Thursday 20 June 2013

കിട്ടിയാല്‍ കോട്ടയത്തും കൊടുക്കും!

കേരളത്തില് താന്ത്രികവിധിപ്രകാരം ഉള്ള ക്ഷേത്രങ്ങള് പൂജ ചെയ്യാനുള്ള അധികാരം ബ്രാഹ്മണരുടേത് മാത്രം ആയിരുന്ന കാലത്ത് ഒരു ക്ഷേത്രത്തിലും പൂജ മുടങ്ങിയിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാലത് ഇപ്പോള് പലയിടത്തും സംഭവിക്കുന്നുണ്ട്. ആരും പുറത്തു പറയുന്നില്ലെന്നു മാത്രം.  അറിയുന്നില്ലെന്നു മാത്രം. ബ്രാഹ്മണരുടെ അവകാശം ആയിരുന്ന കാലത്ത് അവരുടെ ബാധ്യത കൂടി ആയിരുന്നു. അധികാരം പോയതോടെ ബാധ്യതയും പോയി, ഇല്ലേ? ഇന്നത്തെ മാറിയ സാഹചര്യത്തില് ക്ഷേത്രത്തിലെ പൂജ ചെയ്യാന് വിശേഷിച്ച് ആര്ക്കും തന്നെ ബാധ്യതയില്ല എന്നു വന്നിരിക്കുന്നു. നിയമം അതല്ലേ പ്രധാനം. നിയമപാലകര് ശാന്തിയും നല്കട്ടെ. നിയമനിര്മാണസഭാംഗങ്ങള് ശാന്തി ചൊരിയട്ടെ. ഓം സരിതേശ്വരായ നമഃ

പാലക്കാട് ജില്ലയില് ക്ഷേത്രങ്ങളില് ശാന്തി ചെയ്യാന് ബീഹാര് തുടങ്ങിയ ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് നിന്ന് പുറത്തു നിന്ന് ബ്രാഹ്മണപൂജാരിമാരെ നിയോഗിക്കുന്നതായി വാര്ത്ത ഫേസ് ബുക്കില് കണ്ടു. എന്താണിതിനര്ഥം? അബ്രാഹ്മണശാന്തിക്കാരേക്കാള് സ്ഥാനം പ്രിഫറന്സ് ഇംപോര്ട്ടഡ് ബ്രാഹ്മണര്ക്ക് ആണെന്നല്ലേ. അതോ സാമ്പത്തികമാനദണ്ഡം മാത്രമോ?

SNDP ഗുരുമന്ദിരങ്ങളില് ആഴ്ചയിലൊരു ദിവസം പൂജ ചെയ്യുന്നതിന് ശാന്തിക്ക് പ്രതിഫലം 1500-2000 റേഞ്ചിലാണ്. അതത്ര കൂടുതലാണെന്ന ഭാവമൊന്നും അവിടെയാര്ക്കുമില്ല. അവിടെ ദക്ഷിണക്ക് വിലക്കില്ല. ദക്ഷിണ കൊടുക്കണം എന്ന പക്ഷക്കാരാണ് എല്ലാവരും. എന്നിട്ടും പുരോഹിതവൃത്തിക്ക് അവരുടെ ആളുകള് പോലും പലയിടങ്ങളിലും വേണ്ടത്ര ലഭ്യമല്ല. പുതുതലമുറ ക്ഷേത്രപൌരോഹിത്യം സ്വീകരിക്കാത്തതിന് കാരണം സാമ്പത്തികം മാത്രമല്ല എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്.

ഒരു ദിവസം പോലും അവധിയില്ലാതെ 365 ദിവസവും പൂജ ചെയ്യുന്ന ബ്രാഹ്മണപൂജാരിമാരുടെ വേതനം പുറത്ത് പറയാന് കൊള്ളില്ല. ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉള്ള പ്രൈവറ്റ് ക്ഷേത്രങ്ങളില് പോലും ജീവനക്കാര്ക്ക് നാണംകെട്ട നിരക്കിലാണ് പ്രതിഫലം നല്കുന്നത്. പോരാത്തത് ഉണ്ടാക്കുന്നതാണ് അവരുടെ മിടുക്ക് എന്നു പറയും. അതായത് കൂടുതല് കള്ളത്തരവും ജാടയും കാണിക്കുന്നവന് മിടുക്കന് എന്നര്ത്ഥം. അല്ലാതെ സത്യസന്ധമായി തൊഴില് ചെയ്യുന്നവനുണ്ടോ ഇവരുടെ കീഴില് നിന്നാല് രക്ഷ!

ന്യൂനപക്ഷവിഭാഗമായ ബ്രാഹ്മണര്ക്ക് ഉണ്ടായിരുന്ന രാജനിയമപരിരക്ഷ എടുത്തു മാറ്റി പ്രജാനിയമങ്ങളിലൂടെ അവരെ ബന്ദികളും ബലിയാടുകളുമാക്കിയ ഹിന്ദു ഭൂരിപക്ഷമായ ജനത ഇവിടെ കൊള്ളരുതായ്മയുടെ മകുടോദാഹരണമായി, ജീവിക്കാന് എന്നു പറയുന്നില്ല, നിലനില്ക്കാനുള്ള സാധ്യത പോലും നഷ്ടപ്പെടുത്തിക്കൊണ്ട് നാള്ക്കുനാള് നാശമടയുമ്പോള് ഒന്നോര്ക്കുക:  കൊടുത്താല്‍ കൊല്ലത്തും കിട്ടും. കിട്ടിയാല്‍ കോട്ടയത്തും കൊടുക്കും.
Related links. https://www.facebook.com/vasudiri/posts/480398958703966
ഭക്തജനാധിപത്യം

No comments:

Post a Comment