Saturday, 15 March 2014

ക്ഷേത്ര നിയമം

My most shared doc.
THIS IS RECORD
HOT Image post that got shared @ sight from f.b.time line. 
140 direct shares     57 likes,     323 comments


ഈ വിഷയത്തിൽ ഒരു ക്ഷേത്ര സെക്രട്ടറി യുടെ പ്രതികരണം കാണുക. ടൈം ലൈനിൽ 
രണ്ടു ദിവസം മുമ്പ് ഒരു ക്ഷേത്ര സെക്രട്ടറിയെ ഞാന് ശകാരിച്ചു. നട അടച്ച ശേഷമാണ്. ആളുകള് ഞെട്ടി. ഒരു ബ്രാഹ്മണന് ഇങ്ങനെ പറയാന് പാടുണ്ടോ. ഇയാള് ബ്രാഹ്മണനാണോ.. എന്നൊക്കെ.

ഞാന് പറഞ്ഞു ആറുമാസം കൊണ്ട് ശൂദ്രന് ബ്രാഹ്മണനാകാം എങ്കില് അരനിമിഷം കൊണ്ട് ബ്രാഹ്മണന് ശൂദ്രനും ആകാം. നട അടച്ചു കഴിഞ്ഞാല് ശൂദ്രനാവാതെ തരമില്ല. അതാണ് കുറച്ചു കൂടി സൌകര്യം എന്ന് പറഞ്ഞു.

Friday, 14 March 2014

മാലയോഗം


ശാന്തിക്കാരുടെ വിവാഹയോഗം ആയിരുന്നു ശാന്തിവിചാരം ബ്ലോഗിലെ ആദ്യ പോസ്റ്റ്. ആ വിഷയത്തെ വീണ്ടും പ്രൊജക്ട് ചെയ്യുന്ന ഒരു ഭാഗം എന്റെ പുതിയ നോവലില് നിന്നും എടുത്തിരിക്കുന്നു. വാസ്തവത്തിലിതൊരു സാമൂഹ്യവിഷയമാണ്. സമുദായവിഷയം ആയിട്ട് പോലും പരിഗണിക്കപ്പെടുന്നില്ല. ഇവിടെ തകരാറിലാകുന്നത് സമുദായമോ അതോ ക്ഷേത്രങ്ങളോ എന്ന് കണ്ടറിയണം. ക്ഷേത്രജോലി ഒരു റിമാര്ക്ക് ആയിട്ടും ഡിസ് ക്വാളിഫിക്കേഷന് ആയിട്ടും കരുതുന്നവരാണ് അധികവും. അവരെ തെറ്റു പറയാനുമാവില്ല. വരുമാനമുള്ള ക്ഷേത്രങ്ങളില് അധികൃതര് ജീവനക്കാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാല് മതി. ശാന്തിക്കെണിയില് വീണവര് ആരും രക്ഷപെട്ട ചരിത്രം ഇല്ല.

ഇതിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന പല ലേഖനങ്ങളും ഞാന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലില് ക്ഷേത്രവൃത്തിയെ കുറിച്ച് പരാമര്ശിക്കുന്ന ഒരു അധ്യായം തന്നെ ഉണ്ട്. നോവല് രചന പൂര്ത്തി ആയി. എന്നാല് പ്രസിദ്ധീകരണവിഷയത്തില് അനിശ്ചിതത്വം നിലനില്ക്കുന്നു. 400 പേജ് ഉണ്ട്. ഒരു തവണകൂടി അപ് ഗ്രേഡ് ചെയ്യാന് വെച്ചിരിക്കുന്നു. ഇത് വായിച്ച ചില അധ്യാപകര് ഇതിന്റെ പ്രചാരണം മനോധര്മമായി  നിര്വഹിക്കുന്നതായി മനസ്സിലാക്കാന് കഴിഞ്ഞു.