Wednesday, 25 July 2012

Santhi Vision

Santhi Vision being developed... Be a part of it.
An introduction.


HIndu Unity

ഹിന്ദു ഐക്യം നല്ലത് തന്നെ. അത് ആ മതത്തിലെ വിഭാഗങ്ങളുടെ ഉത്തമ താല്പര്യങ്ങള്‍ നശിപ്പിച്ചു കൊണ്ടാവരുത്. ഒരു വിഭാഗത്തിന്റെയും ആത്മ അഭിമാനത്തെ ചോദ്യം ചെയ്തു കൊണ്ടാവരുത്, മുറിവേല്പിച്ചു കൊണ്ടാവരുത്. 

അഹിംസയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ ആ ഗുണം കണ്ടെന്നു നടിക്കാതെ , അയിത്തം എന്ന ദോഷം ആരോപിച്ചു ഇപ്പോഴും അയിത്തം കല്പിക്കുന്ന വിവേചനപ്രവണത ഹിന്ദുവൃത്തങ്ങളില്‍ മാത്രം ഉള്ള  പ്രശ്നമാണ്.  


ഇതര ജന്മ സംസ്കാരം ഉള്ളവര്‍ ക്ഷേത്രങ്ങളില്‍  നമ്പൂതിരി ആയി ആക്ട്‌ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. സ്വന്തം പിതൃത്വം മാറ്റി പറയുന്ന പുതിയ  പ്രവണത ലോകത്തില്‍ ഒരു ജന്തുവിനും ചേര്‍ന്നതല്ല. അതാണ്‌ ഇപ്പോള്‍ ക്ഷേത്ര പൌരോഹിത്യ പീഠത്തില്‍ അവരോധിക്കപ്പെടുന്നത്. ഈ സ്ഥിതി ഏറ്റവും നിന്ദ്യം തന്നെ. 

അഹിംസയുടെ പാരമ്പര്യം ആയ നമ്പൂതിരി സംസ്കാരം ഹിംസിക്കപ്പെടുന്നിടത്ത് ഹിംസകരുടെ രാജാക്കാന്മാര്‍ കൊടികെട്ടുക സ്വാഭാവികം. (പോപ്പുലര്‍ ഫ്രണ്ട് പോലെ) കൊലപാതകസംസ്കാരം ഉള്ളവര്‍ പൂജ കഴിച്ചാല്‍ ഹിന്ദു ഐക്യം ഉണ്ടാകുമോ? 

മറ്റു മതസ്ഥരുടെ ദൈവ വിശ്വാസവും ദൈവ ഭയവും എത്ര ശക്തം ആണെന്ന് നോക്കുക. ഹിന്ദുവിന് ദൈവ ഭയം തീരെ ഇല്ല. എന്തും ആകാം എന്നായിരിക്കുന്നു ഇപ്പോഴത്തെ ഹിന്ദു വിശ്വാസം. ഈശ്വരന്റെ സൌഹൃദത്തെ മാത്രമേ അവന്‍ കഷ്ടിച്ച് അംഗീകരിക്കുന്നുള്ളൂ. ഒപ്പം  പ്രഭുത്വത്തെ ചോദ്യം ചെയ്യുകയും! 

പക്ഷെ ദൈവികരെ വരച്ച വരയില്‍ നിര്‍ത്തുംപോലെ ദൈവത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഇത്തരക്കാരോട് മറുപടി പറയാനാണ് ഹിന്ദു ദൈവങ്ങള്‍ ആയുധങ്ങള്‍ ധരിക്കുന്നത്. ദേവ-അസുര- യുദ്ധം ആണ് എല്ലാ ഹിന്ദു പുരാണങ്ങളിലെയും അടിസ്ഥാനപ്രമേയം. അവ ഒരു കണക്കില്‍ ഹിന്ദു-ഹിന്ദു യുദ്ധങ്ങള്‍ തന്നെ. രാമനെയും രാവണനെയും സമന്മാര്‍ ആയി കാണുന്ന തരം ഹിന്ദു ദര്‍ശനം സമീപകാലത്ത് ഉദയം ചെയ്തതാണ്. ഇത് കേവലം രാഷ്ട്രീയ ദര്‍ശനം മാത്രം,  മതവുമായി ബന്ധമില്ല. 

വിശാലമായ ഹിന്ദുമതം ലക്ഷ്യമാക്കുന്നത് ശുദ്ധമായ നമ്പൂതിരി സംസ്കാരത്തിന്റെ അന്ത്യം ആണെങ്കില്‍ ആദ്യം നശിക്കേണ്ടത് ആ മതം ആണ്. ഇവിടെ സംഭവിക്കുന്നതും അത് തന്നെ ആണ്. ഇറച്ചി വെട്ടുകാരനും മുടി വെട്ടുകാരനും വധ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍ക്കും പൂജാരി ആവാം നമ്പൂതിരി എന്ന് പേരും മാറ്റാം. ആര്‍ക്കും ആക്ഷേപമില്ല. 

ഇന്ന് പൂജ എന്ന് പറഞ്ഞാല്‍ അഭിനയം എന്ന് ആയിരിക്കുന്നു. ഗുരുവിനെ ഹിംസിച്ച പാരമ്പര്യം ഉള്ള ശിഷ്യന്മാര്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം കിട്ടാന്‍ അമ്പലങ്ങള്‍ പിടിച്ചടക്കുന്നു. മറ്റു മതങ്ങള്‍ എത്രയോ ഭേദം. അവര്‍ക്ക് ദൈവം കഴിഞ്ഞിട്ടേ ഉള്ളൂ മുഖ്യ മന്ത്രിയും സുപ്രീം കോടതിയും ഒക്കെ. കുരുത്തംകെട്ടവന്‍ എന്നതിന്റെ ഒറ്റ വാക്ക് ആയിരിക്കുന്നു ഇന്ന് ഹിന്ദു എന്നത് !

മൂലാധാരങ്ങള്‍


മൂലാധാരങ്ങള്‍
-------------------------(inspired by Shameer M Ali)

ആലിന്റെ ഇലയും തണ്ടും
ചേലുള്ള ശിഖിരങ്ങളും
പൂക്കളും കായ്കളും ലോകര്‍
വാഴ്ത്തുന്നു സ്വര്‍ഗസര്‍ഗമായ്‌.

മണ്ണിനടിയില്‍ തിങ്ങി വിങ്ങി
ആരും കാണാതെ നിത്യവും
മരങ്ങളെ താങ്ങി നിര്ത്തുന്നു.
ആഴ്ന്നിറങ്ങുന്ന വേരുകള്‍.

നീറിനീറി ദ്രവിക്കുന്നു.
മരത്തിന്‍ കാലശേഷവും
ആരുമേയറിയാതുള്ള
മൂലാധാരങ്ങള്‍ വേരുകള്‍

Tuesday, 24 July 2012

Devaswom income utilization

അമ്പലത്തിലെ വരുമാനം പഞ്ചായത്ത് കള്‍ക്കും മറ്റും വികസനത്തിന്‌ നല്‍കണം എന്ന് കേന്ദ്രനിയമം.   ഹിന്ദുസംഘടനകള്‍ക്ക് പ്രതിഷേധം.  പള്ളികളിലെ വരുമാനത്തിനും ഈ നിയമം ബാധകം ആക്കണം എന്നാണു അവര്‍ പറയുന്നത്.

സര്‍ക്കാര്‍, കോടതി പോലുള്ള സ്ഥാപനങ്ങളുടെ ഭരണപരമായ വീക്ഷണത്തില്‍ ക്ഷേത്രങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ ആണ്. വാസ്തവത്തില്‍ ഇപ്പോള്‍ അങ്ങനെ തന്നെ ആയിരിക്കുന്നു. ആരാധന വെറും പ്രഹസനം മാത്രം. ആചാര്യ വിഭാഗത്തോട് പകപോക്കലും. വൈദ്യനു കൊടുക്കാത്തത് അങ്ങടിപ്പെട്ടിയില്‍ എന്നൊരു ചൊല്ലുണ്ട്. മറ്റു മതങ്ങളില്‍ ഇതല്ല സ്ഥിതി. അവ മതനിയമങ്ങളെ മാനിക്കുന്നു. അമ്പലത്തില്‍ നാട്ടുകാരുടെ മതേതരത്വം ആണ് അരങ്ങു തകര്‍ക്കുന്നത്.  മതത്തിനുള്ളിലെ മതേതരത്വം ക്ഷേത്രങ്ങളുടെ പരിശുദ്ധി തകര്‍ത്തിരിക്കുന്നു.

ഈശ്വര ആരാധനയെക്കാള്‍ വലുതാണ്‌ ഭരണവും കച്ചവടവും എന്ന് വിശ്വസിക്കുന്നവര്‍ ആയിരിക്കുന്നു ഇന്നത്തെ ഹിന്ദുക്കള്‍. മറ്റു മതസ്ഥര്‍ ആരും തന്നെ അങ്ങനെയല്ല. പക്കാ മത സ്ഥാപനം ആയിരുന്ന കേരളിയ ക്ഷേത്രങ്ങളെ നാട്ടുകാര്‍ മതേതര സ്ഥാപനം ആക്കിയിരിക്കുന്നു. അത് വലിയ മിടുക്ക് എന്ന് അഹങ്കരിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്ന് അഭിമാനിക്കുന്നത്.  അമ്പലത്തിലെ അധികാരി എന്ന് കരുതപ്പെടുന്ന തന്ത്രിക്ക് പോലും ഇപ്പോള്‍ ഇക്കൂട്ടരെ ഭയന്ന് വേണം കഴിഞ്ഞുകൂടാന്‍. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തന്ത്രിയെ മാറ്റുന്ന പ്രവണത വ്യാപകമായിരിക്കുന്നു.


തന്ത്രിമാരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതിന് അബ്രാഹ്മണശാന്തിക്കാരെ ദേവസ്വങ്ങള്‍ ഉപയോഗിക്കുന്നു. തിരുവല്ലയ്ക്കു അടുത്ത് മുത്തൂറ്റ് ഒരു ക്ഷേത്രത്തില്‍ നായര്‍ വിഭാഗത്തില്‍ പെട്ട ശാന്തിക്കാരന്‍ നിയുകതനായി. അതിനെ തുടര്‍ന്ന് തന്ത്രിക്ക് സ്ഥാനം നഷ്ടമായി. കുഴിക്കാട്ട്  ഭട്ടതിരിപ്പാട്‌ ആണ് തന്ത്രി സ്ഥാനത്ത്നിന്നും നീക്കം ചെയ്യപ്പെട്ടത്.

ഈഴവരും അരയന്മാരും മറ്റും വരുന്നതിനെ നായന്മാര്‍ എതിര്‍ക്കുന്നു എന്നത് ശരിയാണ്. ഇതിനു കാരണം നമ്പൂരിയോടുള്ള ആദരവ് ആണെന്ന് കരുതിയാല്‍ തെറ്റി. നായരുടെ അഭ്യാസം അവരുടെ അടുത്ത് ചെലവാകില്ല എന്നത് തന്നെ. നായന്മാര്‍ പൂജ പഠിച്ചു ഇറങ്ങിയ ഉടനെ കൂടുതല്‍ വരുമാനം ഉള്ള ഇടങ്ങളില്‍ നോക്കി അവരെ തിരുകാനും അവിടുത്തെ തന്ത്രിയെ നീക്കാനും കാണിച്ച തിടുക്കത്തില്‍ നിന്നും വേണം നായരെ വിലയിരുത്താന്‍.
   
സ്വന്തം പ്രാണനില്‍നിന്നും ശക്തി ആവാഹിച്ചു ജീവ പ്രതിഷ്ഠ നടത്തിയ തന്ത്രിയെ പുറത്താക്കുന്ന ധിക്കാരത്തിന്റെ പുതിയ മുഖങ്ങള്‍ കാണുക. 
മുത്തൂര്‍ ശ്രീഭദ്രകാളി ക്ഷേത്രം

ഇതൊക്കെ നമ്പൂതിരിജാതിയോടുള്ള പരസ്യമായ വെല്ലുവിളികള്‍ അല്ലാതെ ഒരു തെങ്ങാക്കൊലയും അല്ല്ല. അങ്ങനെ കാണാനോ കരുതാനോ അവര്‍ ആഗ്രഹിക്കുന്നില്ലായിരിക്കാം/അഥവാ അതിനു ഒരുക്കമാല്ലായിരിക്കാം. അത് അവരുടെ കേവല പരിമിതിയോ നയമോ ആവാം. അതറിഞ്ഞു മുതലെടുക്കുകയാണ് പ്രതിയോഗികള്‍. ഒരു ജാതിക്കെതിരെ പ്രയോഗിക്കപ്പെടുന്ന വിനാശകരമായ  ഈ പ്രവണത ആത്യന്തികമായി നശിപ്പിക്കുന്നത് ഹിന്ദുക്കളെ മൊത്തം ആയിരിക്കും.
------------------------------------------------------- a comment wrote for a group

കര്‍മ ഫലം ആണ് ജന്മം. ഹിംസാവാസന കുറവ് ഉള്ളവര്‍ക്ക് ബ്രാഹ്മണ ജന്മം ലഭിക്കുന്നു. ഹിംസാവാസന അധികം ഉള്ളവര്‍ മത നിയമങ്ങളെതന്നെ വെല്ലുവിളിക്കുന്നു. ബ്രാഹ്മണ്യം നേടാന്‍. ഒടുവില്‍ ഹിംസിക്കപ്പെടുന്നു!  ഇവയാണോ ബ്രാഹ്മണ്യത്തിനു ആധാരമായ കര്‍മങ്ങള്‍? 
------------------------------------------------------- a comment wrote for a group
Jathavedan Namboodiri ചിന്തനീയമായ കാര്യമാണ്.ഒരു ഭാഗത്ത് സ്വന്തം സമുദായം ക്ഷയിച്ചു ക്ഷയിച്ചു ഇല്ലാതാകുന്നു..മറു ഭാഗത്ത് മൃത തുലയമായ സമുദായത്തിന്റെ നെന്‍ജ്ജില്‍ മറ്റുള്ളവര്‍ ആഞ്ഞു കുത്തുന്നു..പിന്നില്‍ നിന്നു കുത്താന്‍ നമ്മുടെയിടയില്‍ നിന്നു തന്നെ ചില അത്യാഗ്രഹികളും...മരണമടുത്തുവോ?

Sunday, 22 July 2012

നുറുങ്ങുകള്‍

Research on my lines/comments  published in various f.b. groups


മരിച്ചുപോയതുപോലെ!
-----------------------------------


ആരു പറഞ്ഞു എന്നതിനേക്കാള്‍
എന്തു പറഞ്ഞു എന്നത് നോക്കുക
എന്തു പറഞ്ഞു എന്നതിനേക്കാള്‍ 
എന്തുദ്ദേശിച്ചെന്നതു നോക്കുക!
   (ഉദ്ദേശശുദ്ധി തിരിച്ചറിയാന്‍ അതുള്ളവര്‍ക്കല്ലേ കഴിയൂ?)
--------------------------------------------
The sufferer has the right to protest
----------------------------------------------
വിവേകാനന്ദനെ മുഖംമൂടിയാക്കുന്നു.
വിവരമേയില്ലാത്ത ചില ഭീകരര്‍ ! 
ഗുരുവിന്റെ പൂണൂലടിച്ചുമാറ്റീടുന്നു 
ഗുരുവര്‍ഗ്ഗങ്ങളെ അടിച്ചിറക്കുന്നു !
--------------------------------------------
സത്യധര്‍മ നിരപേക്ഷത 
കലാകാരന് ഭൂഷണമല്ല.
അത്തരം ആധുനികകലകള്‍ 
ഏറ്റവും വലിയ ഭീകരത!

അന്തസ്സുറ്റ കലയെ വെറും
വളിപ്പുകളുടെ മാസ്മരതയിലേക്ക്
വലിച്ചിഴക്കുകയല്ല
കലാകാരന്റെ കര്‍ത്തവ്യം!

"സത്യം ശിവം സുന്ദരം"

------------------------------------------


എന്റെ കമന്റില്‍ പ്രതിഷേധിച്ചൊരു 
നമ്പ്യാരച്ചന്‍ ഗ്രൂപ്പ് വെടിഞ്ഞാന്‍!

തുള്ളക്കാരന്‍ നമ്പ്യാരെ ഞാന്‍ 
ഭള്ളില്ലാതെ നമിച്ചീടുന്നേന്‍!



ഉള്ളതു ചൊന്നാലുടനടി തുള്ളും
പൊള്ളത്തരമിഹ കണ്ടു മടുത്തെന്‍ !
കൊള്ളരുതാത്ത ജനങ്ങള്‍ പെരുത്താല്‍ 
കൊള്ളാവുന്ന ജനത്തിനു കൊള്ളാം!



(ഒരു അബ്രാഹ്മണപ്രതിഭയെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചു ഒരാള്‍ ഒരു ഗ്രൂപ് വിട്ടു. പല ഗ്രൂപുകളിലും ബ്രാഹ്മണശകാരങ്ങള്‍ മുറക്ക് നടക്കുന്നു. അത് ആളെ കൂട്ടാന്‍ ആവും അല്ലെ? അങ്ങനെ ആണെങ്കില്‍ ബ്രാഹ്മണശകാരം എന്ന പേരില്‍ ഒരു പോസ്റ്റ്‌ / പംക്തി ഇതിലും തുടങ്ങുക............  മനുഷ്യന്‍ സഹി കേട്ടു പറഞ്ഞു പോവുകയാണ്... കൊണ്ടവന് കൊടുക്കാനും ബാധ്യത ഇല്ലേ? കാലം എന്നും ഒരുപോലെ നില്‍ക്കില്ല.)
------------------------------------------------------------------------
രക്ഷണമെന്ന  പേരില്‍ ചെയ്യുന്നു നരവേട്ടകള്‍ 
രക്തദാഹികള്‍ തന്റെ രഹസ്യക്കൂട്ടായ്മകള്‍  
ശക്തരായ്‌ ഭവിച്ചേറ്റം മത്തരായ്‌ വിരാജിപ്പൂ.  
അഡ്മിനെയോതുക്കുന്നു രക്തസാക്ഷിയാക്കുന്നു 
വിട്ടു പോയാലും തീരാപ്പകയും പുകച്ചു കൊ-
ണ്ടിത്തരം ചണ്ടിത്തരം കാട്ടുന്ന സുഹൃത്തുക്കള്‍ 
ഗ്രൂപ്പിനെ പിളര്ക്കുന്നു നിത്യവും പേടിക്കാതെ 
ഗ്രൂപിലെത്തിടാം വര്‍ഗവൈരികള്‍ക്കസംശയം!