Saturday 26 May 2012

Annual...


Annual Notes


ശാന്തിവിചാരം facebook group നിലവില്‍ വന്നു. 12 അംഗങ്ങളെ ചേര്‍ത്ത് കൊണ്ട് ബ്ലോഗിന്റെ വാര്‍ഷിക ദിനത്തില്‍ തുടക്കം കുറിച്ചു. നടന്നു വരുന്ന സംവാദ പ്രക്രിയയെ കാര്യക്ഷമം ആക്കുക എന്നതാണ് ഗ്രൂപ്പ് ലക്ഷ്യമാക്കുന്നത്.  തുടക്കത്തില്‍ ഇതൊരു closed group ആയിരിക്കും. തുടര്‍ന്ന് വിപുലീകരിക്കും.   താല്പര്യം ഉള്ള ആര്‍ക്കും അംഗമാവാം.  ബ്ലോഗ്‌ അംഗങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. 

Friday 25 May 2012

Note of Thanks


സുഹൃത്തുക്കളെ എന്ന് സംബോധന ചെയ്യുമ്പോള്‍ മുന്‍പ് ഏതാനും പെരെയെ ഓര്‍ത്തിരുന്നുള്ളൂ. 
അതൊരു ജനക്കൂട്ടം ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി... 
പെന്‍ഷന്‍ പ്രായം എത്തിയത് പോലെ. 
എല്ലാരും എന്നെ വലിയവന്‍ ആക്കുന്നു. 
ഇരുട്ടത്ത്‌ ചുരുണ്ട് കൂടാനുള്ള പ്രവണത ഉള്ളില്‍ ഞെരിഞ്ഞമരുന്നു! 

Thursday 24 May 2012

Birthday Address

സുഹൃത്തുക്കളെ, 

ഇന്ന് ഞാന്‍ വളരെ സന്തുഷ്ടനാണ്. അതിനു പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് ഈ ബ്ലോഗിന്റെ റിവ്യൂ 14000 ആയി എന്നതാണ്. ആദ്യ വര്‍ഷത്തില്‍ ഇത്രയും നോട്ടം നേട്ടം തന്നെ. 

സൌഹൃദലാഭം ആണ് ഏറ്റവും വലിയ നേട്ടം. തൂലികാസൌഹൃദത്തിനു പ്രത്യേകം പ്രാധാന്യം ഉണ്ട്. തമ്മില്‍ പിണങ്ങിയാലും അത് നില നില്‍ക്കും. അക്ഷരങ്ങളുടെ തലം അനശ്വരമാണ്. 

അണിയറയില്‍  ചെയ്തുകൊണ്ടിരിക്കുന്ന ശില്പത്തിന്റെ പുരോഗമനം ആണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. 

പിറന്നാള്‍ ആശംസകള്‍ പലരും അയക്കുന്നു. അതും സന്തോഷകരം തന്നെ. എനിക്ക് ഒരു കൊല്ലം തന്നെ രണ്ടു ജന്മദിനം ഉണ്ട്. ഏതായാലും ഒന്ന് ജനിച്ചു. എന്നാല്‍ പിന്നെ ഒന്നും കൂടി ആവരുതോ! 
രണ്ടു പ്രാവശ്യം ജനിച്ചു എന്ന കാരണം കൊണ്ടല്ല , എല്ലാ ഹിന്ദുക്കള്‍ക്കും രണ്ടു ജന്മദിനം ഉണ്ട്. (by star, and by date). സദ്യ ഉണ്ടാകിയില്ല എങ്കിലും കഴിച്ചത് പോലെ ആയി. ആശംസകള്‍ കൊണ്ട് നിറഞ്ഞു. വലയ്ക്കുന്നത് ആണ് വല എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത് ലാഭകരം ആയി അനുഭവപ്പെടുന്നു എല്ലാംകൊണ്ടും.

msg കള്‍ അയച്ചവര്‍ക്കും നന്ദി. ശ്രീ ശ്രീകുമാറിന്റെ (SN) ഇന്നലത്തെ കത്തിലെ വിവരങ്ങള്‍ ബ്ലോഗ്‌ ആക്കണം എന്ന് തോന്നി. ഗ്രൂപുകളിലെ കളികള്‍ തിരിച്ചറിയുന്നവര്‍ പലരും ഒന്നുകില്‍ ഗ്രൂപ്‌ വിടും, അല്ലെങ്കില്‍ രചനയില്‍ നിര്‍ജീവം ആകും. അംഗങ്ങളിലെ വില്ലന്മാര്‍ ഹീറോ ആകുന്ന സ്ഥലം ആണ് fb ഗ്രൂപുകള്‍ എന്ന് തോന്നി. തങ്ങളുടെ നായകത്വം നില നിര്‍ത്താന്‍ കളിക്കുന്ന കളികളുടെ ഏകദേശ സ്വഭാവം മനസ്സിലാക്കാന്‍ സാധിച്ചു, കുറെയൊക്കെ ശകാരങ്ങള്‍ കേട്ടാലും.

സന്തോഷത്തോടെ പറയട്ടെ, എന്നെ ഒരാള്‍ കൂലി എഴുത്തുകാരന്‍ എന്ന് വിളിച്ചു.മറ്റാര്‍ക്കോ വേണ്ടി കൂലിക്ക് എഴുതി എന്നാണു പറഞ്ഞത്.  അതിന്റെ സന്തോഷം ഇപ്പോഴും നിലനില്‍ക്കുന്നു. എനിക്ക് കൃത്യമായ കൂലി കിട്ടുന്നുണ്ട്‌.  തരുന്നത് ഈശ്വരന്‍ ആണെന്ന് മാത്രം. കര്‍മഫലത്തെ ആവണമല്ലോ കൂലി എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. എഴുത്ത് കണ്ടിട്ട് ഒരു professional impression തോന്നിയിട്ടും ആവാം. മറ്റാര്‍ക്കോ വേണ്ടി എന്ന ആക്ഷേപവും സത്യമാണ്. മറ്റെല്ലാവര്‍ക്കും വേണ്ടി എന്നാണ് എന്റെ ഭാവന. ശാന്തിക്കാര്‍ക്ക് വേണ്ടി മാത്രമല്ല.  നേരവും കണക്ഷനും ഉണ്ടെങ്കില്‍ പോലും നെറ്റ് നോക്കാന്‍ താല്പര്യം ഇല്ലാത്തവരാണ് ശാന്തിക്കാരില്‍ അധികവും. 

ഒരു സ്വാമിയില്‍ നിന്നും ലഭിച്ച നീളമുള്ള ആശംസ കണ്ടു. അത് മുഴുവനും വായിക്കാന്‍ ഉള്ള ക്ഷമ പോലും ഇല്ല. സ്വാമിജി മലയാളി അല്ല. സച്ചിദാനന്ദ പരമഹംസ. പലര്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും നീളമുള്ള സന്ദേശങ്ങള്‍ അയക്കുന്നു. ഫേക് അല്ല എന്ന് മനസ്സ് നിശ്ചയിക്കുന്നു. ദിവ്യ നാമം ധരിച്ചു വ്യജന്മാരും വിലസുന്നു എന്ന അനുഭവം ഇയ്യിടെ ഉണ്ടായത് ബ്ലോഗ്‌ ചെയ്തിരുന്നല്ലോ. എന്തായാലും പലപ്പോഴും പല സന്ദേശങ്ങളും അയച്ചിട്ടുള്ള സ്വാമിജിയെ ഗൌനിക്കാതിരുന്ന ദോഷത്തിന് നാലു വരി ഇന്നെഴുതി. വല്ല അബദ്ധവും  ഉണ്ടോ എന്തോ! ഉണ്ടെങ്കില്‍ 

धन्य एवास्म्याहम वर्ते 
ईश्वरस्य कृपा वशात !
पश्यन्नपि निरस्तश्च 
क्षमस्व मामखिलम गुरो !!
ക്ഷമസ്വ മാം അഖിലം ഗുരോ.

ഭവന്തു ഭദ്രാണി സദാ ജനാനാം !
എല്ലാര്‍ക്കും നന്ദി.  
Special thanks to the "Blogger" and "Facebook Team"

Tuesday 22 May 2012

അക്ഷരങ്ങളുടെ ക്ഷേത്രം

അക്ഷരങ്ങളുടെ ക്ഷേത്രം എന്നൊരു സങ്കല്‍പം ഇതിനകം പല തവണ സൂചിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ ആയി എന്റെ മനസ്സില്‍ കയറി കൂടിയ ആശയം ആണ്. അതിന്റെ അന്തിമരൂപം ത്രിമാനതയില്‍ ശില്പം ആക്കുന്ന ജോലിയില്‍ ആണ് ഞാന്‍. ഒരു വൃത്തശ്രീകോവിലിന്റെ ആകൃതി ആണ് ഇതിനു കണ്ടെത്തിയിരിക്കുന്നത്.

തെര്‍മോകോളില്‍ ആണ് രൂപം നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ അനവധി മോഡലുകള്‍ ഇതിനകം ഉണ്ടാക്കി. ഓരോ തവണയും പണി പൂര്‍ത്തിയാകുന്നതിനു ഓരോരോ തടസ്സങ്ങള്‍ വരിക ആയിരുന്നു. ഒന്നര വര്ഷം മുന്‍പ്  പ്രശസ്ത ആര്ടിസ്റ്റ്‌ ശ്രീ വാസന്‍ ഷാജിയെ  (കോട്ടയം) ഈ ജോലി ഫൈബറില്‍ ചെയ്യാന്‍  ഏല്പിച്ചിരുന്നു.  അതിനു മുന്‍പ് മാന്നാറില്‍ പരമ്പരാഗത ഒട്ടു പണി ചെയ്യുന്ന ശ്രീ രതീഷ്‌ എന്ന ആളിനെ ഏല്പിച്ചിരുന്നു. ഏകദേശ മാതൃക മണ്ണിലും തെര്‍മോ കോളിലും കാണിച്ചിരുന്നു എങ്കിലും, നിലവില്‍ ഇല്ലാത്ത പുതിയ ഒരു മോഡല്‍ നമ്മുടെ ഭാവനക്ക് അനുയോജ്യമായ വിധത്തില്‍ ചെയ്യുന്നതിന് നാം തന്നെ കൃത്യമായ മാതൃക ഉണ്ടാക്കേണ്ടി വന്നിരിക്കുകയാണ്.

തെര്മോകോള്‍ ചെയ്യാന്‍ കോട്ടയത്തെ ഉല്ലാസ് എന്ന കലാകാരന്റെ സഹകരണം ഒരു നല്ല പരിധി വരെ എനിക്ക് ലഭിച്ചത് സഹായകം ആവുന്നുണ്ട്. എന്നാല്‍ പണി ചെയ്യും തോറും ഉദ്ദേശിക്കുന്ന മാതൃകയില്‍ തന്നെ മാറ്റം വരുന്നു. ചതുരമാനം ആണ് ആദ്യം ഉദ്ദേശിച്ചത്. പിന്നെ പ്ലാന്‍ മാറി.  അതിനാല്‍ സ്വയമേവ പരിശ്രമം തുടരുന്നു.  പല ദിവസങ്ങളായി, പല തവണകള്‍ ആയി മന്ദഗതിയില്‍ ആണ് ഈ നിര്‍മാണ പ്രക്രിയ പുരോഗമിചിട്ടുള്ളത്.

തെര്‍മോ കോളില്‍ ഉള്ള ആദ്യത്തെ മാതൃക തൃപ്തികരം ആയി എങ്കിലും കുറച്ചു കൂടി നന്നാവാന്‍ ഉണ്ടെന്നു തോന്നി. അതിനാല്‍ അതിന്റെ പണി മുക്കാല്‍ ഭാഗം ആയപ്പോള്‍ നിര്‍ത്തി. പുതിയ ശില്‍പം 2-3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

ഈ വിഷയം കൂടെ കൂടെ ആരായുന്ന പ്രിയപ്പെട്ട സുഹൃത്തിനു നന്ദി. 

Monday 21 May 2012

ലാലേട്ടന് പ്രണാമം

രാഷ്ട്രത്തിനു വേണ്ടിയാണ് രാഷ്ട്രീയം എന്ന വിശ്വാസത്തെ (അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍) അന്ധവിശ്വാസങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടിയിരിക്കുന്നു!  കൊലപാതകം എന്നുകേട്ടാല്‍ ഞെട്ടണം എന്ന് നിയമം ഒന്നുമില്ല. സാഹിത്യകാര്‍ പ്രതികരിക്കണം എന്നുമില്ല. സിനിമാ നടന്മാര്‍ പ്രതികരിക്കരുത് എന്നും നിയമം ഇല്ല. ജനാധിപത്യകാലം എന്നല്ല, രാജഭരണകാലം എടുത്താലും, യുദ്ധവും കൊലപാതകവും ഒക്കെ ഭരണ സംസ്കാരത്തിന്റെ അവിഭാജ്യമായ ഭാഗം ആയിരുന്നു എന്ന് കാണാം. ഇത് ന്യായീകരണം അല്ല. എളിയ സമാധാനചിന്തയാണ്. 

ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഒരു സംഭാഷണം ഓര്‍മ വരുന്നു. "യുദ്ധം ക്ഷത്രിയ ധര്‍മം ആണ്. യുദ്ധത്തില്‍ ബന്ധുവില്ല, ശത്രു ശത്രു മാത്രം." പ്രജാഭരണം ആയിട്ടും കൊലപാതകം കുറ്റകരം ആയിരുന്നിട്ടും എന്തോ അനിവാര്യത എന്ന പോലെ അത് തുടരുന്നതായിട്ടാണ് കണ്ടുവരുന്നത്. പ്രതികരിക്കല്‍ ഒക്കെ ഒരുതരം ചടങ്ങുപോലെ അരങ്ങു തകര്‍ക്കുന്നു. ഒന്നിലും ആത്മാര്‍ത്ഥത കാണാനില്ല. ആര്‍ക്കും അതൊട്ട്‌ പ്രതീക്ഷയും ഇല്ല. 

ലാലേട്ടന്റെ പ്രതികരണം തികച്ചും സ്വാഭാവികമായിരുന്നു എങ്കിലും അത് എല്ലാവരെയും വിഷമത്തിലാക്കി. പോരാളികളുടെ രക്തത്തെക്കാള്‍  വിലപിടിച്ചതാണ് ഒരു കലാകാരന്‍റെ കണ്ണുനീര്‍ ഇതിനാല്‍ എന്ന് തെളിഞ്ഞിരിക്കുന്നു . സൈനിക മേധാവി കൂടി ആയിരുന്നിട്ടും, അദ്ദേഹത്തിന് കേരളത്തില്‍ ഭയപ്പെടേണ്ട അവസ്ഥ ആണുള്ളത് എന്ന് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍നിന്നും മനസ്സിലാവുന്നു. 

സമാധാനത്തിന് ഉള്ള ചിന്ത -ശാന്തിവിചാരം- സഹകരിച്ചു ചെയ്തിട്ടും  എങ്ങും എങ്ങും എത്താതെ നില്‍ക്കുന്നു എങ്കിലും, കലയ്ക്കും രാഷ്ട്രീയത്തിനും അപ്പുറത്ത്  കടന്നു പ്രതികരിച്ച ധീരപുരുഷന്  ലാലേട്ടന് സാദര പ്രണാമം. ജയ് ഹിന്ദ്‌.  അമ്മയെ അരുകിലിരുന്നു ശുശ്രൂഷിക്കുക എന്നത് ഏറ്റവും വലിയ കാര്യമാണ്. മറ്റു തിരക്കുകള്‍ അതിനായി ഉപേക്ഷിച്ചു മാതൃശുശ്രൂഷാ നിരതന്‍ ആയി മാതൃക കാണിക്കുന്ന  ലാലേട്ടനു  നല്ലതേ വരൂ. സംശയമില്ല.  


പിറന്നാളില്‍ കരയാന്‍ പാടുണ്ടോ എന്ന് തോന്നി. പിറന്നതും പിറക്കുന്നതും എല്ലാം കരഞ്ഞുകൊണ്ടാനല്ലോ എന്നതിനാല്‍ അതിലും ദോഷം പറയാന്‍ വയ്യ. എല്ലാവര്ക്കും ചിന്തിക്കാന്‍ ഉള്ള വക നല്‍കിയ ബ്ലോഗ്‌ നല്ല  പിറന്നാള്‍ സദ്യ ആയി . നന്നായി.