് എന്നൊക്കെ പരാമര്ശിക്കുകയും ചെയ്യും. അതൊന്നും അറിയാതെയും അറിഞ്ഞാലും അറിയായ്മ നടിച്ചും ദുരഭിമാനം കൊള്ളും. "ഇപ്പൊ ശാന്തിക്കാര്ക്കും തന്ത്രിമാര്ക്കും ഒക്കെ ഭയങ്കര റസ്പെക്ടാ.." :D

ഗുരു മഹിമയുടെ പുതിയ മാതൃക ഹെഡ്മാസ്റ്റര്. മറ്റൊരു സംഭവം പത്രവാര്ത്ത