Saturday, 28 June 2014

അക്ഷരക്ഷേത്രം -മൂര്ത്തി സങ്കല്പം


ശാന്തിവിചാരം വായനക്കാരോട് ആദ്യമായി വെളിപ്പെടുത്തുന്നു...

Tuesday, 24 June 2014

ശാന്തിവിചാരം ഫേസ് ബുക് പേജ് പ്രസിദ്ധീകരിച്ചു

ശാന്തിവിചാരം ഫേസ് ബുക്ക് പേജ് ഇന്നലെ പ്രസിദ്ധീകരിച്ചു. സമീപകാലത്ത് പോസ്റ്റ് ചെയ്ത പ്രധാനപോസ്റ്റുകളുടെ കണ്ണികള് അതില് നിന്നും ലഭിക്കും. ഈ ബ്ലോഗിലേക്ക് വരാന് മറ്റൊരു വഴി കൂടിയായി. സഞ്ചാരികളുടെ എണ്ണത്തിലും വര്ധനവ് കണ്ടു. പുതിയവര്ക്ക് സ്വാഗതം. പഴയവര് ലൈനില് തുടരുക.  ഭാവിയിലും ഇതൊരു ഹൈവേ പോലെ ഈ ബ്ലോഗിനെ കൂടുതല് പോപ്പുലരൈസ് ചെയ്യുമെന്ന് കരുതുന്നു. കഴിയുമെങ്കില് കൂടുതല് പേരിലേയ്ക്ക് ഇതിന്റെ വിവരം എത്തിക്കുക. വിവരം മതി. വിവരണം വേണ്ട. അത് നേരിട്ട് ആവാം. ചുവടെ ഉള്ള കമന്റ് ബോക്സുകള് സാരമായ അഭിപ്രായപ്രകടനത്തിനായി വനിയോഗിക്കുക. ദൈവികമായ ഒരു പ്രചോദനത്തിലും അനുഗ്രഹത്തിലുമാണ് ഈ സംരംഭം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. അതിനാല് ഇതില് ഭാഗഭാക്ക് ആവുന്നത്കൊണ്ട് അബദ്ധം ഉണ്ടാവില്ലെന്ന് വിശ്വസിക്കുക.

ഇടക്കാലം കൊണ്ട് ഒരു അലംഭാവം ഉണ്ടായി എന്നത് സമ്മതിക്കുന്നു. ആറുമാസത്തോളം എന്റെ ഫോക്കസ് 'മുമുക്ഷു'വില് മാത്രം ആയിരുന്നു. തീവ്രമായ സാധനയുടെ ഫലമാണ് അത്.  അത് ഇനിയും അതിന്റേതായ രീതിയില് അന്തിമനിലവാരത്തില് എത്തിയിട്ടില്ല. ഒരു ഇടവേളയ്ക്കു ശേഷം അത് പരിശോധിച്ച് പുനഃസൃഷ്ടി ചെയ്യും.  പ്രസിദ്ധീകരണസാധ്യതയും തെളിയേണ്ടതുണ്ട്. ചരിത്രം സത്യസന്ധമായി എഴുതപ്പെടുന്നതില് കേരളീയര്ക്ക് അമര്ഷമുണ്ടാവാം. ചിലരുടെ അന്തസ്സിന് വേണ്ടി മറ്റു ചിലരുടെ അന്തസ്സിനെ ബലി നല്കേണ്ട അവസ്ഥ കേരളത്തില് തുടരുകയാണ്. നോവല് പ്രസിദ്ധീകരിച്ചില്ലെങ്കിലും ഇതിനെതിരായ പൊതു ചിന്ത ഉയരാനുള്ള സാധ്യത കാണുന്നു. നോവലിലൂടെ ആശയമായി എന്നെ എഴുതാന് പ്രേരിപ്പിച്ച അദൃശ്യശക്തിയ്ക്ക് മറ്റുള്ളവരിലും സമാനമായ പ്രേരണകള് ജനിപ്പിക്കാന് കഴിയും എന്നതില് എനിക്ക് യാതൊരു സംശയവും ഇല്ല. 

എന്തായാലും കൂടെ കൂടെ അപ്ഡേറ്റ് ചെയ്തിരുന്ന ബ്ലോഗ് മന്ദഗതി ആയപ്പോള് ഒന്നുരണ്ട് അംഗങ്ങള് കളം വിടുകയുണ്ടായി.  അവരെ നിരാശരാക്കേണ്ടി വന്നതില് ഖേദിക്കുന്നു.

അക്ഷരക്ഷേത്രത്തെ കുറിച്ച് വിശദാംശങ്ങള് നമ്മുടെ പേജിലുണ്ട്. വളരെ വ്യക്തമായ ചില ധാരണകളിന്മേല് പ്രവര്ത്തിക്കുന്ന സൂക്ഷമ്തലത്തിലുള്ള സ്ഥാപനമാണ് അക്ഷരക്ഷേത്രം. ഇങ്ങനെ ഒരു സ്ഥാപനത്തെ സാക്ഷാത്കരിക്കാന് കഴിയുമോ എന്നത് ഒരു പരീക്ഷണം പോലെ ചെയ്തു നോക്കുക ആയിരുന്നു ഞാന്. കഴിയും എന്ന വിശ്വാസം എല്ലായ്പോഴും കൂടെ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാല് അതിന് എത്ര കാലം വേണ്ടി വരും എന്നത് അനിശ്ചിതം ആയിരുന്നു. എന്തായാലും ഇപ്പോള് അതിനുള്ള സകലസാധ്യതകളും അനുകൂലമായി തീര്ന്നിരിക്കുകയാണ്. രണ്ട് യൂണിറ്റുകളുടെ നിര്മാണം പൂര്ത്തിയായാല് അതിന്റെ പ്രകാശനകര്മം ഔദ്യോഗികമായിട്ടു തന്നെ നിര്വഹിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്ര പഞ്ചവര്ഗ്ഗത്തറ ഉള്പ്പെട്ട ബേസ് യൂണിറ്റും , പത്മപീഠവുമാണ് ഡൂറബിള് ആയി ചെയ്യേണ്ടിയിരിക്കുന്നത്. മാര്ബിള് ഓട് തുടങ്ങിയ വസ്തുക്കളിലാണ് അത് ചെയ്യേണ്ടിയിരിക്കുന്നത്. അതിന് സന്നദ്ധരായവരുടെ സഹായം കൂടിയേ തീരൂ.

അനൌപചാരികമായ പ്രകാശനപരിപാടികള് അതിനു മുമ്പ് നടത്താവുന്നതാണ്. ഈ ബ്ലോഗിലൂടെ നടത്തുന്നതും അതു തന്നെയാണ്. ഈ ക്ഷേത്രശില്പത്തിന്രെ ശക്തിയെക്കുറിച്ചും അതില് അന്തര്ഭവിച്ചിരിക്കുന്ന അഥവാ ആവിര്ഭവിച്ചിരിക്കുന്ന ശക്തിയുടെ ആത്മഭാവത്തെക്കുറിച്ചും ഉള്ള നിരൂപണം അടുത്ത അപ്ഡേറ്റില് ഉള്പ്പെടുത്താമെന്നു വിചാരിക്കുന്നു, കഴിയുമെങ്കില് ഇന്നുതന്നെ.

ശാന്തിവിചാരം ഫേസ് ബുക്ക് പേജ് ലിംക്.

Sunday, 22 June 2014

ക്ഷേത്രവും പരിശുദ്ധിയും


അക്ഷരക്ഷേത്രശില്പം ഇങ്ങനെ വെറുതെ കുടുംബത്ത് ഇരുന്നിട്ട് കാര്യമില്ല. ഏതെങ്കിലും വേദികളിലൂടെ പ്രകാശിപ്പിക്കണമെന്ന് അതു സന്ദര്ശിച്ച ഒരു ആചാര്യന് ഇന്നലെ പറയുകയുണ്ടായി. ആ നിര്ദ്ദേശം എനിക്ക് വലിയ അംഗീകാരമായി തോന്നി. സസന്തോഷം അതിന് സമ്മതിച്ചു എങ്കിലും ചില സംശയങ്ങള് പിന്നീട് ഉണ്ടായി.


ഇതു പോലുള്ള പറയാ കഥ കൽ മുമുക്ഷു എന്നാ നോവലിൽ ഉണ്ട്. നമ്പൂതിരിമാരുടെ അഭിമാനത്തെ ചോദ്യം ചെയ്ത സമസ്ത വിഭാഗങ്ങല്ക്കും ഉള്ള സ്വാഭാവികം ആയ തിരിച്ചടി ആണ് അത്. പ്രത്യേക വിഭാഗങ്ങളെ പ്രീനിപ്പിക്കുകയും അതിനായി  മറ്റുള്ളവരെ വേണ്ടാതെ പീഡിപ്പിക്കുകയും ചെയ്യുന്ന ഭരണകൂട സ്ഥാപനങ്ങള്ക്ക് ആ കഥ സുഖിക്കാൻ ഇടയില്ല. അതിനാല് അത് ആരും പ്രസിദ്ധീകരിക്കും എന്ന് എനിക്ക് പ്രതീക്ഷ  ഇല്ല. ഒന്നുകൂടി മെച്ചപ്പെടുത്തി എഴുത്തും.   പ്രിയപ്പെട്ട ചുരുക്കം ചില ജിജ്ഞാസുക്കൾക്ക് വേണ്ടി.  ഒരാള്ക്കു വേണ്ടി ആയാലും..
Ref:  My most shared Post