Saturday, 24 March 2012

The Art of Reaction

പ്രതികരണകല 

ഇന്നലെ തൊട്ടുകൂടായ്മ എന്ന വിഷയം ഫെസ്ബുകിലും പോസ്റ്റ്‌ ചെയ്തിരുന്നു. ധാരാളം പ്രതികരണങ്ങള്‍ കിട്ടി. ആക്ഷേപങ്ങള്‍ ആയിരുന്നു ആദ്യം ഒക്കെ വന്നത്. അവയ്ക്കെല്ലാം മറുപടി എഴുതി. ഒടുവില്‍ അനുകൂലമായ അഭിപ്രായങ്ങള്‍ കിട്ടി. ജാതീയതയെ തിരികെ കൊണ്ടുവരാന്‍ ഇതുപോലെ ചില നെറ്റ് വര്‍ക്ക്‌ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് സംശയം പ്രകടിപ്പിച്ച വ്യക്തിയുടെ വക ഒരു  1001 like കിട്ടി.

നമ്പൂതിരിയെ ബ്രാഹ്മണന്‍ എന്ന് പറയാമോ എന്ന മറുചോദ്യത്തില്‍ ആയിരുന്നു ആക്ഷേപങ്ങളുടെ തുടക്കം. നമ്പൂതിരിക്ക് മാത്രം ആകാന്‍ ഉള്ളതല്ല ബ്രാഹ്മണന്‍. ആക്ഷേപകാരന്‍ പറയുന്നു.  മറ്റാരും ബ്രാഹ്മണന്‍ ആയിത്തീ രരുത് എന്ന് ഏതെങ്കിലും നമ്പൂതിരി പറയുകയോ വിചാരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടോ? മറ്റുള്ളവരുടെ population  വളരെ high ആയിരുന്നിട്ടും ബ്രാഹ്മണകര്‍മങ്ങള്‍   ചെയ്യാന്‍ എത്രപേര്‍ യോഗ്യരായി ഭവിച്ചിട്ടുണ്ട്?  

Casteism is a classification based on birth. ജന്മം ആണോ കര്‍മം ആണോ ബ്രാഹ്മണ്യത്തിനു ആധാരം എന്നൊക്കെ ചോദ്യം ചെയ്തു പലരും വര്‍ഗവിദ്വേഷം പടര്‍ത്തി ആശാന്‍ കളിക്കുന്നു. കര്‍മഫലം തന്നെ  ആണ് ജന്മവും. നമ്പൂതിരി ജാതിയെ ബൌദ്ധികമായി ഇപ്രകാരത്തില്‍ ഉപരോധിക്കുന്നവര്‍ അടുത്ത ജന്മം ജനിക്കുന്നത് അവരില്‍ ഒരാള്‍ ആയിട്ടു ആയിരിക്കാം.

Casteism kills the spirit of Hinduism എന്നായിരുന്നു ഒരു മുതിര്‍ന്ന പൌരന്‍റെ കമന്‍റ്.  എത്ര അസംബന്ധമായ ധാരണ! ഒരു നിരീക്ഷിത സത്യത്തിന്റെ തുറന്ന പ്രസ്താവന ഒരാളുടെ മത വികാരത്തെ കൊല്ലും എങ്കില്‍ ഉറപ്പിക്കാം ശരിയായ മതവികാരം അല്ല അയാളുടേത് എന്ന്. തന്ത്രികളെയും പൂജാരികളെയും ജാതി നോക്കാതെ സെലക്ട്‌ ചെയ്യണം എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം. ദേവസ്വം ബോര്‍ഡ് ആയതു എമ്പണ്ടേ തുടങ്ങിയ വിവരം ഒന്നും അദ്ദേഹം അറിഞ്ഞില്ലയോ എന്തോ. 

ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങളില്‍ നമ്പൂരിമാര്‍ക്ക് അഭിമാനത്തോടെ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ആണ് വ്യാപകമായി  ഉണ്ടായിട്ടുള്ളത്. ഇത് വര്‍ഗവിദ്വെഷികളുടെയും ബ്രാഹ്മണ്യം അവകാശപ്പെടുന്ന വര്‍ഗവൈരികളുടെയും ആധികാരികമായ ഇടപെടലുകലും ചോദ്യം ചെയ്യലുകളും  കൊണ്ടാണ്. ഇതിനെതിരെ നമ്പൂരി സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു. പരസ്യ പ്രസ്താവനകള്‍ ഇറക്കാന്‍ ധൈര്യം കാണിക്കെണ്ടൂ.    വര്‍ഗശത്രുക്കള്‍ക്ക് ചുട്ട മറുപടി അപ്പപ്പോള്‍ കൊടുക്കാന്‍ പാകത്തിന് ഓരോരുത്തരും പ്രതികരണകല പരിശീലിക്കേണ്ടിയിരിക്കുന്നു.  

ജാതിപരമായ ബ്രാഹ്മണ്യം ചോദ്യം ചെയ്യപ്പെടുന്ന കേരളത്തില്‍ നമ്പൂരി  ബ്രാഹ്മണ്യത്തിന്‍റെ പാത   ഉപേക്ഷിക്കുന്നത് പോലും തെറ്റെന്നു പറയാന്‍ ആവില്ല.  സമൂഹത്തിനു വേണ്ടി - സമഷ്ടിക്കു വേണ്ടി - എന്ന ഭാവനയില്‍ ആണ് ബ്രാഹ്മണന്‍ ആയിതീരുന്നത്. അവനവനു വേണ്ടി അല്ല. വ്യക്തികളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി അല്ല. സമൂഹത്തിനു ബ്രാഹ്മണ്യം വേണ്ട എന്ന് വരുമ്പോള്‍ പിന്നെ സ്വതേ ഒറ്റപ്പെട്ട  വ്യക്തികള്‍ക്ക് ആണോ ആവശ്യം?

ഭാരതത്തിന്റെ ചരിത്രത്തില്‍ ബ്രാഹ്മണ്യം ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇതിനോട് പല തരത്തിലും  സമുദായം പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഒന്നും ഫലം കണ്ടിട്ടില്ല. നമ്പൂരി ബ്രാഹ്മണന്‍ ആകണോ ക്ഷത്രിയന്‍ ആകണോ എന്ന് തീരുമാനിക്കാനും ആയിത്തീരാനും അവനു അവകാശം ഉണ്ട്. ശൂദ്രന്‍ ആയി ജീവിക്കുകയാണ് ഏറ്റവും സുഖകരം.  ആര്‍ക്കും വിരോധം ഉണ്ടാവില്ല. ആള്‍ബലവും കിട്ടും. 





    • Eswaran Namboodiri A D.I.G. OF POLICE NEVER GIVES SALUTE TO A SADA CONSTABLE....WHY? CAN WE GIVE THIS IS AN ANOTHER EXAMPLE FOR AYITHACHARAM?!NEVER PUBLISH SUCH TRASH ARTICLES IN YOUR BLOGS ........NEVER TRY FOR NEGATIVE PUBLICITY PLEASE.......ENI ORU SUKUMAR AZHEEKODU MALAYALIKALKKU SAHIKKN PATTILLA MONE..........................................
      2 hours ago ·  ·  1

    • Vasudevan Namboodiri 
      Aaru paranju? It was the most discussed article ever posted. See the time line 38 comments within hours. U r not prepared to face realities. That is what I see. Thottu koodaayma enna vishayam aanu janangal ettavum thottathu. Many questions remains to answer. Need I neglect them? Malayaalikalkku palathum palathum sahikkendi varum. Athinu kaaranam sukumar azhikode alla. Avarude thanne pravarthikal aanu. You or I can not save them.

      about an hour ago ·  ·  1


Friday, 23 March 2012

Untouchablity

 Fb ടൈം ലൈനീല്‍ പോസ്റ്റു ചെയ്തു ഉടനെ മുതല്‍ പ്രതികരണങ്ങള്‍ കിട്ടിത്തുടങ്ങി. ഈരേ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം.
See Time line

Thursday, 22 March 2012

Sree Narayana Guru is suspected


ബ്രാഹ്മണര്‍ ജാതി നോക്കുന്നത് കൊണ്ടാണ് മറ്റുള്ളവരും അത് ചെയ്യുന്നത്. ബ്രാഹ്മണജാതി നശിച്ചാല്‍ മറ്റുള്ളവയും നശിച്ചോളും. അപ്പോള്‍ മാത്രമേ ഹിന്ദുമതം ശരിയാകൂ. ഇതാണ് ഇപ്പോള്‍ നിലവിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായം.  ഈ പണ്ഡിത ന്യായം വച്ച് ഒരു പ്രത്യേക സംസ്കാരം ഇവിടെ ഉന്മൂലനം ചെയ്യപ്പെടുന്നു. അത് കണ്ടില്ലെന്നു നടിക്കുന്നവരാണ് ബ്രാഹ്മണര്‍ സന്ധ്യാവന്ദനം കഴിക്കാത്തതിനെ വിമര്‍ശിക്കുന്നത്.

ബ്രാഹ്മണ മേധാവിത്തത്തിനു എതിരായ ചിന്ത ഹിന്ദുക്കളുടെ പൊതുചിന്ത ആയി. ഗായത്രി ജപിച്ചാല്‍ മേധാശക്തി ഉയരും. അത് തെറ്റാണെന്ന് സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുമ്പോള്‍ ഗായത്രി ജപിക്കാത്ത ബ്രാഹ്മണരെ എങ്ങനെ കുറ്റപ്പെടുത്താന്‍ ആവും?

ജാതി ആചാരങ്ങള്‍ വെടിഞ്ഞവരെ ന്യായീകരിക്കാന്‍ അല്ല, മാറിവരുന്ന സമൂഹഹിതം തിരിച്ചറിഞ്ഞ്   അതനുസരിച്ചാണ് ബ്രാഹ്മണര്‍ നിലപാട് എടുക്കുന്നത് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.

കര്‍മ ഫലം ആണ് ജന്മം. ഹിംസാവാസന കുറവ് ഉള്ളവര്‍ക്ക് ബ്രാഹ്മണ ജന്മം ലഭിക്കുന്നു. ഹിംസാവാസന അധികം ഉള്ളവര്‍ മത നിയമങ്ങളെതന്നെ വെല്ലുവിളിക്കുന്നു. ബ്രാഹ്മണ്യം നേടാന്‍. ഒടുവില്‍ ഹിംസിക്കപ്പെടുന്നു! ഇവയാണോ ബ്രാഹ്മണ്യത്തിനു ആധാരമായ കര്‍മങ്ങള്‍?  


  • ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട്  തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഒരു നാരായണഗുരുവും ഉപദേശിച്ചില്ല?
  • ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ കണ്ട പരോക്ഷമാര്‍ഗമല്ലേ   ജാതീയതയെ എതിര്‍ക്കല്‍? 
  • വര്‍ഗശത്രുക്കളെ ന്യായീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതായിരുന്നില്ലേ  ആയിരുന്നില്ലേ ബ്രാഹ്മണസമുദായത്തിന്റെ പ്രതികരണം?
  • ബ്രാഹ്മണ വര്‍ഗത്തെ സാംസ്കാരിക ലോകത്തിന്റെ പൊതു ശത്രു ആയി പ്രഖ്യാപിച്ചാലും അവര്‍ പ്രതികരിക്കില്ല. തങ്ങളുടെ വര്‍ഗം നശിച്ചാലും ലോക സമാധാനം നില നില്‍ക്കണം എന്ന ഉന്നത താല്പര്യം ഉള്ളതുകൊണ്ടാവാം   വെല്ലുവിളികളെ മുഖവിലക്ക് എടുത്തു യുദ്ധത്തിനു മുതിരാത്തത്; ആക്ഷേപങ്ങളെ ആസ്വദിക്കുന്നതും. എന്നാല്‍ ഈ നയം അങ്ങേയറ്റത്തെ വിവരക്കേട് കൊണ്ട് ആവരുത്, കൊള്ളരുതായ്ക കൊണ്ട് ആവരുത്. അടിയന്തിരമായ പുന:പരിശോധനക്ക് ബ്രാഹ്മണ സമുദായം   തയ്യാറാവേണ്ടിയിരിക്കുന്നു 
  • ജാതീയതയുടെ പേരുപറഞ്ഞു ഏതെങ്കിലും ഒരു പ്രത്യേക ജാതിസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള കുടിലതന്ത്രത്തിന് ചരിത്രം (വരുംകാല ചരിത്രം) തന്നെ മറുപടി പറയും. സാധുവര്‍ഗത്തെ വേട്ടയാടല്‍ ആണോ ഹിന്ദുത്വം?


  • Raman Kavanad BRAHMANYATHINU ETHIRE.

  • Vasudevan Namboodiri Sathya sandham aayi vaaya thurakkan polum brahmanarkku kazhiyaatha innathe avastha angane undaayi. Raman Kavanad ingane paranjaal thankalude thala koyyaan pokunnath ividuthe brahmanar thanne aayirikkum. Aadaayam kittunna abhipraayam shari ennu vishwasikkunnavarude kaalam aanithu!


Some fb.comments

Quoting my interested facebook comments on various subjects


  • Chirakkal Premjith Namboothiripad 
    ഭൂപരിഷ്കരണ നിയമം കൊണ്ട് കേരളത്തിനുണ്ടായ ആകെ നേട്ടം കേരളത്തില്‍ കൃഷി എന്നൊന്നില്ലാണ്ടായി എന്നു തന്നെയാണ്. കൃഷിഭൂമി കര്‍ഷകന് എന്നു പറഞ്ഞ് കൃഷിസ്ഥലങ്ങളെല്ലാം പകുത്ത് പകുത്ത് അവസാനം കൃഷിഭൂമിയും കര്‍ഷകനും ഇല്ലാതെയായി. തമിഴ്നാടോ കര്‍ണാടകമോ സമരം ചെയ്താല്‍ കേരളം പട്ടിണി കിടക്കേണ്ട അവസ്ഥയുമായി. കര്‍ഷകന്മാരാരും തന്റെ മക്കളെ കര്‍ഷകരാക്കിയില്ല, ജന്മിമാര്‍ പാപ്പരായി കര്‍ഷകരൊട്ടു നന്നായുമില്ല, ഇടത്തട്ടുകാര്‍ ജന്മിമാരായി, നേട്ടം കൊയ്തു, പരിഷ്കാരം പ്രസംഗിച്ചവര്‍ തന്റെ തന്നെ വേരുകള്‍ അറുത്തെറിയുന്നത് അറിഞ്ഞതേയില്ല, ഇപ്പോഴും ശുദ്ധന്മാരായ മണ്ടന്മാര്‍ അതറിയുന്നില്ല, തന്നെയല്ല, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു, നന്നായി, പെരുവഴിയിലായതുകൊണ്ടാണല്ലോ പട്ടിണി കിടക്കേണ്ടിവന്നത്!! അതുകൊണ്ടാണല്ലോ അച്ഛന്‍ പെരുവഴിയില്‍ കിടന്നു മരിച്ചത് ഭാഗ്യം!!!

    20 minutes ago ·  ·  2


    • Vasudevan Namboodiri അവരുടെ ആവശ്യം വേദം പഠിക്കല്‍ അല്ല. നിരുപദ്രവി ആയി അടങ്ങി ഒതുങ്ങി കഴിയുന്നവരെ ആക്രമിക്കല്‍ ആണ്. എത്രയോ ഹിന്ദുമത conventions നടക്കുന്നു. ബ്രാഹ്മണരെ ശകരിക്കാത്ത ഒരു പൊതുയോഗം പോലും ഇവിടെ ഉണ്ടായിട്ടുണ്ടോ? അങ്ങനെ ചെയ്താലേ അത് "സംസ്കാരികം" ആകൂ. അതല്ലേ സ്ഥിതി?
      9 hours ago ·  ·  2


      • Vasudevan Namboodiri 
        വേദകാലത്ത്‌ പൊതു സ്വത്ത്‌ ആയിരുന്ന പ്രണവത്തെയും ഗായത്രിയേയും ഒരു ജാതി വിഭാഗം എങ്ങനെ അന്യായം ആയി കൈവശപ്പെടുത്തി? മറ്റുള്ള എല്ലാ വിഭാഗങ്ങളും അത് എന്തിനു വിട്ടു കൊടുത്തു? ഇത്ര വലിയ ഒരു ചരിത്ര അന്യായം ചെയ്തവരാണ് ബ്രാഹ്മണ ജാതിയുടെ പൂര്‍വികര്‍ എങ്കില്‍ ആ ചൂഷണ/മോഷണ പാരമ്പര്യം അവരുടെ പിന്മുറ ക്കാരിലും കാണണ്ടേ? അത് കാണുന്നില്ല എന്ന് തന്നെയല്ല സര്‍ക്കാരിന്റെ അടക്കം വഞ്ചനയ്ക്ക് സാഭിമാനം നിന്ന് കൊടുക്കുന്ന പ്രകൃതം ആണ് ഈ സസ്യഭുക്കുകളില്‍ കാണുന്നത്. ഈ വൈപരീത്യം ഒന്ന് വിശകലനം ചെയ്യാമോ?

        10 hours ago ·  ·  1


        • Sachin Perinthalakkat ഞാന്‍  ഇടാക്കീടക്ക് കേള്‍ക്കുന്ന ഒരു പ്രയോഗം ഉണ്ട് ഇപ്പോ "ചുവപ്പ് നരച്ചാല്‍  കാവി" എന്ന്. പ്രായം ചെന്ന കമ്മുണിസ്റ്റ്, അവസാനം ആകുമ്പോള്‍  ഹിന്ദുത്വ അനുഭാവി ആകും, എന്നാണ് ഇതിന്റെ ധ്വനി.
          കമ്മ്യൂണിസം വെച്ച് നാട്ടുകാരെ പറ്റിച്ചു ജീവിക്കാം എന്നുള്ള ചില സഖാക്കളുടെ വിശ്വാസത്തിന് കോട്ടം തട്ടിയിരിക്കുന്നു എന്നു വേണം കരുതാന്‍ . മതങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞ്, ഹിന്ദു മതത്തെ ആവും വിധം ഇടിച്ചു താഴ്ത്തി. പക്ഷെ അതു കൊണ്ട് ഏതെങ്കിലും മുസ്ലിമോ, ക്രിസ്ത്യാനിയൊ കമ്മ്യൂണിസ്റ്റായതുമില്ല (അവർക്ക് അവരുടെ പള്ളി തന്നെ വലുത്).
          പിന്നെ ഇനി അമ്പലങ്ങളിലൊക്കെ കയറി നിരങ്ങുക തന്നെ. അത്യാവശ്യം വരുമാനം ഉണ്ട് അമ്പലങ്ങള്‍ക്ക്. പരിപ്പൂവടക്കും, ചായക്കും മുട്ടു വരില്ല.
          ഇടതന്മാര്‍  ഇങ്ങിനെ ഹൈന്ദവ വിശ്വാസികള്‍  ആയി ലോറി കണക്കിന് വന്നിറങ്ങിയാല്‍ , ബി.ജെ.പി എന്തു ചെയ്യും എന്നാണ് ഞാന്‍  ആലോചിക്കുന്നത്. അല്ലെങ്കില്‍  തന്നെ ബി.ജെ.പി-ലെ കുറച്ചു നേതാക്കള്‍  സി.പി.എം (റിട്ട.) ആണ്.
          നമ്പൂതിരി സഖാക്കന്മാർക്ക് കൊയ്തു കാലം ആണ്. ഇനി സഖാവും ആകാം, ശാന്തി പണിക്കു (അവരുടെ ഭാഷയില്‍  കല്ലു കഴുകല്‍ ) പോവുകയും ചെയ്യാം.

          3 hours ago ·  ·  3

        • Chirakkal Premjith Namboothiripad 
          അയിത്തം ആചാരമായി കൊണ്ടുനടന്നിരുന്നു നമ്പൂതിരി, അതു പറയനോടും പുലയനോടും മാത്രമല്ല, കുളിയും ശുദ്ധവൃത്തിയുമില്ലാത്ത നമ്പൂതിരിയോടും അയിത്തം കാണിച്ചിരുന്നു, ജലപിശചു പിടിച്ച നമ്പൂതിരിമാരും അന്തര്‍ജ്ജനങ്ങളുമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ രണ്ടു നേരം കുളിച്ചു സന്ധ്യാവന്ദനം കഴിക്കാത്ത എല്ലാവരോടും നമ്പൂതിരിമാര്‍ അയിത്തം കാണീച്ചിരുന്നു. പൂര്വികരെ കുറ്റം പറയുമ്പോള്‍ ഞാന്‍ അദ്ധ്വനിക്കുന്നു, എന്റെ പൂര്‍വികര്‍ അദ്ധ്വാനിച്ചിട്ടേയില്ല, അവരൊക്കെ എന്നെ കണ്ടു പഠിക്കട്ടെ, എന്നാണെങ്കില്‍ അങ്ങിനെ സാമാന്യവത്കരിക്കണ്ട, അയിത്തം പോയിട്ട് ഒരു നേരത്തെ അന്നത്തിനുപോലും മുട്ടിയിരുന്ന കുചേലബ്രാഹ്മണരുമുണ്ടായിരുന്നു അന്നും, ദാരിദ്ര്യവും ശാന്തിപ്പണിയുമായി കഴിഞ്ഞിരുന്നവര്‍, വാരവും ചാത്തവുമൊക്കെ അവര്‍ക്കു വിശപ്പടക്കാനുള്ള മാര്‍ഗ്ഗവുമായിരുന്നു, അഞ്ചോ പത്തോ ശതമാനം വരുന്ന സമ്പന്ന വര്‍ഗ്ഗത്തിനിടക്ക് അന്നും ജീവിതം ഞെരിഞ്ഞമര്‍ന്നു കഴിഞ്ഞിരുന്ന അങ്ങിനെയൊരു വിഭാഗത്തെക്കൂടി ഓര്‍ക്കണം, നമ്പൂതിരി എന്നു പറയുമ്പോള്‍ സമ്പന്നനായ ജന്മിയായ വെടിവട്ടവും ഭരണവുമായി നടന്നിരുന്ന നമ്പൂതിരിമാരെ മാത്രം കണ്ടു കുറ്റം പറയരുത് , അടി കൂടുതലും കൊണ്ടതും ഇന്നും കൊള്ളുന്നതും ഭൂരിഭാഗവും സമുദായത്തിന്റെ താഴെത്തട്ടില്‍ നിന്ന ഈ വിഭാഗത്തിനാണ്.

          11 minutes ago ·  ·  3

The truth of the anti-caste war

  • ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട്  തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഒരു നാരായണഗുരുവും ഉപദേശിച്ചില്ല?
  • ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ കണ്ട പരോക്ഷമാര്‍ഗമല്ലേ   ജാതീയതയെ എതിര്‍ക്കല്‍? 
  • വര്‍ഗശത്രുക്കളെ ന്യായീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതായിരുന്നില്ലേ  ആയിരുന്നില്ലേ ബ്രാഹ്മണസമുദായത്തിന്റെ പ്രതികരണം?
  • ബ്രാഹ്മണ വര്‍ഗത്തെ സാംസ്കാരിക ലോകത്തിന്റെ പൊതു ശത്രു ആയി പ്രഖ്യാപിച്ചാലും അവര്‍ പ്രതികരിക്കില്ല. 
  • തങ്ങളുടെ വര്‍ഗം നശിച്ചാലും ലോക സമാധാനം നില നില്‍ക്കണം എന്ന ഉന്നത താല്പര്യം ഉള്ളതുകൊണ്ടാവാം   വെല്ലുവിളികളെ മുഖവിലക്ക് എടുത്തു യുദ്ധത്തിനു മുതിരാത്തത്; ആക്ഷേപങ്ങളെ ആസ്വദിക്കുന്നതും.
  • എന്നാല്‍ ഈ നയം അങ്ങേയറ്റത്തെ വിവരക്കേട് കൊണ്ട് ആവരുത്, കൊള്ളരുതായ്ക കൊണ്ട് ആവരുത്. 
  • അടിയന്തിരമായ പുന:പരിശോധനക്ക് ബ്രാഹ്മണ സമുദായം   തയ്യാറാവേണ്ടിയിരിക്കുന്നു


Jayakumar Namboodiri angayude ullile theeyin choodu njan ariyunnu..
illen kayiloru samithu polum, onnaali kathikkuvan..
ney theernnu vattiya sruhuvil en chudu raktham matram
enkilum kalam ariyumee nombarm, kathirikkenaminiyum..

4 minutes ago · 


Wednesday, 21 March 2012

Mahakavi Akkitham

A personal experience based on Akkitham's famous lines 



Monday, 19 March 2012

Agnisooktham ( അഗ്നിസൂക്തം)

ഗുരുതരമായ സംവാദങ്ങളോട് പ്രതികരിക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നു. അവ വായിക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തവരും അധികമാണ്. ഒരു പരിധിയില്‍ കവിഞ്ഞു ചിന്തിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം ഇന്ന് സാധാരണം ആണ്. സമൂഹത്തില്‍  ഒറ്റപ്പെടും എന്നതാണ് അതിനു പറയുന്ന കാരണം. അത് ശരിയും ആണ്. അങ്ങനെ ഒറ്റപ്പെടുന്നവര്‍ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ അനുഭവങ്ങള്‍ ഇത് തെളിയിക്കുന്നവ ആണ്.


ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരുന്നപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന വലിയ ആഗ്രഹം ആയിരുന്നു, ഭക്തജനങ്ങളുമായി ആരോഗ്യകരമായ ആശയവിനിമയം നടത്തുക എന്നത്. ക്ഷേത്രത്തിലെ ഭാരിച്ച ചുമതലയും പേറി, ആഹാര പാനീയങ്ങളും (both taking in and out) കൂടാതെ, ആരോഗ്യവും നോക്കാതെ, അമിതമായ അളവില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതിനിടയില്‍ ആരോഗ്യകരമായ ഒരു സംവാദത്തിനു വേദിയില്ല. 


നേരംപോലെ എഴുതി അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാം എന്ന് വിചാരിച്ചു. ആ വഴിക്കും പരിശ്രമിച്ചു. അതൊന്നും ഭരണക്കാര്‍ക്ക്  രുചിച്ചില്ല. "പേരെടുക്കാന്‍" ഉള്ള ശ്രമം എന്നായിരുന്നു ആക്ഷേപം. ലാപ്ടോപ് ഉപയോഗിച്ച് video talk ഷെയര്‍  ചെയ്യാന്‍ ഉള്ള പരിശ്രമവും കണ്ടവര്‍  ബുദ്ധിപൂര്‍വം അവഗണിച്ചു. തിരുമേനിമാര്‍ ഇതൊന്നും -mobile phone പോലും- കൊണ്ട് നടക്കരുത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ട്. കാരണം പൊതു വിശ്വാസം , ഹിന്ദു വിശ്വാസം... 


സനാതന ധര്‍മം എന്ന് മേനി പറയുന്ന അസുരഗണങ്ങള്‍ ഭൂരിപക്ഷഹുങ്ക് കൊണ്ട് പുരോഹിതരെ വരച്ച വരയില്‍ നിര്ത്തുന്നു. അതുപോലെ ദൈവത്തെയും നിര്‍ത്താം എന്ന് അവര്‍ വിശ്വസിക്കുന്നു. അതിനു കഴിയാതെ വരുമ്പോള്‍ കുറ്റം പുരോഹിതന്റെ തലയില്‍ ചാര്‍ത്തുന്നു. "കോടതികളില്‍പോലും ഞങ്ങള്‍ നുണപറഞ്ഞു നേടുന്നു. അതിലും വലുതാണോ അമ്പലത്തില്‍??".


Currency നോട്ടുകള്‍ക്ക് വേണ്ടി എതളവിലും  കുറ്റം ഏറ്റെടുക്കുന്ന പുരോഹിതരും ഉണ്ട്. വലിയ നോട്ടുകള്‍ വേണ്ട. ലോകം ചെറുതായി കാണുന്ന  10 രൂപയെ അവര്‍ വലുതായി കാണുന്നു.  മേല്പത്തൂര്‍ പാടിയതുപോലെ "ഹന്ത ഭാഗ്യം ജനാനാം!" (പുതിയ സര്‍ട്ടിഫിക്കറ്റ് കാരായ ബ്രഹ്മ ജനാനികള്‍ വരുമ്പോള്‍ കഥ മാറുമേ!)


ഒടുവില്‍ ഒരു നിയോഗം പോലെ ആ തൊഴില്‍ എന്‍റെ കൈവിട്ടു. ജയില്‍ മോചിതനായ ഒരു കുറ്റവാളിയെപ്പോലെ ഞാന്‍ എഴുത്തിന്റെ ലോകത്തില്‍  അഭയം തേടി. മാസികകള്‍ക്കു വേണ്ട. നമ്പൂരിത്തത്തിന്‍റെ  ചൊവ ജനങ്ങള്‍ക്ക്‌ പിടിക്കില്ലല്ലോ. എങ്കിലും വെറുതെ എഴുതിക്കൂട്ടി. അല്ലാതെ എന്ത് ചെയ്യാന്‍! ഉത്തമന്‍ ആയ ഒരു സ്വീകര്താവ് എന്നെങ്കിലും ഉണ്ടാവും എന്ന് വിശ്വസിച്ചു. എന്‍റെ വിശ്വാസം തെറ്റിയില്ല. ഇപ്പോള്‍ എനിക്ക് ഒന്നിലധികം സ്വീകര്‍ത്താക്കളെ ലഭിക്കുന്നു. ഉത്തമ നിലവാരം ഉള്ളവരും അവരില്‍ ഉണ്ട്. എന്നിട്ടും പലതും തുറന്നു എഴുതാന്‍ കഴിയുന്നില്ല. അത്രയേറെ കള്ളത്തരങ്ങളെ ആണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ പൊതു മസ്തിഷ്കത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. അവയില്‍ പലതും നീരുവറ്റി ശുഷ്കം (dry) ആയിരിക്കുന്നു. ആ ഉണക്കക്കൊള്ളികള്‍ കൂട്ടിയിട്ടു ഒന്ന് ഊതിയാല്‍ മതി. അവയ്ക്ക് ഉള്ളില്‍ അന്തര്‍ ലീനം ആയിട്ടുള്ള അഗ്നി തനിയെ ജ്വലിക്കും. ഹോമാഗ്നി, സംഹാര അഗ്നി.

ആ അഗ്നിയില്‍ അര്‍പ്പിക്കാന്‍ ഹവിസ്സായി ഒരുപിടി സത്യത്തെ എല്ലാരും മനസ്സില്‍ കരുതിയിരിക്കണം. അഗ്നിശുദ്ധി തെളിയിച്ചു സത്യം അതേപടി പുറത്തു വരും. അസത്യവാദങ്ങള്‍ വിശുദ്ധമായ  ഭസ്മത്തിന്റെ രൂപത്തിലും പുറത്തു വരും. മന്ത്രം ജപിചാലും ഇല്ലെങ്കിലും. 



                                 അഗ്നി: പൂര്‍വേഭി: ഋഷിഭി: 
                                 ഈഡ്യോ  നൂതനൈരുത
                                 സ ദേവാങ് ഏഹ വക്ഷതി  
                                                                     ( അഗ്നിസൂക്തം, ഋഗ്വേദം)

    Good bye Lalettan

    ലാലേട്ടന് വിട!


    നമ്പൂതിരി അടിസ്ഥാനപരമായി അലസന്‍ തന്നെയാണ്. കുളി, സന്ധ്യാവന്ദനം, ശാന്തി, എന്നൊക്കെപ്പറഞ്ഞ് എത്ര രാവിലെ എഴുന്നേറ്റാലും, ഒരു വ്യക്തി എന്ന നിലക്ക് തന്നോടും തന്റെ കുടുമ്പത്തോടും സമുദായത്തോടും സംസ്കാരത്തോടും സമൂഹത്തോടും ഉള്ള കടമയുടെ കാര്യത്തില്‍ അലസനും പിന്തിരിപ്പനും തന്നെയാണ്. പിന്നെ അത്യാവശ്യങ്ങള്‍ പലതും എനിക്കുണ്ടായിട്ടുണ്ട്, ഭാവിയില്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനൊരു നമ്പൂതിരിയെ സഹായത്തിനു വിളിക്കില്ല. ആത്മാര്‍ത്ഥത ഇല്ലാത്തതുകൊണ്ടല്ല, ആത്മാര്‍ത്ഥത കൂടിയതുകൊണ്ടുള്ള പരിഭ്രമം കാരണം ഉപകാരത്തിനൊന്നും നടക്കില്ല എന്നറിയാവുന്നതുകൊണ്ട്. "ആ പത്തില്‍ ചാടിയെങ്കില്‍ പതിനൊന്നില്‍ കേറിക്കോളും" എന്നു പറയുന്നവരെ ആപത്തില്‍ ഉപകാരത്തിനു വിളിക്കാന്‍ പറ്റില്ല എന്നു പറയാന്‍ എനിക്കാപത്തുണ്ടാവണമെന്നില്ല. കൂടെയുള്ളവര്‍ക്ക് ആപത്തുണ്ടായപ്പോള്‍ കേട്ട പ്രതികരണങ്ങള്‍ മതി. എല്ലാ കാര്യങ്ങളിലും ചില എക്സെപ്ഷന്‍സ് ഉള്ളതുപോലെ നമ്പൂതിരിമാരിലും അലസന്‍മാരല്ലാത്തവരും ഉണ്ടാവാം.

    The last comment on the subject matter by our Lalettan. എത്ര മൃദുവായ വിമര്‍ശനം! കൊലവെറി കൊണ്ട് എന്ത് ഫലം?  വിഷമം ആണെങ്കിലും ഒരു ഉത്തരം പറയണം എന്നുണ്ടായിരുന്നു. അതിനുള്ള ഒരുക്കം കണ്ടപ്പോഴേ ആശാന്‍ ഉണ്ടയിട്ടു. Clever guy. But I will be creating the answer though slowly. 


    1. ഞാന്‍ സ്ഥിരമായി ബ്ലോഗ് വായിക്കുകയോ എഴുതുകയോ ചെയ്യുമായിരുന്നില്ല, തിരക്കിട്ട പല കാര്യങ്ങള്‍ക്കിടയില്‍ അവിചാരിതമായിട്ടാണ് ശാന്തിവിചാരത്തിലെത്തിയത് ഒരു സംസ്കാരത്തിന്റെ മുഴുവന്‍ പ്രതിഫലനമായിട്ടാണ് ഞാന്‍ നമ്പൂതിരിയെ കാണുന്നതും കണ്ടതും, പക്ഷേ ആ വിഭാഗം ഇപ്പോള്‍ (ഏതു രീതിയില്‍ ന്യായീകരിച്ചാലും) തങ്ങളുടെ സംസ്കാര പാരമ്പര്യത്തില്‍ നിന്ന് വളരെ അകന്നു കൊണ്ടിരിക്കുന്നു, വളരെ കാലമായി എന്റെ മനസ്സിലുള്ളതാണ് ഈ ചിന്ത. ശാന്തിവിചാരത്തിലെ സമാന ചിന്താധാര കണ്ടപ്പോല്‍ ഉള്ളിലുറങ്ങിക്കിടന്ന കനലുകള്‍ വളരെ പെട്ടെന്നു ജ്വലിച്ചു. വളരെയധികം ആവേശത്തോടെ പ്രതികരിച്ചു അതു വേണ്ടതിലധികം ബഹുമാനത്തോടെ സ്വീകരിക്കപ്പേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു, എനിക്കു കിട്ടിയ പല അംഗീകാരങ്ങള്‍ക്കും ഇടയില്‍ വലിയൊരംഗീകാരമായി ഞാനിതിനെ കാണുന്നു. (ഇതു വെറുമൊരു ഭംഗിവാക്കല്ല, അങ്ങിനെയുള്ള ശീലങ്ങള്‍ എനിക്കു തീരെയില്ല). ഇപ്പോല്‍ എന്റെ സങ്കടം എന്റെ പ്രവര്‍ത്തി അനുവദിച്ചിരുന്ന വളരെ കുറച്ചു സമയം പോലും ഇനി കുറച്ചു കാലത്തേക്ക് എനിക്ക് കിട്ടുകയില്ല എന്നതാണ്. അതിനാല്‍ കുറച്ചുകാലത്തേക്ക് ഞാനൊന്നു വിട്ടുമാറുന്നു, സദയം ക്ഷമിക്കുമല്ലോ, എന്റെ സ്വകാര്യതയില്‍ മാത്രം ഈ വിഷയം നിര്‍ത്താനാഗ്രഹിക്കുന്നതിനാല്‍ ഇതെനിക്കു കൂടെ എടുക്കാനാവുകയില്ല. ചര്‍ച്ചയുടെ മറ്റൊരു വേളയില്‍ വീണ്ടും കണ്ടുമുട്ടാമെന്നു വിശ്വസിച്ചുകൊണ്ട് തത്കാലം വിട.
      Reply
    2. അത്രേയൊള്ളോ കാര്യം? Don'nt worrry. Your latest comments are a little heavy. A little tough for me to answer. പെട്ടെന്ന് എഴുതിയാല്‍ അവ sharp ആയിപ്പോകും. കുറിക്കുകൊള്ളുകായും ചെയ്യും. ഫലമായി ഒരു സൗഹൃദം കൂടി തകരുമോ എന്നതായിരുന്നു എന്‍റെ സങ്കടം. ഏതായാലും leave letter തന്നത് നന്നായി. Now I can relax.

      എനിക്കും ബ്ലോഗില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്, ഉദരപൂരണാര്‍ഥം. വ്യക്തിപരം ആയി നിരന്തരപ്രയത്നത്തിലൂടെ വികസിപ്പിക്കുന്ന ചിന്താരേഖകളെ തലമണ്ടയില്‍നിന്നും മൊത്തത്തില്‍ brain wash ചെയ്യാന്‍ ക്ഷേത്രവൃത്തിക്ക് കഴിയും. അവിടെ അസത്യവാന്മാരില്‍നിന്നും അസത്യവതികളില്‍ നിന്നും feed ചെയ്യുന്ന error data ഒരു erazing tool ആണ്. ഭക്തജനങ്ങള്‍ എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്നവരില്‍ പലരും ഒഴിയാബാധകള്‍ ആണെന്നതാണ് വസ്തുത. (ശാസ്ത്ര വീക്ഷണത്തില്‍ നോക്കുമ്പോള്‍, ധനതത്ത്വ ശാസ്ത്രം അല്ല!) ശാന്തിക്കാരന്റെ മുഖഭാവം ആണ് നോക്കാനാണ് പലരും വരുന്നത്. അത് സുഖിച്ചില്ലെങ്കില്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു പറയാന്‍ വകുപ്പില്ല. അതെല്ലാം കേട്ട് തഴമ്പിച്ച മനസ്സാണ് ശാന്തിക്കാരുടെത്.ലഭിക്കുന്ന പണത്തെക്കാള്‍ വലിയ നഷ്ടം ആയിട്ടാണ് ക്ഷേത്രവൃത്തി എനിക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഇടവിട്ടും വല്ലപ്പോഴും ആകുമ്പോള്‍ അതത്ര തന്നെ സാരമാകുന്നില്ല. oru change of atmosphere പലപ്പോഴും നല്ലതാണ് താനും. തന്നെയല്ല ദൈവത്തെ നേരില്‍ കാണുമ്പോലെ ഒരു ആത്മസുഖം അതില്‍ തോന്നുകയും ചെയ്തിട്ടുണ്ട്.

      ഇത്രയും അളവിലും ആഴത്തിലും എഴുതാന്‍ ലാലേട്ടന് എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. You have touched us with yourself. അതാണല്ലോ ലാലേട്ടന്റെ പ്രത്യേകത. you can touch everybody . ആ സുഖസ്പര്‍ശതിനായി കാത്തിരിക്കുന്ന ഒരാളെപോലും നിരാശപ്പെടുത്താതെ ഇരിക്കുന്നതിന്, ആദരപൂര്‍വമായ വിട. ഓം ശാന്തി.
      Reply
    3. Lalettan's profile picture. Akannu pokunna padam. Distant back down view in black. Its long shadow comes to us. Aa nizhalil ninnu polum thirichariyappedunna oru vyakthithwam. The clarity of the body language is so fine.
      Lalettan, thanks for the kind co-operation and the interest. To meet again, Good bye.

       



      കണ്ണുനീര്‍ പൂവിന്റെ കവിളില്‍ തലോടി....