Saturday 6 July 2013

ഗോക്രിസം ചോദ്യോത്തരം 2

ചോദ്യം <<ബ്രാഹ്മണരുടെ ഭാഗത്തും തെറ്റ് ഉണ്ടെന്നു പറയാലോ വേദവും ഉപനിഷത്തുകളും പടികേണ്ട ബ്രാഹ്മണർ എന്ദ് കൊണ്ട് ഇതൊക്കെ പഠിക്കാൻ തയ്യാറാകുന്നില്ല ഒരു ബ്രഹ്മനു വേണ്ടത് ബ്രഹ്മ ഞാനമാണല്ലോ ? എത്ര പേരക്ക് ഉണ്ട് ഇത് ? അമ്പലത്തിൽ ശാന്തി കഴികുന്നവര്ക് എത്ര പേര്ക്ക് അറിയാം ശരിക്കും പൂജ ? ആദ്യം ബ്രഹ്മനന്മ്മാർ വേദങ്ങളും ഉപനിഷടുക്കളും ഒക്കെ പഠിക്കണം ..എന്നിട്ട് നമുക്ക് എല്ലാവരോടും ചോദിക്കാം .അതല്ലേ അതിന്റെ ശരി ?>> 

ഉത്തരം:
ഗോക്രിസം എന്ന മതാഭാസം എന്ന പോസ്റ്റിന്റെ അഭിപ്രായജാലകത്തില് ഒരാള് പോസ്റ്റ് ചെയ്ത കമന്റാണിത്. അല്പംവിശദമായിത്തന്നെ മറുപടി പറയാനായി ഞാനത് കോപ്പി ചെയ്തു. അത് നന്നായി. കാരണം അയാളുതന്നെ അത് ഡിലീറ്റ് ചെയ്തിരുന്നു.അതുകൊണ്ട് ആളിന്റെ പേര് പരമാര്ശിക്കുന്നില്ല. ഒരു സാമാന്യമറുപടി തരേണ്ടത് ആവശ്യമായി തോന്നുന്നു. അതിനാല് മുഖ്യധാരയിലേയ്ക്ക് എടുക്കുന്നു.

ആക്ഷേപക്കാരന്റെ ചോദ്യം ഒരു പരിധിവരെ ന്യായമാണെന്നു തോന്നുന്നു. ഇതിനുള്ള മറുചോദ്യങ്ങള് അയാളുടെ തന്നെ മനസ്സില് സ്വയം തോന്നിയതുകൊണ്ടാവും ആക്ഷേപം പിന് വലിച്ചത്.... അതെന്തുമാവട്ടെ. എന്റേതായ രീതിയിലൊരു മറുപടി തരുന്നു...

അതാതുകാലത്തെ നിയമങ്ങളെ ആണ് പ്രജകള് അനുസരിക്കേണ്ടത്. മുമ്പ് മനുസ്മൃതിയെന്ന ആര്ഷഭാരതനിയമാവലിയെ രാജകീയ ഭരണകൂടങ്ങള് മാനിച്ചിരുന്നതുകൊണ്ട് അവയ്ക്ക് സാധുത ഉണ്ടായി. ഇന്ന് മതേതരത്വത്തിനായി പ്രസ്തുത മതനിയമാവലിയെ അസാധുവാക്കുന്ന രാജനിയമങ്ങള്‍ അഥവാ പ്രജാനിയമങ്ങളാണുള്ളത്. അതിനെ കണ്ടില്ലെന്ന് നടിച്ച് നമ്പൂരിമാര് മാത്രം കാലഹരണപ്പെട്ട പഴയനിയമത്തിന്റെ പിന്നാലേ നാട്ടുകാരുടെ അവഹേളനാക്ഷേപങ്ങള് സഹിച്ച് പിന്തുടരണം എന്നാണോ?

പഴയനിയമം അനുസരിച്ച് വേദപഠനം ഇല്ലാത്ത ബ്രാഹ്മണരെ ശിക്ഷിക്കാന് രാജാവിന് അധികാരം ഉണ്ടായിരുന്നു. പലരും അതു ഭയന്നു കൂടിയാണ് വൈദികസംസ്കൃതിയെ ഭുമുഖത്ത് നിലനിര്ത്തി പോന്നത്. മനുസ്മൃതിയിലെ പഴയനിയമങ്ങള് തെറ്റാതെ ആചരിക്കുന്നവരെ സംരക്ഷിക്കാന് നിയമം ഉണ്ടാക്കാത്ത സര്ക്കാരിനോ നീതിപീഠങ്ങള്ക്കോ പ്രസ്ഥാനങ്ങള്ക്കോ വ്യക്തികള്ക്കോ വേദം പഠിക്കാത്തതിന്റെ പേരില് ഇന്ന് ബ്രാഹ്മണനെ ശിക്ഷിക്കാന് ധാര്മികാവകാശമുണ്ടോ? ഇത്തരം ആക്ഷേപങ്ങള് തോന്നുന്നവര് ഇതുകൂടിയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

കലക്ടറുടെ കസേര എന്നു പറയുന്ന ആ സ്ഥാനം സത്യത്തില് അയാളുടെ അപ്പന്റെ വകയല്ല. ഇങ്ങനെയൊരു ന്യായം പറഞ്ഞ് പ്യൂണും സ്വീപ്പറുമൊക്കെ അതില് കയറാന് തുടങ്ങുകയും പൊതുലോകം അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നു കരുതുക. കഷ്ടപ്പെട്ട് പഠിച്ച താന് മണ്ടനായല്ലൊ എന്ന വിഷമത്താല് കളക്ടരുടെ ഭാഗത്ത് നിന്നും തുടര്ജോലികളില് വീഴ്ച ഉണ്ടാവുക തികച്ചും സ്വാഭാവികം മാത്രം.

ക്ഷേത്രപ്രവേശന വിളംബരത്തിനും ഭൂപരിഷ്കരണനിയമത്തിനും ശേഷം ക്ഷേത്രങ്ങളെ ഉപജീവിച്ചുപോന്ന ശുദ്ധരായ ശാന്തിക്കാരോട് പരിഷ്കൃതമെന്നഭിമാനിക്കുന്ന ഹിന്ദുസമൂഹം ഏതുരീതിയില് പെരുമാറി എന്നത് സ്വയം ആലോചിച്ചു നോക്കുക. ഇപ്പോള് പെരുമാറുന്നതും എങ്ങനെയെന്ന് പരിശോധിക്കുക. ആരുടെ ഭാഗത്താണ് കൂടുതല് തെറ്റെന്ന് നിഷ്പക്ഷമായി വിലയിരുത്തുക.

വേദങ്ങള് പഠിക്കുന്നതിന് ബ്രാഹ്മണര്ക്ക് അവരുടേതായ ട്രഡീഷണല് സമ്പ്രദായമുണ്ട്. അത് പാശ്ചാത്യവിദ്യാഭ്യാസരീതി പോലെ ഉള്ള സുഖിപ്പീര് എടപാടല്ല.. കടുത്ത ശിക്ഷണം തന്നെയാണ്. പൊതുതാല്പര്യത്തിനെതിരെ എന്തിന് റിസ്ക് എടുക്കണം? അതൊന്നും കൂടാതെ കേവലം വര്ഗ്ഗവിരോധം മൂത്ത് വെല്ലുവിളി നടത്തിയ ചട്ടമ്പികളും പോരാളികളും ഇവിടെ സ്വാമിയും ദൈവവും ഒക്കെ ആയി ബ്രാഹ്മണരേക്കാള് ശ്രേഷഠരായി വാഴ്ത്തപ്പെടുന്ന സാഹചര്യത്തില് തങ്ങളെ സംരക്ഷിക്കാന് കഴിയാത്ത വേദങ്ങളോട് ദ്വിജപരമ്പരകളില് പ്രതിഷേധം തോന്നുക സ്വാഭാവികമാണ്.

<<അമ്പലത്തിൽ ശാന്തി കഴികുന്നവര്ക് എത്ര പേര്ക്ക് അറിയാം ശരിക്കും പൂജ ? >> ശരിക്കും പൂജ പഠിക്കാത്തവരെയാണ് ദേവസ്വങ്ങള് തെരഞ്ഞു പിടിച്ച് നിയമിക്കുന്നത് എന്നു പറഞ്ഞാലോ.. അതൊരു നഗ്നസത്യം മാത്രം. അറിവുള്ളവരെ സഹിക്കാന് അധികാരികള് തയ്യാറല്ല. നാട്ടുകാരെ സുഖിപ്പിച്ച് ദേവസ്വത്തിന് കാശുണ്ടാക്കി കൊടുക്കാന് അറിവില്ലാത്ത ജാഡക്കാരാണ് ദേവസ്വങ്ങള്ക്ക് ആവശ്യം. പ്യൂണ് ഗ്രേഡിലല്ലേ ദേവസ്വം ശാന്തിക്കാരെ കാണുന്നുള്ളൂ. അതുകൊണ്ട് ആ നിലവാരത്തിലുള്ളവരെ സൃഷ്ടിക്കുന്നത് ആധുനികഹിന്ദുസമൂഹമാണ്. ചില പ്രത്യേകജാതികളുടെ ആധിപത്യമുള്ള ആധുനികഹിന്ദുസമൂഹം.
ഇനിയും ആക്ഷേപങ്ങളുണ്ടെങ്കില് പോരട്ടെ. സ്വാഗതം.

3 comments:

  1. govt.servicil joly cheyyunna ethra perku ksr complete ariyam? ethra judgesinu constitution motham ariyam?ellamariyunna ethra doctors untu? veruthe pallida kuthi manappikkalle chetta

    ReplyDelete
    Replies
    1. നമ്മുടെ മന്ത്രിമാരില്‍ എത്ര പേര്‍ക്ക് ഭരിക്കാനറിയാം..?

      Delete
    2. എത്ര ഭക്തജനങ്ങള്ക്ക് ക്ഷേത്രാചാരങ്ങളറിയാം എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

      Delete