Thursday, 17 January 2013

NSS -Brahmin attack continues...

ശാന്തിവിചാരം ബ്ലോഗ്‌ പോസ്റ്റുകള്‍ പൂര്‍വാധികം ശ്രദ്ധിക്കപ്പെട്ടു വരുന്നതായി അറിയുന്നു. വായനക്കാര്‍ക്കും, പ്രചാരകര്‍ക്കും നന്ദി. 

ചെങ്ങന്നൂരില്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിമാരും സ്ത്രീകളായ ഭക്തജനങ്ങളും തമ്മില്‍ അടിയുണ്ടായതായി ഇന്നലെ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. 

ഇങ്ങനെ ഒരു വാര്‍ത്ത ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ശാന്തിക്കാര്‍ അസഭ്യം വിളിച്ചു എന്നും സ്ത്രീകളെ പിടിച്ചു തള്ളിയെന്നും പോലിസ് കേസ് ഉണ്ടത്രേ! 

സമൂഹത്തില്‍ സ്വാധീനം ഉള്ളവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഏതെങ്കിലും കീടങ്ങള്‍ മുതിര്‍ന്നാല്‍ അവരെ ഒതുക്കാന്‍ കൂടി ഉള്ളതാണല്ലോ ഈ കള്ളക്കേസ് എന്ന മാന്യമായ പ്രസ്ഥാനം.

കള്ളക്കേസ് കൊടുക്കുന്നവര്‍ക്ക് മാന്യത കല്‍പ്പിക്കുന്ന കാഴ്ചപ്പാട് ആണോ ,നീതിപീഠങ്ങള്‍ക്ക്  എന്ന് പോലും സമാധാന കാംക്ഷികള്‍ക്ക്  ആശങ്ക തോന്നുക ഇന്ന്  സ്വാഭാവികം ആണ്. 

സാധാരണ ഗതിയില്‍ ഇങ്ങനെ ഒരു സംഭവം അസംഭവ്യം ആണ്. വാസ്തവം എങ്കില്‍ അതിനു പ്രകോപനത്തിന് ഇടയായ സാഹചര്യം കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. 

നമ്പൂരിമാര്‍ക്ക് പൂജ ചെയ്യാന്‍ അനുകൂലമല്ലാത്ത വിശേഷാല്‍ സ്ഥിതിയാണ് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ സംജാതമായിട്ടുള്ളത്. ഇതിനു ധാര്‍മിക ഉത്തരവാദിത്തം NSS എന്ന ജാതി സംഘടനക്കു ആണ്. അവര്‍ ബ്രാഹ്മണവിരോധം പരസ്യമായി പ്രകടിപ്പിചിരുന്നല്ലോ. അത് ഇനിയും സമൂഹത്തിനു വ്യാപകമായ ദോഷങ്ങള്‍ ചെയ്യുമെന്നു കരുതേണ്ടിയിരിക്കുന്നു. 

നമ്പൂതിരിമാരെ അക്രമികള്‍  ആക്കി ചിത്രീകരിച്ചു വരുമാനമുള്ള ക്ഷേത്രങ്ങളിലെ ശാന്തിയും തന്ത്രവും പിടിച്ചടക്കാന്‍ ഉള്ള NSS  തന്ത്രം ആണിതെന്നു കരുതാതെ ഇരിക്കാന്‍ ആവില്ല.  ഭക്തിയുടെ ആധിക്യം മൂലം പൂജ ചെയ്യാന്‍ 'മുട്ടി' ഇരിക്കുകയായിരുന്നില്ലല്ലോ ഇവര്‍ ഇതുവരെ. 

ഈഴവ ശാന്തിക്കാരെ അതിജീവിക്കുക എന്ന വൈകാരിക ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ടെന്നത് തീര്‍ച്ച. 

വരുമാനം ഉള്ള ക്ഷേത്രങ്ങളില്‍ ആണ് ഇവര്‍ ഓപറേഷന്‍ നടത്തുന്നത്. അതില്ലാത്തിടത് അവര്‍ക്ക് ബ്രാഹ്മണരെ ഭയങ്കര ബഹുമാനം ആണ്! ആരാധന അല്ല ജാതീയത ആണ് ഈ അട്ടിമറിക്ക് പിന്നില്‍ എന്നത് വ്യക്തം. അവര്‍ ഇറക്കുന്ന പ്രച്ഛന്ന ബ്രാഹ്മണന്മാര്‍ അവര്‍ക്ക് തന്നെ പാര ആവുന്ന കാലം വിദൂരമല്ല. 

നായന്മാരുടെ ബ്രാഹ്മണവിദ്വേഷം എന്ന വിഷയം നഗ്നസത്യം മാത്രമാണ്. ഇത് ഒരു ഡോക്യുമെന്റ് ആക്കി ചരിത്രഗ്രന്ഥങ്ങളില്‍ എഴുതപ്പെടെണ്ടിയിരിക്കുന്നു.  ഭാവിയില്‍ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ സ്മരണയ്ക്ക് അതെങ്കിലും അവശേഷിക്കും. 

5 comments:

  1. ippazhenkilum avarkku swabodham undayallo.....ath thanne valiya karyam....priyapetta vasu diri poojadhikarmangal enthinanu oru kulam mathramayi theeru ezhuthiyirikkunnathu.....athalle jatheeyatha......

    ReplyDelete
  2. സത്യത്തിൽ നിങ്ങളുടെ ഒക്കെ ഇങ്ങനുള്ള സമീപനനഗൽ ആണ് ഹിന്ദു മതത്തെ നശിപ്പിച്ചത്.......3000 കൊല്ലാതെ ജാതീയമായ അടിമത്തം മൂലം കഷ്ടപെട്ട ഒരു ജനത്തെയ കുറിച്ചൊന്നും ഈ കള്ള നമ്ബിടികൾക്ക് അറിയേണ്ട......പാവം നായർഉം എഴാവനും അവന്റെ ഒക്കെ അടിയിൽ തന്നെ കിദക്കനമെന്നനു ഇവന്റെ ഒക്കെ ദാരണ......ഇനിയെങ്കിലും മേലങ്ങി പണിയെടുത്തു ജീവിക്കാൻ നോക്ക് എന്റെ വസുദിരിയെ.......

    ReplyDelete
    Replies
    1. വൈകി വന്ന ഈ കമന്റുകള് കണ്ടിരുന്നില്ല. എന്റെ മറ്റു പോസ്റ്റുകള് വായിച്ചിരുന്നെങ്കില് ഈ കമന്റ് വരില്ലായിരുന്നു.

      Delete
    2. നിയമവ്യവസ്ഥയുടെ അടിമത്തം ഏറ്റവും കൂടുതല് ബ്രാഹ്മണര്ക്ക് ആയിരുന്നു. മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശം അവര്ക്ക് മാത്രം നിഷേധിക്കപ്പെട്ടിരുന്നു. ആഹാരപാനീയാദികളില് അടിമത്തം കര്ശനമായ വിലക്കുകള് മറ്റു വിഭാഗങ്ങള്ക്ക് ഇല്ലായിരുന്നു. ആ നിയമവ്യവസ്ഥയ്ക്ക് ഉത്തരവാദികള് ബ്രാഹ്മണര് അല്ലായിരുന്നു എന്നറിയുക. അത് രാജഭരണവുമായി ബന്ധപ്പെട്ടത് ആയിരുന്നു.

      മേലനങ്ങി പണി ചെയ്ത് ജീവിക്കാനുള്ള ഉപദേശം കണ്ടു. താന് എനിക്കു പകരം ഈ ബ്ലോഗ് തുടര്ന്ന് എഴുതുമോ? ഇതിനു പിന്നിലെ അദ്ധ്വാനം നിസ്സാരമാണോ? മേലും തലയും അസ്ഥി മജ്ജകള് വരെ വിയര്ക്കുന്ന പണിയാടോ അമ്പലങ്ങളിലുള്ളത്. നിന്റെയൊക്കെ കാഴ്ചപ്പാട് തലതിരിഞ്ഞതിന് ഞാനല്ല ഉത്തരവാദി.

      Delete
    3. അതാതു കാലത്തെ നിയമത്തെ അനുസരിച്ച് ജീവിച്ച ചരിത്രമാണ് ബ്രാഹ്മണരുടേത്. പഴയ നിയമങ്ങള് ബ്രാഹ്മണരുണ്ടാക്കിയതല്ല. മഹര്ഷിമാരുടെ അഭ്യര്ഥന അനുസരിച്ച് ആദ്യത്തെ നിയമസംഹിത രചിച്ച മനു ക്ഷത്രിയനായിരുന്നു എന്നറിയുക.

      ബ്രാഹ്മണരില് നിക്ഷിപ്തമായ ഉത്തരവാദിത്തം മതപരമായ കര്മ്മങ്ങളായിരുന്നു. അവയില് അധികവും മാനസിക ബൌദ്ധിക ആത്മീയ തലങ്ങളില് ചെയ്യേണ്ടവ ആയിരുന്നു. കായികവൃത്തികള് അവര് വിശ്വസ്തര് എന്നു കരുതിയിരുന്നവരെ ഏല്പിച്ചിരുന്നു. അവര്ക്ക് കാര്യസ്ഥസ്ഥാനം (manager,all in all) വരെ നല്കിയ ചരിത്രം ഉണ്ട്. എന്നാല് വിശ്വസ്തരെന്നു കരുതിയ കാര്യസ്ഥന്മാരാവട്ടെ അവരെ കൂട്ടത്തില് നിന്ന് ചതിച്ച ചരിത്രമാണുള്ളത്. അതിന്റെ ഒരു വിവരണം കൂടി വേണമെങ്കിലാവാം.

      മനുഷ്യന്റെ ശരീരവിസര്ജ്യമാണ് വിയര്പ്പ്. ശ്രീകോവിലുകളില് ഒരു തുള്ളി വിയര്പ്പ് പോലും വീഴാന് പാടില്ലെന്നാണ് ശാസ്ത്രം. എന്നാലിന്ന് ക്ഷേത്രങ്ങളില് പുകയും കരിയും ചൂടും ഏറ്റ് നമ്പൂരിമാരുടെ ശരീരം വിയര്ത്ത് ഒലിക്കുന്നു. വലിയൊരു പ്രതികാരം വീട്ടിയതിന്റെ നിര് വൃതിയോടെ നായര് ആധിപത്യമുള്ള കേരള ഹൈന്ദവസമൂഹം തൊഴുതു സായൂജ്യമടയുന്നു. ക്ഷേത്ര ആദായവും വിയര്ക്കാതെ തട്ടിയെടുക്കുന്നു.

      ---- സര് വീസ് സൊസൈറ്റി എന്നൊക്കെയാണ് പേര്. സര് വീസ് ചെയ്യുന്നത് പലര്ക്കും കുറച്ചിലാണെന്നു മാത്രം. കായികമായ ജോലികള് ചെയ്യാന് അറിയുന്നവരും കഴിവുള്ളവരും ഇന്നില്ല. എല്ലാം വിയര്ക്കാതെ തിന്നുന്നവരായി മാറിയിരിക്കുന്നു.

      മറ്റു മതപുരോഹിതര് എത്ര ആഡംബരജീവിതമാണ് നയിക്കുന്നത് എന്നു നോക്കുക. അവരോട് ആരും കുശുമ്പ് കുത്തുന്നില്ലല്ലോ.. തൂമ്പാ എടുക്കാത്തതിന് ഒരു പുരോഹിതനെയും ക്രൈസ്തവരോ മുസ്ലീംകളോ ശകാരിക്കുകയില്ല. മതകര്മ്മങ്ങളേറ്റവും അധികം അനുഷ്ഠിച്ചിരുന്നത് ബ്രാഹ്മണവിഭാഗമാണ്. ഗര്ഭപാത്രം മുതല് ചിത വരെയുള്ളവയാണ് ഷോഡശകര്മ്മങ്ങള്. from womb to tomb.

      തിരുമേനി തൂമ്പാ എടുത്താല് അതിന്റെ കുറച്ചില് അടിയങ്ങള്ക്കാണ് എന്ന് പറഞ്ഞ് കൂടെ നിന്നിരുന്ന ഭൃത്യവര്ഗ്ഗം തന്നെയാണ് അധികാരം അവരുടെ കൈയ്യില് കിട്ടിയപ്പോള് അന്യരുടെ മെക്കിട്ടുകയറുന്ന തനിനിറം പുറത്തുകാണിക്കുന്നത്. പരപീഡനം ആണ് ഈ സനാതനികളുടെ ഇഷ്ടവിനോദം.

      Delete