ഒരു DTP Centerനെ പരിചയപ്പെടുത്തട്ടെ. ലിപി ഗ്രാഫിക്സ്. ഇത് ഒരു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു വീടിനോട് ചേര്‍ന്ന്. 1994 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇരുപത് വര്ഷം തികയുന്നു. വ്യവസായസ്ഥാപനത്തതിന്റെ യാതൊരു ശൈലിയും ജാടയുമില്ല. ഏറ്റെടുത്ത വര്ക്കുകളെല്ലാം ഭംഗിയായി ചെയ്ത് കൊടുത്തിട്ടുണ്ട്. റേറ്റ് സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. സൌജന്യസേവനവും അനുഷ്ഠിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഹിന്ദി മലയാളം സംസ്കൃതം ഇത്രയും ഭാഷകളില് അനവധി School College Texts, Guides, Dictionaries, Ph.D Thesis, Project Works, Mathematical Assignments തുടങ്ങിയവ ഇതിനകം ചെയ്തിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ സേവനം അനേകം പ്രസാധകര്‍ക്ക് പ്രയോജനകരമായിട്ടുണ്ട്. അസ്സീസ്സി പബ്ലിഷേഴ്സ് ചങ്ങനാശേരി, ഡി.സി ബുക്സ്, നാഷണല് ബുക് സ്റ്റാള്, തിയോളജിക്കല് സെമിനാരി, ഇന്റര് നാഷണല് ബൈബിള് സൊസൈറ്റി, ശ്രീരാമകൃഷ്ണമഠം പബ്ലിഷേഴ്സ് പുറനാട്ടുകര, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം തുടങ്ങിയവ അവയില് പെടുന്നു.
ലിപി ഗ്രാഫിക്സ് പ്രൊപ്രൈറ്റര്‍ ഒരു കവിയും എഴുത്തുകാരനും പ്രൂഫ് റീഡറും എഡിറ്ററും കൂടി ആകയാല് ലഭിക്കുന്ന മാറ്ററിലെ വ്യാകരണ ദോഷങ്ങള് വരെ തിരുത്തി മികച്ച രീതിയില്‍ പ്രസിദ്ധീകരണത്തിന് സഹായിക്കാറുണ്ട്. ആറും ഏഴും പ്രൂഫ് എടുത്തിട്ടാണ് സാധാരണ ഡിക്ഷ്ണറികള് മുതലായവ ചെയ്യാറുള്ളത്. ഇവിടെ ചെയ്തിട്ടുള്ള പുസ്തകങ്ങള്ക്ക് ഒരിക്കലും രണ്ടിലധികം പ്രൂഫുകള് വേണ്ടി വന്നിട്ടില്ല. ആദ്യപ്രൂഫ് തന്നെ ഫൈനല് ആയിട്ടുള്ള സംഭവങ്ങളും ഉണ്ട്. വേഗതയുടെ കാര്യത്തിലും ഈ സ്ഥാപനം ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ഏത് കോംപ്ലിക്കേറ്റഡ് ജോബും നിഷ്പ്രയാസം ചെയ്യാം. പക്ഷെ ചിലരോട് പ്രതിഫലം ഈടാക്കുക അസാദ്ധ്യം ആയിട്ടുണ്ട്. കാരണം അവര്‍ പരമ ഭക്തന്മാര്‍ ആണ്. വേലക്കൂലി കൊടുക്കാതിരിക്കാന്‍ ഭഗവദ്ഗീതയെ ഉയര്തുന്നവര്‍! "കര്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന" എന്നല്ലോ പ്രമാണം!
ലിപി ഗ്രാഫിക്സിന്റെ സേവനസന്നദ്ധത അറിഞ്ഞു മുതലെടുത്ത ചില വിരുതന്മാരും ഇല്ലാതില്ല. അതിനാല്‍ മറ്റു ജീവിത മാര്‍ഗം തേടേണ്ട അവസ്ഥ ഉടമസ്ഥന് ഉണ്ടായി. അത് ഈ സ്ഥാപനത്തിന്റെ വളര്ച്ചയെ ബാധിച്ചിട്ടുണ്ട്.
പരമ്പരാഗതജീവിതമാര്ഗ്ഗമായ കുലത്തൊഴിലിലേക്ക് അയാള് കടന്നെങ്കിലും മേല്പടി പരമഭക്തന്മാരുടെ കൂടാരമായിരുന്നു അവിടം. ഏതുമാര്ഗ്ഗത്തിലൂടെയും ധനം സമ്പാദിക്കുന്ന ആളുകള് കല്പിക്കും ലോകത്തില് "നീ മാത്രം ധനം ഉണ്ടാക്കുന്നത് തെറ്റ്" എന്ന്. ആ സം'പന്ന'ന്മാരുടെ കല്ലിന് ജീവനുണ്ടാക്കാനായി സ്വന്തം ജന്മം തുലയ്ക്കുന്ന ജോലിയില് നിന്ന് അയാള് വിമുക്തനായി. സ്വന്തം സ്ഥാപനമായ ലിപി ഗ്രാഫിക്സിനെ തന്നെ ശരണം പ്രാപിച്ചു.
ഇപ്പോള് പ്രൊഫ. നീലമന കേശവന്‍ നമ്പൂതിരിയുടെ "തെക്കുംകൂറിന്റെ ചരിത്രവും പുരാവൃത്തവും" എന്ന പുസ്തകമാണ് ചെയ്തു വരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ തന്നെ "മന്ത്രശാസ്ത്രവും മോഡേണ് സയന്‍സും " എന്ന പുസ്തകവും അണിയറയിലുണ്ട്. ഇവ വളരെ വിജ്ഞാന പ്രദം ആയ പുസ്തകങ്ങള്‍ ആണ്.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമത്തിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. can be located in google earth. പറഞ്ഞു വന്നാല്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്ചാണ്ടി നമ്മുടെ ഒരു അയല്ക്കാരനായിട്ടു വരും. ഈ സ്ഥാപനം നമ്മുടെ സ്വന്തവും.

സ്വാഭാവികമായി വരുന്ന വര്ക്കുകള് ഏറ്റെടുക്കുക എന്നതല്ലാതെ പരസ്യം നല്കി job പിടിക്കാറില്ല. കാരണം ഇതൊരു one man shop ആണ്. സഹായികള്‍ നിലവില്‍ ഇല്ല. ഇനി മുതല്‍ ഈ ഫീല്‍ഡില്‍ concentrate ചെയ്യാനുദ്ദേശിക്കുന്നു. DTP works ഉത്തരവാദിത്തത്തോടെ ചെയ്യുന്നതായിരിക്കും.