Thursday, 12 December 2013

കഥയും കാര്യവും

അസാധാരണമായ ഒന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ഇട്ട സ്റ്റാറ്റസ് അപ്ഡേറ്റ്. ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു മൂഡ് തോന്നി. എഴുതി.  നട്ടുച്ചയ്ക്ക് പാതിരാത്രിയാണെന്ന് തോന്നിയാല് പിന്നെ എന്തു ചെയ്യും. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയല്ലാതെ.

ബന്ധുക്കളില് ചിലര് ഞെട്ടി. പ്രയാസം രേഖപ്പെടുത്തി. മറ്റു ചിലര് സമാധാനിച്ചു. "എന്റെ ഊഹം എത്ര ശരിയാരുന്നു! ... ഇതില് കൂടുതലൊരു തെളിവുവേണോ?"

ഇന്നലെ വരെ ഇല്ലാതിരുന്ന ഈ ജ്വരം എവിടുന്നു വന്നു എന്ന് തോന്നാം. ഇതാണ് പറയുന്നത് എന്നെ മനസ്സിലാക്കാനത്ര എളുപ്പം അല്ല എന്ന്. ഞാനാരാണെന്ന് എനിക്കു തന്നെ അറിയില്ല. എന്റെ കര്ത്തവ്യം എന്താണെന്നും പലപ്പോഴും വ്യക്തമാവാറില്ല. അപ്പോഴൊക്കെ ഒരിടത്ത് അടങ്ങിയിരുന്നു കളയും. വ്യക്തത വരുന്ന കാര്യങ്ങളെ എഴുതാറുള്ളൂ.

ഇല്ലാത്ത വഴിയെ ആണ് ഞാന് സഞ്ചരിക്കുന്നത്. പുതിയ വഴി വെട്ടിയുള്ള യാത്ര. തുരംഗയാത്രപോലെ. അടിമുടി സംഘര്ഷഭരിതമായ ഒരു കഥയാണ് അണിയറയില് ചെയ്യുന്നത്. അതിലെ നായകന്റെ മാനസികാവസ്ഥകളെല്ലാം രചയിതാവിനും അനുഭവിക്കേണ്ടതുണ്ട്.

ഗള്ഫ് മലയാളിയാണ് കഥാനായകന്. ജോലിയോട് ഉള്ള അമിതമായ അറ്റാച്ച് മെന്റ് കാരണം അയാള് അധികം നാട്ടില് വരാറില്ല. രണ്ട് വര്ഷം കൂടി പത്തുദിവസത്തെ അവധിക്കു വന്നപ്പോള് ഉണ്ടായ വിശേഷങ്ങളാണ് കഥയുടെ ഫോര്ഗ്രൌണ്ട്. ഇതിനു സമാന്തരമായി ഇതിനു ബാക് ഗ്രൌണ്ട് ആയി മറ്റൊരു പഴയ കഥയും അതുമായി ബന്ധപ്പെട്ട ഉപകഥകളും ചില ഹിഡന് സ്റ്റോറികളും ചുരുളഴിയുന്നു.

ഇതിലെ അധ്യായങ്ങള് ദിവസങ്ങളാണ്. ഒന്നാം ദിവസം രണ്ടാം ദിവസം എന്നിങ്ങനെ ഡയറി ഫോര്മാറ്റിലാണ്. അതില് ഏഴാം ദിവസമാണ് സംഘര്ഷത്തിന്റെ മൂര്ധന്യാവസ്ഥ. അത് ഇന്നലെ കൊണ്ട് രചന പൂര്ത്തിയായി.

എട്ടാം ദിവസം ഇന്ന് എഴുതണം എന്നു കരുതി. നടന്നില്ല. മനസ്സില് കാണുന്ന ഒരു കാര്യം അതേ വേഗത്തില് കടലാസ്സിലാക്കാന് കഴിയില്ലല്ലൊ. അവിടെത്തന്നെ ഇരുന്ന് ഒരു പാകം വരേണ്ടതുണ്ട്. അതിന് വേണ്ടത് കുറച്ച് സമയം ആണ്. സമയം ആണെങ്കിലങ്ങോട്ട് പോകുന്നുമില്ല.

ഈ കഥയുടെ മാറ്റര് സസ്പെന്സില് സൂക്ഷിക്കേണ്ടിടത്തോളം കാലം എന്നെ മനസ്സിലാക്കാന് അടുത്ത സുഹൃത്തുക്കള്ക്കും കഴിയാതെ വരാം. എന്തായാലും ഇതൊരു പുതിയ നിയോഗമാണ്.  

Tuesday, 10 December 2013

എന്റെ കഥ കഴിയാറായി

ഒക്ടോബര് ഒന്നാം തിയതി തുടങ്ങിയതാണ് ഒരു പുതിയ കഥ എഴുതാനുള്ള പരിശ്രമം. ആദ്യം അതൊരു കടംകഥയായി കാണപ്പെട്ടു. അതിന് ഉത്തരം തേടിയപ്പോള് ഒന്നലധികം ഉത്തരങ്ങള് കാണാന് സാധിച്ചു. കൃത്യമായ ഒരു ഉത്തരം തേടിയുള്ള അന്വേഷണം തുടര്ന്നു. ആ അന്വേഷണയാത്രയ്ക്ക് ഇടയില് ഒത്തിരി ആത്മസംഘര്ഷങ്ങളുണ്ടായി. എങ്കിലും അതിലൊരു രസം ഉണ്ടായിരുന്നു. ആത്മതൃപ്തിയുടെ രസം. കുറെയൊക്കെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. അധികവും പ്രതികരണം ഒഴിവാക്കുന്നവരാകയാല് ബ്ലോഗ് വായനക്കാരെ ഒഴിവാക്കി. പലര്ക്കും പിന്തുടരാൻ കഴിയാതെ വരുന്നതായും മനസ്സിലായി.

കഥ തിരക്കഥയാക്കണമെന്ന് ഒരു സംവിധായകന് നിര്ദ്ദേശിച്ചു. പിന്നെ ആ വഴിയ്ക്ക് ആയി പ്രയത്നം. ഒരു മാസത്തോളം പയറ്റി. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു. നോവലാക്കാന് തീരുമാനിച്ചു. നോവലെഴുത്ത് അന്ത്യം കാണാതെ നീണ്ടു. എവിടെയെങ്കിലും ഒരന്ത്യം കാണുമോ എന്നതും സംശയത്തിലായി. ഒടുവിലത് ഒരിടത്ത് അവസാനിപ്പിച്ചു. വീണ്ടും പരിശോധിച്ചതില് മറ്റു ചിലതുകൂടി ചേര്ക്കണമെന്നു തോന്നി. അതിനാല് യഥാര്ഥ അവസാനം ആയിരുന്നില്ല. ചുവട് മുതലെ പൊളിച്ചെഴുത്ത് വേണ്ടി വന്നു. ഒരു തവണയല്ല. പലതവണ.        

ഒരു മുഴുനീള സംഘര്ഷകഥയാണ്. Suspense Crime Action Thriller എന്നൊക്കെ പറയാം.  എന്തായാലും ഇപ്പോള് അതൊരു ശുഭപര്യവസാനം കണ്ടു. എഴുതി തീരാറായി. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും.  ആത്മ തൃപ്തിക്ക് വേണ്ടി എഴുതുന്നു. അതിനു പ്രസിദ്ധീകരണവും ആയി ഒരു ബന്ധവും ഇല്ല.

Sunday, 8 December 2013

ഭക്തി അദ്വൈതവും വിദ്വേഷ അദ്വൈതവും

ശങ്കരാചാര്യരുടെ അദ്വൈതം ഭക്തിഭാവത്തില് അടിയുറച്ചതാണെന്ന് നമുക്ക് അറിയാം. അതിനു തത്തുല്യമായി കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ശ്രീനാരായണ അദ്വൈതം സമൂഹത്തിലഴിച്ച് വിട്ടത് ബ്രഹ്മത്വവിദ്വേഷത്തിന്റെ ഭാവമല്ലേ.? അതിന്റെ ഗുണഭോക്താവ് ഒരു പ്രത്യേകവിഭാഗവും ദോഷഭോക്താവ് മറ്റൊരു പ്രത്യേകവിഭാഗവുമല്ലേ? ആ  ബൌദ്ധിക ഉപരോധത്തിന്റെ ഫലമായി ഉണ്ടായ അരക്ഷിതാവസ്ഥയിലല്ലേ കേരളത്തില് നന്പൂതിരിമാര് വ്യാപകമായി ബ്രാഹ്മണചര്യ വെടിഞ്ഞത്??അങ്ങനെ ബ്രാഹ്മണചര്യ വെടിഞ്ഞവരെ ലോകം അംഗീകരിച്ചു. ബ്രാഹ്മണ്യം കൊണ്ടു നടക്കുന്ന ശുദ്ധന്മാരെ ഇന്നും ഹിന്ദുക്കള് വേട്ടയാടുന്നു. അതിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നു.

ശുദ്ധമായ ഭക്തിഭാവത്തിനു വിരുദ്ധമാണ് വിദ്വേഷഭാവം. ശുദ്ധനായ ഭക്തന് യാതൊന്നിനെയും ദ്വേഷിക്കുന്നില്ല. വൈഷ്ണവരാണ് ഇതിന് ഉത്തമ ഉദാഹരണം. അവര് പക്ഷേ ദ്വേഷിക്കപ്പെടുന്നുണ്ടാവാം. അതും അവര് പ്രശ്നമാക്കുന്നില്ല. സഹിക്കുന്നു എന്നര്ഥം.

അസുരന്മാരുടെ ഭക്തി ശുദ്ധമല്ല, തങ്ങളുടെ കാര്യസാധ്യം പ്രമാണിച്ച് ഉള്ളവയാണ്. അവരുടെ ഭാവം ആക്രമണത്തിന്റേതാണ്. ശുദ്ധന്മാരുടെ ആത്മരക്ഷയ്ക്ക് തമോഗുണം ഏറിയവരില് നിന്നും അകന്നു നില്ക്കുക അല്ലാതെ വേറെ വഴിയില്ല. ആത്മരക്ഷയ്ക്കും അത് ആവശ്യമായി വന്നു. അതിനുള്ള നിയമങ്ങള് അക്കാലത്തെ രാജാക്കന്മാര് വ്യവസ്ഥ ചെയ്തു. ആയതിന്റെ പരിണാമമാവണം പില്ക്കാലത്ത് അയിത്തം എന്ന ആചാരമായി മാറിയത്.

അതിന് ഉത്തരവാദികള് ബ്രാഹ്മണര് മാത്രമാണെന്ന വാദം ശരിയോ?