Friday 5 July 2013

ഹിന്ദുനവോത്ഥാനപ്രസ്ഥാനങ്ങള്‍

ഒരു അപഗ്രഥനം
  • വിവിധഹിന്ദുനവോത്ഥാനപ്രസ്ഥാനങ്ങള്‍ കേരളത്തില്‍  രൂപം കൊണ്ടത് സ്വാതന്ത്ര്യസമരകാലഘട്ടത്തില്  ആയിരുന്നു എന്നത് പ്രത്യേകമായ ശ്രദ്ധ അര്ഹിക്കുന്നു. (Point 1)
ഉച്ചനീചത്ത്വം തുടച്ചുനീക്കുക സാമൂഹ്യസമത്വം നടപ്പാക്കുക തുടങ്ങിയ വീരവാദങ്ങളാണ് നവോത്ഥാനനായകര് മുഴക്കിയത്. എന്നിട്ട് ഇപ്പോള് നടപ്പായോ? ആരാണ് ഇതിന് തടസ്സം?  നമ്പൂതിരിസമുദായത്തില്  മിശ്രവിവാഹത്തിന്റെ വഴി തെരഞ്ഞെടുത്തവര് ഏറെയാണ്.  പുലയസ്ത്രീയെ വിവാഹം ചെയ്ത നമ്പൂതിരിമാരുണ്ട്. തെങ്ങു കയറ്റക്കാരനെ ഭര്ത്താവായി സ്വീകരിച്ച നമ്പൂതിരി യുവതികളുണ്ട്. അവരെ ഭൂരിപക്ഷ ഹിന്ദു സമൂഹം എങ്ങനെയാണ് കാണുന്നത് എന്ന് നോക്കുക.  കുറ്റപ്പെടുത്തുകയാണോ അഭിനന്ദിക്കുകയാണോ? പുറമെ അഭിനന്ദിക്കുന്നവരും ഉള്ളില് കുറ്റപ്പെടുത്തുകയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാന് കഴിഞ്ഞിട്ടുള്ളത്. ഈ നവോത്ഥാനതട്ടിപ്പിന്റെ പിന്നിലെ നിക്ഷിപ്തതാല്പര്യങ്ങള് പരിശോധിച്ച് വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുന്നു.
  • വിദേശികള്ക്ക് അവരുടെ ആധിപത്യം ഭാരതത്തില് അടിച്ചേല്പിക്കുന്നതിന് ഭാരതീയ വിശ്വാസങ്ങളുടെ അടിത്തറ തകര്ക്കേണ്ടത് ആവശ്യം ആയിരുന്നു. അതിന് അവര് ആദ്യം ടാര്ജറ്റ് ചെയ്തത് ഇവിടുത്തെ ബ്രാഹ്മണവിഭാഗത്തെ ആയിരുന്നു. (Point 2)
അതിനു ബ്രാഹ്മണവിരോധികള് കൂടുതലായിട്ടുള്ള ഹിന്ദുസമൂഹം കൂട്ടുനില്ക്കുകയായിരുന്നു. അക്കൂട്ടത്തില് ഉള്പ്പെട്ടുപോയ ബ്രാഹ്മണരില് പെട്ടവരെ സമൂഹം മഹാന്മാരാക്കി. ഉദാഹരണം. കമ്മ്യൂണിസ്റ്റുകാര്, വി.ടി. ഭട്ടതിരി, സ.ഇ.എം.എസ്.മുതലായവര്..ഇതിന്റെ മറുവശം കൂടി നിരീക്ഷിക്കുക. അക്കാലത്ത് ജീവിച്ച പണ്ഡിതനായ കാണിപ്പയ്യൂര് ശങ്കരന് നമ്പൂതിരി പോലെ ഉള്ളവരെ കാലം അവഗണിക്കുകയും ചെയ്തു. ചില കൃതികള് പ്രസിദ്ധീകരിക്കാന് അദ്ദേഹത്തിന് സാധിച്ചത് സ്വന്തമായി പ്രസ്സ് ഉണ്ടായിരുന്നതുകൊണ്ട് മാത്രമായിരുന്നു.

സമൂഹത്തിന്റെ ഈ പരോക്ഷ ആക്രമണം ആ ശുദ്ധഗതിക്കാര്  ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആര്ക്കും സംശയം തോന്നാത്തവിധം കൂട്ടത്തില് നിന്നും സഹകരിച്ചും അനുഭാവം പ്രകടിപ്പിച്ചും രാജസേവയിലൂടെയും  പൊക്കിയെടുത്ത് കൈവിടുക എന്ന തന്ത്രം ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിരിക്കില്ല. പക്ഷേ സത്യാന്വേഷികള് കണ്ടെത്തും.

ബ്രാഹ്മണരിലെ തെറ്റായ ചിന്താഗതികളെയും അധമപ്രവണതകളേയും രാജകീയതലത്തില് അതായത് ഭരണതലത്തില് ദുഷ്ടലാക്കോടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരു  കാലം ഭാരതത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് അവ വളര്ന്നത്. അല്ലാതെ ബ്രാഹ്മണര് ഒരിക്കലും നേരിട്ട് ഭരണം നടത്തുകയോ അവരുടെ വിശ്വാസങ്ങള് അടിച്ചേല്പിക്കുകയോ ചെയ്തിട്ടില്ല. വിനീതമായ പ്രജാബോധമാണ് അറിവുള്ള ബ്രാഹ്മണരിലുള്ളത്.
  • അയിത്തം എന്ന അനാചാരം സമൂഹത്തിലുണ്ടായത് അകന്നു നില്ക്കാന് മറ്റുള്ളവര് തയ്യാറായതുകൊണ്ടും കൂടിയാണ്. ഇത് രജസ്തമോ വിഭാഗങ്ങളില് പ്രവര്ത്തിച്ചിരുന്ന പ്രാകൃതമായ ആരാധനാസമ്പ്രദായം കൂടി ആയിരുന്നു.  ഈ അകല്ച മനോതലത്തിലും പ്രവര്ത്തിക്കുന്നുണ്ട്. അത് അവനിലെ അപകര്ഷതാബോധത്തിന്റെ ഫലം കൂടിയാണ്. (Point 3)
പാലം വലിക്കുകയും കൂടെനിന്ന് ചവിട്ടിത്താഴ്ത്തുകയും ആയിരുന്നു ഹിന്ദുമതനവോത്ഥാനനായകര് ചെയ്തത്. ക്ഷമാശീലരും ശാന്തപ്രകൃതികളും നിരപരാധികളുമായ ബ്രാഹ്മണരുടെ തലയില് സകലകുറ്റവും ആരോപിച്ച് കഥയില്ലാത്ത കാര്യങ്ങള് പറഞ്ഞു പൊലിപ്പിച്ചു  പര്‍വതീകരിച്ചു     അവരെ അന്താരാഷ്ട്രകുറ്റവാളികളെന്നപോലെ അടിച്ചൊതുക്കുകയായിരുന്നു. അപ്പോള് അവരെ രക്ഷിക്കാന് വേദങ്ങള്ക്ക് കഴിഞ്ഞില്ല. നിത്യകര്മാനുഷ്ഠാനങ്ങള്ക്ക് കഴിഞ്ഞില്ല, പാരമ്പര്യചിന്തക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തിലാണ് അവര് പരമ്പരാഗതപാത വലിച്ചെറിയാന് നിര്ബന്ധിതരായത്. അവരെ ആദരിച്ച ചരിത്രവും ഇവിടുത്തെ ഹിന്ദുസമൂഹത്തിന് നിഷേധിക്കാനാവില്ല.

(ഈ ചിന്ത പൂര്ത്തിയായിട്ടില്ല. ഒന്നു രണ്ട് തവണ കൂടി അപ് ഡേറ്റ് ചെയ്യേണ്ടിവരും. ഗ്രന്ഥരൂപത്തിലും ഇത് പ്രസിദ്ധീകരിക്കാന് ഉദ്ദേശമുണ്ട്. തന്റേടമുള്ള പബ്ലിഷേഴ്സ് ഉണ്ടോ?)

ഈ വിഷയത്തില് അറിവുള്ളവര് കൂടുതല് വസ്തുതകള് നല്കി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

No comments:

Post a Comment