Friday, 31 August 2012

Influence of Sree Narayana Guru Today

Appendix
1)Vellappalli is straight forward and frank. I believe He is superior to the Guru whose order is comparable to   political strategies. .  http://www.facebook.com/photo.php?

എന്റെ ജാതി എന്റെ മതം എന്റെ ദൈവം’: ശ്രീനാരായണ ഗുരുവിന്റെ വാക്യം തിരുത്തി വെള്ളാപ്പള്ളി

ചേര്‍ത്തല: ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്യം എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ തിരുത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ വാക്യം മാറ്റി ‘എന്റെ ജാതി എന്റെ മതം എന്റെ ദൈവം’ എന്ന സങ്കല്‍പ്പം കൊണ്ടുവരണമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.
കെ.പി.എം.എസ് ചേര്‍ത്ത യൂണിയന്‍ പൂച്ചാക്കലില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി ഗുരുവിനെ തിരുത്തിയത്.
നേരത്തെ ജാതിപറയണമെന്ന് പ്രഖ്യാപിച്ചതും വെള്ളാപ്പള്ളി നടേശന്‍ തന്നെയായിരുന്നു. ജാതിപറഞ്ഞ് മുന്നേറിയാലേ നമ്മുടെ അവകാശങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
ജാതി പറയണമെന്നാണ് എന്റെ സമുദായത്തെ ഞാന്‍ പഠിപ്പിക്കുന്നത്. എല്ലാ സമുദായങ്ങളെയും അടക്കിവാഴുന്നത് കുലംകുത്തികളാണ്. ചിഹ്നം നോക്കിയല്ല പേരുനോക്കിവേണം വോട്ടുചെയ്യാന്‍. സ്വന്തം സമുദായങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസരംഗം ചിലര്‍ കയ്യടക്കിവെച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ് കൊടുക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് വെറും 80 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
എവിടെയും ജാതി മേല്‍ക്കോയ്മയും ന്യൂനപക്ഷങ്ങളുടെ സംഘടിത ശക്തിയുമാണ് ഭരിക്കുന്നതെന്ന് ചതയദിന സന്ദേശത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. ഭരണവും ഖജനാവുമെല്ലാം അവര്‍ക്കായി മാത്രം നിലകൊള്ളുന്ന ഇക്കാലത്ത് സംഘടിച്ച് ശക്തരായി അവകാശങ്ങള്‍ പിടിച്ച് വാങ്ങുകയേ നിവൃത്തിയുള്ളൂ. വോട്ടുബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷ പ്രീണനവും അതിന്റെ എല്ലാ സീമകളും ലംഘിച്ച് നടമാടുമ്പോള്‍ നായരീഴവ ഐക്യം ചതയദിനത്തില്‍ പുത്തന്‍ പ്രതീക്ഷയും വിശ്വാസവും നല്‍കുന്നു. ഐക്യം ഊട്ടി ഉറപ്പിച്ച് സാമൂഹിക നീതിക്കായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചകളോടെ ഒന്നിച്ച് മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുവിനേക്കാള്‍ കേമന്‍ ആയ ശിഷ്യന്‍, ശ്രീനടേശഗുരുവിനു പ്രണാമം 
With the readers' bless, editing this page as another post.
Double Headed Organisation

Thursday, 30 August 2012

A dialogue


All forms of god and goodness is of Krishna (Bhagavan) only. Still, I fail to understand how a Krishna bhakta can deviate his attention from Him (His form) and focus on any other form even for a nano second?
 ·  ·  · 13 hours ago

  • Shruthi Sandya and 7 others like this.

    • Vasudevan Namboodiri ‎:)പഞ്ചവര്‍ഷ സഹസ്രേഷു
      പൂര്‍വകാലേപി നിര്‍ഗത:
      ശ്രീകൃഷ്ണ: സ:ഉപേത്യാസ്മാന്‍
      പ്രതീക്ഷസ്വ നവോല്ഭവം.

      താല്പര്യം: അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ നമ്മളെ ഒക്കെ വിട്ടുപേക്ഷിച്ച് (സുഹൃത്ത് സ്വരൂപിയായ) ആ ശ്രീകൃഷ്ണന്‍ പരമഗതിയെ പ്രാപിച്ചു. (നമ്മളൊക്കെ ചരമഗതിയെ ആവില്ലെ പ്രാപിക്കുക?) അതുകൊണ്ട് വീണ്ടും ഇനി അദ്ദേഹത്തെ പ്രതീക്ഷിക്കുന്നത് വെറുതെയാണ്. (മൂല സ്വരൂപമായ മഹാവിഷ്ണുവില്‍ നിന്നും) പുതിയ അവതാരത്തെ സദാ പ്രതീക്ഷിക്കുക. ഒരു അമ്പതു ശതമാനം എങ്കിലും അധര്‍മ്മത്തെ ഇവിടെനിന്ന് ഉടന്‍ തുടച്ചു നീക്കേണ്ടിയിരിക്കുന്നു!

      ശ്രീകൃഷ്ണ വിയോഗത്തില്‍ ഏറ്റവും അധികം തളര്‍ന്നത് അര്‍ജുനന്‍ ആയിരുന്നില്ലേ ഭാഗവതപ്രിയരേ! കൃഷ്ണ വിയോഗത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട വിജയന്‍ ഹസ്തിനപുരത്തില്‍ എത്താന്‍ വല്ലാതെ വൈകി. ഒടുവില്‍ കരഞ്ഞുകൊണ്ട് അദ്ദേഹം രാജാവായ ജ്യേഷ്ഠനെ അറിയിച്ചത് "വഞ്ചിതോഹം ഭഗവതാ ഹരിണാ ബന്ധു രൂപിണാ എന്നായിരുന്നു " നമ്മള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു, ബന്ധുരൂപത്തില്‍ കൂടെയുണ്ടായിരുന്ന ഭഗവാന്‍ ഹരി നമ്മളെ വഞ്ചിച്ചിരിക്കുന്നു ചേട്ടാ.." ഇതായിരുന്നു സഹചാരിയായ കൂട്ടുകാരന് കിട്ടിയ ദിവ്യാനുഭവം!

      അതുകൊണ്ട് കൃഷ്ണനെ എല്ലാരും അവിശ്വസിക്കണം എന്നല്ല പറയുന്നത്. അതുപോലെ ഒരു സുഹൃത്ത് രൂപം ഇനി ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്. ഇനി അടുത്ത അവതാരം സംഹാരം മുഖ്യധര്‍മം ആക്കി ആചരിക്കുന്നത് ആയിരിക്കും എന്ന് എല്ലാവരും ഒന്ന് കരുതിയിരുന്നു കൊള്‍ക ! കൃഷ്ണാവതാരത്തിനു ശേഷം പ്രജകള്‍ക്ക് (ഹിന്ദുക്കള്‍ക്ക് മാത്രം!) ദൈവഭയം ഇല്ലാതെയായി. ദൈവം ആയാലും തങ്ങള്‍ അംഗീകരിക്കണം എങ്കില്‍ തങ്ങള്‍ക്കു ഏറ്റവും ഇഷ്ടമുള്ള സുഹൃത്തിന്റെ രൂപത്തില്‍ മര്യാദക്ക് വന്നോണം എന്നാണ് അവരുടെ ഉള്ളിലിരുപ്പ്. മനുഷ്യരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് കിട്ടാഞ്ഞിട്ടു ദൈവത്തിനു എന്തൊരു വേദന ആണെന്നോ !

An Unknown Place

ഇതൊരു പുതിയ സ്ഥലം. ആരും അറിയാത്ത ഇടം. ഇവിടം നിശ്ശബ്ദതയുടെ താഴ്വാരം. 

ഇവിടെ വരുന്നവരെല്ലാം നിതാന്തമായ ഈ നിശ്ശബ്ദതയാല്‍ ആകൃഷ്ടരാകുന്നു. അവരും നിശ്ശബ്ദജീവികള്‍ ആയി മാറുന്നു. മിണ്ടാപ്പൂച്ചകള്‍ എന്നല്ല അതിനര്‍ത്ഥം.വായാടികള്‍ക്കും വാഗ്മികള്‍ക്കും കവികള്‍ക്കും ഇവിടം ഒരുപോലെ സുന്ദരം. നിഗൂഡമായ ആന്തരിക അര്‍ത്ഥമുള്ള ഈ നിശ്ശബ്ദതയുടെ സൌന്ദര്യം വാക്കുകള്‍ക്കു അതീതമാണ്. 

പാലക്കാട്ടെ സൈലന്റ്വാലിയെപ്പറ്റി അല്ല പറഞ്ഞുവരുന്നത്. ചിരകാലമായി ബ്ലോഗിലൂടെയും ഫേസ്‌ ബുകിലൂടെയും പങ്കുവയ്ക്കപ്പെട്ട എന്റെ ചിന്തകള്‍ (അതിനെ ശാന്തിവിചാരം എന്ന് വിളിക്കാമോ?-വിളിച്ചു കൂടെന്നു ചിലരുടെ കണ്ടെത്തല്‍; ആവാമെങ്കില്‍  അത്) ചെന്നെത്തി നില്‍ക്കുന്ന ഒരു ലക്ഷ്യസ്ഥാനം ആണ് ഈ പ്രശാന്തതയുടെ താഴ്വാരം. 

എങ്ങനെയോ ഞാനിവിടെ എത്തിപ്പെട്ടു. എന്റെ തൊട്ടുമുന്നില്‍ അതിരിക്കുന്നു. എന്റെ പൂജാവിഗ്രഹം. ഏറ്റവും പുതിയത്. എന്റെ വായടപ്പിക്കുന്നത് മറ്റാരും അല്ല. അതിന്റെ ആകര്‍ഷണ ശക്തി എന്നെ നിഷ്ക്രിയനാക്കുന്നു. വിചാര അധീനനും. അതിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു. അക്കൂട്ടത്തില്‍ നിങ്ങളും ഉള്‍പ്പെടുക സ്വാഭാവികം. 

ഈശ്വര ഉപാസന ആയ പൂജ ഒരു രഹസ്യമായ കാര്യമല്ലേ? മറ്റുള്ളവരെ കാണിക്കാന്‍ ഉള്ളതാണോ? ക്ഷേത്രങ്ങളും രഹസ്യസങ്കേതങ്ങള്‍ ആയിരുന്നല്ലോ ജനങ്ങള്‍ പിടിച്ചടക്കുംവരെ. പിടിച്ചടക്കിയവരുടെ ലക്‌ഷ്യം ഭജനം ആയിരുന്നില്ല ഭരണം ആയിരുന്നു എന്ന് വ്യക്തം. തങ്ങളുടെ ആധിപത്യം എല്ലായിടങ്ങളിലും സ്ഥാപിക്കണം. 

പൊതുജനങ്ങളെക്കാള്‍ പ്രാധാന്യം ഈശ്വരന് കല്പിക്കുന്ന ഏതെങ്കിലും ക്ഷേത്രം കേരളത്തില്‍ ഉണ്ടോ? ഈശ്വരന് രണ്ടാംസ്ഥാനം നല്‍കുന്ന ഇടങ്ങള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ആകും?  

Wednesday, 29 August 2012

O...nam! (poem)

വെറുതെ ഒരു ഓണം !


Tuesday, 28 August 2012

Happy Onam

ചിങ്ങമാസത്തിലുത്രാടം
ജന്മനക്ഷത്രമാം വിധം
ഭംഗിയേറും കലാക്ഷേത്രം
വന്നു സൗഭാഗ്യതാരകം!‍‍‌‌
കേട്ടിട്ടുണ്ടോ ഈ ശ്ലോകം? പതിനെട്ടുകൊല്ലം മുന്‍പ് (1994) ഞാന്‍ എഴുതിയതാണ്. പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അച്ചടിച്ച കാര്‍ഡുകളിലൂടെ സ്വയമേവ. കളര്‍ ചിത്രം സഹിതം. ഇന്നലെ എന്ന പോലെ തോന്നുന്ന അതെല്ലാം ഇന്ന് ഒരു വിദൂരസ്മരണ. എങ്കിലും ഓര്‍ക്കാന്‍ സുഖകരം. എന്നും. എന്നെന്നും. 

അന്ന്  ശ്രീ പ്രകാശ് പോള്‍ (കടമറ്റത്ത്‌ കത്തനാര്‍ സീരിയല്‍ നായകന്‍) കളര്‍ ഡ്രീംസ് എന്നൊരു സ്ക്രീന്‍ പ്രിന്റിംഗ് സ്ഥാപനം കോട്ടയത്ത്‌ കളരിക്കല്‍ ബാസാറില്‍ നടത്തുന്നുണ്ടായിരുന്നു. കവിത വെച്ച് ഒരു വിസിറ്റിംഗ് കാര്‍ഡ്‌ വേറെ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. അതിലെ ആര്‍ട്ട്‌ വര്‍ക്ക് വളരെ ടഫ്‌ ആയിരുന്നു. എന്നാല്‍ അത്ര മനോഹരം എന്ന് ഇപ്പോള്‍ തോന്നുന്നില്ല. 

അതിന്റെ ഒരു മാതൃക ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടതാണ്. ചില സാങ്കേതിക തടസ്സങ്ങള്‍ അനുഭവപ്പെടുന്നു. അതിനു ആവശ്യമായ  ചില സോഫ്റ്റ്‌ വെയര്‍ ഇതില്‍ ഇല്ല. നെറ്റ് പ്രവര്‍ത്തനങ്ങളില്‍ കുറച്ചു ഉല്സാഹക്കുറവും ഇല്ലാതില്ല. 

ഇതൊരു റിസര്‍വ്‌ ടോപ്പിക്ക് ആയിട്ടാണ് ഞാന്‍ കണ്ടിരുന്നത്. ഇനി അതിന്റെ ആവശ്യമില്ല. അന്നത്തെ കലാക്ഷേത്രം എന്ന സങ്കല്‍പം ആണ് ഇന്ന് "Temple of Letters" എന്ന കാര്യക്ഷേത്രം ആയിരിക്കുന്നത്. അതിന്റെ വികസനം ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടം കഴിഞ്ഞിരിക്കുന്നു. 

As the sum and substance of my entire research work over two decades. As a visual object it is made in material form. As a proof or model. It is having some wonderful effect also. It is not however in a good quality presentation level. It has to be improved slowly. 

അതുകൊണ്ട്, ചിങ്ങ മാസത്തില്‍ ഉത്രാട ദിനം ആയ ഇന്ന് എല്ലാര്‍ക്കും ഓണം ആശംസിക്കുന്നതില്‍ എനിക്ക് പ്രത്യേകമായ സന്തോഷം ഉണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍. 

ശാന്തിവിചാരം ഗ്രൂപ്‌ ചര്‍ച്ചകള്‍ എന്തോ അത്ര സുഗമം ആയി നടക്കുന്നില്ല. എന്റെ ഈ സമ്പ്രദായം കൊണ്ടായിരിക്കും. മസില് പിടിച്ചാണ് എഴുതുന്നത്‌ എന്നോ മറ്റോ തോന്നാം. ഗ്രൂപിന്റെ സാധ്യതകളും പരിമിതികളും കുറെയൊക്കെ മനസ്സിലാക്കി. സംവാദവേദി ആയിരിക്കാന്‍ കഴിയുന്നത് ബ്ലോഗിനെക്കാള്‍ അധികം ഗ്രൂപുകള്‍ക്ക് ആണ്.   സമാന ചിന്താഗതി ഉള്ളവരുടെ കൂട്ടായ്മ ആണ് ഉദ്ദേശിക്കുന്നത്. യോഗം ഉണ്ടെങ്കില്‍ ഒത്തുകൂടാം. അത്രയെ തല്‍ക്കാലം ആഗ്രഹിക്കുന്നുള്ളൂ.

ആശംസകള്‍ അയച്ചവര്‍ക്കും  അല്ലാത്തവര്‍ക്കും എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍. 




Monday, 27 August 2012

Onam

ഓണം ഒരു ഓര്‍മ്മദിനം