ഒരു ശാന്തിക്കാരന് രണ്ട് മക്കളുണ്ടായിരുന്നു. മൂത്തയാള് പഠിക്കാന് ബഹുമിടുക്കനായിരുന്നു. രണ്ടാമത്തെയാള് മഹാ ഒഴപ്പനും ആയിരുന്നു. ഉപനയനം കഴിഞ്ഞതോടെ മൂത്തയാള് വൈദികതാന്ത്രികങ്ങളും പഠിച്ചു തുടങ്ങി. അച്ഛനെ സഹായിക്കാനും പോവും. ക്ഷേത്രത്തില് പ്രായം ചെന്ന അച്ഛനേക്കാള് മകന് എല്ലാര്ക്കും പ്രിയങ്കരനായി...
അയാള്ക്ക് തോന്നി, ഈ ജോലിക്ക് എന്താ കുറ്റം... നല്ല റസ്പക്ടും കാശും ലഭിക്കണ്ട്... മഹാദേവനെ സേവിക്യേം ചെയ്യാം... അങ്ങനെ അയാളും പഠനം മതിയാക്കി ശാന്തിയിലേയ്ക്ക് തിരിഞ്ഞു. ശാന്തിക്കാരനായി.
ഒഴപ്പനായിരുന്ന അനിയന് ആള്ക്കാരുമായി കൂടുതല് അടുത്ത് ഇടപെടുന്ന ആളായിരുന്നു. .. അയാള് ജീവിതമാര്ഗ്ഗമായി ചില ബിസിനസ്സും ചിട്ടിപ്പിരിവും കുറിയും സമ്മാനപദ്ധതിയും ഒക്കെ ആയി കാശുണ്ടാക്കി.. ആ കാശ് ബ്ലേഡ് ബാങ്കിങ് ചെയ്ത് ധനികനായി. രണ്ടു നിലക്കെട്ടിടം പണിതു....
അതു കണ്ട് ചേട്ടനും സാമാന്യം ഭേദപ്പെട്ട ഒരു വീട് വയ്ക്കണമെന്ന് തോന്നി.. ശാന്തിയില് നിന്ന് കിട്ടുന്ന വരുമാനം അതിന് തികയുമായിരുന്നില്ല. അയാള് ഹൌസിങ് ലോണ് എടുത്ത്. പുതിയ വീടു വെച്ചു. രണ്ടു നിലയല്ലെങ്കിലും. തരക്കേടില്ലാത്ത വീടാണ്.
കൊള്ളപ്പലിശ കൊണ്ട് വീടു വെച്ച അനിയനോട് ആര്ക്കും ആക്ഷേപം ഇല്ല.. സമൂഹത്തിന്റെ കണ്ണില് അവന് മാന്യന്മാരുടെ പട്ടികയിലാണ്. ജ്യേഷ്ഠനെറെ വീടു നോക്കി ഭക്തജനങ്ങള് കമന്റ് പറഞ്ഞത് ഇങ്ങനെ.. "എല്ലാം മഹാദേവന്റെ കാശാ... പാവപ്പെട്ട ജനങ്ങളടെ കാശ്. ജനങ്ങളെ പറ്റിച്ച കാശ്... ചൂഷണം തന്നെ. ബ്രാഹ്മണചൂഷണം..."