Monday 22 April 2019

ഭക്തിവാദം എന്ന ശുദ്ധ ആഭാസം

നവോത്ഥാനകാലത്തെ തുടര്‍ന്ന് കേരളത്തില്‍ സജീവമായത് യുക്തിവാദമാണ്, സയന്‍സിന്‍റെ പുതപ്പണിഞ്ഞ്. അവരുടെ ഹിന്ദുത്വവിധ്വംസന അജണ്ടയെ മാധവജി തകര്‍ത്തു. നിലയ്ക്കല്‍ സംഭവത്തിനുശേഷം രാഷ്ട്രീയ ബദല്‍വാദമായി ഉപരിപ്ലവമായ ഭക്തിവാദം ഉണ്ടായി. അത് യുക്തിവാദത്തിന് എതിരായി. യുക്തിവിരുദ്ധതയായി. യുക്തിഭദ്രമായ വൈദിക ആചാരങ്ങളെ എതിര്‍ത്തവര്‍ ആദായം നോക്കി ആചാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നത് ശുദ്ധ ആഭാസം തന്നെ. ഇതിന് ഒരു ഉദാഹരണം പറയാം.
ബാലന്‍ പിള്ളയും തങ്കപ്പന്‍പിള്ളയും സഹപാഠികളും അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ബാലന്‍പിള്ള അത്യദ്ധ്വാനി. തങ്കപ്പന്‍പിള്ള കോടീശ്വരന്‍ പക്ഷെ അറുപിശുക്കന്‍. ഇരുവരും ക്ഷേത്രവിശ്വാസികള്‍.. ബാലന്‍പിള്ളയ്ക്ക് കൂലിപ്പണിയേ ഉള്ളൂ. അതും എന്നും ഉണ്ടാവില്ല. അതിനാല്‍ ക്ഷേത്രത്തില്‍ നിസ്സാരവവേതനത്തിന് ബാലന്‍പിള്ള കഴകപ്പണിയും ചെയ്യുന്നു. പാത്രം തേപ്പ്, വിളക്ക് തെളിക്കല്‍, തുറക്കല്‍ അടയ്ക്കല്‍ തുടങ്ങിയവ. അത്യാവശ്യം പൂക്കളും ശേഖരിക്കും മാലകെട്ടാന്‍ അറിയാത്തത് കൊണ്ട് അതില്ല. വെറുതെ ഇരിക്കുന്ന സ്വഭാവം ബാലന്‍പിള്ളയ്ക്ക് ഇല്ല. വെട്ടുകത്തിയെടുത്ത് കാടുവെട്ടുക, മമ്മെട്ടിയെടുത്ത് പരിസരം വൃത്തിയാക്കുക തുടങ്ങിയവ പിള്ളേച്ചന് ഹോബിയാണ്. എന്നാല്‍ അതിന്‍റെ വകയില്‍ പത്തുരൂപയെങ്കിലും കൊടുക്കാമെന്ന് സഹപാഠിയായ തങ്കപ്പന്‍പിള്ള വിചാരിക്കുന്നില്ല. അയാള്‍ ശ്രീകാര്യക്കാരനാണ് അവിടെ. എണ്ണ, കര്‍പ്പൂരം ആദികളുടെ കരാര്‍ വില്പനക്കാരനുമാണ്.
വൈന്നേരം നടയടയ്ക്കാന്‍ നേരത്ത് കരിന്തിരി കത്താതെ വിളക്കുകളെല്ലാം അണയ്ക്കണമെന്ന് പൂജാരി ബാലന്‍പിള്ളയോട് പറഞ്ഞു. പക്ഷെ പിള്ളേച്ചന്‍ അതു സമ്മതിച്ചില്ല. കത്തിക്കോട്ടെ. കെടുത്തിയാല്‍ തങ്കപ്പന്‍ വെളുപ്പിനെ വന്ന് എണ്ണയൂറ്റും. അത് പിടിക്കാനാണ് ബാലന്‍പിള്ള എന്ന ഭക്തന്‍ കൊച്ചുവെളുപ്പിനെ തന്നെ വീറോടെ അമ്പലത്തില്‍ വരുന്നത്.
ഇതുപോലെയാണ് പലരുടെയും ഭക്തിയുടെ വഴി. പണക്കാരനായ ശബരിമല അയ്യപ്പനെയും പപ്പനാഭനെയും ഒരിക്കലും കമ്മൂണിസ്റ്റുകാര്‍ വെച്ചനുഭവിക്കരുത്.
ഇത്രേയുള്ളു ഇന്നത്തെ ഭക്തിവാദത്തിന്റെ പൊരുള്.

നിഴല് കുത്ത്...

എന്നാലും എനിക്ക് അതത്ര ദഹിച്ചില്ല. വെറും ഫേസ്ബുക് പോസ്റ്റിന്റെ പേരില് പത്തുവര്ഷം സര് വീസും കുടുംബവും പഠിക്കുന്ന പെണ്കുട്ടികളുമുള്ള ശാന്തിക്കാരനെ പിരിച്ചുവിടുക...

വേറെന്തോ കാരണം കാണുമെന്ന് മനസ്സ് പറഞ്ഞു. അത് ആരില് നിന്നെങ്കിലും എന്റെ ചെവിയില് കിട്ടും.. എന്നെങ്കിലും കിട്ടും...

അധികം കാത്തിരിക്കേണ്ടി വന്നില്ല. പിറ്റേന്നു തന്നെ വിവരം കിട്ടി. അയാള് കൌപീനം ധരിക്കാറില്ലായിരുന്നു അത്രേ...

എനിക്ക് സമാധാനമായി.. പ്രായംചെന്ന അമ്മുമ്മയാണ് ഈ രഹസ്യ വിവരം നല്കിയത്. ഞാന് ചോദിച്ചു. അതെങ്ങനെ മനസ്സിലായി...

ആറാട്ട് കടവില് വെച്ച് എല്ലാരും കണ്ടു. തന്ത്രി പറഞ്ഞിട്ടാണ് മാറ്റിയത്.

അയ്യയ്യൊ... എന്നാല് അന്ന് എന്തോ യാദൃശ്ചികമായി പറ്റിയതാവും..

അതൊന്നുമല്ല.. എല്ലാ ദിവസോം അങ്ങനെയാ... ഞങ്ങക്ക് നെഴല് കണ്ടാലറിയാം.

എന്നിട്ട് നിങ്ങള്ക്ക് പരാതി ഇല്ലാരുന്നോ.. ഞാന് മനസ്സില് ചോദിച്ചു.
ഇല്ല എന്ന ഉത്തരം എനിക്ക് അവര് പറയാതെ തന്നെ കിട്ടി. ആര്ക്കെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില് അത് ഒറ്റ ദിവസം കൊണ്ട് അവസാനിച്ചേനെ.

ഞാന് ചിന്തിച്ചു എന്താണിതിന് കാരണമെന്ന്... ജട്ടിസുധാകരന്റെ പരിഹാസത്തോടുള്ള ക്രിയാത്മകമായ പ്രതികരണമായി ഞാനതിനെ വായിച്ചു. എന്നാലും അത്ഭുതം തോന്നി. അതെങ്ങനെ സാധിക്കുന്നു എന്ന്..

ഓരോ സാധനങ്ങളും നാം പൊതിഞ്ഞു വയ്ക്കുന്നത് ഭദ്രമായി ഇരിക്കാനാണ്. രാവിലെ അഞ്ചുമണിക്ക് ഒരു സാധനം പൊതിഞ്ഞുവെച്ചാല് വൈകിട്ട് 5 മണി ആയാലും അത് അവിടെ അങ്ങനെ തന്നെ ഇരിക്കും. എന്നാലിത് അങ്ങനെയല്ല. പലതവണ പടികയറി പലകയില് ഇരിക്കുകയും എഴുനേല്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഏതു ടൈറ്റ് പൊതിയും കുറെ ലൂസാവും. സാധനം പകുതി പുറത്തുമാവും. അതിന്റെ നിഴലും ഇവര് പിടിക്കുന്നുണ്ടാവുമോ എന്ന ആശങ്കയുണ്ടായി.

ലൂസാകുന്നതിന് അതിന് പടിയും പലകയുമൊന്നും വേണ്ടല്ലൊ.. കഴകക്കാരന് പറഞ്ഞു.

ക്ഷേത്രങ്ങളില് റൊമാന്റിക് ഹീറോയിനുകളായി ഭാവിച്ചു വരുന്ന ഒരു കൂട്ടരുണ്ട്. അത് ഏതു കൂട്ടരാണെന്ന് ഞാന് പറയുന്നില്ല. പറയാതെ തന്നെ അത് പ്രസിദ്ധമാണ്. ശാന്തിക്കാര് തങ്ങളുടെ കളിപ്പിള്ളകളാണെന്ന ഭാവമാണ് അവര്ക്ക്. അത്തരക്കാര്  ക്ഷേത്രങ്ങളില് വരുന്നത് ആധിപത്യം പുലര്ത്താനാണ് ആരാധനയ്ക്ക് എന്ന വ്യാജേന. അവരുടെ മൂടുതാങ്ങികളായി നില്ക്കാന് നിര്ബന്ധിതരാവുന്നതുകൊണ്ടാണ് ശാന്തിക്കാരധികവും അധഃപതിക്കാന് ഇടയാവുന്നത്.

Sunday 21 April 2019

ശാന്തിക്കാരന് മൊബൈലില് പോയാല്...

ശാന്തിവിചാരം ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന് സാധിക്കുന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്.

നിത്യേന മൂന്ന് പോസ്റ്റ് വരെ ഇട്ടിരുന്ന ഒരു കാലം ഈ ബ്ലോഗിന്റെ ചരിത്രത്തിലുണ്ടായിരുന്നു. പിന്നീട് ആണ്ടില് മൂന്ന് ബ്ലോഗ് എന്ന നിലയിലേയ്ക്ക ് ചുരുങ്ങി... ഇതിനൊക്കെ കാരണമുണ്ട്.

ഇതു വായിക്കുന്നവരെല്ലാം കമന്റ് ഒഴിവാക്കുന്നവരാണ്. എങ്കിലും വായിക്കുന്നുണ്ടല്ലൊ എന്ന് ആശ്വസിക്കുന്നു. ഇത്തരം ചിന്താഗതികളെ ഒരു വാക്കുകൊണ്ട് പോലും പിന്തുണയ്ക്കുന്നത് ശരിയല്ല എന്ന വിശ്വാസമാവാം അവര്ക്ക്...

നിങ്ങളുടെ വാക്കിന്റെ ചെലവ് ഇല്ലാതെയും ചില ചിന്താഗതികള് വളരുമെന്ന് മനസ്സിലായല്ലൊ. ... അതിനാല് വലിയ കടപ്പാടൊന്നും വായനക്കാരോട് തോന്നുന്നില്ല. നന്ദി മാത്രം...

ശാന്തിവിചാരം എന്ന പേരുണ്ടെങ്കിലും ഇതില് ശാന്തിക്കാരുടെ പ്രശ്നങ്ങളല്ല ടാര്ജറ്റ് എന്ന് ബോധ്യമായല്ലൊ... എന്നിരുന്നാലും ചില ക്ഷേത്രാനുഭവങ്ങള് പറയാതെ വയ്യ...

ഒരു ശാന്തിക്കാരന് ഫേസ്ബുക്കില് പോസ്റ്റിട്ടു അല്ലെങ്കില് വാട്സപ്പില് പോസ്റ്റിട്ടു എന്നതു കൊണ്ട് ഇല്ലാതെ ആകുന്നതാണോ ഭക്തജനങ്ങളുടെ ഹൃദയവികാരമായ ഭക്തി???

ഇയ്യിടെ അങ്ങനെയൊരു സംഭവം കേട്ടു. തിരുമേനിയുടെ പോസ്റ്റ് കാരണം ആള്ക്ാര് വെറുത്ത് അമ്പലത്തില് വരാതെയായി...

ഞാനിപ്പോള് മുട്ടുശാന്തി ആയിട്ട് പല ക്ഷേത്രങ്ങളിലും പോകുന്നു. അവിടെയൊക്കെ ആളു കുറവായിട്ടാണ് കാണുന്നത്. ദേവസ്വം ബോഡ് ക്ഷേത്രങ്ങളില് മാത്രമല്ല പൊതുവേ വരുമാനത്തില് ലോവറിങ് ഉണ്ടായിട്ടുണ്ട്.

ഇതൊക്കെ ശാന്തിക്കാര് പോസ്റ്റിടുന്നതുകൊണ്ടാണെന്ന് തോന്നുന്നില്ല. വഴിപാട് കഴിക്കരുതെന്ന് പ്രചരിപ്പിക്കുന്ന ഭാഗവതപ്രചാരകനെ അറിയാം. ആനയേം അമ്പാരിയുമായി അദ്ദേഹത്തെ ക്ഷേത്രങ്ങള് സ്വീകരിച്ച് ആനയിക്കുന്നുണ്ട്. ഈ ശബരിമല സംഭവത്തിനു മുമ്പുതന്നെ...

ശാന്തിക്കാര് പോസ്റ്റിടുന്നതിലല്ല, ക്ഷേത്രസമയത്ത് മൊബൈല് ഉപയോഗിച്ച് കളിക്കുന്നതാണ് പ്രശ്നമെന്ന് ചിലര്.. ക്ഷേത്രങ്ങളില് ആളു കുറവുള്ള ദിവസങ്ങളില് ജോലിയും കുറവായിരിക്കും. സമയം പോവാനായി വേറെ എന്തു വിനോദമാണ് ശാന്തിക്കാരന് ചെയ്യാന് കഴിയുക... മണ്ഡപത്തിലിരുന്ന് നാമം ജപിക്കുന്നതിനെയും ഭാഗവതം വായിക്കുന്നതിനെ പോലും കുറ്റമായി കണ്ട് പരാതി പറഞ്ഞ ഭക്തരെ അറിയാം. അയാളെ ഏല്പിച്ച പണി ചെയ്താ പോരേ എന്ന ചിന്താഗതിക്കാര്..

ശാന്തിക്കാര് 5 മണിക്ക് നട തുറന്നാല് തൊഴാനാളില്ല, ആറിന് ആളില്ല, ഏഴിന് ആളില്ല, എട്ടിന് ഒരാള് ഒമ്പതിന് ഒന്ന് രണ്ട് പേര്... പത്താകാറാകുമ്പോള് എല്ലാം കൂടി ഒരിടി... പരസ്പരം കണ്ടാല് വര്ത്തമാനം പറഞ്ഞ് കുറെ സമയം കൂടി തള്ളും. അതുവരെ പഷ്ണിക്ക് കാത്തിരിക്കാനുള്ള വിധിയാണ് ഈ ഭക്തഭീകരന്മാരും ഭരണക്കാരും കൂടി ഈ ശുദ്ധരുടെ തലയില് എഴുതി വച്ചിരിക്കുന്നത്.

ഇതൊക്കെ ശരിയാണോ???

മൊബൈല് ഉപയോഗം മൂലം ഒരു ശാന്തിക്കാരന് പണി പോയ കഥ ഇയ്യിടെ അറിഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായം സോഷ്യല് മീഡിയാ വഴി സത്യസന്ധമായി തുറന്നു പറയുന്നത് തെറ്റാണെങ്കില് അതിനെ ലിഖിതമായ നിയമമാക്കി ദേവസ്വം ബൈലോയില് ചേര്ക്കേണ്ടതല്ലേ..

വ്യക്തമായ ഒരു രൂപരേഖ എന്തിനും ആവശ്യമല്ലേ... മുമ്പ് ഹിന്ദുനിയമങ്ങള് വ്യക്തവും ലിഖിതരൂപമുള്ളതുമായിരുന്നു. ഇപ്പോള് ആള്ക്കാരുടെ ഉള്ളിലിരിപ്പ് വായിച്ചെടുക്കുക പ്രയാസമാണ്. തുറന്ന മനസ്ഥിതിക്കാര് ഇന്ന് തീരെ കുറവാണ്.

സോഷ്യല് മീഡിയയില് എഴുതിയത് ശരിയല്ലെങ്കില് അവിടെ തന്നെ കമന്റ് ചെയ്യാനുള്ള പ്രൊവിഷനുണ്ടല്ലൊ.... എന്തിനാണ് അവിടെ ഇഗ്നോര് ചെയ്തിട്ട് പിരിച്ചുവിടല് അടക്കമുള്ള കടുത്ത ശിക്ഷാ നടപടി എടുക്കുന്നത്???

ഹിന്ദുക്കള്ക്ക് ശിക്ഷിക്കാനുള്ളതാണോ ക്ഷേത്രത്തിലെ ശാന്തിക്കാര്... മുട്ടുശാന്തിക്ക് പോയാല് പോലും ജന്മം തുലയുന്ന സാഹചര്യങ്ങളാണ് ഇന്ന് ക്ഷേത്രത്തിലുള്ളത്. അഭിപ്രായപ്രകടനത്തോടാണ് കൂടുതല് അമര്ഷം നാട്ടുകാര്ക്ക് ഉള്ളത്. ...

ഞാനിന്നലെ ഒരു ക്ഷേത്രത്തില് മുട്ടുശാന്തിക്ക് പോയി. വെളുപ്പിനെ അഞ്ചിന് ചെന്നു. ശ്രീകാര്യക്കാരന് സ്ഥലത്തുണ്ട്. പുറത്ത് വിളക്ക് വെയ്ക്കുന്നു. ഞാനവിടെ ആദ്യമായി ചെല്ലുകയാണ്. കണ്ടാലൊന്ന് മൈന്റ് ചെയ്യാം. ഒരു ഗുഡ്മോണിങ് പറയാം. അല്ലെങ്കില് പുഞ്ചിരിക്കാം. അതൊന്നുമല്ല എനിക്ക് വേണ്ടത്. താക്കോലാണ്. അത് തരാന് ഭാവമില്ലെന്ന് കണ്ടപ്പോള് ഞാന് തിടപ്പള്ളിയില് തിരഞ്ഞു. അധികം തിരയാതെ തന്നെ കിട്ടി. ഭാഗ്യം. തിരയുന്ന പണിയാണ് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത്.

ശ്രീകാര്യക്കാരന് ഒരു റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. സഹകരണം കുറവ്. ചോദിച്ചാല് അതിന് മാത്രം സമാധാനം പറയും. ദിവസക്രമം ചോദിച്ചയുടനെ രാവിലെ മുതല് വൈന്നേരം വരെയുള്ള കാര്യങ്ങളുടെ ക്രമം വിശദീകരിച്ച് പ്രസംഗിച്ചു. ഞാനതില് ആദ്യത്തെ ഏതാനും ഭാഗം മനസ്സിലാക്കി.

അഭിഷേകവും മലരു നേദ്യവും കഴിഞ്ഞ് മലര് പബ്ലിക്കിനായി വെച്ചു. ഉപനടകളിലും മലര് നേദ്യമുണ്ട്. ആദ്യ ഉപനടയില് നേദിച്ച മലര് ഞാന് തിടപ്പള്ളിയില് കൊണ്ടു വെച്ചത് അദ്ദേഹം കണ്ടു. അയ്യപ്പന്റെ നടയില് മലര് നേദിക്കുന്നതിനിടയില് അദ്ദേഹം പറഞ്ഞു മലരു നേദിച്ചത് പുറത്താണ് വയ്ക്കേണ്ടത്. തിടപ്പള്ളിയ്ക്ക് അകത്തല്ല. ഞാനുടനെ ചോദിച്ചു. എനിക്ക് ബ്രേക് ഫാസ്റ്റിനുള്ളത് ഇദ്ദേഹം കൊണ്ടത്തരുമോ എന്ന്. അത് അദ്ദേഹത്തിന് അടിയായി. ഏറ്റു. പതിവ് കാര്യം പറഞ്ഞെന്നേയുള്ളൂ എന്ന് അദ്ദേഹം മയപ്പെടുത്തി പ്രസംഗിക്കാന് തുടങ്ങി.

ഞാന് പറഞ്ഞു. ഞാനീ കോവിലിനകത്ത് നില്ക്കുമ്പോള് എന്നോട് പ്രസംഗം വേണ്ട. താഴെ വന്നിട്ട് കേട്ടോളാം. എനിക്ക് പറയാനുള്ളത് നിങ്ങളും കേള്ക്കണം.

ഞങ്ങള് സൌഹൃദപ്പെട്ടു. ഫ്രീയായി സംസാരിച്ചു. ആത്മസുഖത്തിന്. എന്തൊക്കെ പറഞ്ഞിട്ടും അദ്ദേഹം എന്നോട് മറുത്തൊന്നും പറഞ്ഞില്ല. രാവിലെ ഞങ്ങള് സൌഹൃദമായിതന്നെ പിരിഞ്ഞു.

വൈകിട്ട് ദീപാരാധന കഴിഞ്ഞു. ആളില്ലാരുന്നു. ഉടനെ അത്താഴപൂജയും കഴിച്ചു. നടകള് ഓരോന്നായി അടച്ചു. നാലു നടകളുണ്ട്. പോരാനായി ശ്രീകാര്യത്തിനെ കണ്ടപ്പോള് അദ്ദേഹം പൊട്ടിത്തെറിക്കുക ആയിരുന്നു എന്നോട്... ദീപാരാധനയ്ക്ക് കയറിയപ്പോള് മണി അടിച്ചില്ലത്രേ... ഞാന് ചോദിച്ചു അതത്ര നിര്ബന്ധമുള്ള ഇനമല്ല. നിങ്ങള് നാദസ്വരം റിക്കോഡ് വെച്ച് 5 മിനിറ്റ് കഴിഞ്ഞാണല്ലൊ നടയടച്ചത്... അപ്പോള് ദീപാരാധനയാണെന്ന് അറിഞ്ഞൂടേ... പിന്നെ അടുത്ത പരാതി.. ഏഴരയാണ് ഔദ്യോഗികസമയം അവിടെ എഴുതി വച്ചിട്ടുണ്ട്. ഏഴിന് അടച്ചെന്ന്... ആദ്യത്തെ ഉപനട ദേവസ്വം ഓഫീസിന്റെ തൊട്ടടുത്താണ്. അത് അടച്ചപ്പോള് എന്താണ് ഇദ്ദേഹം മിണ്ടാതെ ഇരുന്നത്....

കഴകക്കാരിയോട് ചോദിച്ചപ്പോള് ഏഴിനും ഏഴേകാലിനും അടയ്ക്കാറുണ്ടെന്ന് പറഞ്ഞത് അനുസരിച്ചാണ് നട അടച്ചത്.

കാരണം സിംപിള് തങ്ങള് കൊട്ടുന്ന താളത്തിനെല്ലാം തുള്ളുന്ന ശാന്തിക്കാരെയാണ് വേണ്ടത്. ഒരിക്കലും സംസാരിക്കുന്നവരെയും പ്രതികരിക്കുന്നവരേയും അല്ല ക്ഷേത്രങ്ങള്ക്ക് ആവശ്യം. ബ്രാഹ്മണം അക്ഷരസംയുക്തം ദൂരതഃ പരിവര്ജയേത് എന്ന പകപോക്കലാണ് ഇപ്പോള് ശൂദ്രാധിപത്യം ഉള്ള ക്ഷേത്രങ്ങളില് നടക്കുന്നത്.

നടക്കട്ടെ നടക്കട്ടെ....