ക്ഷേത്രങ്ങളില് ഭക്തിനിര്ഭരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഭക്തജനങ്ങളുടെ കടമയാണ്. അതിന് എത്രയോ എളുപ്പമായ മാര്ഗമാണ് നാമജപം.. എന്നാല് ഉറക്കെ നാമം ജപിക്കുന്നത് തങ്ങള്ക്കു കുറച്ചിലാണ് എന്ന ഭാവമാണ് ഭക്തജനങ്ങളില് അധികമായി കണ്ടു വരുന്നത്. ഇതെങ്ങാനും ശാന്തിക്കാരന് ക്ഷേത്രത്തില് പറയാന് പറ്റില്ല. താന് തന്റെ പണി ചെയ്താല് മതി എന്ന് മുഖത്തടിച്ചതുപോലെ മറുപടി പറയും. ഭക്തിയുടെ അന്തരീക്ഷം ക്ഷേത്രത്തില് സൃഷ്ടിക്കുന്നത് മുഖ്യമായും ഒരു വ്യക്തിയാണ്. യേശുദാസ് എന്ന ഗായകന്. ആ സംഗീതസുധ അമൃത് ശാന്തിക്കാര്ക്കും ഉത്തേജകം ആവാറുണ്ട്. അര്ഥഭംഗി ഉള്ളവരികള് ഉള്ള ഗാനങ്ങള് മനസ്സില് നിലനില്ക്കാറുണ്ട്. എന്നെ വളരെ ആകര്ഷിക്കാറുള്ള പാട്ടുകളില് ചിലത് നോക്കിയപ്പോള് മറ്റു ചിലതുകൂടി കിട്ടി. അവയുടെ ലിംക് ഷെയര് ചെയ്യുന്നു.
"ഉപജാപ മൂര്ഛയാല് നീറിപ്പുകയുന്നൊ-
രുലയായിത്തീരുന്നു ലോകം.."
നോക്കണേ കവിദര്ശനം! ഉല എന്താണ് എന്ന് ഇപ്പൊ ആര്ക്കും അറിയില്ല. കൊല്ലന്റെ ആല ഇല്ലാത്ത നാട് മുമ്പില്ല. ഇന്ന് ഒരു വെട്ടുകത്തിയ്ക്ക് മൂര്ച്ച പോയാല് അടുത്ത വെട്ടു കത്തി വാങ്ങിക്കുകയാണ് നടപ്പുള്ള മാര്ഗ്ഗം. ഇപ്പോള് കുലത്തൊഴിലുകളോട് എല്ലാര്ക്കും പൊതുവേ പുച്ഛമാണ്. കൂറുപുലര്ത്തുന്നവരും ഉണ്ട്. വേളി നടക്കുകയില്ല എന്നറിഞ്ഞിട്ടും വിദ്യാഭ്യാസമുള്ളവര് പോലും ശാന്തി തൊഴില് ചെയ്യുന്നുണ്ടല്ലൊ! "ആകാശമാം പുള്ളിപ്പുലി.." എന്ന ഗാനത്തിലാണ് "നീറിപ്പുകയുന്ന ഉല" ഉള്ളത്.
ഗാനം : നിര്‍മ്മലമിഴികള്‍
ആല്‍ബം : വനമാല
ഗായകന്‍ : യേശുദാസ്
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ബ്രാഹ്‌മമുഹൂര്‍ത്തം ഈറനണിഞ്ഞു
വാകച്ചാര്‍ത്തു തൊഴുന്നൂ
അണിവാകച്ചാര്‍ത്തു തൊഴുന്നൂ
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ദീപസഹസ്രങ്ങള്‍ ഇതളായ് വിരിയും
താമരപോലെ ശ്രീലകം
ഭക്‍തഹൃദയത്തില്‍ അറിയാതെ നിറയും
കൃഷ്‌ണതുളസീ പരിമളം
ശംഖനാദ മണിനാദ നിര്‍ഭരം
മന്ത്രഘോഷ പരിപൂരിതം
പുണ്യതീര്‍ത്ഥമിതുതന്നെയല്ലയോ
സര്‍വ്വ ദുഃഖ ശമനൌഷധം
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ഉഷഃപൂജയ്‌ക്കും പന്തീരടിക്കും
ശീവേലിക്കും ഭഗവന്‍
ഉച്ചപൂജയ്‌ക്കും നീയറിയാതെ
ഉഴറി നടക്കുന്നു ഞാന്‍
ദീപാരാധനയ്‌ക്കത്താഴശീവേലി-
ക്കാത്മാവ് തൃപ്പുകയാക്കി
തിരുനട ചാരിയിരുന്നു മയങ്ങും
അടിയനു തുണ നീ മാത്രം (നിര്‍മ്മല)
"ഉപജാപ മൂര്ഛയാല് നീറിപ്പുകയുന്നൊ-
രുലയായിത്തീരുന്നു ലോകം.."
നോക്കണേ കവിദര്ശനം! ഉല എന്താണ് എന്ന് ഇപ്പൊ ആര്ക്കും അറിയില്ല. കൊല്ലന്റെ ആല ഇല്ലാത്ത നാട് മുമ്പില്ല. ഇന്ന് ഒരു വെട്ടുകത്തിയ്ക്ക് മൂര്ച്ച പോയാല് അടുത്ത വെട്ടു കത്തി വാങ്ങിക്കുകയാണ് നടപ്പുള്ള മാര്ഗ്ഗം. ഇപ്പോള് കുലത്തൊഴിലുകളോട് എല്ലാര്ക്കും പൊതുവേ പുച്ഛമാണ്. കൂറുപുലര്ത്തുന്നവരും ഉണ്ട്. വേളി നടക്കുകയില്ല എന്നറിഞ്ഞിട്ടും വിദ്യാഭ്യാസമുള്ളവര് പോലും ശാന്തി തൊഴില് ചെയ്യുന്നുണ്ടല്ലൊ! "ആകാശമാം പുള്ളിപ്പുലി.." എന്ന ഗാനത്തിലാണ് "നീറിപ്പുകയുന്ന ഉല" ഉള്ളത്.
ഗാനം : നിര്‍മ്മലമിഴികള്‍
ആല്‍ബം : വനമാല
ഗായകന്‍ : യേശുദാസ്
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ബ്രാഹ്‌മമുഹൂര്‍ത്തം ഈറനണിഞ്ഞു
വാകച്ചാര്‍ത്തു തൊഴുന്നൂ
അണിവാകച്ചാര്‍ത്തു തൊഴുന്നൂ
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ദീപസഹസ്രങ്ങള്‍ ഇതളായ് വിരിയും
താമരപോലെ ശ്രീലകം
ഭക്‍തഹൃദയത്തില്‍ അറിയാതെ നിറയും
കൃഷ്‌ണതുളസീ പരിമളം
ശംഖനാദ മണിനാദ നിര്‍ഭരം
മന്ത്രഘോഷ പരിപൂരിതം
പുണ്യതീര്‍ത്ഥമിതുതന്നെയല്ലയോ
സര്‍വ്വ ദുഃഖ ശമനൌഷധം
നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ
നിര്‍മ്മാല്യത്തിനുണര്‍ന്നൂ
ഉഷഃപൂജയ്‌ക്കും പന്തീരടിക്കും
ശീവേലിക്കും ഭഗവന്‍
ഉച്ചപൂജയ്‌ക്കും നീയറിയാതെ
ഉഴറി നടക്കുന്നു ഞാന്‍
ദീപാരാധനയ്‌ക്കത്താഴശീവേലി-
ക്കാത്മാവ് തൃപ്പുകയാക്കി
തിരുനട ചാരിയിരുന്നു മയങ്ങും
അടിയനു തുണ നീ മാത്രം (നിര്‍മ്മല)