Related post: ശാസ്ത്രജ്ഞനോട് (ഗോക്രിസം ബാധിച്ചവര്‍ക്കുള്ള മരുന്ന്)
കേരളത്തില്‍ ഹിന്ദുക്കളില്‍ തന്നെ പല ജാതികള്‍ക്കും പലതരം വിശ്വാസങ്ങള്‍ ആണുള്ളത്. അവയെ മുഴുവന്‍ ചിരിച്ചുതള്ളി ഹിന്ദു വിശ്വാസം എന്ന ഒറ്റ വിശ്വാസം തല്ലിക്കൂട്ടുന്നതിനാണ് രാഷ്ട്രീയ തലത്തില്‍ നിന്നുള്ള നീക്കങ്ങള്. അവയെ തിരിച്ചറിഞ്ഞു തള്ളുന്ന ജാതിമതപ്രബുദ്ധത ആണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. ഭൂരിപക്ഷ ആളുകളും അഭിപ്രായം പറയുകയില്ലെന്നു മാത്രം.
കേരളത്തില്‍ ഹിന്ദുക്കളില്‍ തന്നെ പല ജാതികള്‍ക്കും പലതരം വിശ്വാസങ്ങള്‍ ആണുള്ളത്. അവയെ മുഴുവന്‍ ചിരിച്ചുതള്ളി ഹിന്ദു വിശ്വാസം എന്ന ഒറ്റ വിശ്വാസം തല്ലിക്കൂട്ടുന്നതിനാണ് രാഷ്ട്രീയ തലത്തില്‍ നിന്നുള്ള നീക്കങ്ങള്. അവയെ തിരിച്ചറിഞ്ഞു തള്ളുന്ന ജാതിമതപ്രബുദ്ധത ആണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. ഭൂരിപക്ഷ ആളുകളും അഭിപ്രായം പറയുകയില്ലെന്നു മാത്രം.
ഇവിടെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെതായ ആരാധന സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. കുലദൈവങ്ങളും, കുലധര്‍മ്മങ്ങളും, കുടുംബക്ഷേത്രങ്ങളും പരിപാലിക്കുന്നവര്‍ എല്ലാ ജാതികളിലും ഇന്നും ഉണ്ട്. എന്നാല്‍ അവരുടെ ക്ഷേത്രങ്ങള്‍ ഒന്നും അത്ര തന്നെ പൊതുവിശ്വാസ കേന്ദ്രങ്ങള്‍ ആയിട്ടില്ല. ബ്രാഹ്മണപരമ്പരകള്‍ അവരവരുടെ വിശ്വാസപ്രകാരം പൂജകള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ മറ്റെല്ലാ വിഭാഗങ്ങളും വിശ്വാസം ഉള്ളവരായി ഭവിച്ചു. ഈ പൊതുവിശ്വാസത്തെ ചൂഷണംചെയ്യുകയാണ് ദേവസ്വങ്ങള്‍. പുരോഹിതര്‍ അതിനു ഗത്യന്തരമില്ലാതെ കൂട്ട് നില്‍ക്കുകയും. അത് അവരുടെ കടമ പോലെ ആയി. എന്നാല്‍ ഈ ബാധ്യതാ ബോധത്തിന് വിരാമം ഇടുന്നതായി 1996 ലെ കേരള ഹൈ കോടതി വിധി.
ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയല്ല, പൂജ പഠിച്ചാല്‍ ആര്‍ക്കും പൂജാരി ആവാം എന്ന വഴിക്ക് പൊതുധാരണ വളര്‍ന്നതോടെ, ബ്രാഹ്മണരുടെ തലയില്‍നിന്നും തൊല്ല ഒഴിഞ്ഞു. എന്നിട്ടും ചുമട് എടുക്കാന്‍ അധികമാരും തയ്യാറായില്ല എന്നതാണ് വസ്തുത. അന്ന് NSS കാര്‍ പൂജ പഠിച്ചില്ല. 'ചൂഷകര്‍" ആയ നമ്പൂരിമാരെ "ചൂഷണം" ചെയ്യല്‍ തുടര്ന്നതെയുള്ളൂ. ഇപ്പോള്‍ പൂജ പഠിക്കുന്നതിന്റെ ഉദ്ദേശം മതപരം അല്ല. മോക്ഷം അല്ല. ജീവിതം കഴിച്ചുകൂട്ടല്‍ അല്ല. ഈഴവ പൂജാരികളോടുള്ള അസഹിഷ്ണുത. അവരെ കൌണ്ടര്‍ ചെയ്യാന്‍. അമ്പലങ്ങളെ സജ്ജനങ്ങളുടെ സമൂഹം വെറുപ്പോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.
പല കമ്പനികളിലും ഉണ്ട് ഷിഫ്റ്റ് സമ്പ്രദായം. എവിടെ എങ്കിലും ഉണ്ടോ ഒരു ദിവസം തന്നെ രണ്ടു ഷിഫ്റ്റ്? വെളുപ്പിനെ അഞ്ചിന് കയറി വെറും വയറ്റില്‍ നട്ടുച്ച വരെ മടയ്ക്കണം. ഉച്ചയ്ക്ക് നാല് മണിക്കൂര്‍ ഗാപ് കിട്ടിയാല്‍ അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ ആവില്ല. ഇതൊക്കെ സഹിച്ചു നില്‍ക്കുന്നവരോട് ആള്‍ക്കാരുടെ പെരുമാറ്റം ആണ് അസഹ്യം ആയിട്ടുള്ളത്. വിശേഷിച്ചു അധികാരികളുടെ. തടവുപുള്ളികലോട് എന്നപോലെ ആണ് ശാന്തിക്കാരോടുള്ള പൊതുസമീപനം.
ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് ആവില്ല. പ്രതികരണത്തിന്റെ മാന്യമായ രൂപം ആണ് ഉയര്‍ന്ന റേറ്റ്. അത് വാങ്ങുന്നവര്‍ മിടുക്കന്മാര്‍. അതിനു കൊള്ളരുതാത്തവര്‍ മണ്ടന്മാര്‍. ഒരു കട ഉത്ഘാടനം ചെയ്യുന്നതിന് നാട്ടില്‍ എത്രയോ മാന്യന്മാര്‍ ഉണ്ട്? എന്തിനാ അമിതാ ബച്ചന്‍? ഗാനമേള നടത്താന്‍ എന്തിനാ യേശുദാസ്? ലോകല്‍ ഓര്‍ക്കസ്ട്ര പതിനായിരത്തിനു ചെയ്യുന്ന പണിക്ക് യേശുദാസ് പത്തുലക്ഷം വാങ്ങിച്ചാല്‍ അതിനെ ആരും എന്താ ചൂഷണം എന്ന് പറയാത്തത്? പണം മാതമല്ല വ്യക്തിത്വവും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതാണ് കൂടുതല്‍ ഗുരുതരം. ശാന്തിക്കാരുടെയും തന്ത്രിമാരുടെയും വ്യക്തിത്വത്തെ ആണ് ഹിന്ദുക്കള്‍ ചൂഷണം ചെയ്യുന്നത്. ഉപഭോഗം ചെയ്യുന്നത്. ഈ ആത്മീയചൂഷണത്തെ ലോകം തിരിച്ചറിയെണ്ടൂ.
ഗോക്രിസം ഒരു പഠനം.
No comments:
Post a Comment