Friday 20 September 2013

To Get Together

ഒരു കാലത്ത് ബ്ലോഗെഴുത്ത് എനിക്ക് ഹരമായിരുന്നു.
ഇപ്പൊ മടുത്തുതുടങ്ങി.
വടി കൊടുത്ത് വാങ്ങണോ..
മിണ്ടാതെ ഇരിക്കുന്നവര്ക്കുമില്ലേ മാന്യത.
എങ്കിലും ചിലരുടെ അന്വേഷണങ്ങളും ആകാക്ഷയും കാണുമ്പോള് വീണ്ടും എഴുതിപ്പോകുന്നു. നിര്ത്താനാവാത്ത ഏതോ ദുശ്ശീലം എന്നപോലെ.

ഞാന് ശാന്തിക്കാരനും മുട്ടുശാന്തിക്കാരനും ഒക്കെ ആയിരുന്ന കാലത്ത് സമൂഹവുമായുള്ള ആശയവിനിമയത്തിന് മറ്റൊരു മാര്ഗ്ഗവും ഇല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ശാന്തിവിചാരം ബ്ലോഗ് തുടങ്ങിയത്. എന്നാല് അതില് പോലും ഇതരവിഷയങ്ങളാണ് കൂടുതലായി ചര്ച്ചയ്ക്ക് വച്ചത്. കാരണം ശാന്തിക്കാരുടെ വിഷയം പൊതുതാല്പര്യം ഇല്ലാത്തതാണെന്ന തിരിച്ചറിവു തന്നെ.

കാര്യമായ ചര്ച്ചകള്ക്കൊന്നും പറ്റിയ വേദിയല്ല ബ്ലോഗ് എന്ന തിരിച്ചറിവാണ് എന്നെ ഫേസ് ബുക്കിലേയ്ക്കും ഗ്രൂപ്പുകളിലേയ്ക്കും നയിച്ചത്. അവിടെയും ചര്ച്ചകള് നടക്കുന്നു എന്നല്ലാതെ  അത്ര നിലവാരത്തിലൊന്നും പറ്റുന്നില്ല. ഇതിന് കാരണങ്ങളും പലതുകാണും. സമാനചിന്താഗതിക്കാരുടെ ഇടയിലേ സംവാദങ്ങള് ദൃഢമാകൂ. സൌഹൃദങ്ങള് സ്ഥായിയാകൂ.

വിരുദ്ധ ഭാവം ഉള്ള ആളുമായി സംവദിക്കാന് ശ്രമിച്ചതിന്റെ തിക്തഫലവും ഞാനിപ്പോള് അനുഭവിക്കുന്നുണ്ട്. പേരു പറയാതെ പോലും ആരുടെയും കുറ്റം പറയാന് പറ്റില്ല, പാടില്ല എന്നൊക്കെ ആയിരിക്കുന്നു. അത് എന്നെപ്പറ്റിയാണെന്നും മറ്റും പറഞ്ഞ് ഇതുപോലെ കലശലൂട്ടുന്നവരുണ്ടോ എന്ന് തോന്നിപ്പോകുന്നു. സൌഹൃദങ്ങള് ഊരാക്കുടുക്കുകളായാലോ..

അണ്  ഫ്രണ്ടാക്കിയാലും ബ്ലോക്കിയാലും ഫോണ് കോളും വ്യാജപ്രൊഫൈലും വഴി സമയവും സന്ദര്ഭവും നോക്കാതെ ശല്യപ്പെടുത്തുന്ന ആളിനെതിരെ സൈബര് സെല്ലില് പോവാനുള്ള ഉപദേശങ്ങള് എനിക്ക് ലഭിക്കാഞ്ഞിട്ടല്ല. ക്ഷമ... ക്ഷമ.. ക്ഷമ... അതല്ലേ വജ്രായുധം..

ബ്ലോഗെഴുത്ത്  ആത്മകഥാകഥനത്തിനായി ദുരുപയോഗം ചെയ്യാനാഗ്രഹമില്ല. അതുപോലെ പരദ്രോഹത്തിനായും ഉപയോഗിക്കുന്നതല്ല. എന്നാല് തീരെ സഹികെടുമ്പോള് ചിലതു സൂചിപ്പിക്കാതെ വയ്യ താനും. അതിനുപോലും എന്തൊക്കെയാ ആക്ഷേപങ്ങളുടെ പുകില്.

ഒരു പരാജയത്തില് നിന്ന് അടുത്ത പരാജയത്തിലേയ്ക്കുള്ള 'ജൈത്രയാത്ര' ആയി ജീവിതം പുരോഗമിക്കുമ്പോള് ഉള്ളിലിരുന്നൊരാള് ദൃഢമായ സ്വരത്തില് മന്ത്രിക്കാറുണ്ട്... "ഇത് തോല്വിയല്ല, ജയമാണ്. ഇതാണ് ജയം" എന്ന്. പക്ഷെ അതു പറഞ്ഞാല് നാട്ടുകാര്ക്ക് അംഗീകരിക്കാനാവില്ല. എല്ലാത്തിനും എടുത്തുകാണിക്കാവുന്ന തെളിവ് ഹാജരാക്കണമെന്നാണല്ലൊ.. എത്ര അധികം തെളിവുകള് കാണിച്ചാലും അവിശ്വാസിയുടെ അവിശ്വാസം പിന്നെയും ബാക്കിനില്ക്കും.

പഠനവും ഇന്നൊരു തെളിവ് നിര്മാണ പ്രക്രിയ ആയിരിക്കുന്നു. ഭരണവും വ്യവഹാരങ്ങളെല്ലാം തന്നെ അപ്പടിയാണ്. തെളിവ് നിര്മാണം ഒരു വശത്ത് തെളിവ് നശിപ്പിക്കല് മറുവശത്ത്. ജനാധിപത്യം പരാജയം എന്നതല്ലേ ഇവിടെ തെളിയിക്കപ്പെടുന്നത് എന്ന് പരിശോധിക്കേണ്ടു.

ഒരു തെളിവ് നിര്മാണ പ്രക്രിയയിലായിരുന്നു ഞാനും ഇതുവരെ. നിര്മാണം പൂര്ത്തിയായി എന്നു പറയാറായിട്ടില്ലെങ്കിലും പുറത്ത് കാണിക്കാന് കൊള്ളാവുന്ന ഒരു നിലവാരത്തിലെത്തി. (presentation mode). വസ്തുവിവരണം പറഞ്ഞു മനസ്സിലാക്കാന് ഉണ്ടായ പ്രയാസക്കൂടുതല് മൂലമാണ് രൂപനിര്മാണത്തിന്റെ വഴി നോക്കിയത്.

അക്ഷരക്ഷേത്രത്തിന്റെ (TOL) ഒരു ഡിമോ (മൂന്നാമത്തേത്) നാളെ ഷൊര്ണൂരില് ഒരു ശിവക്ഷേത്ര സന്നിധിയില് നടക്കും. നമ്പൂതിരി (fb) ഗ്രൂപ്പാണ് സംഘാടകര്.   ഈ ക്ഷേത്രശില്പം നിര്മ്മിച്ചിരിക്കുന്നത് പേപ്പറിലാണ്. ഒരു മേശപ്പുറത്ത് വയ്ക്കാവുന്ന വലിപ്പം. വൃത്തശ്രീകോവിലിന്റെ മാതൃക. ALAYAM എന്ന് വായിക്കാവുന്ന ക്രമത്തില് അക്ഷരങ്ങളെക്കൊണ്ടാണ് ഇത് നിര്മിച്ചിരിക്കുന്നത്.

A - മേല്ക്കൂര,
L - Left wall
A- Arch door
Y- Right wall with a serpent,
A- പീഠം
M- സോപാനം.
ആന്തരികഭാഗങ്ങള്: ഉള്ളില് താമരപ്പൂവിന്റെ ആകൃതിയാണ് പീഠത്തിന്. അതിനുള്ളില് അണ്ഡാകാരത്തിലാണ് വിഗ്രഹം. താമരപ്പൂവിന്റെ വിടരാത്ത ഭാഗമായും തോന്നിക്കും.
കലാരൂപം എന്ന നിലയ്ക്കാണ് ഇത് നിര്മിച്ചത് എങ്കിലും കുറച്ച് കാര്യങ്ങളും ഇതിന് പിന്നില് ഇല്ലാതില്ല. എന്നാലവയൊന്നും തല്ക്കാലം പ്രസിദ്ധീകരിക്കാനാവില്ല. ഒരു മൂര്ത്തിസങ്കല്പവും ഇതോടൊപ്പം വളരുന്നുണ്ട്. അതിന്റെ പ്രമാണങ്ങള് അടങ്ങുന്ന പത്രികയില് പതിന്നാല് സംസ്കൃതശ്ലോകങ്ങളാണ് ഉള്ളത്. ഗുരുജനങ്ങള് പരിശോധിച്ച് അനുഗ്രഹിട്ടുള്ളവ. യൂ ട്യൂബില് അതിന്റെ വീഡിയോ ഉണ്ട്. (55view now)

ശാന്തിവിചാരം ഗ്രൂപ്പിനും ഒരു Get Together സംഘടിപ്പിച്ചാലോ..

37439