Friday, 10 August 2012

Nochurji's speech about Santhi.

Some points from NOCHUR JI's Speech.

"Self extroverted is Mind
Mind introverted is self" - Ramana Maharshi.

(ബഹിര്മുഖം ആക്കപ്പെട്ട അഹം ബോധം ആണ് മനസ്സ്.
അന്തര്മുഖം ആക്കപ്പെട്ട മനസ്സ് ആണ് 'ഞാന്‍' എന്ന ബോധം)

"Anything that you take away from self is Maya."
"സ്വത്വബോധത്തില്‍നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുന്നത് മായ"

ശാന്തി എന്ന അനുഭവം ഇല്ലെങ്കില്‍ അറിവ് വ്യര്‍ത്ഥം. നാനാവിധവിചാരങ്ങള്‍ ശാന്തിയെ തടയുന്നു. ഈശ്വര വിചാരത്തിലൂടെ ശാന്തി ലഭിക്കുന്നു. ആകയാല്‍ സകല വിചാരങ്ങളെയും ഈശ്വരവിചാരത്തില്‍ ലയിപ്പിക്കെണ്ടിയിരിക്കുന്നു.
http://audio.sreyas.in/nochur/yogavasishtam/01-Yogavasishtam.mp3

 'അശാന്തിവിചാരം' എന്ന ആക്ഷേപത്തിന് മറുപടി. 
ഈശ്വരനെ മുഖ്യസ്വീകര്‍ത്താവ്  ആയി ഞാന്‍ വിചാരിക്കുന്നു. അതുപോലെ വിചാരിക്കാത്തവര്‍ക്ക് അവരുടെ എല്ലാ വിചാരങ്ങളും അശാന്തികരം ആകും;  ഈ   ശാന്തിവിചാരവും 'അശാന്തിവിചാരം' ആകും! (അങ്ങനെ ഉള്ള ആക്ഷേപം ചിലര്‍ പ്രകടിപ്പിച്ചു കണ്ടു) 

പുരാണങ്ങളില്‍ എല്ലാം യുദ്ധം ഉണ്ട്. ദേവ അസുര യുദ്ധം. ഭഗവദ്‌ ഗീതയും യുദ്ധത്തിനു ഉള്ള ആഹ്വാനം ആണ്. ചില സാഹചര്യങ്ങളില്‍ യുദ്ധത്തിനു ആണ് പ്രസക്തി. തപസ്സിനല്ല. പൂജക്ക് അല്ല. ശത്രുക്കളുടെ വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാന്‍ അല്ല പുരാണങ്ങള്‍ പഠിപ്പിക്കുന്നത്‌. ധര്‍മയുദ്ധം ക്ഷത്രിയന് ധര്‍മം ആണ്. ആധുനിക ഹിന്ദുമതത്തില്‍ ബ്രാഹ്മണ ധര്മാത്തെക്കാള്‍ ക്ഷത്രിയധര്‍മം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇപ്പോള്‍ ആര്‍ക്കും ക്ഷത്രിയന്‍ ആവണ്ടാ. എന്നാല്‍ എല്ലാരും ധര്‍മം ഇലാത്ത ക്ഷത്രിയന്മാര്‍ ആവുകയാണ്. എല്ലാരും ബ്രാഹ്മണധര്‍മം സ്വീകരിക്കാന്‍ ഉള്ള നെട്ടോട്ടം ആണ്. വേദഭക്തിയോ വേദവിശ്വാസമോ മനുസ്മൃതി വിശ്വാസമോ അല്ല കാരണം. പിടിച്ചടക്കണം എന്ന യുദ്ധവിചാരം. തന്റെ ആധിപത്യം തെളിയിക്കണം.  തനിക്കുകൂടി അര്‍ഹതപ്പെട്ട ആധിപത്യം ജാതീയമായ കാരണങ്ങളാല്‍ ഇത്രനാളും കയ്യടക്കി വെച്ചിരിക്കുന്നവരെ നാല് പറയണം. ഇതാണ് ജ്വരം.

സംഘം ചേര്‍ന്ന് പിടിച്ചാല്‍ അമ്പലം കൈക്കലാക്കാം. എന്നാല്‍ ദൈവത്തെ എങ്ങനെ കൈക്കലാക്കും? ഭരണാധികാരികളുടെ വരുതിയില്‍ നില്‍ക്കുന്ന ആളാണോ ദൈവം?  ആ ഭാഗത്തേക്ക് ചിന്ത കടക്കുന്നില്ല. അധാര്‍മികമായ യുദ്ധവിചാരം ആണ് മനസ്സിന്റെ അടിസ്ഥാനഭാവം. അവര്‍ക്ക് ഈ ശാന്തിവിചാരം 'അശാന്തി വിചാരം' ആകുക സ്വാഭാവികം. 


Court Issues


വ്യവഹാരതലത്തില്‍ 

ടിപ്പുവും ബാബറും ഒക്കെ ക്ഷേത്രമുതല്‍ കൊള്ളയടിച്ചവര്‍ ആണ്. ക്രിസ്തുമത വിശ്വാസികളും പ്രചാരകരും ആയ  വെള്ളക്കാരും അതെ. മതത്തിന്റെ മര്‍മ്മം ആയിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെ അവര്‍ ഒരിക്കലും ചോദ്യം ചെയ്തില്ല. പ്രതിക്കൂട്ടില്‍ ആക്കിയില്ല. ഹിന്ദു സംസ്കാരത്തെ ഇപ്പോള്‍ നശിപ്പിക്കുന്നത് ഹിന്ദുക്കള്‍ തന്നെയാണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഈ നാശത്തിന്റെ തോത്  നൂറിരട്ടി ആയി എന്ന് കാണാം.  അന്ധമായ ബ്രാഹ്മണ വിരോധം ആളിക്കത്തിക്കുകയാണ് ഇവിടെ മതത്തിന്റെ പേരില്‍ സന്ന്യാസിമാര്‍പോലും. നമ്പൂതിരിമാര്‍ എങ്ങനെ compromise ചെയ്താലും ഈ ജാതീയവിരോധം പിന്നെയും അവശേഷിക്കും! 

ആകയാല്‍ സത്യ ധര്മങ്ങള്‍ക്കുവേണ്ടി ക്ഷത്രിയഭാവത്തില്‍ ബ്രാഹ്മണന് ധര്‍മയുദ്ധം ചെയ്യേണ്ടിയിരിക്കുന്നു, വാക്കുകളെക്കൊണ്ടു മാത്രം ആയാലും അത് വേണ്ടിയിരിക്കുന്നു, അവതാര പുരുഷനായ പരശുരാമന്‍ യോദ്ധാവ് ആയിരുന്നല്ലോ. പരശുരാമതത്ത്വത്തെ ഉള്‍ക്കൊള്ളാന്‍ ബ്രാഹ്മണര്‍ അടക്കം ഉള്ള ഹിന്ദുക്കള്‍ ബോധപൂര്‍വം ആയ മടി കാണിക്കുന്നു.

ടിപ്പുവിന്റെ ക്ഷേത്ര ആക്രമണങ്ങളെ ന്യായീകരിച്ച ഒരു പ്രശസ്തനായ സന്ന്യാസിയെ ഓര്മ വരുന്നു. "അന്ന് ക്ഷേത്രങ്ങളില്‍ ആരെയും കയറ്റിയിരുന്നില്ല.  അതിനാല്‍ തങ്ങളുടെതാണ് ക്ഷേത്രങ്ങള്‍ എന്ന തോന്നല്‍ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നില്ല. അത് മുതലെടുക്കുകയാണ് അക്രമികള്‍ ചെയ്തത്" എന്ന്. ക്ഷേത്ര പ്രവേശനത്തിന് ശേഷം എത്രയോ ക്ഷേത്രമുതല്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു. പലതും ഭരണക്കാരുടെ അറിവോടെയും.  നടക്കു നേരെ വന്നു തൊഴാന്‍ പോലും ഇഷ്ടപ്പെടാത്തവര്‍  ദേവസ്വം ഭരണത്തില്‍ ചിലര്‍ അമിതമായ താല്പര്യം കാണിക്കുന്നു. മതത്തെ രക്ഷിക്കാനോ?  അവരെ ഒക്കെ മാന്യന്മാരുടെ പട്ടികയില്‍ ആണ് ഹിന്ദു സമൂഹം കാണുന്നത്.    

ജാതിവിഷയത്തില്‍ ഭൂരിപക്ഷഭയത്താല്‍ വിദഗ്ധ അഭിപ്രായം ആരും തേടുന്നില്ല. ബ്രാഹ്മണരും ക്ഷത്രിയരും അവരുടെ സ്വാര്‍ത്ഥ ലാഭത്തിനായി ജാതീയത ഉണ്ടാക്കി എന്ന് ഹിന്ദുക്കളെ പറഞ്ഞു  പഠിപ്പിക്കുന്ന ഹിന്ദു നേതൃത്വം ആണ് ഇപ്പോള്‍ ഉള്ളത്.  ഒറ്റ നോട്ടത്തില്‍ അത് ശരിയായി തോന്നുകയും ചെയ്യും. അങ്ങനെ ആണെങ്കില്‍ ബ്രാഹ്മണരും ക്ഷത്രിയരും പൂര്‍ണം ആയി നശിച്ചാല്‍ ഹിന്ദു രക്ഷ പെടുമോ?

ഒരു നമ്പൂതിരിയും നായരും തമ്മില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതില്‍ നിഷ്പക്ഷമായ ഒരു വിധി ഉണ്ടാകണം എങ്കില്‍ കുറഞ്ഞത്‌ പതിനഞ്ചു വര്ഷം എങ്കിലും പിടിക്കും. പ്രശ്നം എത്ര നിസ്സാരം ആയാലും! ഇതിനു കാരണം മറ്റെല്ലാ വിഭാഗങ്ങളും നായരുടെ ഭാഗത്ത്‌ അനുഭാവത്തോടെ ചേരും എന്നതാണ്.  നായരുടെ സ്ഥാനത് മറ്റു ഏതു ജാതിയോ മതമോ ആവാം.  ജാതീയമായ sympathy  പിടിച്ചുപറ്റാന്‍ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും കഴിയും.  നമ്പൂതിരിയെ എതിര്‍ക്കുക, ഒറ്റപ്പെടുത്തുക എന്ന കാര്യത്തില്‍ ഇവിടെ ഒരു ഹിന്ദു ഐക്യം ഒന്നു വേറെ തന്നെ ഉണ്ട്.   കള്ളക്കേസിലൂടെ   ഇല്ലപ്പറമ്പ് കൈക്കലാക്കിയിട്ടുള്ള എത്രയോ പേരുണ്ട്! അവര്‍ക്കെതിരെ കേസിന് പോയാല്‍ ആജീവനാന്തം കോടതി കയറാം. എന്ന് തന്നെയല്ല, നാട്ടുകാര്‍ മോശക്കാരന്‍ ആയി ചിത്രീകരിക്കുകയും ചെയ്യും. ഒടുവില്‍ കോടതി അനുകൂലമായി വിധിച്ചാലും നാട്ടുകാരുടെ വിരോധം ഡബിളാകും. അടുത്ത കള്ളക്കേസ് ഉടനെ വരും. അതിനാല്‍ എന്ത് വില കൊടുത്തും തുടക്കത്തിലേ  compromise ആവുകയാണ് ബുദ്ധി എന്ന് വന്നിരിക്കുന്നു. പക്ഷെ ആ സ്ഥിതിയ്ക്കും മാറ്റം വരേണ്ടത് ആവശ്യമാണ്‌. 

നമ്പൂതിരിമാര്‍ ഉള്‍പെട്ട കേസുകള്‍ ആയ കാലത്ത് ഒന്നും തീര്‍ക്കാതെ ഇരിക്കാന്‍ വക്കീല്‍ ഗുമസ്തന്മാര്‍ക്ക്വരെ ഉത്സാഹം ഉണ്ട്.  മാന്യം ആയി ഫീസ്‌ കൊടുക്കുന്നതും അവനു വിനയാകും. സാക്ഷി, മധ്യസ്ഥന്‍ തുടങ്ങിയവരും ഇരുഭാഗത്തും നിന്നും കാശ് വാങ്ങാന്‍ മടിക്കില്ല. അങ്ങനെ ചെയ്യുന്ന പോലീസുകാരും വക്കീല്‍മാരുംവരെ  ഉണ്ടെന്നത് ആരും പറയാറില്ല.  രാഷ്ട്രീയക്കാരെ മാത്രമേ ജനം വിമര്‍ശിക്കൂ. ഉദ്യോഗസ്ഥരെ ന്യായീകരിക്കും. നല്ല ഉപഭോക്താക്കളെ കറവപ്പശുക്കള്‍ ആയിട്ടാണ്  പലരും കാണുന്നത്. ഇത്തരം കേസുകളില്‍ സഭക്കോ മറ്റുള്ളവര്‍ക്കോ നമ്പൂതിരിയെ സഹായിക്കാന്‍ ആവില്ല. അവരുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കാം. എന്നാല്‍ എതിര്‍ഭാഗം ചേര്‍ന്ന് ഇത് തന്നെ അവസരം എന്ന് കരുതി രണ്ടു കൊട്ട് കൊടുത്തു ആളാകുന്ന കേമത്തം നൂലിട്ട ചിലര്‍ കാണിക്കുന്നു. ജനപ്രീത്യര്‍ഥം!! സ്ഥാനാര്‍ഥി അല്ലെങ്കിലും ജനപ്രീതി അധികം ആവില്ലല്ലോ. അതല്ലേ വേണ്ടതും!   അവനു കുടിക്കാനുള്ള ചില്ലറ നാട്ടുകാര്‍ കൊടുക്കുമോ എന്തോ!

നാട്ടുകാരേം പേടിക്കണം സ്വന്തക്കാരേം പേടിക്കണം എന്നതാണ് നമ്പൂതിരിയുടെ ഇപ്പോഴത്തെ അവസ്ഥ. എല്ലാ ദിക്കില്‍നിന്നും ഭീഷണി ഉണ്ട് എന്നത് ഓര്‍ത്താല്‍   ആകെപ്പാടെയുള്ള ദുരഭിമാനം വെടി തീരുകയും ചെയ്യും!  ഇത്തരം സ്വജനദ്രോഹങ്ങള്‍ ചെയ്യാതിരിക്കുക എന്ന കാര്യം വേണം എന്ന് വച്ചാല്‍ ആര്‍ക്കും സ്വീകരിക്കാവുന്നത്തെ ഉള്ളൂ. അങ്ങനെ ഒരു ഉറപ്പു കിട്ടുമെങ്കില്‍ മാത്രമേ ബ്രാഹ്മണരുടെ ഇടയില്‍ പരസ്പര ബഹുമാനം വളരൂ. ഐക്യം ഉണ്ടാവൂ. 

Thursday, 9 August 2012

The Internal Fight

Their are well known traditions which are proud in cheating brahmins. Muthoor temple is belonging to NSS. They should clarify their stand.

 • Guru Nathan  
  ക്രിസ്ത്യന്‍ മുസ്ലിം മതങ്ങള്‍ക്ക് മതം അനുശാസിക്കുന്ന നിയമമുണ്ട്. (എന്ന് വ്യാഖ്യാനിക്കുന്നു.) ഹിന്ദു മതത്തിന് മാത്രം സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ എല്ലാം ബാധകം. പണ്ടെപ്പോഴോ താഴ്ന്ന സമുദായത്തെ ഭരിച്ചു എന്ന കാരണം പറഞ്ഞ് ഇപ്പോഴും ബ്രാഹ് 
  മണരെ ദ്രോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ നാടുവാഴികളാണ് അവര്‍ണ്ണരെ (പഴയ പ്രയോഗം) പീഡിപ്പിച്ചിരുന്നത്. രാജ സന്നിധിയില്‍ കവിതകള്‍ ചൊല്ലി കേള്‍പ്പിച്ചും, രാജാവിനെ പുകഴ്ത്തിയും പൂജാദി കര്‍മ്മങ്ങള്‍ നടത്തിയും ആണ് ബ്രാഹ്മണര്‍ ജീവിച്ചിരുന്നത്. ഇന്ന് ഭൂസുരന്‍, ഭൂസുരന്‍ തുടങ്ങിയ പദങ്ങള്‍ ബ്രാഹ്മണന് തീരെ യോജിക്കില്ല.
  4 hours ago ·  · 1

 • Vasudevan Namboodiri മതനിയമങ്ങള്‍ ഹിന്ദുക്കള്‍ക്കും ഉണ്ട്. എന്നാല്‍ അവയെ ചോദ്യം ചെയ്യുന്നതാണ് കേമത്തം എന്ന് വിശ്വസിക്കാന്‍ ആണ് അവര്‍ക്ക് ഇഷ്ടം. മറിച്ചുള്ള പരീക്ഷണം നടത്താന്‍ അവര്‍ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നു.
  4 hours ago ·  · 1 

 • Vasudevan Namboodiri മതേതരനിയമങ്ങളെ ഹിന്ദുക്കള്‍ അമിതമായി താലോലിക്കുന്നു. അതുകൊണ്ട് മതം തന്നെ മതേതരം ആയി മാറുന്നു. സന്യാസിമാരുടെയും രാഷ്ട്രീയക്കാരുടെയും അമ്പലങ്ങളുടെയും പ്രലോഭനങ്ങള്‍ക്ക് വിചാരശീലം ഉള്ളവരെ തൊടാന്‍ ആവുന്നില്ല.
One guy ന്യൂനപഷമായ മുസ്ലീമിനും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും എല്ലാ പരിഗനനയുമുണ്ട്. എന്നാല്‍ ഹിന്ദുവിലെ ന്യൂനപക്ഷത്തിനു മാത്രം ഇന്നത്തെ വ്യവസ്ഥിതിയില്‍ ഒരു പരിഗനനയുമില്ലെന്നു മാത്രമല്ല നമ്മെ ചുറ്റി പറ്റി നിന്ന് നമ്മുടെ സ്വത്തുവകകളും എല്ലാം കൈക്കലാക്കിയവന്മാര്‍ ഇന്ന് നമുക്കെതിരെ തിരിഞ്ഞു കുത്തുന്നു. 

Wednesday, 8 August 2012

Facebook (Poem)

Millions of believers
Both Face and Fake
Spend their faith and
Lifespan  freely here.

Sign in every day as a custom
Facebook became customary.
Like a temple for all class
Facebook offers means of talk.

Posting commenting like sharing
Adding mailing are *offers.
Options further link sharing
Grouping fighting and leaving.

offers - പ്രധാനവഴിപാടുകള്‍
Monday, 6 August 2012

Casteism

Thought: Some social reformers have well established that Casteism is the curse of Hinduism. Is this diagnosis true?


Revised edition : 2013 Feb.5

ജാതീയ അപകര്‍ഷതയുള്ളവര്‍ 

ജാതീയതയെ ശപിപ്പൂ.
ജാതീയത ആണ് ശാപമെന്ന് 
മറിച്ചു ഘോഷിപ്പൂ...

മറ്റുള്ളവരുടെ ജാതീയത തങ്ങള്‍ക്കു
ശാപമെന്ന് ധരിപ്പൂ. 
പ്രിയപ്പെട്ട സ്വന്തം ജാതിയെ 
ഉദ്ധരിപ്പാന്‍ !

എന്തിനീ കപടനാടകം ? 
ഇതെത്രനാള്‍?
എന്തിനിതിന്റെ പേരില്‍ 
ഒന്നിനെ പഴിക്കുന്നു?

എത്രനാളു സഹിക്കേണം
കോണ്‍ക്രീറ്റു കപടങ്ങളെ?
ശുദ്ധനിഗ്രഹരൂപത്തെ
ബുദ്ധിമൂട്ടി സ്തുതിക്കണോ?

വീടിനടിത്തറ ശാപമോ?
നാടിനു കാടുകള്‍ ശാപമോ?
മരത്തിനു ചില്ലകള്‍ ശാപമോ 
മതത്തിനു ജാതികള്‍ ശാപമോ?

മേലാളന്മാരെയൊതുക്കാന്‍ 
പോരാളികളെ വാഴ്ത്തണം!
ദൈവമാക്കീടണം ബ്രഹ്മ-
നിന്ദകന്മാരെ ഏവരും !!

വേദവാക്യങ്ങളെക്കാളും 
പ്രധാനപ്പെട്ടതാക്കണം 
വേദവാദികളെക്കൊല്ലും 
പോരുവാക്യങ്ങളെ ജനം!


ജന്മസംസ്കാരമേവര്‍ക്കും 
അമ്മയെപ്പോലെയല്ലയോ?
കര്‍മസംസ്കാരമുണ്ടാക്കാ-
നതിനെ ബലി നല്‍കണോ?

See tht improvised version in 'Hell' സ്വന്തം ജാതി സിന്ദാബാദ് 

Sunday, 5 August 2012

രാത്രിയായി (കവിത)


രാത്രിയായി. ഒന്നും കാണാനില്ല. നന്നായി ഉറങ്ങണം. വല്ല സ്വപ്നവും കണ്ടാല്‍ എഴുതാം. 
കൂരിരുട്ടിലാണ് ഞാന്‍ സഹോദരാ ക്ഷമിക്കണം 
പാതിരാത്രിയാണെനിക്കു ബോധമില്ല നിദ്രയാം. 
കാണുവാനുമാശയില്ല പാഴ്ക്കിനാവുപോലുമേ
കാണണം നടന്നിടുന്ന കൊച്ചുസ്വപ്നമൊന്നുടന്‍.