കേരളത്തിലെ യുക്തിവാദികളെ പറ്റി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ യു ട്യൂബ് വഴി നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം.
ദൈവം ഇല്ല എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ ഹിന്ദു മതത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നക്കാര്‍ അല്ല. അവര്‍ രഹസ്യമായി ക്ഷേത്രങ്ങളില്‍ പോകുന്നു എന്നതും ഒരു ആര്‍ക്കും പ്രശ്നം ആക്കെണ്ടതില്ല. ആ കാരണം പറഞ്ഞു പരസ്യമായി അവരെ പുച്ഛിക്കെണ്ടതും ഇല്ല. ആരാധനവ്യക്തിയുടെ സ്വകാര്യ വിഷയം ആണ്. ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്.
വിശ്വാസം ഉണ്ടായിട്ടും അത് മറച്ചു വയ്ക്കുന്നു മറിച്ചു പറയുന്നു എന്നാണെങ്കില്‍ അതൊരു നേരംപോക്ക് എന്ന് വിചാരിച്ചാല്‍ പോരെ? തട്ടിപ്പ് എന്നൊക്കെ പറയണോ? തട്ടിപ്പ് ഇതല്ല അത് എന്താണെന്ന് പറയാം.
ഇല്ലാത്ത വിശ്വാസം ഉണ്ടെന്നു നടിച്ചു ഭക്തരുടെ വേഷം കെട്ടി ക്ഷേത്രത്തെയും ജീവനക്കാരെയും ഭരിക്കാനും ക്ഷേത്രമുതല്‍ (ദേവസ്വവും ബ്രഹ്മസ്വവും) തട്ടിയെടുക്കാനും ശ്രമിക്കുന്ന കപടഭക്തന്മാര്‍ ആണ് തട്ടിപ്പുകാര്‍. അവര്‍ ആണ് മറ്റുള്ളവര്‍ക്ക് തലവേദന.
ഗണപതിഹോമത്തിനു നാളികേരം കത്തിച്ചു അന്തരീക്ഷ മലിനീകരണം എന്നൊക്കെ ശാസ്ത്രത്തെ കൂട്ടുപിടിച്ചു പറയുന്നത് യുക്തിവാദികള്‍ അല്ലല്ലോ മതത്തിന്റെ വക്താവ് ചമയുന്ന ശ്രീമാന്‍ ഗോപാലകൃഷ്ണന്‍ അവര്‍കള്‍ തന്നെ അല്ലെ?
നമ്പൂരിമാര്‍ ഒരു ഗോത്ര വര്‍ഗം ആണെന്നും ബ്രാഹ്മണര്‍ അല്ല എന്നും അദ്ദേഹം തട്ടിമൂളിക്കുന്നു. ജാതിയും ജന്മവും ഒക്കെ കര്‍മത്തിന്റെ പരിണാമങ്ങള്‍ ആണെന്നിരിക്കെ, ജന്മനാ കര്‍മണാ എന്നൊക്കെ ഇത്രയധികം വേര്‍തിരിക്കാനുണ്ടോ?
ഇസ്ലാമിക ക്രൈസ്തവ സഹോദരന്മാരെ യുക്തിവാദികള്‍ വെറുതെ വിടുന്നു എന്നതാണ് ഗോപാലകൃഷ്ണജിയുടെ മറ്റൊരു ആക്ഷേപം. വിമര്‍ശനത്തെ സ്വീകരിക്കാനുള്ള സഹിഷ്ണുതയും സഹൃദയത്വവും അവര്‍ക്കില്ല എന്നത് യുക്തിവാദികള്‍ക്ക് അറിയാം. അത് ഈ ശാസ്ത്രജ്ഞന് എങ്ങനെ അറിയാതെ പോയി !
എം എഫ് ഹുസൈന്‍ സരസ്വതിയുടെ നഗ്നചിത്രം വരച്ചത് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും പ്രശ്നമല്ല എന്നത് കൊണ്ടാണ്. മറിയത്തിന്റെ ---- വരച്ചില്ല എന്ന് പറഞ്ഞു വേവലാതി പെടുന്ന ഗോക്രിയന്‍ ശൈലി ഹിന്ദുവിന്റെ മഹത്വത്തിന് ഭൂഷണമല്ല.
മത പരിവര്‍ത്തനം തടയുക എന്ന ലക്‌ഷ്യം വച്ച് നോക്കിയാല്‍ ഇത്തരം ഭോഷ്ക്കുകള്‍ ഉപയോഗശൂന്യം ആണെന്ന് കാണാം. പദ്യത്തിലെ നാലാം വരി ചോദ്യത്തിന് ഉത്തരം ഇങ്ങനെ പറയാം: "ഗോക്രിത്തരം ഭോഷ്ക്കുപയോഗശൂന്യം!" ഗോക്രിത്തരം ശുദ്ധമതാപവാദം എന്നുമാവാം.
മതപുരോഹിതരുടെ പ്രസംഗങ്ങള്‍ മറ്റു മതവിശ്വാസികള്‍ ബഹിഷ്കരിക്കുകയില്ല. അറിവുള്ളവരുടെ മതപ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഹിന്ദുക്കള്‍ ഉത്സവപ്പറമ്പുകളില്‍ തടിച്ചു കൂടാറില്ല. സപ്താഹത്തിനു സദ്യ ഉണ്ണാന്‍ മാത്രമായി അവര്‍ പോകും. സ്വര്‍ഗീയ വിരുന്നിനു കോഴി ബിരിയാണി തിന്നാനും അവര്‍ നെറ്റിയില്‍ കുറി തൊട്ടു പോകും. മിമിക്രി ബാലെ നാടകം കഥാ പ്രസംഗം തുടങ്ങിയവയിലെ ആഭാസങ്ങള്‍ കേള്‍ക്കാന്‍ കള്ളുകുടിച്ചു വെളിവില്ലാതെ എത്തുന്ന ഭക്ത ജനങ്ങള്‍ ഹിന്ദുമതത്തിന്റെ മാത്രം സവിശേഷത ആണ്.
ഇതൊക്കെ കുറ്റം എന്ന് പറഞ്ഞാല്‍ അത് ആകും വലിയ കുറ്റം! ഇതൊക്കെ ചൂണ്ടിക്കാണിക്കാനും ആരെങ്കിലും വേണ്ടേ സാറേ! ഹിന്ദുക്കളുടെ വിചാരശേഷിയെ ഉദ്ദീപി പ്പിക്കുന്നതിന് യുക്തിവാദംപോലുള്ള പ്രസ്ഥാനങ്ങള്‍ ഉപകരിച്ചാല്‍ അത് നല്ലത് തന്നെ.
അതുകൊണ്ട്, പാവപ്പെട്ട (പാപ്പരായ) യുക്തിവാദികളെ വെറുതെ വിടുക, കപടഭക്തരെ പിടികൂടുക.